അത് ചാക്കോ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോനാണ്: നോര്‍ക്ക

തിരുവനന്തപുരം: നാല് പതിറ്റാണ്ടു മുമ്പ് കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്ത തള്ളി നോര്‍ക്ക. സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിച്ച ചിത്രം യഥാര്‍ത്ഥത്തില്‍ തൃശൂർ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഈ അവകാശവാദം നോര്‍ക്കയും സ്ഥിരീകരിച്ചു. ബ്രൂണൈയിൽ ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും അലട്ടുന്ന ദാമോദര മേനോന് സഹായമെത്തിക്കാന്‍ ഒരു മാസം മുമ്പ് നോർക്ക ഇടപെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദാമോദര മേനോനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു മാസം മുമ്പ് നോർക്ക സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു എന്നു പറയുന്നു. ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോര്‍ക്ക ഇടപെട്ടത്. അതനുസരിച്ച് ജൂലൈ 2-ന് നോർക്ക സർക്കാരിന് കത്തയക്കുകയും ചെയ്തു. കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലാണ് അവരുടെ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ്…

വെള്ളപ്പൊക്കം നേപ്പാളിലെ ത്രിശൂലി ബസാറിൽ നാശം വിതച്ചു; 469 പേർ മരിച്ചു

നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി മാർക്കറ്റ് ബുധനാഴ്ച രാവിലെ പൂർണ്ണമായും സാധാരണ നിലയിലായിരുന്നു. കടകൾ പതിവുപോലെ തുറന്നിരുന്നു, തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു. എന്നാൽ, ഈ പ്രദേശം ഉടൻ തന്നെ വെള്ളത്തിന്റെയും ചെളിയുടെയും അവശിഷ്ടങ്ങളുടെയും ഒരു കൂട്ടമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വെള്ളപ്പൊക്കത്തിന് തൊട്ടുമുമ്പുള്ള കാഴ്ചയും, അപകടം മണത്തറിഞ്ഞ ജനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടുന്നതും തുടര്‍ന്ന് വെള്ളം മാര്‍ക്കറ്റിലേക്ക് കുത്തിയൊഴുകി വരുന്നതും വീഡിയോയില്‍ കാണാം. ഒരുകാലത്ത് വീടുകളും കടകളും റോഡുകളും ഉണ്ടായിരുന്നിടത്ത്, ചെളിയും വലിയ കല്ലുകളും അവശിഷ്ടങ്ങളും മാത്രമേ കാണാനാകൂ. വെള്ളപ്പൊക്കത്തിൽ നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. റെഡ് ക്രോസിന്റെ അഭിപ്രായത്തിൽ, നേപ്പാളിലെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിലൊന്നാണ് നുവാക്കോട്ട്. നിരവധി ഗ്രാമങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, കൂടാതെ ചില പ്രദേശങ്ങൾ റോഡുകളുടെയും പാലങ്ങളുടെയും തകർച്ച കാരണം മറ്റ് ഭാഗങ്ങളിൽ…

ജോൺ ഇളമത എഴുതിയ ചരിത്ര നോവൽ “സൂഫികളും സുൽത്താന്മാരും” (പുസ്തക പരിചയം): എ.സി.ജോർജ്

ശ്രീ ജോൺ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന്, 1973ൽ ജർമ്മനിയിലേക്ക് കുടിയേറി. 1984 മുതൽ അദ്ദേഹം ക്യാനഡയിൽ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോൺ ഇളമത എഴുതിയ ഏറ്റവും പുതിയചരിത്ര നോവൽ “സൂഫികളും സുൽത്താന്മാരും”ഇതിനകം അനേകം വായനക്കാരുടെയും അനുവാചകരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.ജോൺ ഇളമത തന്നെ എഴുതിയ മാർക്കോപോളോ എന്ന ചരിത്ര സഞ്ചാര നോവൽ വായനക്കാരെ ഇതിനുമുൻപ് ഹഠാദാകർഷിച്ചിരുന്നു. ഏതാണ്ട് അതേ ചുവടു പിടിച്ചു തന്നെയാണ് വളരെ ലളിതമായ ശൈലിയിൽ ഇബ്‌നു ബത്തൂത്തയുടെ യാത്രക്കുറുപ്പുകളെ ആധാരമാക്കി സൂഫികളും സുൽത്താൻമാരും എന്ന പേരിൽ ഈ ചരിത്ര സഞ്ചാര നോവൽ രചിച്ചിരിക്കുന്നത്. പക്ഷേ മാർക്കോപോളോക്ക് ശേഷം ഏതാണ്ട് അമ്പതിൽപരം വർഷങ്ങൾ കഴിഞ്ഞാണ് ഇബ്‌നു ബത്തൂത്ത യാത്ര ആരംഭിക്കുന്നത്. മാർക്കോപോളോ 15000 മൈൽ…

ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബർ 5ന്; വി.കെ.ശ്രീകണ്ഠൻ എംപി മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പത്തൊൻപതാമത്എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ്, വോളിബോളിനെ ഹൃദയത്തിൽ ഏറ്റിയ ഷിക്കാഗോയുടെ മണ്ണിലേക്ക്… വോളി ടൂർണമെന്റ് സെപ്റ്റംബർ 5ന്ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ്കോംപ്ളക്സിൽ രാവിലെ 8മുതൽ ആരംഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികളും എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോചാപ്റ്ററുമായിചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് എംപിവി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ 12സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന്മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന5000ഡോളറിൻറെക്യാഷ്‌ അവാർഡുകൾ വിജയികളാകുന്നടീമുകൾക്ക് ലഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജോസ്…

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ഓഗസ്റ്റ് 30ന്

ന്യൂജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച ന്യൂ മിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646 ) അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സി കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന ഓണാഘോഷ ചടങ്ങുകളിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് NRI നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാഥിതിയായിരിക്കും ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും കേരള കൾച്ചറൽ ഫോറം…

ആറായിരം കുഞ്ഞുങ്ങളുടെ പിറവിക്ക് കാവലാളായ ഡോ. മേരി ജോണിന്റെ സംസ്കാരം സെപ്റ്റംബർ 6ന്

സ്പ്രിംഗ്ഫീല്‍ഡ്: മൂന്ന് പതിറ്റാണ്ടോളം ഗൾഫ് മണ്ണിലെ ആയിരക്കണക്കിന് പ്രവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമായിരുന്ന പ്രശസ്ത മലയാളി സ്ത്രീരോഗ വിദഗ്ധ ഡോ. മേരി ജോൺ (81) അന്തരിച്ചു. ഓഗസ്റ്റ് 21ന് അമേരിക്കയിലെ ഇല്ലിനോയിയിലായിരുന്നു അന്ത്യം. ദുബായിലെ മെഡിക്കൽ രംഗവും പ്രവാസി സമൂഹവും കണ്ണീരോടെയാണ് പ്രിയ ഡോക്ടർക്ക് വിട നൽകുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ഡോ. മേരി ജോൺ ‘ഗേളി’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒരു ഡോക്ടർ എന്നതിനപ്പുറം സ്നേഹവും കരുതലും നിറഞ്ഞ വ്യക്തിത്വമായാണ് അവർ ഓർമിക്കപ്പെടുന്നത്. ദുബായിൽ മൂന്ന് പതിറ്റാണ്ടിന്റെ സേവനം 1987ൽ ദുബായ് ആശുപത്രിയിലൂടെയാണ് ഡോ. മേരി ജോൺ യുഎഇയിലെ സേവനജീവിതം ആരംഭിച്ചത്. 1992ൽ ലത്തീഫ ആശുപത്രിയിലേക്ക് — പഴയ അൽ വാസൽ ആശുപത്രി — മാറി. 1996 മുതൽ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. പിന്നീട്…

ജന്മനാട്ടിൽനിന്ന് അകന്നാലും കാനഡയിലെ മിൽട്ടണിൽ പൊന്നോണം തുളുമ്പി

ഐക്യത്തിന്റെ സന്ദേശമായി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം; പൂക്കളവും ഓണക്കളികളും പരമ്പരാഗത സദ്യയും ഒരുക്കി സുഹൃത്തുക്കൾ മിൽട്ടൺ: ജന്മനാടിന്റെ ഗൃഹാതുരത്വമുണർത്തിയും കേരളീയ പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ചും കാനഡയിലെ മിൽട്ടണിലെ മലയാളി സുഹൃത്തുക്കൾ ഓണം ആഘോഷിച്ചു. ആഗസ്റ്റ് 22-ന് ഹാൽട്ടൺ ഹിൽസിലെ Terra Cotta Conservation Area-യിൽ മിഥുൻ മുരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം പൂക്കളവും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് വർണാഭമായി. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് മാനുഫാക്ചറിംഗ് കമ്പനിയായ HPG Precinmac-ൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് ആഘോഷത്തിൽ പ്രധാനമായും പങ്കെടുത്തത്. മിഥുൻ മുരളി, ബിജു പട്ടശ്ശേരിൽ എന്നിവർക്കൊപ്പം മറ്റ് മുപ്പതോളം പേരും ഒത്തുചേർന്നു. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയെത്തിയ സുഹൃത്തുക്കൾക്ക് കേരളത്തിന്റെ ദേശീയോത്സവമായ ഓണം ജന്മനാടിന്റെ ഓർമകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി. കൂട്ടായ്മയുടെ നിറവിൽ ഓണപ്പൂക്കളം ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഓണപ്പൂക്കളം എല്ലാവരും ചേർന്നാണ് ഒരുക്കിയത്. വിവിധ…

സമ്മർദ്ദ നയം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറകണമെന്ന് അമേരിക്കയോട് ഇറാന്‍

അമേരിക്ക സമ്മർദ്ദം ഉപേക്ഷിച്ച് നയതന്ത്രം പുനരാരംഭിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തര ചർച്ചകൾക്കുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞു, ഇറാനിൽ സൈനിക സമ്മർദ്ദം തുടരുമെന്ന് സൂചിപ്പിച്ചു. വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, വാഷിംഗ്ടൺ സമ്മർദ്ദ നയം ഉപേക്ഷിച്ചാൽ ചർച്ചകൾ പുനരാരംഭിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചു. അതേസമയം, ഇറാൻ നേതൃത്വവുമായി ഉടനടി ചർച്ചകൾ നടത്താനുള്ള സാധ്യത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നിട്ടും അമേരിക്കയുടെ സൈനിക ഓപ്ഷനുകൾ പൂർണ്ണമായും തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു. മാന്യമായ സംഭാഷണത്തിന്റെയും ഇറാന്റെ അവകാശങ്ങളുടെ അംഗീകാരത്തിന്റെയും വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിലേക്കുള്ള പാത അടച്ചിട്ടില്ലെന്ന് അരരാഗ്ചി…

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം പ്രൗഢോജ്ജ്വലമായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തിരുവോണാഘോഷം 2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത്. താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. 270 ഒരേ വേഷത്തിൽ ഒരേ ഭാവത്തിൽ ഒരേ താളത്തിൽ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു. ഇന്ത്യൻ കോണ്‍സുല്‍ ജനറൽ മഞ്ജുനാഥ്, ജഡ്‌ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അമ്പലപ്പറമ്പിലെ കൃഷിത്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തിഅഞ്ചോളം വിഭവങ്ങളോടു കൂടിയുള്ള മെഗാ സദ്യയിൽ തൃശൂര്‍ അമ്പിസ്വാമിയുടെ പാലട പ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്ഷേത്രഭാരവാഹികൾ അവസരമൊരുക്കി. വിവിധ ഡാൻസ് സ്‌കൂളുകൾ…

അബ്ദുൾ എൽ സയ്യിദിന്റെ പരാമർശത്തിൽ ചിരി മാത്രം: പ്രതികരണവുമായി ഉഷാ വാൻസ്

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനെ ലക്ഷ്യമിട്ട് മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ സയ്യിദ് നടത്തിയ രാഷ്ട്രീയ പരാമർശത്തിൽ പ്രതികരണവുമായി ഉഷ രംഗത്തെത്തി. സയ്യിദിന്റെ പ്രസ്താവന കേട്ട് തനിക്ക് ചിരിയാണ് വന്നതെന്ന് ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിൽ ഉഷാ വാൻസ് പറഞ്ഞു. ഷരീഅത്ത് നിയമത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സംബന്ധിച്ച് ജെ.ഡി. വാൻസും എൽ സയ്യിദും തമ്മിൽ നടന്ന വാഗ്വാദത്തിനിടെയാണ് ഉഷയുടെ ഇന്ത്യൻ പശ്ചാത്തലം പരാമർശിക്കപ്പെട്ടത്. വാൻസിന്റെ അന്തരിച്ച മുത്തശ്ശന് (പാപ്പാ) ഉഷയുടെ ഇന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ എന്ന് പരിഹസിക്കുന്ന രീതിയിലാണ് എൽ സയ്യിദ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. എന്നാൽ, ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞ ഉഷാ വാൻസ്, ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് തനിക്ക് എപ്പോഴും വലിയ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. വാൻസിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും…