ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ശനിയാഴ്ച ഭോപ്പാലിലെ ആരിഫ് നഗറിലെ യൂണിയൻ കാർബൈഡ് ഫാക്ടറി സന്ദർശിച്ചു. വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ ഇവിടെ ഒരു സ്മാരകം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സന്ദർശന വേളയിൽ, ഭോപ്പാൽ വാതക ദുരന്ത ദുരിതാശ്വാസ പുനരധിവാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഹൈക്കോടതിയുടെ നിർദ്ദേശം പാലിച്ച ശേഷം, ഈ സ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1984 ഡിസംബർ 2, 3 തീയതികളിലാണ് രാത്രിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് അത്യധികം വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്നത്. ഈ വാതക ചോർച്ചയിൽ കുറഞ്ഞത് 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ വികലാംഗരാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ വ്യാവസായിക ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. അന്നത്തെ…
Author: .
മൗനി അമാവാസി 2026: സംഗമ തീരത്ത് ദശലക്ഷക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തി
പ്രയാഗ്‌രാജ്: മൗനി അമാവാസിയുടെ സ്നാനോത്സവമായ ഞായറാഴ്ച മാഘമേളയ്ക്കായി ദശലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്‌രാജിൽ എത്തി. സംഗമത്തിൽ പുണ്യസ്നാനത്തിനായി രാവിലെ മുതൽ ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു, പ്രദേശം മുഴുവൻ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മുഴുകി. വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, ഭരണകൂടം അഭൂതപൂർവമായ സുരക്ഷയും ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. സംഗം നദീതീരത്തും പരിസര പ്രദേശങ്ങളിലും ധാരാളം പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഭക്തർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനും തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തുടർച്ചയായ അറിയിപ്പുകളിലൂടെ നൽകുന്നുണ്ട്. തീർത്ഥാടകർക്ക് ആരോഗ്യം, വിവരങ്ങൾ, മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നതിനായി വിവിധ സ്ഥലങ്ങളിൽ സഹായ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞ് ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിവിൽ ഡിഫൻസ് വളണ്ടിയർമാരും സജീവമായി വിന്യസിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞ് അനാവശ്യമായ തടസ്സങ്ങൾ ഒഴിവാക്കുകയും അതുവഴി കൂടുതൽ തിരക്ക് തടയുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2026…
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ പ്രകാശിതമാകുന്നു
സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു. ഇoഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ദ്ധമായി വിശകലനം ചെയ്യുന്നു. 2026 ജനുവരി 25 ഞായർ 3:30ന്, പുന്നയൂർക്കുളo സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളo കമലാസുറയ്യ സമുച്ചയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിലേക്ക് എല്ലാ സഹൃദയരേയും സാദരം ക്ഷണിക്കുന്നു.
തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം
പാലക്കാട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ അദ്ധ്യക്ഷത…
സ്പോക്കണ്‍ അറബിക് മെയിഡ് ഈസി ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റബ് ഹാര്‍ ഇന്റര്‍നാഷണല്‍ ചീഫ് എഡിറ്ററുമായ ഹാറൂണ്‍ റാഷിദ് ഖുറൈശിയാണ് പ്രകാശനം നിര്‍വഹിച്ചത്. വേള്‍ഡ് കെ.എം.സിസി വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക്, ആര്‍.എസ്.എം സീനിയര്‍ പാര്‍ട്ണര്‍ രാജേഷ് മേനോന്‍, ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ക്യാപ്റ്റന്‍ ദീപക് മഹാജന്‍, കലാപ്രേമി ഗ്രൂപ്പ് ചെയര്‍മാന്‍ കലാപ്രേമി മാഹീന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഏയ്ഞ്ചല്‍ റോഷന്‍, സുഭാഷ്, രതീഷ് ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു. എഡ്യൂമാര്‍ട്ട് പ്ളസ് പ്രസിദ്ധീകരിച്ച സ്‌പോക്കണ്‍…
പാക്കിസ്താനില്‍ മൂടൽമഞ്ഞ് നാശം വിതച്ചു; ട്രക്ക് പാലത്തിൽ നിന്ന് വരണ്ട കനാലിലേക്ക് മറിഞ്ഞ് 6 കുട്ടികൾ ഉൾപ്പെടെ 14 പേർ ദാരുണമായി മരിച്ചു
ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടെ 14 പേർ ഈ ദാരുണമായ അപകടത്തിൽ മരിച്ചു. ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അവർ ഇപ്പോൾ ചികിത്സയിലാണ്. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ 14 പേർ മരിച്ചു. ഇടതൂർന്ന മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ലാഹോറിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള സർഗോധ ജില്ലയിലെ കോട് മോമിൻ പ്രദേശത്താണ് അപകടം നടന്നത്. മൂടല്‍ മഞ്ഞു കാരണം ഡ്രൈവർക്ക് റോഡിന്റെ കാഴ്ച നഷ്ടപ്പെട്ടു, ട്രക്ക് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ട്രക്കിൽ ഏകദേശം 23 പേർ ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിൽ നിന്ന് ഫൈസലാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവർ. കനത്ത മൂടൽമഞ്ഞ് മോട്ടോർവേയിൽ…
ബംഗ്ലാദേശിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഹിന്ദുക്കൾ ക്രൂരമായി കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ അക്രമങ്ങളും അതിക്രമങ്ങളും അണമുറിയാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത ജില്ലകളിലായി രണ്ട് ഹിന്ദു പൗരന്മാരുടെ ക്രൂരമായ കൊലപാതകങ്ങൾ രാജ്യമെമ്പാടും പരിഭ്രാന്തിയുടെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. ഗാസിപൂർ, രാജ്ബാരി ജില്ലകളിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾ അവിടത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ കൊലപാതകങ്ങൾ ഒരു തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗാസിപൂരിലെ കാളിഗഞ്ച് പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് ഏറ്റവും ഒടുവിലത്തേതും ഏറ്റവും ഭയാനകവുമായ സംഭവം നടന്നത്. ബോയ്ഷാഖി സ്വീറ്റ്സ് ആൻഡ് ഹോട്ടലിന്റെ ഉടമയായ ലിറ്റൺ ചന്ദ്ര ഘോഷിനെ (60) പട്ടാപ്പകലാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്റ്റിയത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഒരു ഹോട്ടൽ ജീവനക്കാരനും ഒരു ഉപഭോക്താവും തമ്മിൽ ഒരു ചെറിയ തർക്കം ഉണ്ടായി. ലിറ്റൺ ഘോഷ് ഇടപെടാൻ ശ്രമിച്ചപ്പോൾ, അക്രമികൾ അദ്ദേഹത്തെ…
ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്
അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും ചെടികളുണ്ടോ ? തേനൂറുമരുവികൾ ക്കരികിലായ് നുരയുന്ന ലഹരിയിൽ ഉലയുന്ന മുലകളുണ്ടോ ? ചിറകുകൾ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ? പുളകങ്ങൾ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോൾ അവിടെയൊരപ്പാപ്പൻ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുൾ വിടരുമ്പോൾ നരകമോ നൻ നാകമോ ? നരകത്തിൽ ഉണരുമോ പിടയുന്ന മനുഷ്യന്റെ തെറിവിളിയഭിഷേകം: “ ഭൂമി സ്വർഗ്ഗം “
ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും
ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ ‘സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്’ (Senator Frank R. Lautenberg) പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്തെ മികവിനായി റട്‌ഗേഴ്‌സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. തെറ്റായ ആരോഗ്യവിവരങ്ങൾക്കെതിരെ (Misinformation) പോരാടുകയും, സങ്കീർണ്ണമായ ആരോഗ്യനയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. 2026 മെയ് മാസത്തിൽ നടക്കുന്ന സ്കൂളിന്റെ 40-ാമത് ബിരുദദാന ചടങ്ങിൽ ഡോ. വിൻ ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. നിലവിൽ എൻ.ബി.സി (NBC), എം.എസ്.എൻ.ബി.സി (MSNBC) എന്നീ ചാനലുകളുടെ ആരോഗ്യ വിശകലന വിദഗ്ധനായും മനാറ്റ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്…
മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്; വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം
വാഷിംഗ്ടൺ: യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം (Interim Final Rule) പ്രഖ്യാപിച്ചു. ഇതിലൂടെ പുരോഹിതർ, പാസ്റ്റർമാർ, സന്യാസിനിമാർ, റബ്ബിമാർ എന്നിവരടങ്ങുന്ന R-1 മതപ്രവർത്തകർക്ക് യുഎസിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. പുതിയ ചട്ടപ്രകാരം, നിയമപരമായ അഞ്ചുവർഷത്തെ പരമാവധി താമസകാലാവധി പൂർത്തിയാക്കിയതിന് ശേഷം R-1 വിസയിലുള്ള മതപ്രവർത്തകർ ഒരു വർഷം മുഴുവൻ യുഎസിന് പുറത്ത് താമസിക്കണം എന്ന നിർബന്ധം ഇനി ഉണ്ടായിരിക്കില്ല. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ യുഎസിൽ നിന്ന് പുറപ്പെടണം എന്ന വ്യവസ്ഥ തുടരും. എന്നാൽ, വീണ്ടും R-1 വിസയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായ കുറഞ്ഞ കാലയളവ് വിദേശത്ത് താമസിക്കണം എന്ന നിബന്ധന ഒഴിവാക്കി. മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്ന് DHS വ്യക്തമാക്കി.…
