അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; ട്രംപിന്റെ വ്യവസ്ഥ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി

ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇറാനുമായുള്ള സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിക്കണമെന്ന ട്രംപിന്റെ വ്യവസ്ഥ സൗദി അറേബ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, ഇത് പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വാഷിംഗ്ടണും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവണ, തർക്കത്തിന്റെ ഉറവിടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രമാണ്. അദ്ദേഹം ഇറാനുമായുള്ള സാധ്യമായ സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യ, പലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ നിലവിൽ അനുകൂലിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. തൽഫലമായി, ട്രം‌പിന്റെ പുതിയ തന്ത്രം അതിന്റെ ദീർഘകാല സഖ്യകക്ഷികൾക്ക്…

ഭഗവദ് ഗീത അഥവാ ദിവ്യ ഗാനം: തൊടുപുഴ കെ ശങ്കർ മുംബൈ

സമ്പാദകൻ: തൊടുപുഴ കെ ശങ്കർ മുംബൈ (compiled and modified) (അദ്ധ്യായാനുസരണ രത്നച്ചുരുക്കം) മുഖവുര: ശ്രീമദ് ഭഗവദ് ഗീത എല്ലാവർക്കും സുപരിചിതമാണല്ലോ. ധർമ്മ ക്ഷേത്രമായ കുരുക്ഷേത്രത്തിൽ നടന്ന കൗരവ പാണ്ഡവ യുദ്ധക്കളത്തിൽ, തൻ്റെ ബന്ധു ജനങ്ങളോട് യുദ്ധം ചെയ്യാൻ മടിച്ചു വിഷണ്ണനായി നിന്ന അർജ്ജുനനു ധൈര്യം പകർന്നു കൊടുക്കാൻ പരമ കൃപാലുവായ ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശ സംഗ്രഹമാണ് ദിവ്യ ഗാനം എന്ന് വേദങ്ങൾ ഉൽഘോഷിക്കുന്ന ശ്രീമദ് ഭഗവദ് ഗീത. ഈ മഹദ് ഗ്രന്ഥം വായിക്കുന്നതു മാത്രമല്ല, ആ പേര് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും പറയുന്നത് തന്നെ വളരെ പുണ്യമാണ്. സുഖദുഃഖങ്ങൾ ശരീരത്തെ സംബന്ധിക്കുന്നതും മനസ്സിനെ ആത്മാവുമായി ബന്ധിക്കുമ്പോൾ അത് ആത്മീയമായി മാറുന്നതും അതിലൂടെ ആത്മ സംതൃപ്തിയും ജന്മ സാക്ഷാത്കാരവും ലഭ്യമാകുന്നതും കുലങ്കുഷം വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും ഭഗവാൻ നമുക്ക് എന്താണുപദേശിക്കുന്നതെന്നു നോക്കാം.…

കലർപ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി ‘ഇന്ത്യാ ഗേറ്റ്’

ഹൂസ്റ്റൺ: മിസോറി സിറ്റിയുടെ ഹൃദയഭാഗത്ത് (2040 FM 1092, Suite 100) ‘ഇന്ത്യാ ഗേറ്റ്’ (I G)ഗ്രോസേർസ്, ബേക്കറി, റെസ്റ്റോറൻറ് എന്ന സ്ഥാപനം മലയാളികളുടെ ഭക്ഷണ ചാതുര്യത്തെ തൊട്ടറിഞ്ഞുകൊണ്ട് തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ, ഫ്രഷ് ജ്യൂസ്, ജീരകശാലാ ബിരിയാണി (വയനാടൻ കൈമ), ചിക്കൻ കൊത്തു പൊറോട്ട, ബീഫ് കൊത്തു പൊറോട്ട, കപ്പ ബിരിയാണി, മസാല ദോശ, ചട്ടിച്ചോറ് എന്നിവയോടൊപ്പം മികച്ച ഗുണനിലവാരത്തിൽ ഉച്ചഭക്ഷണവും ഈവനിംഗ് സ്നാക്ക് ബാറും അത്താഴസദ്യയും ഒരുക്കിയിട്ടുണ്ട്. ഒരേസമയം വിവിധ ആഘോഷങ്ങൾ നടത്താവുന്ന വിധത്തിൽ 60 പേർക്കും, 250ലധികം പേർക്കള്ള സീറ്റിംഗ് കപ്പാസിറ്റിയിൽ പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന 12000 അടി വിസ്തീർണ്ണം ഉള്ള ആധുനിക രീതിയിലുള്ള വിശാലമായ പാർട്ടി ഹാൾ,ഒപ്പം ഗ്രോസറി, ബേക്കറി, റസ്റ്റോറൻറ് തുടങ്ങി കേറ്ററിംഗ് സർവീസും ഒരേ കുടക്കീഴിൽ ലഭ്യമാണ്. കാലത്തിനൊത്ത് രുചിയുടെ വകഭേദങ്ങളിൽ മാറ്റം വരുത്തി സമൂഹത്തിന്…

ജിമ്മി ജോർജ് വോളിബോൾ 40+ വിഭാഗം: ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ വീഴ്ത്തി കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; കോർട്ടിൽ ആവേശമായി സിനിമാതാരം തമ്പി ആന്റണിയും

ലൂയീസ്‌വിൽ (ഡാലസ്): 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിലെ ആവേശകരമായ 40+ മാസ്റ്റേഴ്‌സ്, വിഭാഗത്തിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടി. നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ ശക്തരായ ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയാണ് കാലിഫോർണിയ ചാമ്പ്യന്മാരായത്. ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച ഹൂസ്റ്റൺ ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി. ഡാലസ്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, കാലിഫോർണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് കാലിഫോർണിയയും ഹൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്. കോർട്ടിൽ ആവേശമായി തമ്പി ആന്റണി: മലയാള ചലച്ചിത്ര നിർമ്മാതാവും പ്രമുഖ നടനുമായ തമ്പി ആന്റണിയുടെ സാന്നിധ്യം ഇത്തവണത്തെ മാസ്റ്റേഴ്‌സ് ടൂർണമെന്റിന് വൻ ആവേശമാണ് പകർന്നത്. പ്രശസ്ത താരം ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണി, കാലിഫോർണിയ…

ഭരതനാട്യ ചരിത്രം വിരിഞ്ഞ ‘ഡാൻസ് കോൺവർസേഷൻസ്’ കാലിഫോർണിയയിൽ നടന്നു

കാലിഫോർണിയ: കാലിഫോർണിയയിലുള്ള ഇർവിനിൽ ഭരതനാട്യരംഗത്തെ ആറ് പ്രമുഖ ഗുരുക്കന്മാരെ അണിനിരത്തി ഏകതാ സെന്റർ ‘ഡാൻസ് കോൺവർസേഷൻസ്’  എന്ന പരിപാടി സംഘടിപ്പിച്ചു. യു.എസിൽ ഭരതനാട്യ കലാരൂപത്തിന് അടിത്തറയിട്ട കാതറിൻ കുഞ്ഞിരാമൻ, ഹേമ രാജഗോപാലൻ, രത്ന കുമാർ, മൈഥിലി കുമാർ, വിജി പ്രകാശ്, രമ്യ ഹരിശങ്കർ എന്നിവരാണ് ഈ വേദിയിൽ ഒത്തുചേർന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ നൃത്താവിഷ്കാരങ്ങളുടെ ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചതിനൊപ്പം വേദിയിൽ ഇവർ ഹ്രസ്വമായ അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ചു. യു.എസിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്ത ശാഖയുടെ ചരിത്രപരമായ വളർച്ചയെ അടയാളപ്പെടുത്തിയ ഈ സംഗമം, കലയോടുള്ള ഇവരുടെ ആയുഷ്കാല സമർപ്പണത്തിന്റെ സാക്ഷ്യപത്രമായി മാറി.

ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ: വനിതാ വിഭാഗത്തിൽ ഡാലസ് സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാർ

ലൂയീസ്‌വിൽ (ഡാലസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ വനിതാ വിഭാഗം കിരീടം ഡാലസ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കി. കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഡാലസ് വനിതകൾ ചാമ്പ്യൻമാരായത്. വിട്ടുകൊടുക്കാതെ മികച്ച പോരാട്ടം കാഴ്ചവെച്ച കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് മത്സരത്തിന്റെ നിർണ്ണായക നിമിഷങ്ങളിൽ കളി തങ്ങൾക്കനുകൂലമാക്കാൻ ഡാലസ് സ്‌ട്രൈക്കേഴ്‌സിന്റെ വനിതാ ടീമിന് സാധിച്ചു. മിന്നൽ സ്മാഷുകളുമായി കോർട്ട് കീഴടക്കിയ ക്യാപ്റ്റൻ മിഷേൽ ഷമിന്റെ മികച്ച നീക്കങ്ങൾ ഡാലസ് സ്‌ട്രൈക്കേഴ്‌സിന് ഒടുവിൽ ഉജ്ജ്വല വിജയം സമ്മാനിച്ചു. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ ‘ബെസ്റ്റ് ഒഫൻസീവ് പ്ലെയർ’ (Best Offensive Player) പുരസ്കാരത്തിന് മിഷേൽ അർഹയായി.…

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി :സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയാൻ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റ്’ (NDA) കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) പുറത്തുവിട്ടു. ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും. കരാർ ലംഘിക്കുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ ഈ നീക്കം ജീവനക്കാരുടെ വായടപ്പിക്കാനും അവരെ പുറത്താക്കാനുമുള്ള ശ്രമമാണെന്ന് ഫെഡറൽ ജീവനക്കാരുടെ സംഘടനയായ AFGE ആരോപിച്ചു.

ഒടുവിൽ സൗഹൃദ കൂട്ടായ്മ ഒത്തുചേർന്നു; ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കി

എടത്വ : സ്കൂൾ തുറക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കുണ്ടും കുഴിയുമായി കിടന്ന റോഡ് സൗഹൃദ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി. ജൽ ജീവൻ പദ്ധതിയിലൂടെ കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡിന്റെ വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു.റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ പലയിടങ്ങളിലും ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് നല്‍കിയ ഹർജി ഫയലിൽ സ്വീകരിച്ചു.…

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

എടത്വ :തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ), അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) , ഷിക്കു കുര്യൻ (ട്രഷറാർ ), ജോജി വയലപ്പള്ളി, മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ), ഡോ ജോൺസൺ വി. ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു. സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്‍, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി…

പൈപ്പ് ഇടാൻ കുഴിയെടുത്തു; അറ്റകുറ്റ പണി നടത്തിയില്ല; റോഡ് ‘തോടായി ‘

എടത്വ: സ്കൂൾ തുറക്കാന്‍ ഒരാഴ്ച മാത്രം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ട റോഡുകൾ കുണ്ടും കുഴിയുമായി മാറി. കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടിയുള്ള റോഡുകളുടെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഹർജി നല്‍കി. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്.  …