വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു

ന്യൂജേഴ്‌സി: തിരുവനന്തപുരം ടെക്നോസിറ്റിയിൽ നൂറു കോടി രൂപ ചെലവിൽ “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” സ്ഥാപിക്കുന്ന ‘എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ (Xtra G Club Private Limited) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള ചുമതലയേറ്റു.

IIITM-K-യുമായി സഹകരിച്ച് 10 ഏക്കർ സ്ഥലത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉൽപ്പാദന മേഖലകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും.

കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം.

“സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” ന്റെ ഉദ്ഘാടനത്തിൽ IT വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു

കേരളത്തിന്റെ വികസന കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന ഈ പദ്ധതിയിൽ സുപ്രധാന പദവി അലങ്കരിക്കുന്ന ശ്രീ ജോണി കുരുവിളക്ക് അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ വിജയാശംസകൾ നേർന്നു.

Leave a Comment

More News