
പാലക്കാട് : പാലക്കാട് ജില്ലയിലെ ഇൻഫ്ളുവൻസ് കൂട്ടായ്മയായ പാലക്കാട് ഇംഫ്ലുവൻസേഴ്സ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അസ്ലി ലാന്റ്മാർക്ക്, ടോപ്പ് ഇൻ ടൗൺ അവതരിപ്പിക്കുന്ന “ഗ്രാന്റ് ഇൻഫ്ളുവൻസേഴ്സ് മീറ്റപ്പ്” നടത്തി. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. സകലകല പാലക്കാട് നൗഷാദ് ആലവി അദ്ധ്യക്ഷത വഹിച്ചു
പാലക്കാട് എം എൽ എ രമേഷ് പിഷാരടി, ഇന്ത്യയിലെ നമ്പർ വൺ യൂട്യൂബറായ കെ എൽ ബ്രോ ബിജു ഋത്വിക് എന്നിവർ മുഖാതിഥികളായി.
കേരളത്തിലെ അറിയപ്പെട്ട ഇൻഫ്ലുവൻസറും ബിഗ് ബോസ് താരങ്ങളായ നാദിറ മെഹറിൻ, നന്ദന നന്ദു, മല്ലു കപ്പിൽ അജീഷ്, ഷോണിമ അജി, ലീഷ് ടോക്ക് രഞ്ജിത്ത്, ഫൈസൽ ചീരാൻ, മൊയ്നുസ് വ്ലോഗ്സ് എന്നിവർ സംസാരിച്ചു
ഡി ജി കിഷോറിന്റെ ഡി ജെയും അരങ്ങേറി, ഗണപതി, നദ ഫെറിൻ, പ്രവീൺ ചിലമ്പത്ത്, ഷാജി കരക്കാട് എന്നിവർ നേതൃത്വം നൽകി
