ടെന്നസി: യുഎസിലെ ടെന്നസിയിൽ 50കാരിയുടെ വധശിക്ഷ പരാജയപ്പെട്ടു. രണ്ട് തവണ മാരകമായ വിഷാംശം കുത്തിവെച്ചെങ്കിലും വധശിക്ഷ നടപ്പിലാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിയെ ആശുപത്രിയിലേക്ക് മാറ്റി.
1995-ൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിനെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 200 വിഷത്തിനിടെ യുഎസിൽ ആദ്യമായാണ് ഒരു സ്ത്രീ തടവുകാരിയുടെ വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവാകുന്നത്.
19 വയസ്സുള്ള കോളീൻ സ്ലെമ്മർ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 1996-ലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. കൊലപാതകം ചെയ്യുമ്പോൾ ക്രിസ്റ്റ പൈക്കിന് 18 വയസ്സായിരുന്നു പ്രായം. അവരുടെ വധശിക്ഷ അവസാന നിമിഷം വരെ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ മാരകമായ മരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാൻ യു.എസ് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു. പെന്റോബാർബിറ്റൽ അടങ്ങിയ രണ്ട് കുത്തിവെപ്പുകളാണ് ക്രിസ്റ്റയ്ക്ക് എടുത്തത്.
ടെന്നസിയിലെ മരണശിക്ഷാ പട്ടികയിലെ ഏക വനിതയാണ് പൈക്ക്. വധശിക്ഷ നടപ്പായാൽ, ആധുനിക കാലത്തെ ടെന്നസിയുടെ ചരിത്രത്തിൽ കൗമാരപ്രായത്തിൽ ചെയ്ത കുറ്റത്തിന് വധശിക്ഷ നടപ്പാക്കപ്പെടുന്ന ഏക വ്യക്തിയെന്ന പ്രത്യേകതയും പൈക്കിന് ലഭിക്കും.
1976ൽ യുഎസിൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം 18 വനിതകളെയാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.
