നിരണം : സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ സെപ്റ്റംബര്‍ 27ന് നടക്കും.
രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്ക് റവ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും. ആരാധനയ്ക്ക് ശേഷം 11.30ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്‍ട്രല്‍ കേരള പ്രോവിന്‍സ് വികാരി റവ. ഫാ. ഷിജു മാത്യൂ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ ഫാ. മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് മുതിർന്ന അംഗങ്ങളെ ആദരിക്കും.
വുമൺസ് ഫെലോഷിപ്പ് അംഗങ്ങളുടെയും സണ്‍ഡേ സ്കൂള്‍ വിദ്യാർത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ സെൽവരാജ് വിൽസൺ എന്നിവർ അറിയിച്ചു.
