മർകസ് ഓർഫനേജ് വിദ്യാർഥിയുടെ പുസ്തകം: കവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി വിദ്യാർഥി രചിച്ച പുസ്തകത്തിന്റെ കവർ പ്രകാശനം സിപി സിറാജുദ്ദീൻ സഖാഫി നിർവഹിക്കുന്നു.

കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർഥി ഫഹദ് അൻവർ പേരാമ്പ്ര എഴുതിയ ‘ഉമ്മാ ഞാൻ ഹാപ്പിയാണ്’ എന്ന മാതാവിനയച്ച കത്തുകളുടെ സമാഹാര പുസ്തകത്തിന്റെ കവർ പ്രകാശനം പ്രൗഢമായി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി കവർ പ്രകാശിപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പള്ളിയത്ത് കുനിയിൽ പരേതനായ അൻവറിന്റെയും സുലൈഖയുടെയും മകനായ ഫഹദ്‌ അൻവർ മർകസ് റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പഠനത്തോടൊപ്പം എഴുത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും താത്പര്യം പുലർത്തുന്ന ഫഹദ് റൈഹാൻ വാലി സ്റ്റുഡന്റസ് യൂണിയൻ ‘ഹിറ’ ക്ക് കീഴിലുള്ള ‘ക്വിൽ സ്ഫിയർ’ എഴുത്തു പരിശീലന ക്ലബ്ബിലെ സജീവ അംഗമാണ്.

യൂണിയനു കീഴിൽ നടന്നുവരുന്ന ‘കൂട്ടുകാരന്റെ പുസ്തകം’ പദ്ധതിയുടെ ഭാഗമായാണ് ഫഹദിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും. പ്രകാശന ചടങ്ങിൽ അബ്ദുൽ നാസർ സഖാഫി, സഈദ് ശാമിൽ ഇർഫാനി, ബശീർ പാലാഴി, സലാമുദ്ദീൻ നെല്ലാംകണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News