ചിങ്ങം: ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. എന്തായാലും ദിവസത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങൾ അനുകൂലമാകും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവു മായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.
കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും.
തുലാം: നിങ്ങളുടെ ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇന്ന് ആളുകൾ അതിൽ ആകൃഷ്ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക് ഇന്ന് സാധിച്ചേക്കാം.
വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് വളരെ ആലോചിക്കുക. കാരണം, നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളിൽ പ്രണയിതാവുമായി ധാരാളം സമയം ചിലവഴിക്കാൻ അവസരമുണ്ടാകും.
ധനു: ഇന്ന് സാമാധാനപരമായി നിങ്ങൾ നിങ്ങളെത്തന്നെ വിലയിരുത്തുക. ഇന്ന് നിങ്ങൾ വികാരാധീനനാകുന്ന സാഹചര്യം ഉണ്ടായേക്കാം. ആത്മനിയന്ത്രണം വേണം. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം.
മകരം: ജോലിസംബന്ധമായി കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മതിയായ സമയം നിങ്ങൾക്ക് ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. കാരണം, അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിദ്യാർത്ഥിയാണെങ്കിൽ, ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ട് ഇന്ന് നിങ്ങൾക്ക് ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചിലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇന്ന് മുഴുവൻ നിങ്ങൾക്ക് ഉചിതമായ ദിവസം തന്നെയാണ്.
മീനം: പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും സുന്ദരമായ ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് ഇന്ന് പ്രണയാതുരമായ ദിവസമായിരിക്കും. തൊഴിൽമേഖലയിലും, നിങ്ങൾക്ക് നിങ്ങളെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം: ഉത്സാഹവും ആവേശവും നിറഞ്ഞ ഒരു ശുഭദിനമായിരിക്കും ഇന്ന്. ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. ഇന്ന് നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല.
ഇടവം: നിങ്ങളുടെ വീട്ടില്‍ ഇന്ന് സൗഹാര്‍ദ്ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി നിങ്ങള്‍ കാര്യമായി ആലോചിക്കും. ഭാവിയില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു പൊതുചടങ്ങില്‍ ഇന്ന് പങ്കെടുത്തേക്കും. അപ്രതീക്ഷിതമായ ഒരു ധനാഗമം നിങ്ങള്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം.
മിഥുനം: ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും നിങ്ങൾ ഇന്ന് ജോലി സംബന്ധമായ തിരക്കുകളിൽ ബന്ധിതനാണെന്ന് തോന്നിയേക്കാം. ഇന്ന് നിങ്ങൾക്ക് ബിസിനസ് യാത്രകൾ പോകേണ്ടതായി വന്നേക്കാം. എന്നാൽ ജോലിസംബന്ധമായ വിജയത്തിൽ നിങ്ങൾക്ക് ഇന്ന് ആഘോഷിക്കാൻ സാധിക്കും.
കര്‍ക്കടകം: സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനമായിരിക്കും ഇന്ന് നിങ്ങളുടേത്. എന്നാലും ഇന്ന് നിങ്ങള്‍ പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കുന്നില്ലെന്ന് മനസ്സിലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉല്‍ക്കണ്ഠ പ്രകടിപ്പിക്കും.
