കേരള എന്റർപ്രണേഴ്സ് ക്ലബിന് പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിലെ ചെറുകിട ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് കൂട്ടയ്മയായ കേരള എന്റെർപ്രാണേഴ്സ്‌ ക്ലബ്ബിന്റെ (കെ.ഇ.സി) പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിറ്റ്ക്കോ നിസാർ ചെയർമാനായും ശശിധര പണിക്കർ, ജോർജ് മോറിസൻ എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.

അസ്ഹർ അലി.പി (അൽ ഹായിക്കി) യാണ്‌ കെ.ഇ.സി യുടെ പുതിയ പ്രസിഡന്റ്. ഫഹദ് (സ്പ്രിംഗ് ഇന്റർനാഷണൽ ) ജനറൽ സെക്രട്ടറിയായും ആസാദ്‌ ട്രഷറർ ആയും ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡന്റുമാരായി ഫിറോസ് നാട്ടു, അബ്ദുൽ അഹദ് (ജിയോ പാനൽ), നിഷാം (ക്യു ബോക്സ്‌), അബ്ദുൽ റസാക് എന്നിവരെയും സെക്രട്ടറിമാരായി സജീർ (സ്റ്റാർ ടെക്ക്), അനീസ് മുവാറ്റുപുഴ, ഷമീർ വി.കെ, ഹാഫിസ് (ബ്രാഡ്മ), ഷൈനി കബീർ, സുബൈർ (ബ്രാൻഡോ മീഡിയ ) എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ സാഹചര്യത്തിൽ സംരംഭ മേഖലകളിൽ വന്നു കൊണ്ടിരിക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയും വളരെ ജാഗ്രതയോടെ നോക്കി കാണുവാൻ സംരംഭകർക്ക് സാധ്യമാകേണ്ടതുണ്ടെന്ന് പുതുതായി ചുമതല ഏറ്റെടുത്ത പ്രസിഡന്റ് അസ്ഹർ അലി (അൽ ഹായിക്കി ) എക്സിക്യൂട്ടീവ് അംഗങ്ങളോട് പറഞ്ഞു

Leave a Comment

More News