കാണുന്ന മണ്ണിന്റെ
കാണാത്ത ബോധ നി –
രാമയ ചേതന ദൈവം !
കൃഷ്ണനല്ലേശുവല്ല –
ള്ളയല്ലാദിയാം
സത്യം പ്രപഞ്ചാത്മ ബോധം !
മായാ പ്രപഞ്ചമേ,
നിന്റെ നിരാമയ
നായകനല്ലയോ ദൈവം !
കാല പ്രവാഹ വഴി –
കളിൽ ഉണ്മയാം
സ്നേഹ സ്വരൂപമീ ദൈവം !
കാണാത്തൊരാത്മ –
പ്രഭാവമനശ്വര
താള സംഗീതമെൻ ദൈവം
ഭൂമിയിൽ ഞാനായ
മൺ കട്ടയിൽ ജീവ
സാര സമ്പൂർണ്ണത ദൈവം
ഞാനും പ്രപഞ്ചവും
വർത്തമാനത്തിന്റെ
താള നിരാമയ ബോധം ദ്
വൈതമല്ലദ്വൈത
തത്വത്തിൽ ഒന്ന് ചേർ –
ന്നിത്തിരി പൂവായ് വിടർന്നു !
,ആനന്ദ ദായക മാ
ദിവ്യ സ്രോതസ്സിൽ
ഞാനായി ചേർന്നിരിക്കുമോൾ !
നാളെകൾ താണ്ടും
പ്രപഞ്ച സമുദ്രത്തിൽ
ഞാനെന്നും മറ്റൊരു തുള്ളി !
More News
-
മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (ഭാഗം-2): ജയൻ വർഗീസ്
പ്ലിമത് മിൽസിലെ കട്ടിംഗ് റൂം ഡയറക്ടറായിരുന്ന മിസ്റ്റർ ജോൺ റിട്ടയർമെന്റ് എടുക്കുകയാണ്. ഞങ്ങൾ ജോലിക്കാരോട് പിതൃ നിർവിശേഷമായ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു... -
മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (അനുഭവം): ജയൻ വർഗീസ്
ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കൈരളി’ എന്ന മലയാള പ്രസിദ്ധീകരണം ആയിടെയാണ് ശ്രദ്ധയിൽ പെട്ടത്. സാഹിത്യ രചനകൾക്ക് പ്രമുഖമായ പരിഗണന നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന... -
ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം): ജയൻ വർഗീസ്
(‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു...
