സർവകലാശാല ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻ്റായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേന്ദ്ര കമ്മിറ്റിയംഗം നഷ്റ നയീം
ഇരുപത്തിനായിരത്തിൽപ്പരം വിദ്യാർത്ഥികൾ വോട്ടർമാരായുള്ള തെരഞ്ഞെടുപ്പിലാണ് 1273 വോട്ടിൻ്റെ വലിയ മാർജിനിൽ നഷ്റ വിജയം കൈവരിച്ചത്. 8 വർഷമായി അലിഗഡിലെ സംഘി അഡ്മിൻ തടഞ്ഞുവെച്ച യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസങ്ങളിൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ നഷ്റ അലിഗഡ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനിയാണ്. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പോരാട്ടങ്ങൾക്ക്, ഏറ്റവും ഒടുവിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയയാളാണ് നഷ്റ നയീം.
ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
