രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മനമേലെ പൂവിതളായ്’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രജിഷയാണ് പാടുന്നത്. പകലും പാതിരാവും മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കളാണ്.
Category: CINEMA
തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി
സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.…
ജോജു ജോർജ്ജിന്റെ “ഇരട്ട” ചിത്രത്തിന്റെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു
നവാഗതനായ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് “ഇരട്ട”. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ OTT റിലീസ് മാർച്ച് 3 ന് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങും. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.…
പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു
90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലർ സ്റ്റാർ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പുരുഷ നായകന്മാരെ കണ്ടിരുന്ന പെൺകുട്ടികൾക്ക് ‘ഡിറ്റക്ടീവ് തീക്ഷണ’യിൽ വനിതാ സൂപ്പർ ഹീറോകൾ പുതിയൊരനുഭവമായിരിക്കും. സ്ത്രീകൾക്ക് ശക്തരും ബുദ്ധിശക്തിയും ധൈര്യശാലികളുമാകാമെന്നും പുരുഷന്മാരെപ്പോലെ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുമെന്നും തെളിയിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു സ്റ്റിക്ക്…
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ് ലുക്ക് റിലീസായി
ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് “കണ്ണൂർ സ്ക്വാഡ്” എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയിലാണ് ഇപ്പോൾ നടക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് .മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ…
തിയേറ്ററിൽ തീ പാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്
“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന “കിംഗ് ഓഫ് കൊത്ത” ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകർക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.…
സുബി സുരേഷിന്റെ മരണം: അവയവമാറ്റത്തിനുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല; സുബിയുടെ മരണ കാരണം ഹൃദയാഘാതം: ആശുപത്രി സൂപ്രണ്ട്
എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി. കരൾ മാറ്റിവയ്ക്കൽ നടപടികൾ പുരോഗമിക്കെയാണ് സുബിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. കരൾ നൽകാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ല. ഇതിനിടയിലാണ് സുബിക്ക് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടർന്നാണ് സുബി മരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുബിയുടെ മരണശേഷം, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും പിന്നീട് നിരസിച്ചതായും…
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…
മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?
ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്മാൻ അൽ ജർഫ് ഹാബിറ്റാറ് സ്കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…
കാത്തിരിപ്പിന് വിരാമം: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി; ഫെബ്രുവരു 15 മുതല്‍ ഒടിടിയില്‍
തിരുവനന്തപുരം: ചരിത്രവിജയവുമായി മുന്നേറി തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ഫെബ്രുവരി 15 മുതൽ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും. ഡിസംബർ 30ന് റിലീസ് ചെയ്ത മാളികപ്പുറം നിരവധി കുപ്രചാരണങ്ങളെ അതിജീവിച്ച് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചരിത്ര വിജയമായി മാറിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റിലീസുകളും വൻ വിജയമാണ് നേടുന്നത്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം. തിയേറ്ററിൽ ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന സമയത്ത് തന്നെ ഒടിടിയിലും റിലീസ് ചെയ്യുന്നു എന്ന അപൂർവതയാണ് മാളികപ്പുറത്തിനുള്ളത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ ട്രെയിലർ പുറത്തിറക്കി. ഒടിടി അവകാശം സ്വന്തമാക്കിയ ശേഷം, നേരത്തേയും ഡിസ്നി പ്ലസ്…
