സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “ലക്കി ഭാസ്കർ” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രം സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാനും വെങ്കി അറ്റ്ലൂരി ധനുഷ് ബ്ലോക്ക്ബസ്റ്റർ ചിത്രം വാത്തിക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണുള്ളത്. നിർമ്മാതാക്കൾ സിനിമയേക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഇപ്രകാരമാണ് “അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!”. ഈ ക്രിയാത്മക സഹകരണത്തിന്റെ പ്രേരണ പ്രധാനമായും സിനിമാ പ്രേമികൾക്ക് തിയേറ്ററുകളിൽ മികച്ച അനുഭവം സൃഷ്ടിക്കുന്നതിലാണ്, നിർമ്മാതാക്കൾ പറഞ്ഞു.…
Category: CINEMA
ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ
അഞ്ചു മണിക്കൂറുനുള്ളിൽ അഞ്ചു മില്യൺ കാഴ്ചക്കാർ ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. ഈ വർഷം ഡിസംബർ 15 ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലേക്കെത്തും. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ…
മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതിന്റെ തിളക്കം
ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും. സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു…
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷം പൻഖുരി-ഗൗതം താര ദമ്പതികള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി
പ്രശസ്ത ടിവി താരങ്ങളായ പൻഖുരി അവസ്തിയും ഗൗതം റോഡും ഒടുവിൽ അവര്‍ കാത്തിരുന്ന നിമിഷം പങ്കു വെച്ചു. പങ്കുരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരുവരുടെയും വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ബുധനാഴ്ച രാവിലെയാണ് ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. രണ്ട് പുതിയ ചെറിയ അതിഥികളുടെ വരവിൽ എല്ലാ താരങ്ങളും ആരാധകരും പങ്കുരിയെയും ഗൗതമിനെയും അഭിനന്ദിച്ചു. 2023 ജൂലൈ 25 ന് താനും ഭർത്താവ് ഗൗതം റോഡും ഒരു മകനെയും മകളെയും സ്വാഗതം ചെയ്തതായി വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് അടുത്തിടെ പൻഖുരിയും ഗൗതമും ചിത്രത്തോടൊപ്പം പങ്കിട്ടു. ആദ്യമായി മാതാപിതാക്കളായതിന്റെ സന്തോഷവും ദമ്പതികൾ തങ്ങളുടെ കുറിപ്പിൽ എഴുതിയിട്ടുണ്ട്, ‘രണ്ടുപേരാൽ അനുഗ്രഹിക്കപ്പെട്ടവർ. ഞങ്ങൾക്ക് ഒരു മകനും മകളും നൽകി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 2023 ജൂലൈ 25-ന് വരൂ, ഹൃദയങ്ങൾ സന്തോഷവും നന്ദിയും നിറഞ്ഞതാണ്. നാല് പേരടങ്ങുന്ന ഒരു കുടുംബമായി ഞങ്ങളുടെ യാത്രയുടെ…
കത്രീന-വിജയ് ചിത്രം ‘മെറി ക്രിസ്മസ്’ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്സിന് വിറ്റു
ബോളിവുഡ് നടി കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ചിത്രം ‘മെറി ക്രിസ്മസ്’ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ ചിത്രം 2022 ഡിസംബറിൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതിന്റെ റിലീസ് 2023 ഡിസംബർ വരെ മാറ്റി വെച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റതിനെക്കുറിച്ചും വാര്‍ത്തകളുണ്ട്. ‘മെറി ക്രിസ്‌മസ്’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാതാക്കൾ നെറ്റ്ഫ്ലിക്സുമായി 60 കോടി രൂപയ്ക്ക് OTT കരാർ ഒപ്പിട്ടതായി പറയുന്നു. ഈ രീതിയിൽ, നേരിട്ടുള്ള OTT റിലീസ് ഇല്ലെങ്കിലും, 60 കോടി രൂപ ഇടപാടിന് വളരെ നല്ല തുകയായി കണക്കാക്കപ്പെടുന്നു. അതേ സമയം ‘മെറി ക്രിസ്‌മസ്’ സിനിമയുടെ സാറ്റലൈറ്റ് അവകാശത്തിന്റെ കരാർ ഇതുവരെ നടന്നിട്ടില്ല. വിപുൽ ശർമ്മ സംവിധാനം ചെയ്ത…
മറാത്തി ചലച്ചിത്ര നടൻ ജയന്ത് സവർക്കർ (88) അന്തരിച്ചു.
മുംബൈ: മറാത്തിയിലും ഹിന്ദി നാടക സിനിമകളിലും സീരിയലുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ ജയന്ത് സവർക്കർ അന്തരിച്ചു. 88-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം അസുഖബാധിതനഅയി ചികിത്സയിലായിരുന്നു. 100-ലധികം മറാത്തി അജ്മർ നാടകങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നടന്റെ അഭിനയ ജീവിതം 73 വയസ്സ് വരെ തുടർന്നു. 1936 മെയ് 3 ന് ഗുഹാഗറിലാണ് ജയന്ത് സവർക്കർ ജനിച്ചത്. 1954ൽ ഇരുപതാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു. 73 വയസ്സ് വരെ അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടർന്നു. നിരവധി മികച്ച മറാത്തി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം മെയ് 21 ന് അംബർനാഥ് മറാത്തി ഫിലിം ഫെസ്റ്റിവലിൽ (AMFF) അദ്ദേഹത്തിന് ജീവൻ ഗൗരവ് സമ്മാന്‍ നല്‍കി ആദരിച്ചിരുന്നു. നാടക ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ജയന്ത് സവർക്കർക്ക് മഹാരാഷ്ട്ര സർക്കാർ നട്വാര്യ പ്രഭാകർ…
റോഷൻ കുടുംബത്തെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു; മൂന്നു തലമുറകളെ സ്ക്രീനിൽ കാണാം
മുംബൈ: മൂന്ന് തലമുറകളിലേറെ സിനിമയ്ക്ക് സംഭാവന നൽകിയ നിരവധി കുടുംബങ്ങൾ ഹിന്ദി ചലച്ചിത്രമേഖലയിലുണ്ട്. റോഷൻ കുടുംബത്തിന്റെ പേരും ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ, നടൻ ഹൃത്വിക് റോഷനും തന്റെ മുത്തച്ഛനും സംഗീതസംവിധായകനുമായ റോഷൻ ലാൽ നഗ്രാത്തിന്റെ 106-ാം ജന്മദിനത്തിൽ ഒരു വൈകാരിക പോസ്റ്റ് എഴുതിയിരുന്നു. തന്റെ പിതാവും നിർമ്മാതാവും സംവിധായകനുമായ രാകേഷ് റോഷനുമൊത്ത് ഹിന്ദി സിനിമയിലെ റോഷൻ കുടുംബത്തിലെ മൂന്ന് തലമുറകളുടെ പാരമ്പര്യം ആഘോഷിക്കാൻ ഹൃത്വിക് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. റോഷൻ കുടുംബത്തെ ആസ്പദമാക്കിയാണ് ആ ഡോക്യുമെന്ററി നിർമ്മിക്കുന്നത്. രാകേഷിന്റെ പിതാവ് റോഷൻ ലാൽ നഗ്രാത്തിനൊപ്പം ഡോക്യുമെന്ററി ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം മുതൽ നടൻ ഹൃത്വിക് റോഷൻ ‘ക്രിഷ് 4’ ൽ പ്രവർത്തിക്കും. അതേ സമയം, റോഷൻ കുടുംബത്തെക്കുറിച്ചും പുതിയ വാർത്തകൾ വന്നിരിക്കുകയാണ്. രാകേഷിനോട് അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രാകേഷ് തന്നെയാണ് ഈ ഡോക്യുമെന്ററി…
സംസ്ഥാന ചലച്ചിത്ര അവാർഡില്‍ ‘മാളികപ്പുറം’ സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം
കൊച്ചി: കോവിഡ്-19 മഹാമാരിക്കു ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ച മാളികപ്പുറം ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താത്തതിന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. 2022ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര അവാർഡുകളിൽ ബാലതാരം, ജനപ്രിയ സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ മാളികപ്പുറം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ചിത്രം പൂർണമായും ഒഴിവാക്കിയതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബാലതാരമായി അഭിനയിച്ച ദേവനന്ദയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ശബരിമല അയ്യപ്പന്റെ ചരിത്രം കോർത്തിണക്കിയുളള കഥ പറയുന്ന സിനിമയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനായിരുന്നു നായകൻ. അഭിലാഷ് പിളളയുടെ കാമ്പുളള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നു. ചില തിയേറ്ററുകളിൽ ചിത്രം 100…
“രാജപിതാവിന്റെ അഭിഷേക കർമ്മം പൂർത്തിയായി; കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി” : ഷമ്മി തിലകൻ
ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എൻറെ മകന്റെ സാമ്രാജ്യം..! ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..! അവന്‍ പറയുമ്പോൾ പകൽ..! പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..! രാജപിതാവിന്റെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! രാജകീയമായി..! ” എന്നാണ് അദ്ദേഹം പങ്കുവച്ച വാക്കുകൾ. കൊത്തയിൽ ദുൽഖർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി ആയിട്ടാണ് ഷമ്മി തിലകൻ എത്തുന്നത്. കിംഗ് ഓഫ് കൊത്തയിൽ കണ്ണൻ എന്ന കഥാപാത്രമായി സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്…
‘സത്യപ്രേം കി കഥ’ ബോക്‌സ് ഓഫീസിൽ 100 കോടി നേടി
കാർത്തിക് ആര്യനും കിയാര അദ്വാനിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘സത്യപ്രേം കി കഥ’ ബോക്‌സ് ഓഫീസിൽ 100 കോടി പിന്നിട്ടു. ജൂൺ 29ന് തീയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് 12 ദിവസം പിന്നിട്ടപ്പോഴാണ് ഇത്രയും കളക്ഷൻ നേടിയത്. സമീർ വിദ്വാൻസ് സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ ലവ് സ്റ്റോറിയിൽ സുപ്രിയ പഥക് കപൂർ, രാജ്പാൽ യാദവ്, ഗജരാജ് റാവു, ശിഖ തൽസാനിയ, നിർമിതേ സാവന്ത് എന്നിവരും അഭിനയിക്കുന്നു. സാജിദ് നദിയാദ്‌വാല, ഷരീൻ മന്ത്രി കേഡിയ, കിഷോർ അറോറ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭൂൽ ഭുലയ്യ 2 ന് ശേഷം കാർത്തിക്കുമായുള്ള കിയാരയുടെ പുനഃസമാഗമത്തെ ഈ ചിത്രം അടയാളപ്പെടുത്തുന്നു .
