ആലപ്പുഴ: മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തെച്ചൊല്ലി പുതിയ വിവാദം. ഈ വർഷത്തെ വയലാർ അവാർഡിന് അർഹമായ ഡോ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിനെതിരെ ഗുരുതരമായ കോപ്പിയടി ആരോപണവുമായി എഴുത്തുകാരിയും നോവലിസ്റ്റുമായ ഡോ. വിനയശ്രീ രംഗത്തെത്തി. തന്റെ നോവലുകളിലെ ആശയങ്ങളും കഥാപാത്രാവിഷ്കാരങ്ങളും സംഭവങ്ങളും സംഭാഷണങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ‘ആത്രേയക’ത്തിൽ അനുവാദമില്ലാതെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിനയശ്രീയുടെ ആരോപണം. ഇതുസംബന്ധിച്ച് വയലാർ രാമവർമ്മ ട്രസ്റ്റ് അവാർഡ് നിർണയ സമിതി സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നൽകിയതായും പുരസ്കാര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ഡോ. വിനയശ്രീ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യകൃതികളുടെ മൗലികതയും അവാർഡ് നിർണയത്തിന്റെ വിശ്വാസ്യതയും സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങളാണ് താൻ ഉയർത്തുന്നതെന്നും അവർ വ്യക്തമാക്കി. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ആധാരമാക്കി നിരവധി സാഹിത്യരചനകൾ നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് ആലപ്പുഴ വിജയനിവാസിൽ താമസിക്കുന്ന ഡോ. വിനയശ്രീ. 2018-ൽ പുറത്തിറങ്ങിയ…
Read More