അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നോമിനേഷൻ പ്രോസസും പ്രചാരണവും തിരുതകൃതിയായി ആരംഭിച്ചിട്ട് ഏകദേശം രണ്ടു വർഷമാകുന്നു. അതായത് ഇപ്പോൾ പ്രവർത്തിക്കുന്ന ഭാരവാഹികൾ സത്യ വാചകം ചൊല്ലി അധികാരവും പ്രവർത്തനവും ആരംഭിച്ച ദിനം മുതൽ ഇനി വരാൻ പോകുന്ന അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികൾ ആകേണ്ടവരുടെ തിരച്ചലും, പ്രഖ്യാപനങ്ങളും, നോമിനേഷൻ, ഇലക്ഷൻ പ്രചാരണ തന്ത്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു മുഴം മുമ്പേ മാത്രമല്ല പല മുഴം മുമ്പേ അവരുടെ ആവനാഴികൾ ഇലക്ഷൻ ഗോദായിലേക്ക് തൊടുത്തു വിടാനുള്ള വൈദഗ്ധ്യം ഇപ്പോൾ മല്ലടിക്കുന്ന ഇരു പാനലുകൾക്കും ഉണ്ടായിരുന്നു. അത് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇലക്ഷൻ ഗോദയിൽ തന്ത്രകുതന്ത്രങ്ങളുടെ, ചാണക്യ ബുദ്ധിയോടെ മല്ലടിക്കുന്ന ഇരുപാനൽ സൗഹാർദ്ദ ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടു കൂട്ടരും യോഗ്യർ പരമ യോഗ്യർ. ഇവരെ ആരെ ബാലറ്റിൽ കുത്തി ജയിപ്പിക്കണം? അല്ലെങ്കിൽ ബാലറ്റ്…
Category: ARTICLES
മെക്സിക്കോയിലെ കാന്‍കൂണ്‍ കടല്‍ തീരത്ത് തിരമാലകളുണര്‍ത്തിയ ഓര്‍മ്മകള്‍: ലാലി ജോസഫ്
കാന്‍കൂണില്‍ ഞാന്‍ കണ്ട കടലിന് രണ്ട് നിറങ്ങളായിരുന്നു. തീരത്തോട് ചേര്‍ന്ന ഭാഗം മരതക പച്ചയില്‍ തിളങ്ങുമ്പോള്‍, ദൂരെ അനന്തമായി പരന്നു കിടന്ന കടല്‍ ആഴമേറിയ നീല നിറത്തില്‍ വിസ്മയം തീര്‍ത്തു. എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ തുടങ്ങുന്നതു തന്നെ കടലിന്റെ കറുപ്പ് നിറത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അതുപോലെ അദ്ദേഹത്തിന്റെ ‘വാരാണാസി’ എന്ന നോവലിലും കടല്‍ മനോഹരമായ ഒരു പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഒരിക്കല്‍ എലിഫെന്റാ ഗുഹയിലേക്ക് പോയി പലേടത്തു നിന്നും ഗീതയുടെ ഫോട്ടോകള്‍ എടുത്തു. പോര്‍ളി സി ഫേസിനടുത്തു വച്ച് കടല്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ഫോട്ടോ വളരെ നന്നായി. അവളത് എന്‍ലാര്‍ജ് ചെയ്യിച്ച് വീട്ടില്‍ വച്ചിരിക്കുന്നു. കാന്‍കൂണിലെ കടല്‍ത്തീരത്തും കടലിനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ പകര്‍ത്തുന്ന അനേകം പേരെ കാണാനായി. ഓരോരുത്തരും ആ അനന്തനീലിമയെ തങ്ങളുടേതായ ഓര്‍മ്മകളുടെ…
തിരുനാമകീര്‍ത്തനം പാടിയും സ്നേഹകാരുണൃം നൽകിയും മനുഷ്യസ്നേഹത്തിന്റെ അടയാളമായി ഡോ. സണ്ണി സ്റ്റീഫൻ: സി. ഡോ. ജോവാന് ചുങ്കപ്പുര mms
ഹൂസ്റ്റൺ : ലോകസമാധാന പരിശ്രമങ്ങള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും, മത ഐക്യത്തിനും , ഉപവിപ്രവർത്തനങ്ങൾക്കും നാല് പതിറ്റാണ്ടിലേറെയായി ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരന് എന്ന ബഹുമതിയോടെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. ജ്വലിക്കുന്ന ആത്മവിശ്വാസവുമായി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മുന്നേറുമ്പോഴും സണ്ണി സ്റ്റീഫന്‍ നമുക്കിടയില്‍ സാധാരണക്കാരനെപ്പോലെ സഞ്ചരിക്കുന്ന അസാധാരണ വ്യക്തിത്വമാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകസമാധാനത്തിന്റെ പ്രായോഗിക പാഠങ്ങളിലൂടെയും നിശബ്ദ സേവനങ്ങളിലൂടെയും മനുഷ്യരോടൊപ്പം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ കേരളത്തിലാരംഭിച്ച്, ഇന്ത്യയിലാകെ വേരൂന്നി വളര്‍ന്ന് അഞ്ച്ഭൂഖണ്ഡങ്ങളില്‍ ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന വേള്‍ഡ് പീസ് മിഷന് എന്ന സംഘടനയെ ലോകത്തിന്റെ നെറുകയില്‍ കാരുണ്യത്തിന്റെ അടയാളമായി നിലനിര്‍ത്തുമ്പോള്‍, കഠിന പ്രയത്നത്തിന്റെയും അതിലേറെ പ്രാര്‍ത്ഥനയുടേയും ശ്രമഫലമാണ് ഉപമാനമില്ലാത്ത ഈ വിജയം.ആഹാരത്തിനും, വിദ്യാഭ്യാസത്തിനുമായി വിശക്കുന്നവര്‍ക്കു മുന്പില് അന്നവും അറിവും ആദരവോടെ നല്‍കിയും, സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരേയും,…
സാംസ്കാരിക സ്ഥാപനങ്ങളിലെ ദുരുഹതകൾ: കാരൂർ സോമൻ, (ചാരുംമൂടൻ)
കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് നടത്തിയ പ്രഖ്യാപന ങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർത്തിക്കണം’. ഈ വാക്കുകൾ ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്ക്കാരത്തെ കശാപ്പ് ചെയ്തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ? സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള…
കരുണാമയനായ ഒരു മനുഷ്യൻ: ഷാഹുൽ പണിക്കവീട്ടിൽ
‘കാലം സാക്ഷി’! ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ. 2023 ജൂലൈ 18ന് നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു. 1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു. ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു. ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.…
ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 6): ജയശങ്കര്‍ പിള്ള
ഡോ. പൽപ്പുവും ശ്രീ നാരായണ ഗുരുവും ആത്മീയ ദർശനവും സാമൂഹിക നവോത്ഥാനവും കൈകോർത്തപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ പഠനവിഷയമാക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്,അദ്ദേഹം മഹത്തായ ഒരു ആത്മീയ ഗുരു മാത്രമായിരുന്നില്ല; സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റെടുത്ത ഒരു മഹത്തായ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയ ദർശനം ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി വളരുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. പത്മനാഭൻ പൽപ്പു, പൊതുവെ ഡോ. പൽപ്പു എന്നറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ്. കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ല. അത് ഒരു മഹത്തായ ദൗത്യത്തിനുവേണ്ടി ഒരുമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ സഹകരണമായിരുന്നു. ഒരാളുടെ കൈയിൽ ആത്മീയ ദർശനവും മറ്റൊരാളുടെ കൈയിൽ സാമൂഹിക-ഭരണപരമായ അനുഭവവും ഉണ്ടായിരുന്നു. ഈ രണ്ട് ശക്തികൾ ഒന്നിച്ചുചേർന്നപ്പോൾ കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം ആരംഭിച്ചു.സാമൂഹിക…
വന്ദേമാതരത്തിന്റെ ചരിത്ര പശ്ചാത്തലം: സണ്ണി മാളിയേക്കല്‍
1870-കളിൽ ബങ്കിം ചന്ദ്ര ചതോപാധ്യായ ആണ് വന്ദേമാതരം രചിച്ചത്. പിന്നീട് 1882-ൽ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന പ്രശസ്തമായ ബംഗാളി നോവലിൽ ഈ ഗാനം ഉൾപ്പെടുത്തി. നോവലിന്റെ പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ടിലെ ‘സന്യാസി കലാപ’ത്തിന്റെ (Sannyasi Rebellion) പശ്ചാത്തലത്തിലാണ് ഈ നോവൽ എഴുതപ്പെട്ടത്. ബ്രിട്ടീഷ് ഭരണാധികാരികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന മുസ്ലിം നവാബിനും എതിരെ സന്യാസിമാർ നടത്തുന്ന പോരാട്ടമാണ് ഇതിന്റെ ഇതിവൃത്തം. സ്വാതന്ത്ര്യ സമരം: 1905-ലെ ബംഗാൾ വിഭജന കാലത്ത് ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രധാന സമരഗീതമായി വന്ദേമാതരം മാറി. ജാതി-മത ഭേദമന്യേ അന്ന് ജനങ്ങൾ ഇത് ഏറ്റുചൊല്ലി. പ്രധാന രാഷ്ട്രീയ-മതപരമായ എതിർപ്പുകൾ (Political & Religious Issues) ചില വിഭാഗങ്ങൾ വന്ദേമാതരത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്നതിനും, ചില ഭാഗങ്ങൾ മാറ്റണം എന്ന് പറയുന്നതിനും പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: വിഗ്രഹാരാധനയും മതപരമായ വിശ്വാസങ്ങളും (The Religious Aspect) ഗാനത്തിന്റെ…
ഇന്നത്തെ ദിവ്യബലിയില്‍ വീണ്ടും വീണ്ടും കേട്ട ഒരു സംഖ്യ ‘പന്ത്രണ്ട്’; അതില്‍ നിന്നാണ് ഈ ചിന്തയുടെ തുടക്കം
പന്ത്രണ്ടിന്റെ ഓര്‍മ്മകള്‍.. ഇന്ന് ജൂലൈ പന്ത്രണ്ട്, ഞായറാഴ്ച, പതിവുപോലെ രാവിലത്തെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ എന്റെ ഇടവകയായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തോലിക്കാ ദേവാലയത്തിലെത്തി. ഞായറാഴ്ച പതിവുപോലെ മൂന്ന് തിരുവചന വായനകളുണ്ടായിരുന്നു. ആദ്യ വായന ജോഷ്വായുടെ പുസ്തകം 4ാം അദ്ധ്യായം ഒന്ന് മുതന്‍ പതിനൊന്ന് വരെയായിരുന്നു. അതില്‍ കര്‍ത്താവ് ജോഷ്വയോട്, ഇസ്രയേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുവാനും ജോര്‍ദ്ദാന്‍ നദിയില്‍ നിന്ന് പന്ത്രണ്ട് കല്ലുകള്‍ എടുത്ത് സ്മാരകമായി സ്ഥാപിക്കാനും കല്പിക്കുന്നു. ഈ ചെറിയ ഭാഗത്ത്തന്നെ ‘പന്ത്രണ്ട്’ എന്ന സംഖ്യ അഞ്ച് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാമത്തെ വായന വെളിപാട് 21: 9 21 ആയിരുന്നു. പുതിയ ജറുശലേമിനെ കുറിച്ചുള്ള ഈ ഭാഗത്തും പന്ത്രണ്ട് കവാടങ്ങള്‍, പന്ത്രണ്ട് മാലാഖമാര്‍, പന്ത്രണ്ട് അടിത്തറകള്‍, തുടങ്ങി ‘പന്ത്രണ്ട്’ എന്ന സംഖ്യ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു. തുടര്‍ന്ന്സുവിശേഷ വായന മത്തായി 10: 1…
അമേരിക്കയിലെ നീണ്ട വേനലവധി (ഭാഗം 2); കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ?: പിന്റോ കണ്ണംപള്ളി
ഇന്നത്തെ കുട്ടികളാണ് നാളത്തെ ശാസ്ത്രജ്ഞരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും സംരംഭകരും കായികതാരങ്ങളും ഭരണാധികാരികളും ജനപ്രതിനിധികളും സമൂഹനേതാക്കളും. അതുകൊണ്ട് വേനലവധിയെ ഒരു ഇടവേളയായി മാത്രമല്ല, ഭാവിയെ രൂപപ്പെടുത്തുന്ന ഒരു നിക്ഷേപകാലമായി കാണാൻ മാതാപിതാക്കളും അധ്യാപകരും സാമൂഹിക സംഘടനകളും ഒരുമിച്ച് മുന്നോട്ടുവരേണ്ട സമയമാണിത്. ഇന്ന് അവർക്ക് നാം നൽകുന്ന ചെറിയ പ്രചോദനങ്ങൾ നാളെയുടെ വലിയ നേട്ടങ്ങൾക്ക് വഴിതെളിച്ചേക്കാം. വേനലവധിക്കാലത്ത് കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ ഒരു “Summer Bucket List” തയ്യാറാക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. എന്തെല്ലാം പഠിക്കണം, ഏത് പുസ്തകങ്ങൾ വായിക്കണം, എത്ര പുതിയ സ്ഥലങ്ങൾ സന്ദർശിക്കണം, എത്ര മണിക്കൂർ സാമൂഹിക സേവനം ചെയ്യണം, എന്ത് പുതിയ കഴിവുകൾ നേടണം, ഏതെല്ലാം കുടുംബ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി എഴുതിവയ്ക്കുകയും അവ പൂർത്തിയാക്കുകയും ചെയ്യുന്നത് കുട്ടികളിൽ ലക്ഷ്യബോധവും ആസൂത്രണശേഷിയും സമയനിയന്ത്രണവും സ്വയംപര്യാപ്തതയും വളർത്തും. കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കവും ജീവിതനൈപുണ്യങ്ങളും…
ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 5) ജയശങ്കര്‍ പിള്ള
യോഗസാധനയുടെ വഴിയിൽ നിന്ന് സാമൂഹിക ആത്മീയതയിലേക്ക് ഗുരുവിന്റെ ദർശനത്തിന്റെ രൂപീകരണത്തിൽ “തൈക്കാട് അയ്യാവു സ്വാമി”കളുടെ സ്വാധീനം ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ വളർച്ചയെക്കുറിച്ച് പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികളിൽ ചരിത്രപരമായി ശ്രദ്ധേയമായ പേരാണ് തൈക്കാട് അയ്യാവു സ്വാമികൾ . ഗുരുവിന്റെ ജീവിതത്തിലെ ആത്മീയ അന്വേഷണഘട്ടത്തെ മനസ്സിലാക്കാൻ അയ്യാവു സ്വാമികളുടെ പങ്ക് അറിയേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ ലഭ്യമായ ചരിത്രരേഖകൾ പരിമിതമാണെന്നതും ഓർക്കേണ്ടതാണ്. അതിനാൽ, ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളും ഗവേഷകർ പങ്കുവെച്ച വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് ഈ ബന്ധത്തെ മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട് അയ്യാവു സ്വാമികൾ എന്നിവരെ പല ഗവേഷകരും ഒരു ആത്മീയധാരയുടെ മൂന്ന് പ്രധാന കണ്ണികളായി കാണുന്നു. മൂന്നുപേരും ഒരേ ആശയങ്ങൾ പങ്കുവെച്ചിരുന്നില്ലെങ്കിലും, മനുഷ്യന്റെ ആത്മീയ ഉന്നമനം, യോഗസാധന, ജാതിവിവേചനത്തോടുള്ള വിമർശനം, വ്യക്തിപരമായ ആത്മാന്വേഷണം എന്നിവയിൽ അവർ…
