എടത്വ: അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയിൽ യാത്രക്കാര് ബസ് കാത്ത് നില്ക്കുന്നത് കടത്തിണ്ണകളിൽ. പ്രധാന ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള് അടിയന്തിരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സെപ്റ്റംബർ 23ന് രാവിലെ 9ന് നടത്തുവാൻ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റുമാരായ ജോര്ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോ. സെക്രട്ടറി ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, സാബു മാത്യു കളത്തൂർ, ബിനോമോൻ പഴയമഠം, കെജി ശശിധരന് എന്നിവർ പ്രസംഗിച്ചു. കൺവീനറായി എടത്വ ഗ്രാമ പഞ്ചായത്ത് മുൻ അംഗം പി.സി. ജോസഫിനെ തെരഞ്ഞെടുത്തു. 2020 ജനുവരി 15ന്…
Category: KERALA
ബജറ്റില് പ്രഖ്യാപിച്ച വികസന പദ്ധതികളെ സമയബന്ധിതമായി യാഥാർഥ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികളെ സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ‘റീ ഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിലെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതികൾക്ക് ആറുമാസത്തിനകം കൃത്യമായ രൂപം നൽകുകയും രണ്ടുവർഷത്തിനകം അവയെ നടപ്പാക്കലിന്റെ പാതയിലെത്തിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള മോഡലിന്റെ മുൻകാല നേട്ടങ്ങളിൽ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്നും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പണമൊഴുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൻകിട നിക്ഷേപങ്ങൾക്കൊപ്പം ഒരു ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ചെറുകിട നിക്ഷേപങ്ങളെയും ആകർഷിക്കുകയും…
അവകാശ സർട്ടിഫിക്കറ്റിന് ഇനി 5 ലക്ഷം രൂപയുടെ പരിധിയില്ല; നിർണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: കേരളത്തിൽ നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) അനുവദിക്കുന്നതിന് നിലവിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക പരിധി കേരള ഹൈക്കോടതി റദ്ദാക്കി. മരിച്ച വ്യക്തിയുടെ സ്വത്തിന്റെയോ മറ്റ് ആസ്തികളുടെയോ മൂല്യം എത്രയായാലും തഹസിൽദാർമാർക്ക് അവകാശ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേരള വില്ലേജ് മാന്വലിലെ 236-ാം പാരഗ്രാഫിൽ ഉൾപ്പെടുത്തിയിരുന്ന സാമ്പത്തിക നിയന്ത്രണത്തിന് നിയമപരമായ സാധുതയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികൾ ആരാണെന്ന് തിരിച്ചറിയുന്നതിനുള്ള രേഖ മാത്രമാണ് അവകാശ സർട്ടിഫിക്കറ്റെന്ന് കോടതി വ്യക്തമാക്കി. ഈ സർട്ടിഫിക്കറ്റ് ഏതെങ്കിലും സ്വത്തിന്റെ ഉടമസ്ഥാവകാശമോ അതിന്റെ നിയമപരമായ തലക്കെട്ടോ നിർണയിക്കുന്ന രേഖയല്ല. അതിനാൽ, സ്വത്തിന്റെ മൂല്യം ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിദേശത്ത് താമസിച്ചിരുന്ന വ്യക്തികളുടെ കാര്യത്തിലും അവരുടെ സ്വത്തുവിവരങ്ങളോ ആസ്തികളുടെ മൂല്യമോ അടിസ്ഥാനമാക്കി അവകാശ സർട്ടിഫിക്കറ്റ് നിഷേധിക്കാൻ…
വീണയുടെ ‘റെഡ് ബുക്കിൽ’ കോടികളുടെ കണക്ക്; ഹവാല ഇടപാടെന്ന് ഇ.ഡി ആരോപണം; റിപ്പോര്ട്ട് പോലീസ് മേധാവിക്ക് കൈമാറി
കൊച്ചി: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതായി ആരോപിക്കുന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളുടെയും ദുബായിലേക്കുള്ള പണമിടപാടുകളുടെയും വിവരങ്ങൾ വീണ വിജയന്റെ കൈപ്പടയിലുള്ള ‘റെഡ് ബുക്കിൽ’ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതുസംബന്ധിച്ച രേഖകളും മൊഴികളും ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കത്ത് നൽകിയതായാണ് റിപ്പോർട്ട്. വീണയിൽനിന്ന് പിടിച്ചെടുത്തതായി ഇ.ഡി പറയുന്ന ഡയറിയിലെ ഏഴ് പേജുകളിലാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുറിപ്പുകളുള്ളത്. നിഖിൽ, വാരിസ്, ഷൈജൽ തുടങ്ങിയവരുടെ പേരുകൾക്കൊപ്പം വിവിധ തുകകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 20.05 കോടി രൂപ എന്ന കണക്കും കുറിപ്പുകളിൽ കാണുന്നുണ്ടെന്നും ഇ.ഡി അവകാശപ്പെടുന്നു. കുറിപ്പുകൾ സ്വന്തം കൈപ്പടയിലുള്ളതാണെന്ന് വീണ സമ്മതിച്ചതായും വിദേശത്ത് കമ്പനി ആരംഭിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇവ എഴുതിയതെന്ന് അവർ വിശദീകരിച്ചതായും ഇ.ഡി കത്തിൽ പറയുന്നു. ഇ.ഡിയുടെ വാദമനുസരിച്ച്, റിയാസുമായി അടുത്ത ബന്ധമുള്ള ചിലർ വഴി 2024 ജൂലൈ മുതൽ 2025…
കേരളത്തിൽ വൈദ്യുതി നിയന്ത്രണം തുടരും; പകൽ ലഭിക്കുന്ന 250 മെഗാവാട്ട് മതിയാകില്ല: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈകീട്ട് മുതൽ അർധരാത്രി വരെയുള്ള ഉയർന്ന വൈദ്യുതി ആവശ്യകത നേരിടാൻ ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ നിലവിലെ നിയന്ത്രണം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. എന്നാൽ കേരളത്തിൽ വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്നത് വൈകീട്ട് മുതൽ അർധരാത്രി വരെയാണ്. അതിനാൽ ഈ അധിക വൈദ്യുതി പ്രതിസന്ധിക്ക് കാര്യമായ പരിഹാരമാകില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയരുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ്. പ്രതിസന്ധി നേരിടാൻ അടുത്ത മാസം മുതൽ ഡിസംബർ വരെ അധിക വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. അടുത്ത…
വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ നിലവിലെ വെല്ലുവിളികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി സമഗ്രമായ പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പുതിയ നയത്തിന്റെ ഭാഗമായി സ്വീകരിക്കും. സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങൾ വിപുലീകരിക്കും. കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കില്ലെന്നും സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കും. മഴയുടെ കുറവ്, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലുണ്ടായ ഗണ്യമായ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം നേരിടുന്നതിനായി…
അന്തർസംസ്ഥാന മാലകവർച്ചാ സംഘത്തിലെ മൂന്നു പേരെ കർണാടകയിൽ നിന്ന് പിടികൂടി
വയനാട്: വയനാട്ടിൽ മാലകവർച്ച നടത്തി മുങ്ങിയ അന്തർസംസ്ഥാന സംഘത്തിലെ മൂന്ന് പേരെ കർണാടകയിൽ പിന്തുടർന്നെത്തി വയനാട് പൊലീസ് പിടികൂടി. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര സ്വദേശി മുത്തുപ്പട്ടി പൊന്നി (39) എന്നിവരാണ് മൽപേ ബീച്ചിന് സമീപം പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കവർച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് (SAGOC) പ്രതികളെ പിടികൂടിയത്. ഇവർ കൂടി പിടിയിലായതോടെ ജില്ലയിലെ മാലകവർച്ചാ കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഓഗസ്റ്റ് 12ന് തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കെത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കവർന്ന കേസിലെ അന്വേഷണമാണ് മോഷ്ടാക്കളിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ…
ബന്ധുക്കളും സുഹൃത്തുക്കളുമോടൊപ്പം ഇരുവഞ്ഞിപ്പുഴ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴിശേരി പാടത്തിൽ ചാലിൽ പുറായി ജസ്ന (32) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരുവഞ്ഞിപ്പുഴ കാണാനായി ഒൻപത് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ജസ്ന ആനക്കാംപൊയിലിലെത്തിയത്. വനമേഖലയിൽ പെയ്ത മഴയെ തുടർന്ന് പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാവുകയും ജസ്ന ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളംവച്ചതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉടൻ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിലും കണ്ടെത്താനാകാതെ വന്നതോടെ രാത്രിയോടെ ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം, ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ തുടര്ന്നു. രാത്രി ഒൻപത് മണിയോടെയാണ് അപകടസ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി. വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധനയും മഴക്കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് നിലവിൽ 925 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കേരളത്തിൽ ഏകദേശം 2,500 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുടെ അഭാവം വെല്ലുവിളിയാണ്. ഇതുമൂലം ഉത്പാദിപ്പിക്കുന്ന സൗരോർജം പ്രധാനമായും പകൽ സമയത്ത് മാത്രമാണ് പ്രയോജനപ്പെടുത്താൻ കഴിയുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒഡീഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ന്യൂക്ലിയർ പവർ കോർപറേഷന്റെ മൊത്തം ഉത്പാദനത്തിന്റെ 85 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. ശേഷിക്കുന്ന 15 ശതമാനത്തിൽനിന്നുള്ള ഏകദേശം…
റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധന നിയമപരമായ നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധന നിയമപരമായ നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതിനെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തും മാധ്യമ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധനകളും മാധ്യമ പ്രവർത്തകർക്കെതിരെ കേസുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാനത്തും ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ജി.എസ്.ടി ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ…
