കനത്ത മഴയെ അവഗണിച്ചും ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചു; പോലീസും അഗ്‌നിശമന സേനയും ദുരന്തനിവാരണ സേനയും സജ്ജം

പത്തനംതിട്ട: കനത്ത മഴയെ അവഗണിച്ച് ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാതയിലൂടെയും പുല്ലുമേട് വഴിയുമുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും 86,000 തീർഥാടകരാണ് തിങ്കളാഴ്ച മലകയറിയത്. ഇതിൽ 11,834 തീർത്ഥാടകർ തൽസമയ ബുക്കിംഗ് ഉപയോഗിച്ച് മലകയറി. ഇന്ന് രാവിലെ ഏഴുവരെ 25,000 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കനത്ത മഴ പെയ്ത ഞായറാഴ്ചയും തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. 60,980 തീർഥാടകർ മലകയറി. അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസും അഗ്‌നിശമന സേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുള്‍പ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലര്‍ച്ചെ അല്‍പ്പം ശക്തി പ്രാപിച്ച മഴയ്‌ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടല്‍ മഞ്ഞുണ്ടായി. പകല്‍ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കാനന…

ആന എഴുന്നള്ളിപ്പ്: ചട്ടങ്ങള്‍ ലംഘിച്ച തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസ്

കൊച്ചി: ക്ഷേത്രങ്ങളില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആനയെ എഴുന്നള്ളിച്ചത് ഹൈക്കോടതി മാനദണ്ഡങ്ങള്‍ പ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനകള്‍ തമ്മിലുളള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റര്‍ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. നാട്ടാനകളുടെ പരിപാലനചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. ഉത്സവത്തിന്റെ ഭാഗമായി ആനകളെ എഴുന്നളളിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. അകലം പാലിച്ചാണ് ആനകളെ എഴുന്നളളിച്ചതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിര്‍ത്തേണ്ടിവന്നതെന്നുമാണ്…

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു. 38 അംഗ ജില്ല കമ്മിറ്റി അംഗങ്ങളെയും സമ്മേളനത്തിൽ വച്ച് തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സമ്മേളനത്തിൽ ജില്ല വികസനത്തിനുള്ള ആവശ്യങ്ങളും മലപ്പുറം ജില്ല വിഭജിക്കാനുള്ള പ്രമേയവും അവതരിപ്പിക്കുകയും സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്റെ അവതരണവും വിശദമായ ചർച്ചയും നടന്നു.

സി- ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി

സിജിയിലേക്ക് പുതുതായി പ്രവർത്തകരെ കൊണ്ടുവരുന്ന പദ്ധതിയായ സി – ഇൻഡക്ഷൻ്റെ സംസ്ഥാന തല ഉൽഘാടനം ഡിസംബർ 02 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു. പരിപാടി പ്രമുഖ വിദ്യാഭ്യാസ പരിശീലകനായ മുഹമ്മദ് ഐക്കൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന് പുറമ കാസർകോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്തെ മറ്റു ജില്ലകളിലും കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും തുടർ ദിനങ്ങളിൽ പ്രസ്തുത പരിപാടി നടക്കും. രണ്ടാംഘട്ട സി-ഇൻഡക്ഷൻ പരിപാടിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക events.cigi.org കൂടുതൽ വിവരങ്ങൾക്ക് : +918086661538

ഇന്ത്യന്‍ നേവിയുടെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യും: വൈസ് അഡ്മിറൽ വി ശ്രീനിവാസ്

കൊച്ചി: വില്ലിംഗ്ഡൺ ഐലൻഡിലെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യപ്പെടുമ്പോൾ കൂടുതൽ കപ്പലുകൾക്ക് ഇവിടത്തെ നേവൽ ബേസിൽ നിര്‍ത്താന്‍ കഴിയുമെന്ന് സതേൺ നേവൽ കമാൻഡിൻ്റെ (എസ്എൻസി) ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. നാവികസേനയുടെ കപ്പലുകൾക്കുള്ള ബെർത്തിംഗ് സ്ഥലത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത് വലിയ തോതിൽ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേവി ദിനാചരണത്തിൻ്റെ ഭാഗമായി നാവികസേനയുടെ കപ്പലായ ഐഎൻഎസ് ഷാർദുലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 1972 ഡിസംബർ 4 ന് ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണത്തിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 4 ന് നേവി ദിനം ആചരിക്കുന്നു. നാവിക കപ്പലുകളിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന ഇതര ഇന്ധന ഓപ്ഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് നാവികസേന പരിസ്ഥിതി സൗഹൃദ ഇന്ധന…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

കൊച്ചി: തിങ്കളാഴ്ച (ഡിസംബർ 2) തായ്‌ലൻഡിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 14 അപൂർവയിനം പക്ഷികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്ത് എന്നിവരുടെ പക്കൽ നിന്നാണ് പക്ഷികളെ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നു വന്ന ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളില്‍ ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ 14 അപൂർവയിനത്തിൽപ്പെട്ട പക്ഷികളെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. ഓരോന്നിനും 25,000 മുതൽ 2 ലക്ഷം രൂപ വരെ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സ്വര്‍ണ്ണം കടത്തുന്നവരാണെന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പെട്ടികളില്‍ നിന്ന് ചിറകടി ശബ്ദം കേട്ടത്. പിടികൂടിയ പക്ഷികളില്‍ ഭക്ഷണം നൽകി സംരക്ഷിക്കേണ്ടവയും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നവയും ഉണ്ടായിരുന്നു. നടപടികൾക്ക് ശേഷം പക്ഷികളെ ബാങ്കോക്കിലേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥര്‍…

ജില്ലയെ അപരവത്കരിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയത്തെ മലപ്പുറം ചെറുത്തു തോൽപ്പിക്കും: റസാഖ് പാലേരി

മലപ്പുറം : മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുക എന്ന സംഘപരിവാർ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി പി എം മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, മലപ്പുറത്തെ വർഗീയ ചാപ്പകുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ എതിര്‍ക്കുകയും ആരെല്ലാം ചാപ്പകുത്തിയാലും സാമൂഹ്യനീതിയുടെ പോരാട്ടത്തിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ പ്രതിരോധിക്കാൻ സമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടതിന്റേതാണ് തൃശ്ശൂരിൽ കണ്ട ഉദാഹരമെന്നും, സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന നിലയിൽ വെൽഫെയർ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ ആരംഭിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരികുജയായിരുന്നു റസാഖ്‌ പാലേരി. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം…

ഞങ്ങള്‍ എല്‍ഡി‌എഫില്‍ നിന്ന് വേര്‍പിരിയുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്: ജോസ് കെ മാണി

ന്യൂഡല്‍ഹി: കേരള കോൺഗ്രസ് എം മുന്നണി മാറുമെന്ന റിപ്പോർട്ടുകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വാർത്ത സൃഷ്ടിച്ചത് വെറുതെയാണെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൻ്റെ അവിഭാജ്യ ഘടകമാണെന്നും എൽഡിഎഫിൽ താൻ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്.…

കൊച്ചി ഹാർബർ പാലം ഡിസംബർ 20 വരെ അടച്ചിടും

കൊച്ചി: നവംബർ 21 ന് അടച്ച കൊച്ചി ഹാർബർ പാലം ഉപയോഗിക്കുന്നതിന് പശ്ചിമ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദസ ഞ്ചാരികൾക്കും ഡിസംബർ 20 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഷെഡ്യൂൾ അനുസരിച്ച്, 1940-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിൻ്റെ പുനർനിർമ്മാണം നവംബർ 28-ന് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകേണ്ടതായിരുന്നു. റീടാറിംഗ് ജോലികൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ യാത്രക്കാരും ടൂറിസം തല്പരരും മറ്റുള്ളവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജീർണിച്ച ടാർ ചെയ്ത പ്രതലം രണ്ട് ദിവസത്തിനുള്ളിൽ കോരി മാറ്റിയിരുന്നു. പുനർനിർമ്മാണം പൂർത്തിയാക്കുന്നതിലെ ക്രമാതീതമായ കാലതാമസം പശ്ചിമകൊച്ചി-എറണാകുളം ഇടനാഴിയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണിൽ ഗതാഗത തടസ്സം രൂക്ഷമാക്കിയതായി പശ്ചിമ കൊച്ചിയിലെ സാമൂഹിക പ്രവർത്തകൻ ജേക്കബ് ആൻ്റണി പറഞ്ഞു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും അനിശ്ചിതമായി കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്, ഇത് പലപ്പോഴും ബദൽ റോഡുകളിലേക്കും പാലങ്ങളിലേക്കും നീളുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. പാലത്തിൻ്റെ പുനർനിർമ്മാണവും വീണ്ടും തുറക്കുന്നതിലെ കാലതാമസത്തിൻ്റെ കാരണം…

പ്രീമിയറിംഗ് ‘ഖാഫ് 7.0’ : ഇവൻ്റ് ലോഞ്ച് നടന്നു

കാരന്തൂർ : ജാമിഅ മർകസ് കലാ – വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ് നിർവ്വഹിച്ചു. ‘ഡീ കോഡിങ്ങ് കൾച്ചറൽ അൽഗോരിതം ‘ എന്ന തീമിൽ ഡിജിറ്റൽ സാങ്കേതിക കാലത്തെ സാംസ്കാരിക മ്യൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഖാഫ് സംവിധാനിച്ചിട്ടുള്ളത്. ഫിഖ്ഹ് കൊളോക്വിയം, മാസ്റ്റർ പ്ലാൻ, ഇൻസൈറ്റ്, ടാലൻ്റ് ടെസ്റ്റ്, വിഷ്വൽ സ്റ്റോറി, ഡാറ്റാ ചലഞ്ച് തുടങ്ങി 150 ലേറെ മത്സരങ്ങളും അക്കാദമിക് മീറ്റപ്പുകളും പരിപാടിയിൽ നടക്കും. ജാമിഅ മർകസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പഠിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഡിസംബർ അവസാന വാരം നടക്കുന്ന ഖാഫ് ലൈവ് ഫെസ്റ്റിവൽ ജാമിഅ മർകസ് ഇഹ്‌യാഉസ്സുന്ന സ്റ്റുഡൻ്സ് യൂണിയൻ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘സമാപന വേദിയുമാകും.