തലവടി കാഞ്ഞിരപള്ളിൽ കുടുംബ യോഗം 51-ാം വാർഷിക സമ്മേളനം നടന്നു

റാന്നി: തലമുറകളായി ക്രിസ്തീയ കുടുംബങ്ങളിൽ അനുഷ്ഠിച്ചുവന്നിരുന്ന പതിവുകളുടെ തെറ്റുകൾ വർദ്ധിച്ചുവരുന്ന കാലഘട്ടമാണെന്നും ഇളം തലമുറയെ ആത്മീയയിലേക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരായും നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് മാർത്തോമാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സ്ഫ്റഗൻ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം 51-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സന്ധ്യാ – പ്രഭാത പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണമെന്നും ദൈവവചന ധ്യാനം ശീലമാക്കണമെന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കുടുംബയോഗം പ്രസിഡന്റ്‌ റവ. പ്രെയ്സ് തൈപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ആമുഖ പ്രസംഗം നടത്തി. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നന്മയുള്ള സമൂഹം സൃഷ്ടിക്കുവാൻ കുടുംബാംഗങ്ങൾ പങ്കാളികളാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍…

ഡോ. മൻമോഹൻ സിംഗ്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ

കോഴിക്കോട്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ പ്രത്യേക ശ്രദ്ധ നൽകിയ അദ്ദേഹം തന്റെ ഭരണകാലത്ത് ഒട്ടനവധി പദ്ധതികൾ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. സച്ചാർ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുർഷിദാബാദ് സെന്ററുകൾ, എൻ സി പി യു എൽ ഉൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനായി കൃത്യമായ ലക്ഷ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. കൂടിക്കാഴ്ചകളിൽ മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ വലിയ താത്പര്യത്തോടെ നോക്കിക്കണ്ട അദ്ദേഹം ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുകയുണ്ടായി. ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്തി. സാമ്പത്തിക ശാസ്ത്രത്തിൽ വലിയ പരിജ്ഞാനമുള്ള വ്യക്തിയെന്ന നിലയിൽ തന്റെ കഴിവും…

തലവടി സിഎംഎസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സിന്റെ പ്രതിഷ്ഠ ചടങ്ങ് നടത്തി; പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

എടത്വ: ഇനി കുരുന്നുകൾക്ക് കുട്ടിക്കളരിയിൽ പഠനവും ഉല്ലാസവേളകളും ഒരുമിച്ച്. തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ പ്രീ പ്രൈമറി നേഴ്സറി സ്കൂളായ വണ്ടർ ബീറ്റ്സ് കുഞ്ഞുങ്ങളുടെ മാനസീക ഉല്ലാസത്തിനും പഠനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ കൊണ്ട് സജ്ജമാണ്. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള പതാക ഉയർത്തിയതിന് ശേഷം നടന്ന പ്രതിഷ്ഠ ചടങ്ങിന് പൂർവ്വ വിദ്യാർത്ഥിയും സിഎസ്ഐ സഭാ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടർ ബീറ്റീസിലേക്ക് തലവടി സിഎംഎസ് ഹൈസ്ക്കൂൾ എസ്എസ്എൽസി ആദ്യ ബാച്ച് സംഭാവന ചെയ്ത എക്സ്പ്ലോറർ കിഡ്‌സ് ലാപ്‌ടോപ്പ് സജി ഏബ്രഹാം കൈമാറി. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, ട്രഷറാർ എബി മാത്യു…

ലയൺസ് ക്ലബ് ഓഫ് എടത്വ ‘ടൗൺ പ്രകൃതിക്ക് വേണ്ടി ഒരു വിത്ത് പേന ‘പദ്ധതി ഉദ്ഘാടനം ചെയ്തു

എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 27 ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ആർ. തുളസിദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ സഹകരണത്തോടെ നടന്ന പരിസ്ഥിതി ബോധവത്ക്കരണ പഠന ശില്പശാല കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഓർഡിനേറ്റർ ഒ മിനി അദ്ധ്യക്ഷത വഹിച്ചു. ‘പ്രകൃതിക്കുവേണ്ടി ഒരു വിത്ത് പേന പദ്ധതി ‘ ലയൺസ് ക്ലബ് ഓഫ്…

നിരാലംബർക്ക് പ്രതീക്ഷ നല്‍കുവാൻ നാം നന്മയുടെ നക്ഷത്രങ്ങള്‍ ആകണം: ആർ വെങ്കിടാചലം

എടത്വ: ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരുവാൻ ഓരോരുത്തരും നന്മയുടെ നക്ഷത്രങ്ങള്‍ ആകണമെന്ന് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ബി ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നുവരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് സഹവാസ ക്യാമ്പിൽ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം. പ്രസിഡന്റ്‌ ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിജി. ജലജകുമാരി, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, സോൺ ചെയർമാൻ സുരേഷ് ബാബു, ലയൺസ് ക്ലബ്ബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ വിൻസൻ ജോസഫ് കടുമത്ത്, കെ ജയചന്ദ്രന്‍, തലവടി…

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി; ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട്: ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ എത്തി. സൗഹൃദവേദി മാവേലിക്കര താലൂക്ക് യൂണിറ്റ്, ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാനിറ്റോറിയത്തിൽ നടത്തിയ 21-ാമത് ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സൗഹൃദവേദി വൈസ് ചെയർപേഴ്സൺ ഡി. പത്മജാ ദേവി നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ് മുഖ്യ സന്ദേശം നല്‍കി. കൊയിനോണിയ…

മഞ്ചേരി മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെ വി സഫീർ ഷാ

മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ൽ ജില്ലക്കുള്ള മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയിലുള്ള ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിയുടെ തൊട്ടടുത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരംഭിച്ചത്. നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറൽ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കൽ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നടക്കുന്നത് സർക്കാർ വിവേചനമാണ്. കേരളത്തിലെ മറ്റു സർക്കാർ മെഡിക്കൽ…

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം: കെപിപിഎ

ശാസ്താംകോട്ട: ശരീര ശ്രവങ്ങളിലൂടെ പടർന്നു കരളിനെ ഗുരുതരമായ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്ര-കേരള സർക്കാറുകൾ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാക്സിൻ ക്ഷാമം രൂക്ഷമാണ്. നവജാത ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യ പ്രവർത്തകർ എംബിബിഎസ് നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർക്കും നിർബന്ധമായും ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ചില വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കും നിർബന്ധമാണ്. വില വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ആണോ ഇതിൻറെ പിന്നിലുള്ളതെന്ന് സംശയിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെപിപിഎ ആവശ്യപ്പെട്ടു. കെപിപിഎ സംസ്ഥാന സെക്രട്ടറി കെ വി പങ്കജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ…

ഖാഫ് കൾച്ചറൽ അൽഗോരിതം: മർകസ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം

കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ‘ എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംവിധാനിച്ചത്. ഇഹ്‌യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ‘ചാലീസ് ചാന്ദ് ‘ നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം, ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ…

“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്”

“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.