ജാതിവിവേചനം നേരിടുന്ന ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയെ സന്ദർശിച്ച് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചു. തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർത്ഥിനി അനഘ ശശി കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്നതായി പരാതിപ്പെട്ടിരിക്കുന്ന ജാതീയവും അക്കാദമികവുമായ വിവേചനങ്ങളിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റം തെളിയുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ജാതിവിവേചനം നേരിടുന്നതായി പരാതി നൽകിയ അനഘ ശശിയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പഠനസഹായങ്ങൾ നിഷേധിച്ചതായും മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഫെലോഷിപ്പ് ലഭിച്ചത് ജാതിയുടെ പേരിലാണെന്ന് പറഞ്ഞ് അപമാനിച്ചതായും അനഘ ശശി പരാതിപ്പെട്ടിട്ടുണ്ട്. ലാബുകളും ഉപകരണങ്ങളും വൃത്തിയാക്കുക, വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ തുടച്ചുവെക്കുക, തൂപ്പുജോലികൾ ചെയ്യുക തുടങ്ങിയ ജോലികൾ ഗവേഷക വിദ്യാർത്ഥിനിയെക്കൊണ്ട്…
Category: KERALA
അത്വിയ്യാബി ടീച്ചർ അനുസ്മരണം
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി, കഴിഞ്ഞ ദിവസം നിര്യാതയായ മോങ്ങം അത്വിയ്യാബി ടീച്ചർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പ്രവർത്തകയായ അതിയ്യാബി ടീച്ചറുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ബിന്ദു പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ജസീല കെപി, ജില്ലാ സെക്രട്ടറി ഷഹനാസ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, ബ്ലോക്ക് മെമ്പർ സാജിത അബൂബക്കർ, ദിൽറുബ ശബ്നം, മുബീന, ഖൈറുന്നീസ, മലപ്പുറം മണ്ഡലം കൺവീനർ അമീന എന്നിവർ അതിയ്യാബി ടീച്ചറുടെ പ്രവർത്തനങ്ങളും സംഘടനയ്ക്കായി നൽകിയ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.
വൈസ് ചാൻസിലറുടെ പ്രതീകാത്മക സംസ്കാരം തീരാകളങ്കം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സംസ്കൃത സർവകലാശാല കാമ്പസ്സിൽ വൈസ് ചാൻസിലറെ പ്രതീകാത്മകമായി സംസ്കാരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തീരാകളങ്കമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. എന്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലായാലും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സംസ്ക്കാരം നടത്തിയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. വനിതാ വൈസ് ചാൻസിലറെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്ത നടപടി സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല. കേരള സർവകലാശാലയിൽ ഒരു വനിതാ ഉന്നതോദ്യോഗസ്ഥയ്ക്കെതിരെ ഇത്തരമൊരു പ്രവർത്തി, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനം. ഗുരുക്കന്മാരെ ആദരിക്കുക എന്ന സംസ്കാരം പേറുന്ന കേരളീയ സമൂഹത്തിൽ, അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ നടത്തുന്ന ഏത് പ്രവർത്തിയും അപലപിക്കപ്പെടേണ്ടതാണ്. പഠിക്കുക…
മർകസ് ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
കാരന്തൂർ: 80-ാമത് സ്വാതന്ത്ര്യദിനം കാരന്തൂർ മർകസ് ഗേൾസ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. മനുഷ്യ ഇന്ത്യ, ചിത്രരചന, ദേശഭക്തി നൃത്തരൂപം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും സ്കൗട്ട്, ജെ ആർ സി, ആർട്സ് ക്ലബ് തുടങ്ങിയ സമിതികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രകടനങ്ങളും നടന്നു. മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മൂസകോയ മാവിളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
ഭരണഘടനാ ആശയങ്ങൾ മുറുകെപിടിക്കുന്നതാണ് ദേശസ്നേഹം: ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക-വിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും ഇന്ത്യയെ മുറിവേൽപ്പിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഭരണഘടനാ ആശയങ്ങൾ മുറുകെപിടിച്ച് പ്രവർത്തിക്കുന്നതാണ് ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു ഗ്രാൻഡ് മുഫ്തി. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം. സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് – അദ്ദേഹം പറഞ്ഞു. 20 ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്ന ചടങ്ങിൽ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദേശ…
വെള്ളി കപ്പിൽ ലക്ഷ്യമിട്ട് തലവടി ചുണ്ടൻ
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തലവടി ചുണ്ടൻ വള്ളം നടത്തുന്ന പരിശീലന തുഴച്ചിൽ ഇരുകരകളിൽ ഉണ്ടായിരുന്ന കാണികളെ ആവേശത്തിമർപ്പിലാക്കി കൊണ്ടിരിക്കുന്നു. ബിനു എച്ച് പുതുവേലിൽ, ജോസ് പുതിയറ എന്നിവർ ക്യാപ്റ്റൻമാരായി 2025 ലെ ചാമ്പ്യന്മാരായ വിബിസി കൈനകരിയുടെ കൈ കരുത്തിൽ ആണ് മത്സരത്തിന് ഒരുങ്ങുന്നത്. വി.ബി.സി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി വിജയപ്പൻ എന്നിവരുടെ നേതൃത്വത്തില് നടത്തിയ ട്രാക്ക് എൻഡ്രി ജലോത്സവ പ്രേമികളായ ആരാധകര്ക്കെല്ലാവര്ക്കും പുത്തൻ പ്രതീക്ഷയാണ് നല്കിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ, വൈസ് പ്രസിഡന്റ് ജോജി വയലപ്പള്ളി, ടീം മാനേജർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു. ഈ വർഷവും വിവിധ ക്ലബുകളെയും ഗ്രാമങ്ങളെയും പ്രതിനിധീകരിച്ച് 22 ചുണ്ടൻ വള്ളങ്ങൾ പുന്നമട ഓളപരപ്പിൽ…
ജല മാമാങ്കത്തിന് ഒരുങ്ങി തലവടി ചുണ്ടൻ ട്രാക്ക് എൻട്രി നടത്തി
എടത്വാ : നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി എട്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ തലവടി ചുണ്ടൻ വള്ളം നടത്തിയ ട്രാക്ക് എൻഡ്രി ഇരുകരകളിൽ ഉണ്ടായിരുന്ന കാണികളെ ആവേശത്തിമർപ്പിലാക്കി. ബിനു എച്ച് പുതുവേലിൽ, ജോസ് പുതിയറ എന്നിവർ ക്യാപ്റ്റൻമാരായി വിബിസി കൈനകരിയുടെ കൈ കരുത്തിൽ ആണ് മത്സരത്തിന് ഒരുങ്ങുന്ന ന്. വി.ബി.സി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി വിജയപ്പൻ എന്നിവരുടെ നേതൃത്വത്തില് നടത്തിയ ട്രാക്ക് എൻഡ്രി ജലോത്സവ പ്രേമികളായ ആരാധർ ക്ക് എല്ലാവർക്കും പുത്തൻ പ്രതീക്ഷയാണ് നല്കിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ , സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറാർ ഷിക്കു കുര്യൻ, വൈസ് പ്രസിഡന്റ് ജോജി വയലപ്പള്ളി,പ്ര ടീം മാനേജർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു. ഈ വർഷവും വിവിധ ക്ലബുകളെയും ഗ്രാമങ്ങളെയും പ്രതിനിധികരിച്ച് 22 ചുണ്ടൻ വള്ളങ്ങൾ…
കേരള പോലീസില് ഗർഭിണികളായ വനിതാ പോലീസുകാർക്ക് സൽവാർ കമീസും ചെരുപ്പും ധരിക്കാൻ അനുവാദം
തിരുവനന്തപുരം: കേരള പോലീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ കാക്കി സൽവാർ കമ്മീസ് ധരിച്ച് സാധാരണ യൂണിഫോമിന് പകരം ഷാൾ ധരിക്കാം, ഗർഭകാലത്ത് ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഷൂസിന് പകരം ചെരുപ്പ് ധരിക്കാം. ഗർഭകാലത്ത് സ്റ്റാൻഡേർഡ് ട്രൗസറും ഷർട്ടും ധരിക്കുന്നത് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചുള്ള നിരവധി പരാതികളെത്തുടർന്ന് കേരള പോലീസ് ആസ്ഥാനത്ത് ഐജി ഹർഷിത അട്ടലൂരി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്, വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നിലവിലുള്ള ഐപിഎസ് യൂണിഫോം നിയമങ്ങൾ തുടർന്നും പാലിക്കും.
പ്രതിശ്രുത വധുവിന്റെ തൂങ്ങി മരണം വിഡീയോ കോളിലൂടെ കണ്ട യുവാവ് ആത്മഹത്യ ചെയ്തു
കാസർകോട്: പ്രണയബന്ധവും ആത്മഹത്യയും മൂലമാണ് ബാങ്ക് ജീവനക്കാരായ രണ്ടുപേരുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കാസർകോട് പള്ളിക്കരയിലെ ചന്ദ്രന്റെയും റീനയുടെയും മകൾ പി. അനുശ്രീ (25), കണ്ണൂർ ഇരിട്ടിയിലെ വിളമനയിലെ സുധാകരന്റെ മകൻ വി. അമൽ (26) എന്നിവർ 12-ാം തീയതി രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ആത്മഹത്യ ചെയ്തു. 11-ാം തീയതി രാത്രി ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംസാരത്തിനിടെ അവർക്കിടയിൽ ഒരു തർക്കമുണ്ടായി, തുടർന്ന് അനുശ്രീ ദേഷ്യം നടിച്ച് അമൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അമലിന് വീഡിയോ കോൾ ചെയ്തുകൊണ്ട് ഒരു സ്റ്റൂളിൽ കയറി തന്റെ ചുരിദാറിന്റെ ഷാൾ കഴുത്തിലും ഫാനിലും കെട്ടി. എന്നാൽ, സ്റ്റൂൾ തെന്നിമാറിയതിനാൽ ഷാൾ കഴുത്തിൽ മുറുകുകയും അനുശ്രീ മരിക്കുകയും ചെയ്തു. വീഡിയോ കോളിലൂടെ നടന്നതെല്ലാം കണ്ട അമൽ ഉടൻ തന്നെ അനുശ്രീയുടെ അച്ഛൻ ചന്ദ്രനെ വിവരമറിയിച്ചു. ചന്ദ്രനും…
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ മെഡല് നേയിവരില് ഏഴ് കേരള പോലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ജയിൽ ഉദ്യോഗസ്ഥർ
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, കേരള പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് എന്നിവിടങ്ങളിൽ നിന്നുള്ള 11 ഉദ്യോഗസ്ഥരെ രാഷ്ട്രപതിയുടെ വിവിധ മെഡലുകൾക്കായി തിരഞ്ഞെടുത്തു. ശബരിമല സ്വർണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനും പോലീസ് സൂപ്രണ്ടുമായ എസ്. ശശിധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. ഈ വർഷം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച കേരളത്തിൽ നിന്നുള്ള ഏക ഉദ്യോഗസ്ഥനാണ് ശ്രീ. ശശിധരൻ. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ (ശ്രീകോവിലിന്റെ) ദ്വാരപാലക (കാവൽ ദേവത) വിഗ്രഹങ്ങളിൽ നിന്നും വാതിൽപ്പടികളിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസുകൾ അന്വേഷിക്കാൻ 2025 ൽ കേരള ഹൈക്കോടതി അദ്ദേഹത്തെ നിയമിച്ചു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2022 ലെ ഇലന്തൂർ നരബലി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ജനറൽ രാജ്പാൽ…
