താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തണം. സിബിഐ സമർപ്പിച്ച കുറ്റപത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികളെ സാക്ഷികളാക്കി മാറ്റുകയും താരതമ്യേന ദുർബലമായ വകുപ്പുകൾ ചുമത്തുകയും ചെയ്ത നടപടി ഈ സംശയം കൂടുതൽ ശക്തിപ്പെടുത്തുന്നു. പോലീസ് ഉയർത്തിയ കള്ളക്കഥകൾക്ക് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത് സിബിഐയുടെ വിശ്വാസ്യത തന്നെ തകർക്കുന്ന നടപടിയാണ്. താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിലവിലെ കോടതി നടപടികൾ നിർത്തിവെച്ച് കേസിൽ ശക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തണം. താമിർ ജിഫ്രിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു. ഇന്ന് താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം,…
Category: KERALA
കൊച്ചി മെട്രോയുടെ പേര് പുനര്‍നാമകരണം ചെയ്ത് കേരള മെട്രോ എന്നാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു
കൊച്ചി: കൊച്ചി മെട്രോയുടെ പേര് കേരള മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കേരള സർക്കാരിന് സമര്‍പ്പിച്ചു. പേര് മാറ്റത്തിന് തത്വത്തിൽ അംഗീകാരം തേടി കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചത്. കൊച്ചിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് കമ്പനിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെയും കേരളത്തിലുടനീളം നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വിശാലമായ ഉത്തരവാദിത്തത്തെയും പ്രതിഫലിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം കമ്പനി വിജയകരമായി പൂർത്തിയാക്കി, ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട്സിറ്റി വരെയുള്ള രണ്ടാം ഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി സംരംഭങ്ങൾ തുടങ്ങിയ പദ്ധതികളും കെഎംആർഎൽ നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരത്തും…
വീണയ്ക്കെതിരെ കുരുക്ക് മുറുക്കി ഇഡി; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഫെമ ലംഘനങ്ങളും അന്വേഷിക്കുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കും. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി അവരെ വീണ്ടും വിളിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കാമെന്ന സംശയവുമുണ്ട്. വീണ തന്റെ ഡയറിയിൽ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി എഴുതിയിരുന്നു. പണം എങ്ങനെ കൈമാറിയെന്നും ആർക്കൊക്കെ അയച്ചുവെന്നുമാണ് ഇഡി അന്വേഷിക്കുന്നത്. വീണയുടെ ഡയറിയിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിശദാംശങ്ങളും 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഇഡി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ നൽകാത്ത സേവനങ്ങൾക്കായി സിഎംആർഎൽ പണമടച്ചതായി ആരോപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട്ടുള്ള ഒമ്പത് സ്ഥലങ്ങളിൽ ഇഡി നടത്തിയ…
വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾ ആരംഭിച്ചു; കേരളത്തെ ഒരു തുറമുഖ നഗരമാക്കുന്നതിനുള്ള ‘മിഷൻ സമുദ്ര’ ആരംഭിക്കുന്നു
തിരുവനന്തപുരം: ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്നും, കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ, ട്രാൻസ്ഷിപ്പ്മെന്റ് ഇല്ലാതെ, ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനി വിഴിഞ്ഞം വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് വിഴിഞ്ഞമെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ…
വേലന്താവളത്ത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക: വെൽഫെയർ പാർട്ടി
വേലന്താവളത്ത് ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. ദലിത് വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കാത്തത് അതീവ ഗുരുതരമായ വീഴ്ചയാണ്. കിഴക്കൻ മേഖലയിൽ ദളിത് സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടുകൂടി സമീപിച്ച് കേരള സർക്കാർ ആവിശ്യമായ ഇടപെടലുകൾ നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. പി.എസ്.അബു ഫൈസൽ, മോഹൻദാസ് പറളി, എം.ദിൽഷാദ് അലി, എ ഉസ്മാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ എന്നിവർ സംസാരിച്ചു.
നാല് വർഷ ഡിഗ്രി: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സർവകലാശാല മാർച്ച്
മലപ്പുറം: FYUGP യിൽ (നാല് വർഷ ഡിഗ്രി) സർവത്ര ആശയക്കുഴപ്പമാണെന്നും നാലാം വർഷത്തെ പഠനപ്രവർത്തനങ്ങളെക്കുറിച്ച് അവ്യക്തത നിറഞ്ഞുനിൽക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണെന്നും അധികാരികൾ അതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. EMS സെമിനാർ ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പോലീസ് നടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാലാം വർഷം ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഹോണേഴ്സ് ഡിഗ്രി, റിസേർച്ച് വർക്കുകളെ സംബന്ധിച്ച് ഒരു വ്യക്തതയും ആർക്കുമില്ല. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല, സർവകലാശാല അധികൃതർക്കും പോലും ഒരു ധാരണയും ഇല്ല. നാലാം വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അക്കാദമിക – അടിസ്ഥാന സൗകര്യങ്ങൾ കോളേജുകളിൽ ഇല്ല. വേണ്ട വിദ്യാർത്ഥികൾക്ക് മൂന്നാം വർഷം കോഴ്സ് അവസാനിപ്പിക്കാമെന്ന ഓപ്ഷൻ ഉണ്ടെങ്കിലും അതിന്…
മർകസ് ഐ.ടി.ഐയിൽ കേന്ദ്ര ഗവൺമെന്റ് കോഴ്സുകളുടെ അധ്യയനാരംഭം ‘ഇഗ്നൈറ്റ് 2026’ സംഘടിപ്പിച്ചു
കുന്ദമംഗലം: സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളിലേക്ക് വഴിതുറക്കുന്ന മർകസ് ഐ.ടി.ഐയിലെ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ 2026–27 അധ്യയന വർഷത്തെ ഉദ്ഘാടനം “ഇഗ്നൈറ്റ് 2026” സംഘടിപ്പിച്ചു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബിരുദം നേടി ജോലി അന്വേഷിച്ചു നടക്കുന്ന നിലവിലെ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പ്രമുഖ കമ്പനികളിൽ ജോലി നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് മർകസ് ഐ.ടി.ഐ നൽകുന്നതെന്നും, സാമൂഹിക പുരോഗതിയിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനാരംഭത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ നിർവഹിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കോടികൾ ചെലവഴിക്കേണ്ടിവരുന്ന നമ്മുടെ രാജ്യത്ത്, എല്ലാവരും കൃത്യമായി റോഡ് നിയമങ്ങൾ പാലിച്ചാൽ ഭീമമായ ഈ തുക ലാഭിക്കാൻ സാധിക്കുമെന്ന്…
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവത്തിന് തുടക്കം
വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന വാർഷിക ആർട്സ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച കലോത്സവത്തിന്റെ ആദ്യദിനം പിഞ്ചു കുരുന്നുകളുടെ കിഡ്സ് ഫെസ്റ്റോടെ ആരംഭം കുറിച്ചു. പ്രമുഖ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സജീർ മുടിക്കോട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മക വളർച്ചയ്ക്കും ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സാഹിദ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, നുസ്രത്തുൽ അനാം ട്രസ്റ്റ് അംഗം സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ കൾച്ചറൽ മിനിസ്റ്റർ സെഹന മെഹബിൻ നന്ദി രേഖപ്പെടുത്തി.
നാട്ടിൽ സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്റൈൻ
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി മാറി. വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്-പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി…
സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻ്റിലായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ഫെയ്സ്ബുക്ക്/ഇന്‍സ്റ്റാഗ്രാം വഴി പോലീസിനെ വെല്ലുവിളിച്ച കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡ് ചെയ്ത അർജുൻ ആയങ്കി ഇന്ന് കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റുകൾ പോസ്റ്റ് ചെയ്തത് താനാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈ-ഫൈ ഉപയോഗിച്ചതായും അർജുൻ പോലീസിനോട് പറഞ്ഞു. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത അഭിഭാഷകന്റെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഫോൺ കണ്ടെത്തിയത്. ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. പോലീസിന്റെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ ഈ മാസം 9 ന് കണ്ണൂരിൽ…
