തന്റെ ഭരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു; മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസിൽ വിലക്കേര്‍പ്പെടുത്തി പ്രസിഡന്റ് ട്രം‌പ്

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ചാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. കാഴ്ചക്കാരുടെ എണ്ണവും വിശ്വാസ്യതയും കുറഞ്ഞതിനെ തുടർന്നാണ് എംഎസ്എൻബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോയ്ക്ക് എട്ട് ദശലക്ഷം ഡോളറിന്റെ സർക്കാർ സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നുവെന്നും ഇതിൽ അഴിമതിയുണ്ടെന്നും ട്രംപ് ആരോപിച്ചു. പ്രസിഡന്റിനെയും ഭരണകൂടത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് മാധ്യമങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിന്നീട് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് തീരുമാനത്തെ ന്യായീകരിച്ചു. വിലക്കേർപ്പെടുത്തിയ…

ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി

₹10 ലക്ഷം കാഷ് പ്രൈസുകൾ ₹1 ലക്ഷം ഗ്രാൻഡ് പ്രൈസ് സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും വേൾഡ് മലയാളി ഫെഡറേഷൻറ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം ഇത്തവണ മുതൽ സബ് ജൂനിയർ വിഭാഗവും ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)- ൻറ്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 15-ന് ആരംഭിച്ചു. ഡിസംബർ 15 വരെ നീളുന്ന ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷനോടൊപ്പം മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം. മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും നൽകി അവരുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കിയ ശേഷമാണ്…

അഞ്ച് മിനിറ്റ് വീഡിയോ കോൾ; ഒറ്റയടിക്ക് ജോലി പോയത് 80 ഇന്ത്യക്കാർക്ക്!

ഷിഫ്റ്റ് തുടങ്ങി മൂന്ന് മണിക്കൂറിനകം കൂട്ടപ്പിരിച്ചുവിടൽ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് ടീമിനെ പൂർണമായി ഒഴിവാക്കിയെന്ന് റിപ്പോർട്ട് ന്യൂഡൽഹി: പതിവുപോലെ ജോലിക്കെത്തിയവർക്ക് മണിക്കൂറുകൾക്കകം തൊഴിൽ നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അമേരിക്കൻ ഡിജിറ്റൽ ബാങ്കിംഗ് കമ്പനിയായ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലെ ഏകദേശം 80 ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ടതായാണ് വിവരം. വെറും അഞ്ച് മിനിറ്റ് നീണ്ട ഗൂഗിൾ മീറ്റ് വീഡിയോ കോളിലൂടെയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവദിവസം ഓഫീസിലെത്തേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. വൈകുന്നേരം 6.30-ന് പതിവുപോലെ ഷിഫ്റ്റ് ആരംഭിച്ചു. എന്നാൽ, രാത്രി 9.30-ഓടെ മുഴുവൻ ടീമിനെയും അടിയന്തര വീഡിയോ കോളിലേക്ക് വിളിച്ച മാനേജ്മെന്റ് പിരിച്ചുവിടൽ തീരുമാനം അറിയിക്കുകയായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്ന…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്

ഹൂസ്റ്റൺ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടക്കും. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തയ്യാറാക്കിയ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ലോഗോ റവ. ഫാ. പി. കെ. വർഗീസ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ, റവ. ഫാ. മാത്തുക്കുട്ടി വർഗീസ് കോറെപ്പിസ്കോപ്പാ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി മോൻസൺ പുന്നൂസും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ സുബിൻ ജോണും ചേർന്ന് ലോഗോ റവ. ഫാ. പി. കെ. വർഗീസിന് സമർപ്പിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പണിന്റെ ആദ്യ വിൽപ്പന അഭിവന്ദ്യ ഡോ. എബ്രഹാം മാർ…

അലനിലെ സ്റ്റാർബക്സ് പാർക്കിംഗ് ലോട്ടിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

അലൻ, ടെക്സസ്: അലനിലെ സ്റ്റാർബക്സ് പാർക്കിംഗ് ലോട്ടിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേൽക്കുകയും ചെയ്തു. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തൊട്ടുമുമ്പ് State Highway 121-നും North Watters Road-നും സമീപമുള്ള Starbucks പാർക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്. പോലീസ് നൽകുന്ന പ്രാഥമിക വിവരമനുസരിച്ച്, രണ്ടുപേർ തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വെടിയേറ്റ രണ്ടാമത്തെ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേരുകളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് സംബന്ധിച്ച വിവരവും നിലവിൽ ലഭ്യമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

നാളെയുടെ ഭാരം ഇന്നിന്റെ ചുമലിൽ വേണ്ട (ഗുരുജി)

മനുഷ്യന്റെ മനസ്സ് വിചിത്രമായൊരു സഞ്ചാരിയാണ്. ശരീരം ഇന്നിൽ ജീവിക്കുമ്പോഴും മനസ്സ് പലപ്പോഴും ഇന്നലെയുടെ ഇടവഴികളിലോ നാളെയുടെ അപരിചിതമായ വഴികളിലോ അലഞ്ഞുനടക്കുന്നു. ഇന്നലെ സംഭവിച്ചതിനെ ഓർത്ത് ഖേദിക്കുന്നു; നാളെ സംഭവിച്ചേക്കാവുന്നതിനെ ഓർത്ത് ഭയപ്പെടുന്നു. ഇതിനിടയിൽ കൈവശമുള്ള ഏക യാഥാർഥ്യമായ ‘ഇന്ന്’ പതുക്കെ നമ്മിൽനിന്ന് വഴുതിപ്പോകുന്നു. അതുകൊണ്ടാവാം കാലാതീതമായ ആ വചനം മനുഷ്യനോട് പറയുന്നത്: നാളെയുടെ ഭാരം ഇന്നുതന്നെ ചുമക്കരുത്. നാളെ ഇനിയും പിറന്നിട്ടില്ല. എന്നാൽ പിറക്കാത്ത ആ ദിവസത്തിന്റെ ദുഃഖങ്ങളും പരാജയങ്ങളും പ്രതിസന്ധികളും നാം പലപ്പോഴും ഇന്നുതന്നെ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്നു. സംഭവിച്ചിട്ടില്ലാത്ത ദുരന്തങ്ങളുടെ നിഴലിൽ ജീവിക്കുന്നു. തുറന്നിട്ടില്ലാത്ത വാതിലുകൾ അടഞ്ഞുപോകുമെന്നു ഭയപ്പെടുന്നു. നടന്നിട്ടില്ലാത്ത വഴികളിലെ കല്ലുകളെക്കുറിച്ച് ആശങ്കപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ മനുഷ്യന്റെ ഏറ്റവും വലിയ ഭാരങ്ങളിൽ ചിലത് ജീവിതം അവന്റെ ചുമലിൽ വെച്ചവയല്ല; അവൻ തന്നെ സങ്കൽപ്പിച്ച് ചുമന്നവയാണ്. നാളെയെക്കുറിച്ച് മനുഷ്യന് സ്വപ്നങ്ങളുണ്ട്. അതോടൊപ്പം ഭയങ്ങളുമുണ്ട്. ജോലി നഷ്ടപ്പെട്ടാൽ…

നെതന്യാഹു അറസ്റ്റ് വിവാദം: മംദാനി–ഇസ്രായേൽ വാക്പോര് രൂക്ഷം; “അറസ്റ്റ് ചെയ്യേണ്ടത് മേയറെയെന്ന്” ഡാനി ഡാനോൺ

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ നിയമപരമായി സാധിക്കുമോ എന്ന വിഷയം പരിശോധിക്കാൻ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി നഗരത്തിലെ നിയമവിഭാഗത്തോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച വിവാദം വീണ്ടും രൂക്ഷമാകുന്നു. നെതന്യാഹുവിന്റെ യുഎൻ പൊതുസഭാ സന്ദർശനം അടുത്തിരിക്കെ, മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ രംഗത്തെത്തി. മംദാനിയുടെ നിലപാട് രാഷ്ട്രീയ പ്രകോപനമാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. നെതന്യാഹുവിനെതിരെ പ്രതിഷേധിക്കാൻ ന്യൂയോർക്കുകാരെ മേയർ പ്രേരിപ്പിക്കുന്നുവെന്നും ഡാനോൺ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ്, “ആരെയെങ്കിലും അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അത് മേയർ മംദാനിയെയായിരിക്കണം” എന്ന രൂക്ഷമായ പരാമർശവും ഡാനോൺ നടത്തിയത്. ഇത് ഒരു നിയമനടപടിയുടെ പ്രഖ്യാപനമല്ല, മറിച്ച് മംദാനിക്കെതിരായ ഇസ്രായേൽ അംബാസഡറുടെ രാഷ്ട്രീയ വിമർശനമാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) 2024-ൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ പ്രധാന പശ്ചാത്തലം. ഗാസ യുദ്ധവുമായി…

ഫ്ലോറിഡയിൽ ഫെന്റനൈൽ കടത്ത് കേസ്: യുവതിക്ക് 15 വർഷം തടവ്

ഫ്ലോറിഡ: ഫ്ലോറിഡയിലെ നേപ്പിൾസിൽ 20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തമായ അളവിൽ ഫെന്റനൈൽ കൈവശം വെച്ച കേസിൽ യുവതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. യുസ്ബെൽകിൻ ക്ലെമെന്റെ-വെഗ (40) എന്നയാൾക്കാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. ഇതിൽ കുറഞ്ഞത് 7 വർഷം അവൾ തടവ് ശിക്ഷ അനുഭവിക്കണം. 17,000ത്തിലധികം പേരെ കൊല്ലാൻ തികയുന്ന 34.1 ഗ്രാം ഭാരമുള്ള 318 ഫെന്റനൈൽ ഗുളികകൾ. മെത്താംഫെറ്റാമൈൻ, 13,380 ഡോളർ പണം എന്നിവയാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത് ഫെന്റനൈൽ കടത്ത്, മയക്കുമരുന്ന് വിൽപന എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു. കുട്ടികൾ കളിക്കുന്ന പാർക്കിന് എതിർവശത്തുള്ള ഒരു വീട്ടിൽ 2024 ഓഗസ്റ്റ് 14-നാണ് ഡെറ്റക്റ്റീവുകൾ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മൈക്കൽ റൗൾ ഫെലിപ് ബെർണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.

ജീവകാരുണ്യ പ്രവർത്തകർക്കുള്ള ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2026; അപേക്ഷകൾ ക്ഷണിക്കുന്നു; ജേതാവിന് $2,500 ക്യാഷ് അവാർഡും പ്രശംസാഫലകവും

ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി കഴിഞ്ഞ പതിമൂന്ന് വർഷമായി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ECHO (Enhance Community through Harmonious Outreach), 2026-ലെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ECHO ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇന്ത്യൻ വംശജരായ വ്യക്തികൾക്കും ചെറിയ ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന് പ്രശംസാഫലകവും 2,500 യുഎസ് ഡോളർ ക്യാഷ് അവാർഡും നൽകും. അവാർഡ് തുക ജേതാവ് താൻ നടത്തുന്ന ഏതെങ്കിലും ജീവകാരുണ്യ പദ്ധതിക്കായി വിനിയോഗിക്കേണ്ടതാണ്. ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് ജെറിക്കോയിലെ The Cotillion, 440 Jericho Turnpike, Jericho, NY 11753-ൽ നടക്കുന്ന ECHOയുടെ വാർഷിക ഡിന്നർ ഫണ്ട് റൈസർ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. അപേക്ഷിക്കുന്നതിനുള്ള…

രാധ, രാധ മാത്രമല്ല (ലേഖനം): രാജു മൈലപ്ര

മലയാളത്തിലെ പ്രമുഖ ആധുനിക സാഹിത്യകാരന്മാരില്‍ ഒരാളാണ് എം. മുകുന്ദന്‍. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും, ഏകാന്തതയും, പ്രണയവും, സാമൂഹിക മാറ്റങ്ങളും, സൂക്ഷ്മമായും, വ്യത്യസ്തമായ ആഖ്യാന ശൈലിയിലും അവതരിപ്പിക്കുന്നതാണു മുകുന്ദന്റെ രചനകളുടെ പ്രത്യേകത. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണ് ‘രാധ രാധ മാത്രം.’ 1964-ല്‍ പ്രക്ഷേപണം ചെയ്ത ചാള്‍സ് ബ്യൂമോണ്ടിന്റെ ‘Persons Unknown’ എന്ന കഥയും 1970-ല്‍ പ്രസിദ്ധീകരിച്ച മുകന്ദന്റെ ‘രാധ, രാധ മാത്രം’ എന്ന കഥയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? 1. രാധ രാധ മാത്രം. രാധ പതിവുപോലെ കോളേജ് കവിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, ബസ്സ്‌റ്റേപ്പില്‍ വെച്ച് അപ്രതീക്ഷിതമായി തന്റെ സുഹൃത്ത് സുരേഷിനെ കാണുന്നു.ആഹ്ലാദത്തോടെ അവള്‍ അവന്റെ അരികിലേക്ക് ഓടിയെത്തി, വിശേഷങ്ങള്‍ തിരക്കുന്നു. പക്ഷേ സുരേഷിന് അവളെ മനസ്സിലാവുന്നില്ല. ‘നീ ഏതാണു കുട്ടി?’ എന്നയാള്‍ ചോദിച്ചപ്പോള്‍ തന്നെ കളിയാക്കുകയാണെന്നാണ് രാധ ആദ്യം കരുതിയത്. എന്നാല്‍ അവളെ…