വാഷിംഗ്ടൺ: ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ടുവച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തം വീണ്ടും ശാസ്ത്രജ്ഞരുടെ ഏറ്റവും കഠിനമായ പരീക്ഷണത്തിൽ വിജയിച്ചു. LIGO-Virgo-KAGRA (LVK) സഹകരണവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ, ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ പഠനത്തിൽ, തമോദ്വാരങ്ങളുടെ ലയനം മൂലമുണ്ടാകുന്ന 168 ഗുരുത്വാകർഷണ തരംഗങ്ങളെ വിശകലനം ചെയ്തു. ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു തെളിവും ഈ ഗവേഷണത്തിൽ കണ്ടെത്തിയില്ല. പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ സാഹചര്യങ്ങളിൽ പോലും സാമാന്യ ആപേക്ഷികതാ തത്വങ്ങൾ കൃത്യമായി ബാധകമാണെന്ന് പഠനം വ്യക്തമാക്കി. 77 പുതിയ ഗുരുത്വാകർഷണ തരംഗ സംഭവങ്ങളിൽ നിന്നും മുമ്പ് രേഖപ്പെടുത്തിയ 91 തമോദ്വാര ലയനങ്ങളിൽ നിന്നുമുള്ള ഡാറ്റയാണ് ഗവേഷണം പരിശോധിച്ചത്. ഭീമൻ ആകാശഗോളങ്ങളുടെ അല്ലെങ്കിൽ തമോദ്വാരങ്ങളുടെ ലയന സമയത്ത് ഉണ്ടാകുന്ന സ്ഥലത്തിന്റെയും സമയത്തിന്റെയും ഘടനയിലെ വളരെ സൂക്ഷ്മമായ തരംഗങ്ങളാണ് ഗുരുത്വാകർഷണ തരംഗങ്ങൾ. 1916-ൽ…
Category: AMERICA
നവചരിത്രം കുറിച്ച് 35-ാമത് CSI നോർത്ത് അമേരിക്കൻ ഫാമിലി & യൂത്ത് കോൺഫറൻസ്: ഡയാസ്പോറ ഡയോസിസിന്റെ പ്രഥമ കൗൺസിൽ സമാപിച്ചു
ഡാളസ്(ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (CSI) ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് CSI ഫാമിലി & യൂത്ത് കോൺഫറൻസും പുതുതായി രൂപീകരിച്ച CSI ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസൻ കൗൺസിലും പ്രൗഢഗംഭീരമായി സമാപിച്ചു. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് CSI സഭയുടെ ആതിഥേയത്വത്തിൽ നടന്ന നാല് ദിവസം നീണ്ടുനിന്ന ഈ ചരിത്ര സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു. “ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക” (സങ്കീർത്തനങ്ങൾ 145:4) എന്നതായിരുന്നു കോൺഫറൻസിന്റെ പ്രമേയം. വർണ്ണാഭമായ റാലിയും ഉദ്ഘാടന സമ്മേളനവും400-ലധികം ആളുകൾ അണിനിരന്ന വർണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയാണ് കോൺഫറൻസിന് തുടക്കമായത്. ബാൻഡ് മേളം, പ്രാദേശിക പതാകകൾ, സഭാ ബാനറുകൾ എന്നിവയുടെ അകമ്പടിയോടെ വൈദികരും യുവജനങ്ങളും കുട്ടികളും…
ഹൂസ്റ്റണിൽ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് – ഫുഡ് കൂപ്പൺ കിക്ക് ഓഫ് മേയർ കെൻ മാത്യു നടത്തി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ജൂലൈ 12 ഞായറാഴ്ച 4:30 മണിക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്. വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡണ്ട് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ. ഫാ. ജെക്കു സഖറിയാ, റവ.രാജേഷ് ജോൺ,…
അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: “Where I LOST myself” പുസ്തകം വായനക്കാരിലേക്ക്
കുന്നന്താനം:17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടർന്നുണ്ടായ തളർച്ചയും ഓർമ്മക്കുറവും തോൽപ്പിച്ചിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ജെറിൻ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം “Where I LOST myself” വായനക്കാരിലേക്ക്. വെല്ലൂർ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ശരീരം തളർന്നും ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളിൽ നിന്നാണ് ജെറിൻ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിൻ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം. പ്രതിസന്ധികളെ മറികടന്ന വിദ്യാഭ്യാസം: ശാരീരിക ബുദ്ധിമുട്ടുകളും മറവിയും വെല്ലുവിളിയുയർത്തുമ്പോഴും കഠിനാധ്വാനത്തിലൂടെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായ ജെറിൻ, ഒന്നാം വർഷ പരീക്ഷകളിൽ ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. മാരാമൺ മാർത്തോമാ ഇടവകയിലെ കുന്നന്താനം പ്രാർത്ഥനാ യോഗാംഗമായ ജെറിൻ, ദൈവവേലയ്ക്കായി തന്നെയർപ്പിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട്…
“ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും ശക്തമായ നടപടി സ്വീകരിക്കും”; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്ക വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്ക വീണ്ടും ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാനുമായി ഒരു ഒത്തുതീർപ്പിലെത്താനുള്ള അന്തിമ ശ്രമം അനുവദിക്കുന്നതിനായി അദ്ദേഹം ഇപ്പോൾ ആക്രമണ പദ്ധതികൾ തത്ക്കാലം നിർത്തി വെച്ചിരിക്കുകയാണ്. “ഇറാനുമായി ഞങ്ങൾ വളരെ തീവ്രമായ ചർച്ചകളിലാണ്. അവർ വിജയിച്ചില്ലെങ്കിൽ, ഞങ്ങൾ വളരെ ശക്തമായ സൈനിക നടപടിയിലേക്ക് മടങ്ങും,” ട്രംപ് പറഞ്ഞു. ചർച്ചകൾക്ക് ഇനി അധികം സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഒന്നുകിൽ അത് വേഗത്തിൽ സംഭവിക്കും അല്ലെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ചർച്ച നടത്തുന്ന രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം നിർത്താൻ…
ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026-ൽ GRMA മികച്ച പ്രകടനം കാഴ്ച വെച്ചു
2026 ജൂലൈ 25-നും 26-നും വാട്ടർലൂ പാർക്കിൽ നടന്ന ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 വാട്ടർലൂ മേഖലയിലെ വിവിധ സാമുദായിക സംഘടനകളെ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും, കായികതാൽപര്യത്തിന്റെയും മഹോത്സവത്തിൽ ഒരുമിപ്പിച്ചു. ഗ്രാന്റ് റിവർ മലയാളീ അസോസിയേഷന്റെ (GRMA)നേതൃത്വത്തിൽ, തമിഴ് കൾച്ചറൽ അസോസിയേഷൻ (TCA), ഗോൾഡൻ ട്രയാംഗിൾ മറാത്തി മണ്ഡൽ (GTMM), ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ (ICA), KWC തെലുങ്ക് അസോസിയേഷൻ, ബംഗാളി സ്പോർട്സ് ഗ്രൂപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ കായികമേള സംഘടിപ്പിച്ചത്. ഈ വർഷത്തെ പരിപാടിക്ക് പ്രസിഡന്റ് റയീസ് നിഷാദിന്റെ നേതൃത്വത്തിൽ GRMA നേതൃത്വം നൽകി. ബോർഡ് ചെയർമാൻ ബാലു മേനോന്റെ മാർഗ്ഗനിർദ്ദേശത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡയസ് ജെയിംസ് ജോസ്, അനൂപ് നായർ, ഡെന്നിസ് ജോസഫ് എന്നിവരുടെ പിന്തുണയിലും, മറ്റ് GRMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വൊളന്റിയർമാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയും…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു
പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും…
ഫിലഡൽഫിയ–കേരള വിമാന സർവീസ്: ഓർമ്മ ഇന്റർനാഷണലിന്റെ പ്രസ് മീറ്റില്‍ സഹോദര സംഘടനാ നേതാക്കളും പ്രമുഖ മാധ്യമ പ്രവർത്തകരും പങ്കെടുത്തു
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു. ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് (ചെയർ, ഓർമ്മ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ്…
ട്രംപ് കുടുംബം ഇറാന്റെ നിരീക്ഷണത്തിലാണെന്ന് സൂചന; അപകടത്തെ ഭയന്ന് ഇറാന് കര്‍ശന മുന്നറിയിപ്പ് നല്‍കി ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ സംഘർഷങ്ങൾ രൂക്ഷമായി. ടെഹ്‌റാനിൽ നടന്ന ശവസംസ്കാര ചടങ്ങിനിടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രതികാര മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ, തർക്കം കൂടുതൽ അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. ട്രംപ് കുടുംബത്തെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഭീഷണികൾ ഉയരുന്ന സാഹചര്യത്തില്‍, തന്നെയോ തന്റെ കുടുംബത്തെയോ ആക്രമിച്ചാൽ ഇറാൻ പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപിന്റെ യാത്രാ സ്ഥലങ്ങൾ, ന്യൂയോർക്കിലെ അവരുടെ മോട്ടോർകെയ്ഡ് റൂട്ടുകൾ, പ്രിയപ്പെട്ട ഷോപ്പിംഗ് സെന്ററുകള്‍, സ്റ്റോറുകൾ എന്നിവ കാണിക്കുന്ന ഒരു സെൻസിറ്റീവ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇതിൽ ഉണ്ടായിരുന്നു. ബാരൺ ട്രംപിനെതിരെയും ഭീഷണികൾ ഉയർന്നിട്ടുണ്ട്, ഇത് ട്രംപ് കുടുംബം…
ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC-2026) ഒക്ടോബറിൽ സിൻസിനാറ്റിയിൽ നടക്കും
സിൻസിനാറ്റി (ഒഹായോ): വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) തങ്ങളുടെ 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ (IMC-2026) തീയതികൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയുള്ള മാരിയറ്റ് ഡെൽറ്റ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, മാധ്യമ സ്ഥാപന മേധാവികൾ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും. മാധ്യമ രംഗത്തെ മികവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുമായി 2013-ൽ രൂപീകരിച്ച ലാഭരഹിത സംഘടനയായ ഐ.എ.പി.സി. വർഷം തോറുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രധാന പരിപാടികൾ: ഉദ്ഘാടന സമ്മേളനം: ഒക്ടോബർ 16 വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങുകളോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് വൈകുന്നേരം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. വർക്ക്‌ഷോപ്പുകളും പാനൽ ചർച്ചകളും:…
