വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ വ്യോമിംഗിലെ ശാസ്ത്രജ്ഞർ ഏകദേശം 38 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള നാല് പാമ്പുകളുടെ അപൂർവ ഫോസിലുകൾ കണ്ടെത്തി. പുരാതന കാലത്ത് പാമ്പുകളുടെ സ്വഭാവത്തെയും ജീവിതചക്രത്തെയും മനസ്സിലാക്കുന്നതിൽ ഈ പുരാവസ്തു അവശിഷ്ടങ്ങൾ വിപ്ലവം സൃഷ്ടിച്ചു. വിപുലമായ ഗവേഷണങ്ങൾക്കും സിടി സ്കാനുകൾക്കും ശേഷം, ശാസ്ത്രജ്ഞർ ഇതിനെ ഒരു പുതിയ ഇനമായി പ്രഖ്യാപിക്കുകയും ഹൈബർനോഫിസ് ബ്രീത്താപ്റ്റി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യകാല ഒളിഗോസീൻ കാലഘട്ടത്തിലെ അമേരിക്കയിലെ പ്രശസ്തമായ “വൈറ്റ് റിവർ ഫോർമേഷൻ” കാലഘട്ടത്തിലെ പാറക്കെട്ടുകളിൽ നിന്നാണ് ഈ അപൂർവ ഫോസിലുകൾ കണ്ടെടുത്തത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പുരാതന കാലത്ത് ഒരു ചെറിയ വെള്ളപ്പൊക്കത്തിൽ നിക്ഷേപിക്കപ്പെട്ട നേർത്ത മണൽ മണ്ണ്, വെള്ളം, അഗ്നിപർവ്വത ചാരം എന്നിവയുടെ ഒരു സവിശേഷ മിശ്രിതം പ്രകൃതിദത്ത കവചമായി പ്രവർത്തിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങളോളം ഈ അസ്ഥികൂടങ്ങളെ സംരക്ഷിച്ചു. ഈ കണ്ടെത്തലിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, മൂന്ന്…
Category: AMERICA
ഐ. സി. ജോസഫ് നിര്യാതനായി
ഫിലാഡൽഫിയ : ഐ.സി.ജോസഫ് (78), ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ്, 2026 ഓഗസ്റ്റ് 22നു ഫിലഡൽഫിയയില്‍ നിര്യാതനായി. 1986ൽ ന്യൂയോർക്കിലെ ലോംഗ് ഐലന്‍ഡില്‍ എത്തിയ അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു ഫൈനാൻഷ്യൽ ഓഫീസർ ആയിട്ടാണ് റിട്ടയർ ചെയ്തത്. അതിനുശേഷം അദ്ദേഹം ഫിലഡെൽഫിയിലേക്കു താമസം മാറ്റി. കേരളത്തിൽ മൂവാറ്റുപുഴ അടുത്തുള്ള കടവൂർ ആണ് സ്വദേശം. കടവൂർ സ്കൂളിൽ ഈ ലേഖകന്റെ സഹപാഠിയായിരുന്നു ഐ.സി.ജോസഫ്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂർത്തിയാക്കി. KSC യിലും, തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു. ന്യൂയോർക്കിൽ ആയിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പരേതരായ കടവൂർ, ഐ.ജെ.ചാക്കോയുടെയും, സിസിലിയുടെയും മൂത്ത മകനാണ് ജോസഫ്. ഭാര്യ: ലിസമ്മ, മക്കൾ ഡോ. ലിജോ, ലെവിൻ, മരുമകൾ: ഡോ. കെയ്‌ലിൻ, കൊച്ചു മകൾ: വിരാലിൻ. ഈ മാസം…
അതിർത്തികളിലെ ചോരയും വിയർപ്പും: ആഗോള പ്രതിസന്ധികൾക്കിടയിൽ സമാധാനത്തിനായുള്ള ഒരു വിളിച്ചുചൊല്ല്
ലോകം ഇന്ന് സമാനതകളില്ലാത്ത ഒരു വൻപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാര യുദ്ധങ്ങളും അധിനിവേശങ്ങളും സാമ്പത്തിക തകർച്ചയും ഒരുവശത്ത് രൂക്ഷമാകുമ്പോൾ, മറുപുറത്ത് സാധാരണ മനുഷ്യർ പട്ടിണിയും പീഡനങ്ങളും ഭയന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. “നീ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം തിന്നും” എന്ന ബൈബിൾ വചനം പഴയതിനേക്കാൾ ഭാരത്തോടെ ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നു. എന്നാൽ, ഇന്നത്തെ മനുഷ്യൻ ജീവിക്കാൻ വേണ്ടി വിയർപ്പുമാത്രമല്ല, സ്വന്തം ജീവൻ തന്നെ പണയം വെച്ചാണ് അതിർത്തികൾ കടക്കാൻ ശ്രമിക്കുന്നത്. കടൽമാർഗ്ഗവും മരുഭൂമികൾ വഴിയും ആരും കാണാത്ത അതിർത്തിച്ചാലുകളിലൂടെയും ജീവൻ തളികയിലെടുത്തുവെച്ച് ഓടുന്ന ഈ നിരാശരായ മനുഷ്യർ, കേവലം അക്കങ്ങളോ കണക്കുകളോ അല്ല. അവർക്ക് പിന്നിൽ തകർന്നടിഞ്ഞ സ്വപ്നങ്ങളും കരഞ്ഞുതളർന്ന കുടുംബങ്ങളുമുണ്ട്. അധികാരക്കൊതിയും രാഷ്ട്രീയ വടംവലികളും ലോകത്തെ കഷ്ടപ്പാടുകളിലേക്ക് തള്ളിയിടുമ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട പ്രജകളാണ്. സ്വന്തം രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമില്ലാതാകുമ്പോഴാണ് മനുഷ്യൻ…
എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ
ന്യൂയോർക്ക്: സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് ഉടമസ്ഥതയിൽ ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042) വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ നെഫ്രോളജിസ്റ് ഡോ. മധു ഭാസ്‌കരൻ, മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്. ജീവകാരുണ്യ…
ഡാലസ് മലയാളി അസോസിയേഷൻ (DMA) ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി
ഡാലസ്: വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെയും തനിമയാർന്ന കലാരൂപങ്ങളോടെയും ഡാലസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ മാമാങ്കം ശ്രദ്ധേയമായി. അഞ്ഞൂറിലധികം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ നാടിന്റെ ഓർമ്മ പുതുക്കുന്ന ആവേശോജ്ജ്വല അനുഭവമായി മാറി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിലുള്ള ചെണ്ടമേളവും താലപ്പൊലിയും വിശിഷ്ടാതിഥികളെ വേദിയേക്ക് ആനയിച്ചു. തുടർന്ന് ജൂഡി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മുഖ്യാതിഥി ഫ്രാൻസിസ് ജോർജ് എം.പി, വിശിഷ്ടാതിഥി ഷിജു അബ്രഹാം (കേരളം അസോസിയേഷൻ ഡാളസ്, പ്രസിഡന്റ്), ഭാരവാഹികളായ ബിജു ലോസൺ, ജൂഡി ജോസ്, ഷാജി ആലപ്പാട്ട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി പാർലമെന്റ് അംഗം ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നൽകി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന്…
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് അപ്രാപ്യമാകുന്നു; H-1B വിസ ഫീസ് 103,265 ഡോളറായി ഉയര്‍ത്തണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നിര്‍ദ്ദേശം
എച്ച്-1ബി വിസ ഫീസ് വർദ്ധനവ് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കാം. പുതിയ വിസയ്ക്ക് 103,265.00 ഡോളർ ഫീസ് നിർദ്ദേശിക്കുന്നു. വാഷിംഗ്ടണ്‍: എച്ച്-1ബി വിസ ഫീസിൽ ട്രംപ് ഭരണകൂടം ഗണ്യമായ വർദ്ധനവ് നിർദ്ദേശിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശങ്കകൾ സൃഷ്ടിച്ചേക്കാം. പുതിയ എച്ച്-1ബി വിസയ്ക്ക് 103,265 ഡോളർ ഫീസ് നിശ്ചയിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യൻ കറൻസിയിൽ ഈ തുക ഏകദേശം 95.71 ലക്ഷം രൂപ വരും. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദേശ വിദഗ്ധരെ നിയമിക്കാനാണ് എച്ച്-1ബി വിസകൾ യുഎസ് കമ്പനികളെ അനുവദിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരായതുകൊണ്ട് അവര്‍ക്കായിരിക്കും അതിന്റെ ആഘാതം കൂടുതല്‍ ഏല്‍ക്കുക. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന് വന്ന ഈ നിർദ്ദേശം, അന്തിമമാക്കുന്നതിന് മുമ്പ് 30 ദിവസത്തേക്ക് പൊതുജനങ്ങളുടെയും ബന്ധപ്പെട്ട പങ്കാളികളുടേയും പരിഗണനയ്ക്ക് വിധേയമാകും. ഈ…
ഇറാനിയൻ ഹാക്കർമാർ ബ്രിട്ടീഷ് പവർ പ്ലാന്റ് സ്തംഭിപ്പിച്ചു
ലണ്ടൻ: ബ്രിട്ടനിലെ ഒരു പവർ പ്ലാന്റിൽ നടന്നതായി സംശയിക്കുന്ന സൈബർ ആക്രമണം രാജ്യത്തിന്റെ സൈബർ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ ഏജൻസികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി. ഇറാനുമായി ബന്ധമുള്ള ഹാക്കർമാർ ഈ ആക്രമണത്തിന് പിന്നിലുണ്ടാകാമെന്നാണ് സംശയിക്കുന്നത്. സംഭവം ഏകദേശം നാല് ദിവസം നീണ്ടുനിന്നു, ഈ സമയത്ത് പവർ പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടേണ്ടിവന്നു. ഈ അവകാശവാദം തെളിയിക്കപ്പെട്ടാൽ, ബ്രിട്ടന്റെ സുപ്രധാന ഊർജ്ജ ശൃംഖലയിൽ ഇറാൻ സ്പോൺസർ ചെയ്ത ഹാക്കർമാർ നടത്തുന്ന ആദ്യത്തെ വിജയകരമായ ഡിജിറ്റൽ ആക്രമണമായി ഇത് കണക്കാക്കപ്പെടും. എന്നിരുന്നാലും, ഇത് രാജ്യത്തിന്റെ പ്രധാന വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഊർജ്ജ കമ്പനികൾക്ക് ഉടൻ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യുകെയിലെ എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോ വകുപ്പിന്റെ ഔദ്യോഗിക വക്താവ് പറയുന്നതനുസരിച്ച്, സംഭവത്തിന്റെ ആഘാതം ഒരു ചെറുകിട ഊർജ്ജ ഉൽപ്പാദക കമ്പനിയിൽ…
ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത
ഹൂസ്റ്റണ് : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണിൽ, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൂട് കടുത്തതോടെ തെക്കുകിഴക്കൻ ടെക്സസിലുടനീളം ‘ഹീറ്റ് അഡ്വൈസറി’ (Heat Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ ‘ഹീറ്റ് ഡോം’ പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. പെട്ടെന്നുണ്ടാകുന്ന വരൾച്ചാ സാധ്യത മുൻനിർത്തി ചെടികൾക്കും വീടിന്റെ തറയ്ക്കും (Foundation) ആവശ്യമായ ജലസേചനം നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ടെക്സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.
ഐക്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും സുദിനം: ഡാളസ് മാർത്തോമാ സമൂഹത്തെ പ്രശംസിച്ച് റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ
ഡാളസ്: ഡാളസ് മാർത്തോമാ സമൂഹത്തിൻ്റെ ഐക്യത്തിലും സ്‌നേഹത്തിലും സന്തോഷം പ്രകടിപ്പിച്ച് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി. പതിനെട്ടാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസിൻ്റെ സമാപന ദിവസം നടന്ന ആരാധനാമധ്യേ സംസാരിക്കുകയായിരുന്നു തിരുമേനി. ഡാളസ് മണ്ണിൽ മാർത്തോമാ സഭയുടെ സാന്നിധ്യം അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ, ഓഗസ്റ്റ് 23-ന് നടന്ന സംയുക്ത വിശുദ്ധ കുർബാന സഭയുടെ വളർച്ചയുടെയും ആത്മീയ ഉണർവ്വിൻ്റെയും വിളംബരമായി മാറി. ഡാളസ് സെൻ്റർ ‘എ’-യിൽ ഉൾപ്പെട്ട ഇടവകകളിൽ നിന്നും വികാരിമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വിശ്വാസികളാണ് ഭക്തിസാന്ദ്രമായ ശുശ്രൂഷകളിൽ പങ്കുചേർന്നത്. ഡാളസിലെ വിശ്വാസി സമൂഹം ഒരു മനസ്സോടെ ദൈവത്തെ ആരാധിക്കാൻ ഒത്തുചേർന്നത്, പ്രത്യേകിച്ച് തൻ്റെ ജന്മദിനത്തിനോടനുബന്ധിച്ചുള്ള ഈ ദിവസങ്ങളിൽ, ഭദ്രാസനാധിപൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയതും അർത്ഥപൂർണ്ണവുമായ സമ്മാനമാണെന്ന് തിരുമേനി തൻ്റെ സന്ദേശത്തിൽ വികാരനിർഭരമായി പങ്കുവെച്ചു.…
വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക
ഒക്ലഹോമ:രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു. അടുത്ത 90 ദിവസത്തേക്കാണ് ഈ തീരുമാനം. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കും. ക്വാട്ട താരിഫുകളൊന്നും ബാധകമായിരിക്കില്ല. കർഷകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒക്ലഹോമ കാറ്റിൽമെൻസ് അസോസിയേഷൻ ഇതിനെതിരെ രംഗത്തെത്തി. സർക്കാർ വിപണിയിൽ ഇടപെടുന്നതിന് പകരം വില നിർണ്ണയം ഉപഭോക്താക്കൾക്കും ഉത്പാദകർക്കും വിടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇടനിലക്കാരുടെ ഇടപെടൽ കാരണം ഈ വിലക്കുറവ് സാധാരണക്കാർക്ക് ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വരൾച്ചയും ഉയർന്ന ചെലവും കാരണം രാജ്യത്ത് കാലിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.
