ഹൂസ്റ്റൺ: ‘മിഷ്യൻസ് ഇന്ത്യ’ ഇൻറർനാഷണൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളിൽ ടെക്സസിലെ പാലസ്റ്റൈനിലുള്ള ലേക്ക് വ്യൂ മെഥഡിസ്റ്റ് സെൻ്ററിൽ (Lakeview Methodist center,400 Private Rd 6036, Palestine, TX 75801) വെച്ച് നടത്തപ്പെടും. മിഷൻ ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വിവിധ യോഗങ്ങളിൽ വചന സന്ദേശം നൽകും. അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: പി. വി. ജോൺ 214 642 9108, ജോൺ കുരുവിള…
Category: AMERICA
ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26” മെയ് 30 ശനിയാഴ്ച ഡാളസിൽ വെച്ച് നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്. കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ‘പ്രാർത്ഥന ഫലിക്കുമോ?’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തിൽ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾ:ഈ വിഷയത്തിൽ സംസാരിക്കും. തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി.…
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന് ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്ളിന്‍ പാര്‍ക്കിലുള്ള മഹാരാജാ ഇന്ത്യന്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാങ്ക്വിറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ.ഐ.ഒ പ്രസിഡന്റും ജി.ഇ ഗ്ലോബല്‍ ഡയറക്ടറും യു.എസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുല്‍സാര്‍ സിംഗ്, പി.എം.എ ഫ്രിക്ഷന്‍ പ്രോഡക്ടിന്റെ ചെയര്മാന് ഡോ. പ്രമോദ് വോറ എന്നിവരാണ്. ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്‍ധനരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറില്‍…
30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ ധനസഹായം നൽകിയത് 15.5 കോടിയിലധികം രൂപ
കോട്ടയം/ഡാളസ് : ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (IJCT) 30 വർഷത്തെ കാരുണ്യ സേവനം പൂർത്തിയാക്കി. യു എസ്സിലെ ഡാളസ് നിവാസിയായ മിസ്റ്റർ ജോസഫ് ചാണ്ടിയുടെ (മാനേജിംഗ് ട്രസ്റ്റി) നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഭൂരിഭാഗം ഫണ്ടും കണ്ടെത്തുന്നത്. ഇതുവരെ ഇന്ത്യയൊട്ടാകെ 15,53,64,100 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 3,72,300 സ്കൂൾ വിദ്യാർത്ഥികൾക്കും 30,510 കോളേജ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിവർഷം 15,500 സ്കൂൾ വിദ്യാർത്ഥികൾക്കും 2,100 കോളേജ് വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ട്രസ്റ്റ് 87,34,100 രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിവിധ മേഖലകളിലെ വിഹിതം…
ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു
ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…
യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്
മിനിയാപൊളിസ് :അമേരിക്കയിലെ മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്രീൻ കാർഡ് അപേക്ഷയിൽ സ്വന്തംകൈയൊപ്പ് കർശനമാക്കി; ഡിജിറ്റൽ ഒപ്പ് നിരോധിച്ചു; പുതിയ ഒപ്പ് നിയമം 2026 ജൂലൈ 10 മുതൽ പ്രാബല്യത്തിൽ
വാഷിംഗ്ടൺ: യുഎസിൽ ജോലി ചെയ്യുന്ന ആളുകൾക്ക് തിരിച്ചടി നൽകികൊണ്ട് യു.എസ് ഇമിഗ്രേഷൻ വിഭാഗം പുതിയ നിയമം കൊണ്ടുവന്നു. എച്ച് 1 ബി വിസ അപേക്ഷകളിലോ ഗ്രീൻകാർഡ് അപേക്ഷയിലോ ഇടുന്ന ഒപ്പ് കൃത്യമല്ലങ്കിൽ വിദേശികളുടെ അപേക്ഷ നിരസിക്കും. 2026 ജൂലൈ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2026 മേയ് 11 നാണ് ‘സൈനർസ് ഓൺ ഇമ്മിഗ്രേഷൻ ബെനെഫിറ് റിക്യുവെസ്റ്റ് ‘ എന്ന വിഷയത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 10 മുതൽ ഇത് കർശനമായി നടപ്പിലാക്കും എന്നും അധികാരികൾ പറഞ്ഞിട്ടുണ്ട്. നേരത്തെ വിസ അപേക്ഷകളിൽ ഒപ്പ് വ്യക്തമല്ലെങ്കിലോ ഡിജിറ്റൽ ഒപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അപേക്ഷ ആദ്യം തന്നെ തിരിച്ചയക്കുമായിരുന്നു. പിന്നീട് അപേക്ഷകർക്ക് അത് തിരുത്താൻ…
എണ്ണ ഉപരോധങ്ങളിൽ നിന്ന് ഇറാന് താൽക്കാലിക ആശ്വാസം; പുതിയ ചര്‍ച്ചാ ചട്ടക്കൂട് പ്രഖ്യാപിച്ച് ട്രംപ്
ഇറാന്റെ എണ്ണ മേഖലയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ നിന്ന് താൽക്കാലിക ഇളവ് നൽകുമെന്ന് ഡോണാള്‍ഡ് ട്രംപ്. പുതിയ ചർച്ചാ ചട്ടക്കൂട് പ്രകാരം, ചർച്ചകൾ തുടരുന്നതിനിടയിൽ ചില ഉപരോധങ്ങൾ പിൻവലിക്കും. എന്നാല്‍, എല്ലാ യുഎസ് ഉപരോധങ്ങളും പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്. വാഷിംഗ്ടണ്‍: ഇറാന് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഞായറാഴ്ച, യുഎസ് സമാധാന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് (തിങ്കളാഴ്ച), അദ്ദേഹത്തിന്റെ നിലപാട് തികച്ചും വിപരീതമായി. ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാൻ അദ്ദേഹം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് യുഎസിന്റെ പുതിയ നയതന്ത്ര സംരംഭമായി കണക്കാക്കപ്പെടുന്നു. ചർച്ചകൾക്കായുള്ള പുതിയ ചട്ടക്കൂടിൽ, ചില ഉപരോധങ്ങൾ താൽക്കാലികമായി ലഘൂകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, സമാധാന ചർച്ചകൾക്കുള്ള യുഎസ് രൂപരേഖ മുമ്പത്തേതിൽ നിന്ന് തികച്ചും…
വാഷിംഗ്ടണിന്റെ സ്വാധീനം ക്ഷയിക്കുന്നു; ബീജിംഗ് ആഗോള രാഷ്ട്രീയ ചതുരംഗപ്പലകയുടെ കേന്ദ്രമായി ഉയര്‍ന്നു വരുന്നു
ആഗോള രാഷ്ട്രീയത്തിൽ പ്രധാന മാറ്റം ക്രമേണ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ആദ്യം, ട്രംപിന്റെ ചൈന സന്ദർശനവും ഇപ്പോൾ പുടിന്റെ ബീജിംഗിലേക്കുള്ള വരവും ചൈന ആഗോള ശക്തിയുടെ കേന്ദ്രമായി മാറുന്നതിന്റെ സൂചനകളായി കാണപ്പെടുന്നു. അതേസമയം, വാഷിംഗ്ടണിന്റെ സ്വാധീനം ക്ഷയിച്ചുവരികയാണ്. 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ പുതിയ രാഷ്ട്രീയ തലസ്ഥാനമാകാൻ ബീജിംഗ് ഒരുങ്ങുകയാണോ? ഈ ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ബീജിംഗ് ഇനി ചൈനയുടെ തലസ്ഥാനം മാത്രമല്ല, ലോകത്തിലെ പുതിയ രാഷ്ട്രീയ ചതുരംഗപ്പലകയുടെ കേന്ദ്രമായി ഉയർന്നുവരുന്നതിന്റെ സൂചനകള്‍ നല്കുന്നു. ട്രംപിന്റെ ചൈന സന്ദർശനവും തുടർന്ന് വ്ളാഡിമിർ പുടിന്റെ ബീജിംഗിലേക്കുള്ള പ്രവേശനവും ആഗോള ശക്തിയുടെ ദിശയെക്കുറിച്ച് കാര്യമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കും. എല്ലാ പ്രധാന തീരുമാനങ്ങളും വാഷിംഗ്ടൺ മാത്രം തീരുമാനിക്കുന്നതല്ലെന്ന് ലോകം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. ചൈനയും റഷ്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ തന്ത്രപരമായ ചെസ്സ് മത്സരത്തിന് ആഗോള…
സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ‘Run for Nimil’ 5K race വൻ വിജയമായി
കൊളംബസ്, ഒഹായോ (മേയ് 09):മലയാളി സമൂഹത്തിന്റെ ഐക്യവും ആരോഗ്യബോധവും ഉയർത്തിപ്പിടിച്ച് സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) സംഘടിപ്പിച്ച “Run for Nimil” 5K race വൻ വിജയമായി. പ്ലെയിൻ സിറ്റിയിലെ മനോഹരമായ ഗ്ലേഷ്യർ റിഡ്ജ് മെട്രോ പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരുമടക്കം നൂറിലേറെ പേർ പങ്കെടുത്തു. വിവിധ പ്രായക്കാരായ ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ട് പാർക്കിൽ ഒരു കൊച്ചു കേരളത്തിന്റെ ഉത്സവാന്തരീക്ഷമാണ് ദൃശ്യമായത്. രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പങ്കെടുത്തവർക്കായി ആകർഷകമായ ടി-ഷർട്ടുകളും ഇവിടെ വിതരണം ചെയ്തു. തുടർന്ന് 8:30-ന് ആവേശകരമായ 5K റണ്ണിന് ഫ്ലാഗ് ഓഫ് നൽകി. 3 മൈൽ ദൈർഘ്യമുള്ള 5K റണ്ണിന് പുറമെ, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചെറിയ ട്രെയിൽ റണ്ണും ഈ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ഐടി പ്രൊഫഷണലും സിനിമാപ്രേമിയും മികച്ച ഫോട്ടോഗ്രാഫറുമായിരുന്ന,ഈ കഴിഞ്ഞ ഏപ്രിലിൽ…
