ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ: വനിതാ വിഭാഗത്തിൽ ഡാലസ് സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാർ

ലൂയീസ്‌വിൽ (ഡാലസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ വനിതാ വിഭാഗം കിരീടം ഡാലസ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കി. കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഡാലസ് വനിതകൾ ചാമ്പ്യൻമാരായത്. വിട്ടുകൊടുക്കാതെ മികച്ച പോരാട്ടം കാഴ്ചവെച്ച കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് മത്സരത്തിന്റെ നിർണ്ണായക നിമിഷങ്ങളിൽ കളി തങ്ങൾക്കനുകൂലമാക്കാൻ ഡാലസ് സ്‌ട്രൈക്കേഴ്‌സിന്റെ വനിതാ ടീമിന് സാധിച്ചു. മിന്നൽ സ്മാഷുകളുമായി കോർട്ട് കീഴടക്കിയ ക്യാപ്റ്റൻ മിഷേൽ ഷമിന്റെ മികച്ച നീക്കങ്ങൾ ഡാലസ് സ്‌ട്രൈക്കേഴ്‌സിന് ഒടുവിൽ ഉജ്ജ്വല വിജയം സമ്മാനിച്ചു. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ ‘ബെസ്റ്റ് ഒഫൻസീവ് പ്ലെയർ’ (Best Offensive Player) പുരസ്കാരത്തിന് മിഷേൽ അർഹയായി.…

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി :സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയാൻ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത ‘നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റ്’ (NDA) കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് (OPM) പുറത്തുവിട്ടു. ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, സുപ്രധാന തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇതിന്റെ പരിധിയിൽ വരും. കരാർ ലംഘിക്കുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ ഈ നീക്കം ജീവനക്കാരുടെ വായടപ്പിക്കാനും അവരെ പുറത്താക്കാനുമുള്ള ശ്രമമാണെന്ന് ഫെഡറൽ ജീവനക്കാരുടെ സംഘടനയായ AFGE ആരോപിച്ചു.

ഇന്ത്യന്‍ യുവതി വെര്‍ജീനിയയിലെ ഒരു കണ്‍‌വീനിയന്‍സ് സ്റ്റോറില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ടു

ഗുജറാത്ത് സ്വദേശിയായ സ്ത്രീ വെര്‍ജീനിയയിലെ ഒരു കടയില്‍ വെച്ച് വെടിയേറ്റ് മരിച്ചു. മുഴുവൻ സംഭവവും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. വെര്‍ജീനിയ: ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്നുള്ള മേഘ്‌ന പട്ടേൽ എന്ന സ്ത്രീ സ്വന്തം കടയിൽ നടന്ന കവർച്ചയ്ക്കിടെ വെടിയേറ്റ് മരിച്ചു. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ ഈ ദാരുണമായ സംഭവം മുഴുവൻ പതിഞ്ഞിട്ടുണ്ട്. 2026 മെയ് 23-ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രദേശവാസികളിലും ഇന്ത്യൻ സമൂഹത്തിലും, പ്രത്യേകിച്ച് ഗുജറാത്തി സമൂഹത്തിലും അഗാധമായ ദുഃഖവും രോഷവും പടര്‍ത്തി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപൂർ താലൂക്കിലെ ജന്ത്രാൽ ഗ്രാമത്തിൽ നിന്നുള്ളതാണ് മേഘ്‌ന പട്ടേൽ. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ കുടുംബത്തോടൊപ്പം വെര്‍ജീനിയയിലാണ് താമസം. ആക്രമണം നടന്ന സമയത്ത് അവരുടെ ഉടമസ്ഥതയിലുള്ള കണ്‍‌വീനിയന്‍സ് സ്റ്റോറിലായിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്.…

അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിച്ച് “ചൗധരി”യാകാൻ ശ്രമിക്കുന്ന പാക്കിസ്താന് ട്രം‌പില്‍ നിന്ന് തിരിച്ചടി

അബ്രഹാം കരാറിൽ ചേരാനുള്ള ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം പാക്കിസ്താനെ പ്രതിസന്ധിയിലാക്കി. ഇസ്രയേലിനെ പാക്കിസ്താൻ അംഗീകരിക്കില്ലെന്നും, കരാറിൽ ചേരുന്നത് അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമായി പ്രസ്താവിച്ചു. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിച്ച് “ചൗധരി”യാകാൻ ശ്രമിക്കുന്ന പാക്കിസ്താന്‍ കടുത്ത പ്രതിസന്ധിയിലായി. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാക്കിസ്താൻ പ്രതിസന്ധിയിലായത്. വാസ്തവത്തിൽ, അറബ്, മുസ്ലീം രാജ്യങ്ങൾ അബ്രഹാം കരാറിൽ ചേരണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭ്യർത്ഥിച്ചതാണ് ഇപ്പോള്‍ പാക്കിസ്താനെ വെട്ടിലാക്കിയിരിക്കുന്നത്. ഈ വിഷയം വിഴുങ്ങാനോ തുപ്പാനോ കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്താനിപ്പോള്‍. രണ്ട് ദിവസം മുമ്പ്, അറബ്, മുസ്ലീം രാജ്യങ്ങളുമായുള്ള ഒരു കോൺഫറൻസ് കോളിൽ ട്രംപ് ഈ വിഷയം ഉന്നയിച്ചപ്പോൾ, പാക്കിസ്താൻ നിശബ്ദരായി. പാക്കിസ്താൻ കോളിൽ തുടരുന്നുണ്ടോ അതോ പോയതാണോ എന്ന് ട്രംപ് തന്നെ പരിഹാസപൂർവ്വം ചോദിച്ചു. ഇപ്പോൾ, പാക്കിസ്താൻ പ്രതിരോധ മന്ത്രി…

രാജീവ് വി നായർ (62) കാനഡയിലെ മിസ്സിസ്സാഗായിൽ നിര്യാതനായി

മിസ്സിസ്സാഗ (ടൊറോന്റോ): കോട്ടയം കൊച്ചുപുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ നിര്യാതനായി. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത്. മരുമകൾ: രുചി. സഹോദരങ്ങൾ: സേതുലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ, സജീവ് നായർ സിന്ധു. മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി &ക്രിമിറ്റോറിയം -St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിറ്റേ ദിവസം ഞായറാഴ്ച രാവിലെ 9:30 – 11:30 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിക്കും.

റെനിൽ രാധാകൃഷ്ണന്റെ വിയോഗം: കെ.എച്ച്.എൻ.എയ്ക്ക് തീരാനഷ്ടം

വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കുടുംബത്തിനും വലിയ ദുഃഖമായി, സംഘടനയുടെ നേതൃത്വ നിരയിൽ സജീവ പ്രവർത്തകനുമായിരുന്ന റെനിൽ രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം KHNA പ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന വിപുലീകരണത്തിനുമായി വർഷങ്ങളായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചിരുന്ന റെനിൽ രാധാകൃഷ്ണൻ, സമർപ്പണബോധവും സൗഹൃദപരമായ വ്യക്തിത്വവും കൊണ്ട് ഏവരുടെയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു. പ്രത്യേകിച്ച് 2015-ൽ ഡാളസിൽ ശ്രീ ടി എൻ നായരുടെ നേതൃത്വത്തിൽ നടന്ന KHNA കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായി അദ്ദേഹം കാഴ്ചവെച്ച നേതൃപാടവവും സംഘാടക മികവും KHNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമ്മിക്കപ്പെടും. ആ കൺവെൻഷന്റെ വിജയത്തിനും സംഘടനയുടെ ദേശീയ തലത്തിലുള്ള വളർച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു. KHNAയ്ക്കു വേണ്ടി പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ…

MEANA പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് 2026

വടക്കേ അമേരിക്കയിലെ ആദ്യത്തെ ഔദ്യോഗിക മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷനായ MEANA, 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഇല്ലിനോയിസിലെ സൗത്ത് ബാരിംഗ്ടണിൽ (3 Tennis Club Lane) വാർഷിക പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇവന്റ് സംഘടിപ്പിക്കുന്നു. എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ, ബിസിനസ് നേതാക്കൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ — എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഈ വേദി നെറ്റ്‌വർക്കിംഗ്, മെന്റർഷിപ്പ്, പ്രൊഫഷണൽ സഹകരണം എന്നിവയ്ക്കുള്ള ഒരു സജീവ ഇടമായിരിക്കും. AI, എഞ്ചിനീയറിംഗ് നേതൃത്വം, കരിയർ വികസനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ എന്നിവയിൽ പ്രമുഖ പ്രഭാഷകർ സംസാരിക്കും. നിലവിലെ തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത്, ജോലി അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും പുതിയ ബിരുദധാരികൾക്കും MEANA ബോർഡ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. റെസ്യൂമെ കൈയിൽ കരുതി വന്നാൽ, പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഇവിടെ കാത്തിരിക്കുന്നു. ഇവന്റിനു…

5000 മീറ്ററിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി ഗുൽവീർ സിങ്; എൽ.എ ട്രാക്ക് ഫെസ്റ്റിൽ വെള്ളി

ലോസ് ഏഞ്ചൽസ്: ഇന്ത്യൻ ദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് 5000 മീറ്റർ ഔട്ട്ഡോർ ഓട്ടത്തിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. കാലിഫോർണിയയിൽ നടന്ന ‘സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റിൽ’ (LA Track Fest) 13:03.93 മിനിറ്റിൽ ഓടിയെത്തി വെള്ളി മെഡൽ നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 12:57.22 മിനിറ്റിൽ ഒന്നാമതെത്തിയ എറിട്രിയൻ താരം ഹബ്തോം സാമുവലിനാണ് ഈ ഇനത്തിൽ സ്വർണ്ണം. 2024 സെപ്റ്റംബറിൽ ജപ്പാനിൽ വെച്ച് താൻ തന്നെ സ്ഥാപിച്ച 13:11.82 മിനിറ്റിന്റെ റെക്കോർഡാണ് ഗുൽവീർ മറികടന്നത്. പുതിയ നേട്ടത്തോടെ സ്വന്തം റെക്കോർഡിൽ എട്ട് സെക്കൻഡോളം സമയത്തിന്റെ കുറവ് വരുത്താൻ താരത്തിന് സാധിച്ചു. നിലവിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സുബേദാറായ ഗുൽവീറിന്റെ ഈ അന്താരാഷ്ട്ര നേട്ടത്തെ ഇന്ത്യൻ ആർമി സ്പോർട്സ് വിങ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചു. 3000 മീറ്റർ, 5000 മീറ്റർ, 10000 മീറ്റർ ട്രാക്ക്…

കൊളംബസ് ടസ്കേഴ്സ് ക്യാപിറ്റൽ കപ്പ് ചാമ്പ്യൻസ്, ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

വാഷിങ്ടൺ ഡി.സി: “ക്യാപിറ്റൽ കപ്പ് 2026” സോക്കർ ടൂർണമെന്റിലെ ജേതാക്കളായ കൊളംബസ് ടസ്കേഴ്സിന് ജേതാക്കളായി . മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ എം.ഡി സ്ട്രൈക്കേഴ്സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഒഹായോയിൽ നിന്നുള്ള കൊളംബസ് ടസ്കേഴ്സ് കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഷിബുവിന്റെ നേതൃത്വത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവെച്ച കൊളംബസ് ടസ്കേഴ്സ് ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്. ടൂർണമെന്റിലെ മറ്റൊരു ശ്രദ്ധേയ മത്സരമായ ചലഞ്ചേഴ്സ്  കപ്പ് നോർത്ത് കരോളിനയിൽ നിന്നുള്ള ‘ഷാർലറ്റ് മിന്നൽസ്’ റാലി CKSC Warriors നെ പരാജയപ്പെടുത്തി സ്വന്തമാക്കി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം  ഐ.എം. വിജയൻ ഉത്‌ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ ഓരോ മത്സരവും ആദ്യാവസാനം ആവേശം കത്തിജ്ജ്വൊലിപ്പിച്ചു. ഫോമാ,…

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി പ്രവർത്തിച്ചു. ഇത്തരത്തിൽ താൻ ചൈനീസ് ഹാൻഡ്‌ലർക്ക് പരിചയപ്പെടുത്തിയ ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ ’80 ശതമാനവും സാധ്യതയുണ്ടെന്ന്’ തോമസ് എഫ്.ബി.ഐയോട് സമ്മതിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് തോമസിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചൈനീസ് നിർദ്ദേശപ്രകാരം യു.എസ് ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പും മൊബൈൽ ഫോണുകളും കൈമാറിയതായും കണ്ടെത്തി. ചൈനീസ് മാധ്യമങ്ങളിൽ ‘ടോം മക്ഗ്രെഗർ’ എന്ന വ്യാജപ്പേരിൽ…