ഇന്ത്യയുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയോചിതമായ ഇടപെടലിന് പാക്കിസ്താന്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീണ്ടും അദ്ദേഹത്തെ പ്രശംസിച്ചു. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച യുഎസ് എംബസിയിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കവേ, പാക്കിസ്താനും യുഎസും തമ്മിലുള്ള ബന്ധത്തിന് ഏകദേശം എട്ട് പതിറ്റാണ്ട് പഴക്കമുണ്ടെന്നും, അത് സവിശേഷമാണെന്നും ഷഹബാസ് പറഞ്ഞു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തെക്കുറിച്ച് പരാമർശിക്കവേ, ട്രംപിന്റെ ഇടപെടൽ സ്ഥിതിഗതികൾ വഷളാകുന്നത് തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ ആക്രമണാത്മക നിലപാട് സ്വീകരിച്ചുവെന്ന് പാക്കിസ്താൻ പ്രധാനമന്ത്രി ഷഹബാസ് പറഞ്ഞു. അതേസമയം, പ്രസിഡന്റ് ട്രംപ് സമയബന്ധിതമായി നിർണായക നടപടി സ്വീകരിക്കുകയും, മെയ് 10 ന് ഇന്ത്യയും…
Category: AMERICA
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്
ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയർ പോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെഹിയോൻ മാർത്തോമ്മ ഇടവക വികാരി റവ. റോബിൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് ഈശോ, പി.ടി മാത്യു, ഷാജി രാമപുരം, മനു പാറയിൽ എന്നിവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു. സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.മാർ കൂറിലോസ് നാളെ (ശനി) രാവിലെ 10 മണിക്ക് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി സീനിയർ സിറ്റിസൺസിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും,…
ഡാളസ് കേരള അസോസിയേഷൻ പിതൃദിനാഘോഷം ജൂൺ 14-ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തീയതി: ജൂൺ 14, ഞായറാഴ്ച സമയം: ഉച്ചകഴിഞ്ഞ് 3:30 ന് സ്ഥലം: KAD/IC&EC ബാങ്ക്വറ്റ് ഹാൾ (3821 Broadway Blvd, Garland, TX 75043) ഡോ. എം. വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ), സി. സി. തിയോഫിൻ ചാമക്കാല (സംരംഭകനും കമ്മ്യൂണിറ്റി നേതാവും) എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും. നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും, ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനുമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ക്ലീവ്‌ലന്‍ഡിലെ സാമൂഹിക-ആത്മീയ രംഗത്തെ സജീവ സാന്നിധ്യം ഡോ. തോമസ് പി. മാത്യു നിര്യാതനായി
ക്ലീവ്‌ലന്‍ഡ് (ഒഹായോ) ക്ലീവ്‌ലന്‍ഡിലെ ഇന്ത്യൻ-മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു (80) ജൂൺ 3 ബുധനാഴ്ച നിര്യാതനായി. ഭാര്യ ഡോ. റെയ്ചൽ മാത്യു, മകൻ റോഷൻ മാത്യുവും മരുമകൾ സ്നേഹയും, മകൾ ആഷ്‌ലി മാത്യുവും മരുമകൻ നോഹ സെപേലയുമാണ് അടുത്ത ബന്ധുക്കൾ. 1946-ൽ തിരുവല്ല മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്ന് 1966-ൽ ഫിലോസഫി, സൈക്കോളജി വിഷയങ്ങളിൽ ബി.എ.യും, ആഗ്രയിലെ സെന്റ് ജോൺസ് കോളജിൽ നിന്ന് 1968-ൽ സൈക്കോളജിയിൽ എം.എ. യും നേടി. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോയിലെ സർകിൾവിൽ ബൈബിൾ കോളജിൽ നിന്ന് 1972-ൽ സേക്രഡ് ലിറ്ററേച്ചറിൽ ബിരുദവും, ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന് 1974-ൽ കമ്മ്യൂണിറ്റി കൗൺസിലിംഗിൽ മാസ്റ്റർ ബിരുദവും നേടി. 2005-ൽ, അൻപത്തിഒമ്പതാം…
ഫിഫ ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
ന്യൂയോർക് : 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, സ്റ്റേഡിയങ്ങളിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ നിരോധനമേർപ്പെടുത്തി. കടുത്ത ചൂടുള്ള സമയങ്ങളിൽ ബോട്ടിലുകൾ അനുവദിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. കളിക്കാർക്കും കാണികൾക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ഫിഫ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. എന്നാൽ, സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനൽകിയതായി ഇംഗ്ലീഷ് ടീമിന്റെ ഫാൻസ് അസോസിയേഷനായ ‘ഫ്രീ ലയൺസ്’ അറിയിച്ചു. കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഡിയങ്ങളിലെ നിലവിലെ നിയമങ്ങൾ കർശനമാക്കും കഴിഞ്ഞ വർഷത്തെ ക്ലബ് ലോകകപ്പിലെ കടുത്ത ചൂടിനെക്കുറിച്ച് കളിക്കാരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. ഇത്തവണയും രണ്ട് തിയതികളിലായി നടക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും കടുത്ത ചൂടിലായിരിക്കും നടക്കുക. കളിക്കാർക്കായി ഓരോ പകുതിയിലും (22-ാം മിനിറ്റിൽ) 3 മിനിറ്റ്…
അനധികൃത മാലിന്യനിക്ഷേപം: മാസങ്ങളായി അധികൃതർ തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ ഇടപെട്ട് ‘2 ഹെൽപ്സ് യൂ’
ഹാരിസ് കൗണ്ടി, ടെക്സസ്: ഇൻവുഡിലെ ആന്റോയിൻ ഡ്രൈവ് 8000 ബ്ലോക്കിലുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു പിസ്സ ഹട്ട് കെട്ടിടത്തിന് പിന്നിലെ അനധികൃത മാലിന്യനിക്ഷേപ കേന്ദ്രം കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി വൻതോതിൽ വളർന്നുകൊണ്ടിരിക്കുകയാണ്. പഴയ കട്ടിലുകൾ, മെത്തകൾ, അലമാരകൾ, ഒരു അക്വേറിയം എന്നിവ വരെ ഈ പ്രദേശത്ത് തള്ളിയിട്ടുണ്ട്. സമീപവാസികളും തൊഴിലാളികളും ഹാരിസ് കൗണ്ടി 311 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവർ ആരോപിക്കുന്നു. ഇതിന് തൊട്ടടുത്ത് ജോലി ചെയ്യുന്ന കെന്നത്ത് റേ എന്ന വ്യക്തി ഇതിന് തെളിവായി ഇമെയിൽ രേഖകൾ പുറത്തുവിട്ടു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പോലീസിനെയും ഹാരിസ് കൗണ്ടി അധികൃതരെയും താൻ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും, എന്നാൽ മാലിന്യം നീക്കം ചെയ്യാൻ ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, നാട്ടുകാർ ഈ പ്രശ്നം ‘2 ഹെൽപ്സ് യൂ’ വാർത്താ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.…
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി ( KANJ ) മെഗാ മ്യൂസിക്കൽ നൈറ്റ് മസാല കോഫി ജൂൺ 6 ശനിയാഴ്ച
ന്യൂജേഴ്‌സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ) അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് സ്പെക്ട്രം ഓട്ടോ മസാല കോഫി പവേർഡ് ബൈ സീകാർസ് ആൻഡ് ഡെയ്‌ലി ഡിലൈറ്റ് ജൂൺ 6-ന് സംഗീത വിസ്മയം തീർക്കുവാൻ എത്തുന്നു. ന്യൂജേഴ്‌സിയിലെ മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സംഗീത മഹോത്സവം ഇനി ദിവസങ്ങൾ മാത്രം അകലെ. കേരളത്തിന്റെ പ്രിയപ്പെട്ട ഫ്യൂഷൻ ബാൻഡും യുവജനങ്ങളുടെ ഹൃദയസ്പന്ദനവുമായ മസാല കോഫി ജൂൺ 6, 2026-ന് ന്യൂജേഴ്‌സിയിൽ ലൈവ് സംഗീത വിരുന്നുമായി എത്തുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ) സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റ് സംഗീതാസ്വാദകർക്ക് ഒരു അപൂർവ അനുഭവമായിരിക്കും. നാടൻ പാട്ടുകളും ആധുനിക സംഗീതവും സമന്വയിപ്പിച്ച് സ്വന്തം ശൈലി സൃഷ്ടിച്ച മസാല കോഫി, അവരുടെ അതുല്യമായ വേദി പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ സംഘമാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാവുന്ന ഈ സംഗീതരാവ്,…
തങ്കമ്മ മാത്യു ചാക്കച്ചേരിൽ അന്തരിച്ചു
ഹൂസ്റ്റൺ: കോട്ടയം വാകത്താനം ചാക്കച്ചേരിൽ പരേതനായ മാത്യു കുര്യൻ്റെ ഭാര്യ തങ്കമ്മ മാത്യു(73) അന്തരിച്ചു. തോട്ടയ്ക്കാട് തടത്തിലായ മണ്ണതിമാക്കൽ കുടുംബാംഗമാണ്. മക്കൾ: എമി( കാനഡ), എമിലി (തോട്ടയ്ക്കാട്),(എബി(ദുബായ്), മരുമക്കൾ: മോഹൻ( കാനഡ), മനോജ്( തോട്ടയ്ക്കാട്), ബിന്നി( ദുബായ്). കൊച്ചുമക്കൾ: മോനിഷ, നവീൻ, നിതിൻ, ആൽവിൻ, എയ്ഡൻ, ആൽഡൻ. ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവും, യു സി എഫ് അംഗവുമായ അനിയൻ ചാക്കച്ചേരിയുടെ സഹോദര പത്നിയാണ് പരേത. ആറാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാകത്താനം ഞാലിയാംകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. മത്തായി കെ മത്തായി, പി ഐ വർഗീസ്, ജോൺ കുരുവിള. എന്നിവർ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ അനുശോചനം അറിയിച്ചു.
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഡാളസ് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; വിൽസൺ തരകൻ പ്രസിഡന്റ്
ഡാളസ്: ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഡാളസ് ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ മാധ്യമ സാമൂഹിക പ്രവർത്തകനായ വിൽസൺ തരകൻ പ്രസിഡന്റായി ചുമതലയേൽക്കും. മാധ്യമ രംഗത്തും സാമൂഹിക-സാംസ്കാരിക മേഖലയിലും ദീർഘകാല പ്രവർത്തന പരിചയമുള്ള വ്യക്തികളാണ് പുതിയ കമ്മിറ്റിയിൽ ഇടം നേടിയിരിക്കുന്നത്. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: വിൽസൺ തരകൻ, ജെന്യൂവിൻ ഹോം ഹെൽത്ത് സർവീസസ് സി.ഇ.ഒ, ഫ്ലവേഴ്സ് ടിവി യു.എസ്.എ ഡാളസ് റീജിയണൽ മാനേജർ, 24 യു.എസ്.എ ഡാളസ് ബ്യൂറോ ചീഫ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ്: ജോജി അലക്സാണ്ടർ, മനോരമ ബാലജനസഖ്യം മുൻ ഭാരവാഹി, മാർത്തോമാ യുവജനസഖ്യം സഭ-ഭദ്രാസന തലങ്ങളിലെ മുൻ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ നേതാവ്, വേൾഡ് മലയാളി കൗൺസിൽ വിവിധ തലങ്ങളിലെ മുൻ ഭാരവാഹി എന്നീ നിലകളിലും കൂടാതെ IAPC ചാപ്റ്റർ പ്രസിഡന്റുമായിരുന്നു. സെക്രട്ടറി:…
ലോകമെമ്പാടുമുള്ള യുവ ഗവേഷകർ കുട്ടികൾക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിനായി (IRCC 2026) കാലിഫോർണിയയിൽ ഒത്തുകൂടുന്നു
കാലിഫോർണിയ: ലോകമെമ്പാടുമുള്ള യുവ ഗവേഷകർ കുട്ടികൾക്കായുള്ള നാലാമത് അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിനായി (IRCC 2026) മിൽപിറ്റാസ്, കാലിഫോർണിയയിൽ ഒത്തുകൂടുന്നു. നാലാമത് ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ (IRCC’26) 2026 ജൂൺ 6–7 തീയതികളിൽ കാലിഫോർണിയയിലെ മിൽപിറ്റാസിലെ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഗ്ലോബൽ യംഗ് റിസർച്ചേഴ്‌സ് അക്കാദമി (ജൈറ) യും STEM4Girls യും സംയുക്തമായി സംഘടിപ്പിക്കുകയും മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന IRCC’26, സ്കൂൾ വിദ്യാർത്ഥികളായ യുവ ഗവേഷകരെയും അധ്യാപകരെയും ശാസ്ത്രജ്ഞരെയും കുടുംബങ്ങളെയും ഒരുമിച്ച് ഒരേ വേദിയിൽ കൊണ്ടുവരുന്നു. അമേരിക്കയിലും ഇന്ത്യയിലുമായുള്ള മലയാളി ഗവേഷകർ തുടങ്ങിയ, കുട്ടികളെ ഗവേഷണ രംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജൈറ. ശാസ്ത്രീയ ചിന്താഗതിയുടേയും നൂതനാശയങ്ങളുടെയും ശാസ്ത്രപുരോഗതിയുടെയും ഒരത്യപൂർവ്വ സമ്മേളനമായിരിക്കും IRCC എന്ന് സംഘാടകർ അറിയിച്ചു. GYRA യുടെ ഫ്ലാഗ്ഷിപ്പ് കോൺഫറൻസ്…
