കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി – വൈഫ് ഈസ് ബ്യൂട്ടിഫുള്‍ – എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ വൈകിട്ട് 7 മണിക്ക് വൈഫ് ഈസ് ബ്യൂട്ടിഫുൾ സംപ്രേഷണം ചെയ്യും. പ്രമുഖ താരങ്ങളായ ആദിനാട് ശശി, ഷൈനി സാറ, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സലിം ഹസന്‍, വീണ നായര്‍, സ്‌നേഹ, സൂഫി, നിയാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികള്‍ ഇതുവരെ കണ്ടതും കേട്ടതുമായ പതിവ് കോമഡി പരിപാടികളില്‍ നിന്നെല്ലാം വ്യത്യസ്ഥവും എന്നാല്‍ മുഴുനീള ഹാസ്യ സന്ദർഭങ്ങളുമായാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു സാധാണ കുടുംബത്തില്‍ നമ്മള്‍ കണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും…
Category: CINEMA
പേരിന്റെ കൂടെ ‘എസ്’ അധികം ചേര്‍ത്ത് സുരേഷ് ഗോപി; മുൻനിര താരങ്ങൾക്ക് പിന്നാലെ താരവും
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് സുരേഷ് ഗോപി. തിരിച്ചുവരവിലും സൂപ്പർ താരത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. പാപ്പന് ശേഷവും ഒരുപിടി ചിത്രങ്ങള്‍ സൂപ്പര്‍ താരത്തിന്റെ കൈകളില്‍ ഭദ്രം. സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതേസമയം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ തന്‍റെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പേരിന്‍റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒരു എസ് കൂടി ചേര്‍ത്താണ് മാറ്റം. Suresh gopi എന്ന സ്‌പെല്ലിങ്ങിന് പകരം Suressh gopi എന്നാണ് മാറ്റിയിരിക്കുന്നത്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരമാണ് നടന്‍ തന്‍റെ പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ…
ദീപിക, രശ്മിക, കപിൽ ശർമ്മ എന്നിവർ വരാനിരിക്കുന്ന പ്രൊജക്റ്റ് മെഗാ ബ്ലോക്ക്ബസ്റ്ററിനായി കൈകോർക്കുന്നു
അഭിനേതാക്കളായ ദീപിക പദുക്കോൺ, രശ്മിക മന്ദാന, കാർത്തി, തൃഷ കൃഷ്ണൻ, ഹാസ്യനടൻ കപിൽ ശർമ്മ എന്നിവർ വരാനിരിക്കുന്ന പ്രോജക്റ്റ് ‘മെഗാ ബ്ലോക്ക്ബസ്റ്റർ’ നായി സഹകരിക്കാൻ ഒരുങ്ങുന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മറച്ചുവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഒരു പോസ്റ്റർ ദീപിക പദുക്കോൺ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. അതില്‍ പങ്കിട്ടു, അതിൽ ““Surprise! #TrailerOut4thSept #MegaBlockbuster” എന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. പോസ്റ്ററിൽ, ‘ഹാപ്പി ന്യൂ ഇയർ’ നടൻ പിങ്ക് സ്യൂട്ട് സൽവാറിൽ സന്തോഷകരമായ രീതിയില്‍ മാർക്കറ്റിൽ നിൽക്കുന്നതായി കാണാം. ഹാസ്യനടൻ കപിൽ ശർമ്മയും ഒരു പോസ്റ്റർ ഇറക്കി, “Yeh wali mere fans ke liye. Hope aapko pasand aaye. #TrailerOut4thSept #MegaBlockbuster” എന്നും, തെന്നിന്ത്യൻ താരം രശ്മിക “Fun stuff#MegaBlockbuster #TrailerOut4thSept.” എന്ന പോസ്റ്ററും ഇറക്കി. ഇവരെ കൂടാതെ തെന്നിന്ത്യൻ അഭിനേതാക്കളായ കാർത്തിയും തൃഷ കൃഷ്ണനും തങ്ങളുടെ പോസ്റ്ററുകൾ…
തീയറ്ററുകളിൽ 1000 കോടി രൂപ കളക്ഷൻ കടന്ന കെ ജി എഫ് 2 ആദ്യമായി ടി വി യിൽ; സീ കേരളം ചാനലിൽ സെപ്റ്റംബർ 4ന്
കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും. കോളാർ ഗോൾഡ് ഫീൽഡ്‌സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം. യഷ് ആണ് റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെ. ജി. എഫിന്റെ അധിപനായി മാറിയ റോക്കി ഭായിക്കും കെ. ജി. എഫിൽ കണ്ണുനട്ടു കാത്തിരിക്കുന്ന കൊടും ക്രൂരനായ അധീരയ്ക്കും റോക്കി ഭായിയെ ഏതുവിധേനയും നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ…
‘കാളി’ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി വീണ്ടും സമൻസ് അയച്ചു
ന്യൂഡൽഹി: ഹിന്ദു ദേവതയായ കാളിയെ തന്റെ വിവാദ ചിത്രത്തിന്റെ പോസ്റ്ററിലും വീഡിയോയിലും ട്വീറ്റിലും “വളരെ മോശമായ രീതിയിൽ” ചിത്രീകരിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി പുതിയ സമൻസ് അയച്ചു. തീസ് ഹസാരി കോടതിയിലെ സിവിൽ ജഡ്ജി അഭിഷേക് കുമാർ, ഓഗസ്റ്റ് 29 ലെ ഉത്തരവിൽ, പരാതിക്കാരനായ അഡ്വ രാജ് ഗൗരവിന്റെ തീര്‍പ്പു കല്പിക്കാതെ കിടക്കുന്ന അപേക്ഷയിലാണ് നടപടി സ്വീകരിച്ചത്. ഇ-മെയിലിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രതികൾക്ക് (മണിമേഖലയും മറ്റുള്ളവരും) നോട്ടീസ് നൽകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നവംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജൂലൈയിൽ മണിമേഖലയ്ക്ക് കോടതി സമൻസ് അയച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ ദേവത പുകവലിക്കുന്നതായി ചിത്രീകരിക്കുന്നുവെന്നും, അത് സാധാരണ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും, സദാചാരത്തിന്റെയും മര്യാദയുടെയും അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും അഭിഭാഷകനായ രാജ് ഗൗരവ് സമർപ്പിച്ച ഹർജിയിൽ വാദിച്ചു. ചലച്ചിത്ര നിർമ്മാതാവിനെ കൂടാതെ,…
ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ
ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…
ദുൽഖർ നായകനായ ‘കുറുപ്പ്’ ആദ്യമായി ടിവി യിൽ; സീ കേരളം സംപ്രേഷണം ചെയ്യും
കൊച്ചി: പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 മണിക്ക് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് . കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് ഇതിവൃത്തം. ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തിർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ…
ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ’ ഗാനം
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്. അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്. അസോസിയേറ്റ് ക്യാമറ…
കാര്‍ത്തികേയ 2 റെക്കോര്‍ഡ് കളക്ഷനിലേക്ക്; ആറാം ദിവസം 33.5 കോടിയും കടന്നു
നിഖിൽ സിദ്ധാർത്ഥും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘കാർത്തികേയ 2’. ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാർത്തികേയ 2’ തെലുങ്ക് സിനിമാലോകത്ത് സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ആറാം ദിവസം 33.50 കോടിയാണ് ചിത്രം നേടിയത്. ‘കാർത്തികേയ 2’ന്റെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങളായ ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധ’ എന്നിവയെയാണ് കാർത്തികേയ 2 കടത്തി വെട്ടിയത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കഴിഞ്ഞ ആഴ്ചയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ശനി – 7 ലക്ഷം, ഞായർ – 28 ലക്ഷം, തിങ്കൾ – 1.10 കോടി, ചൊവ്വാഴ്ച – 1.28 കോടി, ബുധൻ – 1.38 കോടി, വ്യാഴം – 1.64 കോടി. മൊത്തം 5.75 കോടി.…
ശ്യാം കൃഷ്ണന്റെ അപ്സരയ്ക്ക് മികച്ച പ്രതികരണം
നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത അപ്സര എന്ന അതിജീവന ത്രില്ലർ ഒടിടിയിൽ പുറത്തിറങ്ങി. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ശ്യാം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. 100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. കല: മുരളി ബി, സഹസംവിധായകര്‍: സുമേഷ് എസ്എസ്, വൈശാഖ് എംഎസ്, മേക്കപ്പ്: സുരേഷ് ചെമ്മനാട്. https://youtu.be/GxEl-Rh398k
