പ്രിയാ വർഗീസിന്റെ വിവാദ നിയമനത്തില്‍ ഗവർണ്ണര്‍ ഇടപെട്ടത് കള്ളന്മാര്‍ ശിക്ഷ ഇരന്നു വാങ്ങിയ പോലെയായി: കെ എസ് യു ജില്ലാ പ്രസിഡന്റ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാണ് നിയമന നടപടികൾ നിർത്തിവച്ച ഗവർണറുടെ കടുത്ത നടപടിയെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ചാന്‍സലറുടെ നടപടി സര്‍വ്വകലാശാല അധികൃതരുടെ തട്ടിപ്പും വിസിയുടെ അഴിമതിയും തുറന്ന് കാട്ടിയെന്നും ഷമ്മാസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കുക വഴി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറും സിന്ഡിക്കേറ്റും തുടര്‍ച്ചയായി സ്വീകരിച്ചിരുന്നതെന്നും ഇത്തരം നീക്കങ്ങള്‍ക്കുള്ള കനത്ത താക്കീത് കൂടെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും വൈസ് ചാന്‍സലര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.

കാറും കോളും അപ്രത്യക്ഷമായി, ഇനി ഐശ്വര്യത്തിന്റെ നാളുകൾ, ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര ഉണരുന്നു

കർക്കടക മാസത്തിലെ കാറും കോളും മാറി. ഇനി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും ദിവസങ്ങളാണ്. ഇന്ന് ചിങ്ങം 1, മലയാളത്തിന് പുതുവർഷാരംഭം. ഒപ്പം കർഷക ദിനവും. പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് വീടിന്റെ അറകളിലും പത്തായങ്ങളിലും നിറയുന്ന കാർഷിക സംസ്‌കാരത്തിന്റെ ഗൃഹാതുര സ്മരണ കൂടിയാണ് ചിങ്ങമാസം. ഏറെ പ്രതീക്ഷയോടെയാണ് കേരളം പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം പിറന്ന ഈ വർഷത്തെ ചിങ്ങത്തിന് മലയാളിയുടെ മനസ്സിൽ മാറ്റേറെയാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് മുതൽ എല്ലാ മലയാളികളും ഓണത്തിനായി കാത്തിരിപ്പിലായിരിക്കും. അത്തം ആഗസ്റ്റ് 30ന് ആരംഭിക്കും.ഇത്തവണത്തെ തിരുവോണം സെപ്റ്റംബർ 7നാണ്. ഇന്ന് പൂവും പൂവിളിലും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം നമ്മെ ഓർമിപ്പിക്കുന്ന ഭാഷാദിനം കൂടിയാണ്.

കണ്ണൂർ സർവകലാശാലയിൽ ഗുരുതര ക്രമക്കേട്: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ സ്ഥിതിഗതികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനും ഡെപ്യൂട്ടേഷനുമായി പ്രിയാ വർഗീസ് ചെലവഴിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോ എന്ന കാര്യത്തിൽ സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസലും അഡ്വക്കേറ്റ് ജനറലുമായ യുജിസിയുടെ അഭിപ്രായം ഗവര്‍ണ്ണര്‍ തേടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ അടുത്തിടെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. “എല്ലാവരുടെയും അഭിപ്രായം തേടുകയാണ്. എന്നാൽ, സ്ഥാപനത്തിന്റെ തലവനായ ചാൻസലറെ ഇരുട്ടിൽ നിർത്തുകയാണ്,” ഗവര്‍ണ്ണര്‍ പരാതിപ്പെട്ടു. അടുത്തിടെ നടത്തിയ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നിൽ നിന്ന് മറച്ചുവെക്കാനാണ് സർവകലാശാല ശ്രമിക്കുന്നതെന്ന് പ്രിയയെ നിയമിച്ചതിനെ പരാമർശിച്ച് ഗവർണർ പറഞ്ഞു. അതേസമയം, സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ…

ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് വിവാഹമോചനത്തില്‍ കലാശിക്കും: ഹൈക്കോടതി

എറണാകുളം: മറ്റ് സ്ത്രീകളെ താരതമ്യം ചെയ്യുന്നതും പരിഹസിക്കുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരമാണ്. ഇതെല്ലാം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ക്രൂരത ശാരീരികമായി മാത്രമല്ല മാനസികമായും ഉണ്ടാകാം. ക്രൂരത കാലത്തിനനുസരിച്ച് മാറുന്നതിനാൽ അതിന് സമഗ്രമായ ഒരു നിർവചനം നൽകാൻ പ്രയാസമാണ്. മോശം ഭാഷ ഉപയോഗിച്ചുള്ള വാക്കേറ്റവും മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിയ്‌ക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്‍റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ട്. പുരുഷ സുഹൃത്തുക്കളിൽ നിന്ന് എന്തെങ്കിലും സന്ദേശങ്ങൾ…

സോളാർ തട്ടിപ്പ് കേസിൽ കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി: 2012ലെ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തിരുന്നതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണ ഏജൻസി ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. സോളാർ സൊല്യൂഷനും സൗരോർജ പദ്ധതികളിൽ ഓഹരിയും വാഗ്ദാനം ചെയ്ത് നിരപരാധികളെ വഞ്ചിച്ച മുഖ്യപ്രതി, 2013ൽ അന്നത്തെ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ ഹൈബി ഈഡൻ, കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി എന്നിവരാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കത്തയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി എ.പി അനിൽകുമാർ, കോൺഗ്രസ്…

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി

ചെങ്ങമനാട് വാണീകളേബരം വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തി. വായനശാല പ്രസിഡൻ്റ്‌ ജോണി തോട്ടുങ്കൽ അദ്ധ്യക്ഷനായിരുന്നു. K. രവിക്കുട്ടൻ ഉദ്ഘാടനവും Dr. M. P. ആൻ്റണി (മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) സ്വാതന്ത്രദിന സന്ദേശം നൽകി. വിദ്യാഭ്യാസ പുരസ്കാരങ്ങൾ പി കേശവൻക്കുട്ടി (മുൻ ഫൈൻ ആർട്സ് കോളേജ് പ്രൊഫസർ) നൽകി. വായനശാല സെക്രട്ടറി P. K. രാജൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ശ്രീമതി തങ്കമണി അമ്മ നന്ദിയും പറഞ്ഞു. 45 കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14ന് ദേശീയ പതാക നിർമ്മാണ മത്സരവും, ക്വിസ് മത്സരവും നടന്നു.

പാലക്കാട് ഷാജഹാൻ കൊലപാതകം: ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെന്ന് സംശയിക്കുന്ന ഏഴുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരെ ചോദ്യം ചെയ്ത് കിട്ടുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, കൊലപാതകത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടിയതായി കരുതുന്നതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 14ന് രാത്രിയാണ് പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.15ന് ഷാജഹാന്‍റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. 8 പേരടങ്ങുന്ന അക്രമി സംഘം വടി വാള്‍ ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ…

നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ-സലീന ദമ്പതികളുടെ മകൻ അജ്മലിനെ (13) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയില്‍ കാണാതായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കല്ലാറിനടുത്ത് എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച്.സി.യിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം ഹിൽഡാപ്പടിയിൽ ഷാർജ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ്. ആസിഫും അൻസിലും സഹോദരങ്ങളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ നേതൃത്വത്തിൽ കല്ലാർ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയ വർഗീസ്. വിവരാവകാശ നിയമത്തിന്റെ പേരിൽ പ്രചരിക്കുന്ന ചില നമ്പരുകളിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ റിസർച്ച് സ്‌കോറിൽ പ്രിയ വർഗീസ് പിന്നിലാണെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍റെ 156-ഉം അപരന്‍റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം…

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; വ്യാജ പ്രചാരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപി‌എം

തിരുവനന്തപുരം: പാലക്കാട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് അങ്ങേയറ്റം ക്രൂരമാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് ഷാജഹാൻ ബോർഡ് വെച്ചപ്പോൾ അത് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് അതേ സ്ഥലത്ത് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാൻ വധക്കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപി‌എം പറയുന്നു. കേരളത്തില്‍ മാത്രം ആറ്‌ വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്‌. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ്‌ ഇക്കൂട്ടർ. സംസ്ഥാനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. എല്ലാ…