തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ വൊളണ്ടിയർമാരായി മുന്നോട്ട് വരാൻ കുട്ടികളോട് മുഖ്യമന്ത്രി വി ഡി സതീശൻ അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിശ്വശാന്തി വികസന ഫൗണ്ടേഷനും സംയുക്തമായി കവടിയാറിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും മൊത്തത്തിൽ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികൾ മാതാപിതാക്കളുടെ മാത്രമല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണ്. ലഹരിമാഫിയയെ നാടുകടത്താൻ സർക്കാർ ഏറ്റവും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക ‘സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ…
Category: KERALA
ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിലെ സ്കൂളുകൾ ലക്ഷ്യം മറികടന്നു; ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ കാമ്പെയ്ൻ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തിലധികം ഗോളുകൾ നേടി
തിരുവനന്തപുരം: ഫിഫ ലോക കപ്പിനോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026’ എന്ന കാമ്പയിൻ ചരിത്ര നേട്ടം കൈവരിച്ചു. കാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (ജൂൺ 25), ജൂൺ 11 മുതൽ ജൂലൈ 20 വരെ കേരളത്തിലെ സ്കൂളുകൾ ഒരു മില്യൺ ഗോളുകൾ നേടുക എന്ന ലക്ഷ്യം കൈവരിച്ചു. ജൂൺ 25 ന് വൈകുന്നേരം 5 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് 10,67,038 ഗോളുകൾ നേടി. ‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് തൂഫാനു’മായി കൈകോർത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പദ്ധതി ആഭ്യന്തര…
വിയ്യൂർ സെൻട്രൽ ജയിലില്‍ മുതിർന്ന തടവുകാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടലിന് ശുപാർശ
തൃശ്ശൂര്‍: കേരള സംസ്ഥാന സീനിയർ സിറ്റിസൺസ് കമ്മീഷൻ ചെയർപേഴ്‌സണും മുൻ എംപിയുമായ സോമപ്രസാദ്, കമ്മീഷൻ അംഗങ്ങളായ കെഎൻകെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവർക്കൊപ്പം വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ച് മുതിർന്ന തടവുകാരുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന പൗരന്മാരുടെ ക്ഷേമം, താൽപ്പര്യങ്ങൾ, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കമ്മീഷൻ, മുതിർന്ന തടവുകാരുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിച്ചു. വിയ്യൂർ ജയിലിലെ ഒരു തടവുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ സന്ദർശനം. സംസ്ഥാനത്തെ ജയിലുകളിൽ കമ്മീഷൻ നടത്തുന്ന ആദ്യ സന്ദർശനമാണിത്. വാർദ്ധക്യസഹജമായ ശാരീരിക അവശതകൾ നേരിടുന്നവർക്ക് തുണയായി പരിചാരകരെ നൽകുന്ന കാര്യത്തിൽ ജയിൽ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തടവുകാരുടെ മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ആത്മധൈര്യം പകരാനും സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം അത്യാവശ്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. നിലവിൽ ജയിലിൽ കൗൺസിലർ ഇല്ലെന്നും, ഈ…
ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ‘നിര്‍ജീവാവസ്ഥയില്‍; അഴിച്ചുപണിക്കൊരുങ്ങി കെപിസിസി
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും സംഘടനാ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർജീവമായെന്ന ആരോപണങ്ങൾ ശക്തമാകുമ്പോൾ, പുനഃസംഘടന, ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കെപിസിസി വഴിയൊരുക്കുകയാണ്. നിലവിലെ നിയമസഭാ സമ്മേളനം അവസാനിച്ചാലുടൻ ഇതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ പങ്കാളിത്തം നിലവിൽ വന്നതോടെ, കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രി സ്ഥാനങ്ങളിലേക്ക് മാറി. കൂടാതെ, ജനറൽ സെക്രട്ടറിമാരിൽ പലരും ഡിസിസി പ്രസിഡന്റുമാരും എംഎഎമാരുമായി മാറിയതോടെ താഴെത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. പാർട്ടി അധികാരത്തിൽ വരുമ്പോൾ സംഘടനയും ഇതേ രീതിയിൽ ശക്തമായി മുന്നോട്ട് പോകണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനോടുള്ള തങ്ങളുടെ നീരസം പരസ്യമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ പുനഃസംഘടന സാധ്യമാകൂ. നിലവിൽ വിദേശയാത്രയിലുള്ള രാഹുൽ ഗാന്ധി അടുത്ത ആഴ്ചയോടെ മടങ്ങിയെത്തുന്നതോടെ ഹൈക്കമാൻഡ് തലത്തിലുള്ള നടപടികൾക്ക് വേഗം കൂടും.…
അപ്പർ കുട്ടനാട് താലൂക്ക് സമ്പാദക സമിതി രൂപികരിച്ചു; അഡ്വ. ഐസക്ക് രാജു (ചെയർമാൻ), ഡോ. ജോൺസൺ വി ഇടിക്കുള (ജനറൽ കൺവീനർ)
എടത്വ: എടത്വയുടെയും സമീപപ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ അപ്പർ കുട്ടനാട് താലൂക്ക് സമ്പാദക സമിതി രൂപികരിച്ചു. ഐസക്ക് എഡ്വേർഡ് ചെറുകാട്, കുഞ്ഞുമോൻ പട്ടത്താനം, ജോജി കരിക്കംപ്പള്ളിൽ (രക്ഷാധികാരികൾ), അഡ്വ. ഐസക്ക് രാജു (ചെയർമാൻ), ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം (വൈസ് ചെയര്‍മാന്‍), ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (ജനറൽ കൺവീനർ), ഷാജി മാധവൻ, പി.സി. ജോസഫ് (കൺവീനര്‍മാര്‍) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റി രൂപികരിച്ചു. എടത്വ ഉൾപ്പെടുന്ന റവന്യൂ താലൂക്ക് നിലവിൽ കുട്ടനാട് ആണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിന്റെ കീഴിലുള്ള ഒരു പ്രധാന ഗ്രാമമാണ് എടത്വ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയം എന്നിവ സ്ഥിതി ചെയ്യുന്ന ഇവിടം കുട്ടനാടിന്റെ വ്യാവസായിക-വിദ്യാഭ്യാസ തലസ്ഥാനം എന്നറിയപ്പെടുന്നു. കുട്ടനാട് താലൂക്കിലെ മുട്ടാർ, തലവടി, എടത്വ, തകഴി…
പൂർണമായി മദ്യ നിരോധനം നടപ്പിലാക്കണമെങ്കില്‍ ചര്‍ച്ച വേണം: കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തതിനുശേഷം മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന് ആദ്യം ആവശ്യമായ സാമൂഹിക സാഹചര്യവും പൊതുജന സമവായവും രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.എം. സുധീരൻ നടത്തിയ പരസ്യ പ്രതികരണത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ബാറുകളുടെ എണ്ണം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ വ്യാപകമായി മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയതിന്റെ പ്രത്യാഘാതങ്ങളെയും അദ്ദേഹം വിമർശിച്ചു, അതാണ് കേരളം ഇപ്പോൾ നേരിടുന്നത്. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയത് മദ്യത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സർക്കാർ ബിവറേജസ് കോർപ്പറേഷൻ രൂപീകരിച്ചതെന്നും അദ്ദേഹം…
ലഹരിക്കെതിരെ വരയും വരിയും: കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ്
കാരന്തൂർ: ലഹരിക്കെതിരെ വരയും വരികളും പ്രദർശിപ്പിച്ച കടലാസ് തൊപ്പി ധരിച്ച് ബോധവത്കരണം നടത്തി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുവാനും പ്രതിരോധിക്കാനുമുള്ള വീഡിയോ പ്രദർശനവും നടന്നു. പരിപാടികൾക്ക് പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന, ഗൈഡ്സ് കൺവീനർ പി.ഷബ്ന, സഹാധ്യാപിക കെ. ജംഷീന നേതൃത്വം നല്കി. ഫോട്ടോ: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വരയും വരിയും പ്രദർശിപ്പിച്ച കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ് വിദ്യാർഥികൾ.
മർകസ് ഐടിഐയിൽ മെഗാ ക്യാമ്പസ് ഇന്റർവ്യൂ; 55 വിദ്യാർഥികൾ പ്ലേസ്മെന്റ് നേടി
കാരന്തൂർ: മർകസ് ഐടിഐ മെക്കാനിക് ഡീസൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത 55 വിദ്യാർഥികൾക്കും വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. ക്യാമ്പസ് ഇന്റർവ്യൂ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിലുള്ള പ്രശസ്തിയാണ് വിദ്യാർഥികളെ മർകസിലേക്ക് ആകർഷിക്കുന്നതെന്നും, മികച്ച പരിശീലനവും ഉയർന്ന പ്ലേസ്‌മെന്റും നൽകുന്നതിൽ ഐടിഐ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളായ പോപ്പുലർ മെഗാ മോട്ടോർസ്, ബ്ലൂ മൗണ്ടൈൻ റോയൽ എൻഫീൽഡ്, പി.എസ്.എൻ ഓട്ടൊമോട്ടീവ് (ഐച്ചർ), ആപ്കോ സുസുകി, സി.പി സുസുകി, ഫോഴ്സ് മോട്ടോർസ്, എസ്.എം.എൽ മഹീന്ദ്ര, വെസ്പ, മലബാർ മോട്ടോർസ്, ടാറ്റാ മോട്ടോർസ്, പനാമ മോട്ടോർസ് തുടങ്ങി പത്തോളം കമ്പനികളാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. ചടങ്ങിൽ ഇബ്‌റാഹീം, ദിപിൻലാൽ, ഷമീർ പി.കെ, സിബ്ഗത്തുല്ല എം, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.…
സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കരുത്; പി.എം ശ്രീയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയായ പി.എം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകരുതെന്നും പദ്ധതിയിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്, ഷിബിൻ റഹ്മാൻ, സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖാബാൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. 80,000 ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്ത മലബാർ ജില്ലകളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് മന്ത്രിക്ക് കൈമാറി.
എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക; എടത്വ വികസന സമിതി ഒപ്പ് ശേഖരണം ആരംഭിച്ചു
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ്, ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്പർ കുട്ടനാട്…
