തിരുവനന്തപുരം, 20 സെപ്റ്റംബർ 2024: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് ഭാരത യാത്രയ്‌ക്കൊരുങ്ങുന്നു. ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്. 2002ല്‍ വിസ്മയ ഭാരതയാത്ര, 2004ല്‍ ഗാന്ധിമന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന്‍ ഇന്ത്യയ്ക്കുശേഷം നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ യാത്ര എന്ന സവിശേഷതയുമുണ്ട്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് യാത്രയിലുടനീളം പ്രചാരണ…
Category: KERALA
ഇരുപതാമത് റഷ്യൻ മുസ്‌ലിം ഇന്റർനാഷണൽ ഫോറം: ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്നും നാളെയുമായി നടക്കുന്ന ഇരുപതാമത് മുസ്‌ലിം ഇന്റർനാഷണൽ ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് റഷ്യൻ സമ്മേളനത്തിൽ ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇമാം തിർമിദി(റ)യുടെ 1200-ാം ജന്മ വാർഷികത്തിന്റെയും മോസ്‌കോ ഹിസ്റ്റോറിക്കൽ മോസ്കിന്റെ 200-ാം സ്ഥാപക വാർഷികത്തിന്റെയും ഭാഗമായാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളുമാണ് ക്ഷണിതാക്കൾ. കൂടാതെ റഷ്യൻ…
മലപ്പുറം ജില്ലയില്‍ കണ്ടത് വ്യാപന ശേഷി കുറഞ്ഞ എം പോക്സ് 2ബി വകഭേദമാണെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലയിൽ സ്ഥിരീകരിച്ച എം പോക്‌സ് രോഗവ്യാപനം കുറഞ്ഞ വേരിയൻ്റ് 2B ആണെന്ന് പരിശോധനാഫലം കണ്ടെത്തി. ആഫ്രിക്കയിൽ സ്ഥിരീകരിച്ച 1ബി വേരിയൻ്റ് മലപ്പുറം സ്വദേശിയായ യുവാവിന് പിടിപെട്ടോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിലായിരുന്നു പരിശോധന. ടു ബി വകഭേദമായതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അബൂദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. 32 കാരിയായ യുവതിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ കണ്ണൂരിലെത്തിയത്. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം…
മുന്‍ വ്യവസ്ഥ പ്രകാരം എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനമൊഴിയുന്നു; തോമസ് കെ തോമസ് പകരക്കാരനാകും
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രൻ ഒഴിയും. തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇതു സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി സ്ഥാനം ഒഴിയുന്ന എ കെ ശശീന്ദ്രനെ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിൽ നിയമിക്കാനാണ് തീരുമാനം. മന്ത്രി സ്ഥാനം ഒഴിയാനുള്ള ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പാർട്ടി അധ്യക്ഷൻ പി സി ചാക്കോ കത്ത് നൽകുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിനു പിന്നാലെയും തോമസ് കെ തോമസും ശശീന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടര വർഷത്തെ കരാർ…
അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു
കോഴിക്കോട്: സെപറ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകൾ മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മുൻ അവതരണങ്ങളും സുൽത്വാനുൽ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരവും നടക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ സുന്നി നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ്…
മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി: ഫ്രറ്റേണിറ്റി
മലപ്പുറം: പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും -ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി.ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കുക എന്നതും, മലപ്പുറം വിദ്വേഷം വളർത്തുകയെന്നതും സംഘ് പരിവാറിൻ്റെ ലക്ഷ്യമാണ്, ഒളിഞ്ഞും തെളിഞ്ഞും അവർ അത്തരം അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സമ്പൂർണ്ണമായും ഇടതുപക്ഷത്തിന് കീഴിലുള്ള സംസ്ഥാനസർക്കാറിലെ പോലീസുകാർ ആർ.എസ്.എസ് നിയന്ത്രണത്തിലാകുന്നത് രഹസ്യ കൂട്ടുകെട്ടിൻ്റെ…
പ്രതിഷേധവുമായി വൈസ് പ്രസിഡന്‍റ് പഞ്ചായത്ത് കമ്മിറ്റിയില്‍
വീയപുരം (എടത്വ ): വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.എ. ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറക്ക്) ഒരു വര്‍ഷത്തേക്ക് 640രൂപാ പ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്. ബള്‍ബ് കേടാകുന്ന മുറക്ക് നന്നാക്കി കൊടുക്കണമെന്നാണ് കരാര്‍. പക്ഷെ പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പറന്‍മാര്‍ കേടായ ബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് . 2025ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന്‍ തയ്യാറാകുന്നില്ല. ഒരു പോസ്റ്റില്‍…
കാഴ്ചയിൽ ‘ഭീകരത’ തോന്നുന്ന മുഖങ്ങള്‍; പക്ഷെ ഇവര്‍ തൃശൂർ നഗരത്തിലെ ഹൃദയങ്ങൾ കീഴടക്കി
എടത്വ: കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ കേരള വർമ്മ കോളജ് ഗ്രൗണ്ടിലേക്ക് എത്തുമ്പോൾ കാണികളുടെ ഇടയിൽ ആദ്യം ഭയം ഉളവാക്കിയെങ്കിലും പിന്നീട് ഈ ‘ഭീകര’രോടോപ്പം നിന്ന് സെൽഫി എടുക്കുന്നതിന് തിരക്കിലായിരുന്നു സാംസ്ക്കാരിക നഗരം. അടുത്ത് ഇടപ്പെട്ടവർക്കെല്ലാം മധുരിക്കും ഓർമ്മകൾ പങ്കുവെച്ചാണ് ‘മൊട്ട കൂട്ടം’ മടങ്ങിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ നൂറോളം ‘മൊട്ടകൾ’ ആണ് ഇന്നലെ സംഗമിച്ചത്.വാട്ട്സാപ്പ് കൂട്ടായ്മയിൽ കൂടി പരിചയപെട്ട 500- ലധികം അംഗങ്ങളിൽ നിന്നും നൂറോളം പേര്‍ ആണ് പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും ഫോട്ടോ എടുത്തും വീണ് കിട്ടിയ ദിനം ആനന്ദകരമാക്കിയത്. കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 20 മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ…
വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും. രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സമകാലീന നഗരവികസനത്തിലെ…
ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു
കോഴിക്കോട്: കുട്ടികളിലെ നൈപുണ്യവികസനം, പഠന മികവുകൾ ഉയർത്തുക, സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ബന്ധങ്ങൾ ധൃഢമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 സിജി കോഴിക്കോട് ക്യാമ്പസിൽ വച്ച് സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പിൽ 4 ക്ലാസ് മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ events.cigi.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 8086663009 എന്ന നമ്പറിൽ ബന്ധപ്പെടുക.
