എടത്വ: കഴിഞ്ഞ ആഴ്ചയാണ് കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് മൊട്ട ഗ്ലോബൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. തൃശൂര്‍ ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലികൾകൊപ്പം ചുവട് വെച്ച് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇപ്പോൾ ഇതാ മൊട്ട ഗ്ലോബലിൽ അഞ്ഞൂറ് അംഗങ്ങൾ തികഞ്ഞതിന്റെ ആഘോഷത്തിലാണ് മൊട്ട ഗ്ലോബൽ.പെരിന്തല്‍മണ്ണ സ്വദേശിയായ കൊച്ചി ബെൻസി ഇൻഫോടെക്ക് പ്രോജക്ട് മാനേജര്‍ ആയ ശ്രീജിത്ത് ആണ് അഞ്ഞൂറാൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ വർ അംഗങ്ങൾ ആണ്. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സൈന്യാധിപൻ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച്…
Category: KERALA
ലോക സമാധാനത്തിൽ മതാന്തര സംവാദങ്ങൾക്ക് വലിയ പങ്ക്: ഡോ. ഹുസൈൻ സഖാഫി
കോഴിക്കോട്: വിവിധ മതനേതാക്കൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഇരുപതാമത് മുസ്‌ലിം ഇന്റർനാഷണൽ ഫോറത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ സംഭാഷണങ്ങളും സംവാദങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ സങ്കീർണതകൾ പരിഹരിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഷ്യൻ…
കോമ്പിറ്റൻസി അവയർനെസ്സ് പ്രോഗ്രാമിന് തുടക്കമായി
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുന്ന ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാമിന്’ കോഴിക്കോട് എം എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സി എം എൻ ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ. സി എം നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ. ജലീൽ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സർക്കാർ ജോലികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിജി, സെന്റർ ഫോർ കോമ്പിറ്റൻസി ഡയറക്ടർ ശ്രീ. ഹുസൈൻ പി ക്ലാസ് നയിച്ചു. സിജി ട്രഷറർ ശ്രീ. അഷ്റഫ് കടൂർ, ശ്രീ.എക്സ്പ്രസ് മുസ്തഫ, ശ്രീ. സി എ ആലിക്കോയ, ശ്രീ. എം വി ഫസൽ റഹ്മാൻ, ശ്രീ. പി സലീം,ശ്രീ.…
കിർഗിസ്ഥാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും.
കോഴിക്കോട്: മധ്യേഷ്യൻ രാജ്യമായ രാജ്യമായ കിർഗിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. കിർഗിസ്ഥാൻ മുസ്‌ലിം റിലീജ്യസ് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തിൽ മുഫ്‌തി ശൈഖ് ഹാഫിസ് അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മത്സരത്തിൽ 30 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കും. സെപ്റ്റംബർ 23 മുതൽ 30 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന റൗണ്ടിൽ വിജയിക്കുന്നവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്. ദുബൈ, താൻസാനിയ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി അവസാനവർഷ ബിരുദ വിദ്യാർഥി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച്…
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ഓരേടം പാലം – മാനത്തുമംഗലം ബൈപ്പാസ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഓഫീസിൽ നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ദേശീയപാത 966 (NH 213) യിലെ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാകുകയാണ്. ഇത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാലുവരിയായ റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ട് വരിയായി ചുരുങ്ങുന്നതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലപ്പുറം, പാലക്കാട് ജില്ലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ ആശുപത്രികളാണ്, അടിയന്തിര സേവനങ്ങൾക്ക് (ആംബുലൻസുകൾ ഉൾപ്പെടെ) ഈ…
ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ
തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ ചൂഷണത്തിനു വിധേയപെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും കൃത്യമായ വ്യവസ്ഥകളോ നിയമസംവിധാനങ്ങളോ ഈ മേഖലയിൽ ഇല്ലാത്തതിനാൽ തൊഴിൽ സുരക്ഷയോ , അവകാശങ്ങളോ സംരക്ഷിക്കപെടുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ജ്യോത്രിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, എഫ് ഐ ടി യു ജനറൽ സെക്രട്ടറി തസ്ലിം മുമ്പാട് , ട്രഷറർ ഉസ്മാൻ മുല്ലക്കര, ‘ എന്നിവർ സംസാരിച്ചു അഫ്സൽ നവാസ് , ഹംസ എളനാട്, അർച്ചന പ്രജിത്ത്, പി ലുഖ്മാൻ , മുഹമ്മദ് പൊന്നാനി, ഖാദർ…
ഭിന്നശേഷിക്കാരെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ അത്യാവശ്യം: മുഖ്യമന്ത്രി
ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരെ സാമൂഹിക ജീവിതത്തിലേക്ക് ഉൾചേർത്തുകൊണ്ട് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഡിഫറൻറ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട് സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഉൾച്ചേർക്കൽ എന്നത് ചില മനുഷ്യർക്കു ഇന്നും വിദൂരമായി തുടരുന്നതിനെ…
മിഹ്‌റാസ് ഹോസ്പിറ്റല്‍ 25ന് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും
മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമം കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 25 ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ നിര്‍വഹിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിേറ്റഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, എക്സ്- റേ, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍…
വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം: ഹംസ എളനാട്
കോഴിക്കോട്: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി സ്വീകരണയോഗം ടൈലറിംഗ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ അംഗത്വമുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം അദ്ദേഹം പറഞ്ഞു. ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹബീന ശിവപുരം അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലയിൽനിന്ന് എഫ്ഐടിയു സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലുരുട്ടി, എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ അബ്ദുൽ ഖയ്യും, ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നാസർ,സംസ്ഥാന സെക്രട്ടറി പ്രിയ സുനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമീല സുലൈമാൻ, സൈതാലി വലമ്പൂർ, ആസിയ മജീദ്, സൈറാബാനു…
മുഖ്യമന്ത്രി സംഘ്പരിവാറിന്റെ മാധ്യമ വക്താവായി തരം താഴ്ന്നു; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും:- റസാഖ് പാലേരി
മലപ്പുറം : ആർ എസ് എസ്സിന്റെ കേരളത്തിലെ മാധ്യമവക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ തരം താഴ്ന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ഗുരുതരമായ ആരോപണങ്ങളെ ജനാധിപത്യപരമായ രീതിയിൽ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാറിനുമെതിരെ ജനകീയ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിനനാണ് ആത്യന്തികമായി ഗുണം ചെയ്യുക. കുറ്റകൃത്യങ്ങളുടെയും സ്വർണ്ണക്കടത്തിന്റെയും കേന്ദ്രമായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തുടർന്നു പോരുന്നുണ്ട്. അതിന് മെലൊപ്പ് ചാർത്തുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. രാജ്യവ്യാപകമായ പ്രചാരണങ്ങൾക്ക് സംഘ്പരിവാർ ഉപയോഗിക്കാൻ പോകുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ആയിരിക്കും. ലവ് ജിഹാദ് വിഷയത്തിൽ മുൻമുഖ്യമന്ത്രി വി…
