കൊല്ലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു. ഇന്ത്യൻ ഓവർവീസ് ബാങ്ക് സീനിയർ മാനേജരായി വിരമിച്ചതിന് ശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കുടശനാട് മുരളി കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കൂടിയാണ്. കൗൺസിൽ ഓഫ് സോഷ്യല്‍ ആന്റ് ചാരിറ്റബിള്‍ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയാണ് ആദരി ച്ചത്. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം എ. കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 53 വയസ്സിനുള്ളിൽ 119 തവണ രക്തദാനം നിർവഹിച്ച് പീപ്പിൾ ബ്ലഡ് ഡൊണേഷന്‍ ആർമി കോഓർഡിനേറ്റർ ഫസീല ബീഗത്തെ അനുമോദിച്ചു. കസ്തൂര്‍ബാ ഗാന്ധി ഭവൻ കോഓർഡിനേറ്റർ സിന്ധു…
Category: KERALA
പൂജ വെയ്പ് പ്രമാണിച്ച് സംസ്ഥാനത്തുടനീളം നാളെ പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിക്കാൻ നിര്‍ദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. നാളെ (11,12 തീയതികളിൽ) ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന്…
കണ്ണുകൾ കെട്ടി മാജിക് മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ്
കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാജിക് ട്രിക്‌സുകൾ കണ്ണുകൾ കെട്ടി അവതരിപ്പിച്ച, മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ് (Most Magic tricks performed blindfolded in one minute) എന്ന കാറ്റഗറിയിൽ ലണ്ടൻ മജീഷ്യൻ മാർട്ടിൻ റീസ് 2023ൽ സ്ഥാപിച്ച 36 മാജിക് ട്രിക്സുകൾ, തുടർന്ന് 2024 അമേരിക്കൻ മജീഷ്യൻ ഇയാൻ സ്റ്റുവർട്ട് സ്ഥാപിച്ച 39 മാജിക് ട്രിക്‌സ്കൾ എന്നി രണ്ട് മജീഷ്യൻസിന്റെ റെക്കോർഡുകൾ ഒരുമിച്ചു മറികടന്ന് കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ ഒരു മിനിറ്റിൽ 43 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചു കൊണ്ട് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ ( World’s Fastest Magician ) എന്നാ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശം; പിവി അൻവർ എംഎൽഎ മാപ്പ് പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്ഷേപകരമായ പരാമർശം വിവാദമായതോടെ പിവി അൻവർ മാപ്പ് പറഞ്ഞു. ബുധനാഴ്ചത്തെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പരാമർശം. താൻ ഉപയോഗിച്ച വാക്കുകളുടെ അർത്ഥം ആക്ഷേപകരമാണെന്ന് തോന്നിയെങ്കിലും പിണറായിയെയോ തനിക്ക് മുകളിലുള്ള ആരെയും തനിക്ക് ഭയമില്ലെന്ന് അറിയിക്കാനാണ് താൻ ശ്രമിച്ചതെന്ന് ഫെയ്‌സ്ബുക്ക് വീഡിയോ സന്ദേശത്തിൽ അൻവർ പറഞ്ഞു. തൻ്റെ പേഴ്‌സണൽ സ്റ്റാഫാണ് ഇക്കാര്യം തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും എംഎൽഎ പറഞ്ഞു. സി.പി.എം നയിക്കുന്ന എൽ.ഡി.എഫുമായി അടുത്ത കാലത്തായി കടുത്ത ഭിന്നത പുലർത്തിയിരുന്ന അൻവർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിൽ സ്ഥിരതാമസത്തിനൊരുങ്ങുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിണറായി വിജയന്റെ തുടര്‍ച്ചയായുള്ള അമേരിക്കന്‍ യാത്രകൾ ആ രാജ്യത്ത് സ്ഥിരതാമസത്തിന് കളമൊരുക്കാനാണെന്നും, യാത്രാവിവരങ്ങൾ ആവശ്യമെങ്കിൽ വെളിപ്പെടുത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. “ഇത് ഉടൻ മുങ്ങാൻ പോകുന്ന കപ്പലാണ്. ക്യാപ്റ്റനും…
കാറുകളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് കർശനമായി നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. അതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറയുക മാത്രമാണ് ചെയ്തതെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നും നടപ്പാക്കില്ല. താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മാസം മുതല്‍ കുട്ടികളുടെ സീറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് കേൾക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ കഴിവതും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ് ഉചിതം എന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. കുട്ടിയുമായി അമ്മ പുറകിലെ സീറ്റില്‍ ഇരുന്നാൽ മതിയാവും. കുട്ടികളെ പുറകിൽ ഇരുത്തണമെന്നതാണ് നിയമം. പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. മറ്റൊരു കാര്യം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ ഹെൽമറ്റ് ധരിക്കുന്നതിനെ കുറിച്ചാണ്. സ്വന്തം കുട്ടികളുടെ ജീവന് പ്രാധാന്യം…
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.
മലപ്പുറത്ത് പുതിയ ജില്ല – സി.പിഎം. പ്രസ്താവന വംശീയ ബോധത്തിന്റെ പുറംതള്ളൽ: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യം മതരാഷ്ട്ര കാഴ്ചപ്പാടുള്ള സംഘടനകൾ ഉയർത്തിയതാണെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ പ്രസ്താവന, പാർട്ടി പുലർത്തുന്ന മുസ്‌ലിംവിരുദ്ധ വംശീയ ബോധത്തിന്റെ പുറംതള്ളലാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. നെയ്യാറ്റിൻകര കേന്ദ്രമാക്കി ജില്ല ആവശ്യപ്പെടുമ്പോൾ അത് ജനാധിപത്യപരവും, ജനസംഖ്യയുടെയും ഭൂവിസ്തൃതിയുടെയും അടിസ്ഥാനത്തിൽ തികച്ചും അർഹതപ്പെട്ട ജില്ല മലപ്പുറം ആവശ്യപ്പെടുമ്പോൾ അത് വർഗീയതയാകുന്നത് എന്തുകൊണ്ടാണെന്ന് സി.പി.എം. വിശദീകരിക്കണം. ഇടത് സർക്കാറും പോലീസും ആർ.എസ്.എസുമായി നടത്തുന്ന അപകടകരമായ ബന്ധം പുറത്ത് വരുമ്പോൾ അതിനെതിരെ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടത് തെറ്റ് തിരുത്തികൊണ്ടാകണം. അല്ലാതെ മലപ്പുറം സമം വർഗീയത എന്ന സംഘപരിവാർ വ്യാജമായി സൃഷ്ടിക്കുന്ന സമവാക്യത്തെ ഏറ്റെടുത്താൽ അതിൻ്റെ പ്രത്യാഘാതം സി.പി.എം. അനുഭവിക്കേണ്ടിവരും. 50 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന പുതിയ ജില്ല എന്ന ആവശ്യത്തെ വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി തള്ളാൻ…
മലേഷ്യയിലെ യൂണിവേഴ്‌സിറ്റിയുമായി മീം ധാരണാപത്രം ഒപ്പുവെച്ചു
ക്വാലലംപൂര്‍: മലേഷ്യയിലെ യൂണിവേഴ്‌സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്‌ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്‌റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍.
പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചു (ഏഴാമത്തെ പേറ്റന്റ്)
നിലവിൽ കാൻസർ ചികിത്സാ രംഗത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇത് പരിഹരിക്കുവാൻ വേണ്ടിയാണു ഡോ .സൈനുദീൻ പട്ടാഴിയും ഡോ. നിഥിനും ചേർന്ന് പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്‌പർ കാസ് -9 (CRISPR-Cas9) (clustered regularly interspaced short palindromic repeats and CRISPR-associated protein 9) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം. പ്രസ്തുത കാട്രിഡ്ജ്ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ്ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് (Lipid Nano Particles) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ…
കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനിൽ മാർപാപ്പ യോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍.കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നല്‍കിക്കൊണ്ടിരിക്കുന്ന വന്‍ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോണ്‍. കൂവക്കാട്ടിന്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗൽഭ്യവും വ്യക്തമാണ്. ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാസഭകള്‍ക്കുള്ളിലും കൂടുതല്‍…
