കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ ഖബറടക്കം നടന്നു

എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാൻ്റെ ഖബറടക്കം കോതമംഗലം കമ്പനിപ്പടി നെല്ലിമുട്ടം ജുമാമസ്ജിദിൽ നടന്നു. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി തുടർനടപടികൾ പൂർത്തിയാക്കി സംസ്‌കാരം നടത്തി. കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറ് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി.…

മലങ്കര പള്ളി തർക്കം: മുളന്തുരുത്തി പള്ളിയിൽ പെരുന്നാളിനിടെ സംഘർഷം

കൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വെള്ളിയാഴ്ച (ഡിസംബർ 20) രാത്രി തെരുവിലേക്ക് വ്യാപിച്ചു, ഒരു സംഘത്തിൻ്റെ ഭാഗമായിരുന്ന എറണാകുളം മുളന്തുരുത്തിയിൽ നിന്നുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെള്ളിയാഴ്ച പള്ളി പെരുന്നാളിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം തടയാൻ പോലീസ് ശ്രമിക്കുകയായിരുന്നു. ഘോഷയാത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ചതാണ് ഇരുവിഭാഗങ്ങളും ഉന്നയിച്ചത്. പള്ളി വേദിയിൽ വെച്ച് പോലീസ് സംഘവുമായി ഏറ്റുമുട്ടിയ പന്ത്രണ്ടോളം പേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. നിലവിലുള്ള സഭാ തർക്കത്തിൽ ചരിത്രപരമായ പള്ളി വിവാദപരമായ അവകാശവാദങ്ങളുടെ കേന്ദ്രമാണ്.

ക്ലാസ്സ് മുറിയില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിക്ക് പാമ്പു കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റു. ചെങ്കല്‍ ജയൻ നിവാസിൽ ഷിബുവിൻ്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് സംഭവം നടന്നത്. സ്‌കൂൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഇന്നലെ ക്രിസ്മസ് അവധിക്ക് സ്‌കൂളുകൾ അടച്ച സമയത്ത് പല സ്കൂളുകളും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെയായിരുന്നു ആഘോഷം. കുട്ടികളെല്ലാം ആഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുട്ടിയുടെ വലതു കാല്‍പാദാത്തിലാണ് കടിയേറ്റത്. ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. മറ്റ് കുട്ടികളെ പാമ്പ് ആക്രമിച്ചില്ല. പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി തല്ലിക്കൊന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍…

ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ നടത്താനിരുന്ന പുതുവത്സര പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു

വയനാട്: ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ വെച്ച് നടത്താനിരുന്ന ‘ബോച്ചെ സണ്‍ഡേ ന്യൂ ഇയര്‍ പാര്‍ട്ടി’ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. മേപ്പാടിയിലാണ് ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂര്‍ സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രദേശവാസികളുടെ പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഈ വർഷം കേരളം ഏറ്റവും രൂക്ഷമായ ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്തിനടുത്താണ് ബോച്ചെ പരിപാടി നടക്കേണ്ടിയിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ന്യൂ ഇയർ പാർട്ടി ആയിരുന്നു അത്. എന്നാൽ സംഭവം അപകടകരമാണെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഇന്നലെ പരിപാടി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതില്‍ പറയുന്നുണ്ട്. പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന…

എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പുകൾക്ക് 21ന് തുടക്കം; വിത്ത് പേനകളുമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ

എടത്വ : സംസ്ഥാന വ്യാപകമായി എൻഎസ്എസ് സഹവാസ ക്യാമ്പുകൾക്ക് 21ന് തുടക്കമാകും.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കന്ററി സ്കൂള്‍ എൻഎസ്എസ് വോളണ്ടിയര്‍മാര്‍ക്ക് വിത്ത് പേനകള്‍ സമ്മാനിക്കും. മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ പരിസ്ഥിതി സൗഹാര്‍ദ്ദ വിത്ത് പേനകള്‍ വിതരണം ചെയ്യുവാനും ബോധവത്ക്കരണ പഠന ശില്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചതായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. ഇത്തരത്തിലുള്ള പേനകള്‍ ആദ്യം ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകർക്കും സൗജന്യമായി നല്‍കും. 24ന് രാവിലെ 10ന് കേന്ദ്ര…

വയനാട്ടിലെ ഏഴ് അനധികൃത റിസോർട്ടുകൾ പൊളിക്കാൻ മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു

കല്പറ്റ: പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർണായക നീക്കത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ അമ്പുകുത്തിമല മലനിരകളിലെ ദുർബലമായ ചരിവുകളിൽ നിർമ്മിച്ച ഏഴ് സ്വകാര്യ റിസോർട്ടുകൾ പൊളിക്കാൻ മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. വയനാട് സബ്കളക്ടർ കൂടിയായ മിസൽ സാഗർ ഭാരതിൻ്റെ നിർദ്ദേശപ്രകാരം, ഉയർന്ന അപകടസാധ്യതയുള്ള മേഖലയ്ക്കുള്ളിലാണ് റിസോർട്ടുകൾ സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി. നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തിമല മലനിരകളിലെ അനധികൃത നിർമാണപ്രശ്‌നം 2024 സെപ്റ്റംബർ 28-ന് ചേർന്ന വയനാട് ജില്ലാ വികസന സമിതി യോഗത്തിലാണ് ഉടൻ തുടർനടപടികൾ ആവശ്യമാണെന്ന് വ്യക്തമായത്. അതുപ്രകാരം ചൊവ്വാഴ്ച (ഡിസംബർ 17, 2024) ഉത്തരവ് പുറപ്പെടുവിച്ചു എന്ന് സാഗര്‍ ഭാരത് പറഞ്ഞു. സുൽത്താൻ ബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് സമഗ്ര റിപ്പോർട്ട്…

പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം: പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഡോ. അംബേദ്കർ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയും സാമൂഹിക നീതിയുടെ പ്രസ്ഥാനത്തിന്റെ നായകനുമാണ്. അദ്ദേഹത്തിനെതിരായ അധിക്ഷേപം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക സമാധാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നു ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം പ്രസ്താവിച്ചു. ഈ നീചമായ പ്രവൃത്തി രാജ്യത്തെ എല്ലാ ജനാധിപത്യ സ്നേഹികളെയും വേദനിപ്പിക്കുന്നതാണ്, അതിനെതിര ശക്തമായ പ്രതിഷേധം ഉയരണമെന്നും അത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയംഗം ബാസിത് താനൂർ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി എസ് ഉമർ തങ്ങൾ, മണ്ഡലം സെക്രട്ടറി മഹ്ബൂബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ടി അഫ്സൽ, മുൻസിപ്പൽ…

വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫ് അപര്യാപ്തത: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നൽകി

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, മാജിത ഉമ്മത്തൂർ, മണ്ഡലം കമ്മിറ്റിയംഗം ഖൈറുന്നീസ, എംവി ഹാജറ തുടങ്ങിയവർ മലപ്പുറത്ത് നടന്ന അദാലത്തിൽ പങ്കെടുത്തു.

എടത്വ സിഎച്ച്എസിയിൽ എടത്വ വികസന സമിതിയുടെ നില്പ് സമരം 21ന്

എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 21ന് രാവിലെ 8.30ന് സംഘടിപ്പിക്കുന്ന നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം മുഖ്യ സന്ദേശം നല്കും. ഇത് സംബന്ധിച്ച് നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം , വൈസ്പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചന്‍ കളങ്ങര, എക്സിക്യൂട്ടീവ് അംഗം സാബു മാത്യു കളത്തൂർ എന്നിവർ പങ്കെടുത്തു. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ…

വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ…