കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം കേരള ഘടകത്തിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനോട് പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ നിർദേശിക്കുകയും ചെയ്തതായാണ് വിവരം. അതോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റിലും കാര്യമായ അഴിച്ചുപണി നടന്നു. പി. ജയരാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ ഇരുവരും സംസ്ഥാന സെന്ററിന്റെ ഭാഗമായി തുടരും. കോഴിക്കോട്ട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംഘടനാതലത്തിലെ മാറ്റങ്ങൾ. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുകയും സംസ്ഥാന കമ്മിറ്റിയിലേക്ക് ഒമ്പത്…
Category: KERALA
മെസ്സിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം എസ്ഐടി റെയ്ഡ്
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ടർ ചാനലിന്റെ പേരില്‍ കേസെടുത്തു. കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച പരിശോധന കൊച്ചി, വയനാട് ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം തുടരുകയാണ്. പരിപാടിയുടെ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമ ആന്റോ അഗസ്റ്റിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ 549.22 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ജിഎസ്ടി വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യുഎസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത വായ്പകൾ, ആദായനികുതി വെട്ടിപ്പ്…
അധികാരത്തിന്റെ സ്വാധീനം പാർട്ടിയെ ബാധിച്ചു; മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിയാൻ വൈകി: തോമസ് ഐസക്
കോഴിക്കോട്: പാർട്ടിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന കാര്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ഗുണകരമായേനെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് പാർട്ടി സ്വന്തം പോരായ്മകളെക്കുറിച്ച് ഗൗരവമായി വിലയിരുത്താൻ തുടങ്ങിയതെന്നും നേതാക്കൾക്കിടയിൽ പാർലമെന്ററി പ്രവർത്തനങ്ങളോടുള്ള അമിതമായ ആഭിമുഖ്യം വളർന്നുവന്നതായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി വിപുലീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. അധികാരത്തിൽ ദീർഘകാലം തുടരുന്നതിന്റെ സ്വാധീനം പാർട്ടിയുടെ പ്രവർത്തനരീതിയിലും നേതാക്കളുടെ സമീപനത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ടായിരുന്നു. കേരളത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെക്കുറിച്ചും ഐസക് പരാമർശിച്ചു. വിജയിച്ച കാലത്തേക്കാൾ കൂടുതൽ വർഷങ്ങൾ പാർട്ടി പരാജയം നേരിട്ടിട്ടുണ്ടെന്നും തുടർച്ചയായി പത്ത് വർഷം അധികാരത്തിൽ തുടരാൻ കഴിഞ്ഞത് തന്നെ ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിൽ നമ്മൾ ജയിച്ചിട്ട് ഏകദേശം 30 വർഷമേ ആയിട്ടുള്ളൂ. ജയിച്ചതിനേക്കാൾ കൂടുതൽ വർഷങ്ങൾ…
സിഎംആർഎൽ–എക്സാലോജിക് കേസ്: റിയാസിനും പിണറായി വിജയനുമെതിരെ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ്
കോട്ടയം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസിനും പിണറായി വിജയനുമെതിരെ സിപിഎം നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കൂടുതൽ പരിശോധന ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും പാർട്ടി നേതൃത്വത്തിന് സ്വത്തുവിവരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. വീണ വിജയന്റെ ഭാവി ബിസിനസ് പദ്ധതികളെക്കുറിച്ചുള്ള മുഹമ്മദ് റിയാസിന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ ഷോൺ ജോർജ്, അതിനാവശ്യമായ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. റിയാസിന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സ്വത്തുസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ടും വ്യക്തത വരുത്തണമെന്ന് ഷോൺ ആവശ്യപ്പെട്ടു. ഇൻവോയ്സ് ഇല്ലാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലും വിശദീകരണം വേണമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇത്തരം ഇടപാടുകളുടെ സ്വഭാവം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും…
ഹെപ്പാരിൻ നിരീക്ഷണം ഇനി കൂടുതൽ വേഗത്തിൽ; നൂതന സെൻസറുമായി പാലക്കാട് ഐഐടി ഗവേഷകർ
പാലക്കാട്: ഹൃദയ ശസ്ത്രക്രിയയിലും ഡയാലിസിസിലും ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നായ ഹെപ്പാരിന്റെ അളവ് വേഗത്തിലും കൃത്യമായും നിരീക്ഷിക്കാൻ സഹായിക്കുന്ന നൂതന സെൻസറുകൾ പാലക്കാട് ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ചു. ചികിത്സയ്ക്കിടെ ശരീരത്തിലെ ഹെപ്പാരിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നത് ഏറെ നിർണായകമാണ്. ആവശ്യത്തിന് ഹെപ്പാരിൻ ഇല്ലെങ്കിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കും. അതേസമയം, അളവ് കൂടിയാൽ അമിത രക്തസ്രാവത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാം. ഈ സാഹചര്യത്തിലാണ് ഹെപ്പാരിന്റെ അളവ് കാര്യക്ഷമമായി നിരീക്ഷിക്കാൻ സഹായിക്കുന്ന പുതിയ സെൻസർ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കിടെ ഹെപ്പാരിൻ നിരീക്ഷണം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്താൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ. സാധാരണ നിലയിൽ തിളക്കമുള്ള മഞ്ഞ-പച്ച സിഗ്നൽ പുറപ്പെടുവിക്കുന്ന സെൻസറിന്റെ പ്രകാശതീവ്രത ഹെപ്പാരിന്റെ സാന്നിധ്യത്തിൽ കുറയുന്നതാണ് സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഈ മാറ്റം നിരീക്ഷിക്കുന്നതിലൂടെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുതന്നെ രക്തത്തിലെ ഹെപ്പാരിന്റെ…
ആറ് മാസത്തോളം സൗജന്യ റേഷന്‍ വാങ്ങാത്തവര്‍ക്ക് തിരിച്ചടി; 44,279 കുടുംബങ്ങൾക്ക് റേഷന്‍ ആനുകൂല്യം നഷ്ടപ്പെടും
തിരുവനന്തപുരം: തുടർച്ചയായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് കേരളത്തിൽ 44,279 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ആനുകൂല്യത്തിനുള്ള അർഹത നഷ്ടമായേക്കും. പൊതുവിതരണ സമ്പ്രദായത്തിന് (പിഡിഎസ്) കീഴിലെ റേഷൻ വിതരണവും ഗുണഭോക്താക്കളുടെ വിഹിതം കൈപ്പറ്റുന്ന രീതിയും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ദീർഘകാലമായി റേഷൻ വിഹിതം പ്രയോജനപ്പെടുത്താത്ത കാർഡ് ഉടമകളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്. നടപടി 5,370 അന്ത്യോദയ അന്നയോജന (എഎവൈ) കാർഡുകളെയും 38,909 മുൻഗണനാ കുടുംബ (പിഎച്ച്എച്ച്) കാർഡുകളെയും ബാധിക്കും. എഎവൈ വിഭാഗത്തിലെ 6,401 പേരും പിഎച്ച്എച്ച് വിഭാഗത്തിലെ 60,300 പേരുമാണ് ഇതോടെ സൗജന്യ റേഷൻ ആനുകൂല്യം നഷ്ടപ്പെടാൻ സാധ്യതയുള്ള ഗുണഭോക്താക്കൾ. ആകെ 66,701 ഗുണഭോക്താക്കളെ ബാധിക്കുന്ന നടപടിയാണിത്. കേന്ദ്ര നിർദേശം നടപ്പാക്കുന്നതോടെ ഇവരുടെ കാർഡുകളുടെ മുൻഗണനാ പദവിയിലും സൗജന്യ ഭക്ഷ്യധാന്യ ലഭ്യതയിലും മാറ്റമുണ്ടാകും. കഴിഞ്ഞ…
ബ്രിക്സ് ഉച്ചകോടിയില്‍ മോദി, ഷി, പുടിൻ എന്നിവരോടൊപ്പമുണ്ടായിരുന്ന മലയാളി നയതന്ത്രജ്ഞൻ കൊച്ചി സ്വദേശി സിദ്ധാർഥ് ബാബു സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു
കൊച്ചി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർക്കൊപ്പം പ്രത്യക്ഷപ്പെട്ട മലയാളി നയതന്ത്രജ്ഞൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകുന്നു. കൊച്ചി കലൂർ സ്വദേശിയായ സിദ്ധാർഥ് ബാബുവാണ് ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിലൂടെ വൈറലായത്. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മോദിക്കും ഷി ജിൻപിങ്ങിനും പുടിനും പിന്നിലായി നിൽക്കുന്ന നാലാമത്തെയാൾ ആരാണെന്നായിരുന്നു ചിത്രം കണ്ട പലരുടെയും ചോദ്യം. പിന്നാലെയാണ് അദ്ദേഹം മലയാളിയായ ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് ബാബുവാണെന്ന വിവരം ശ്രദ്ധ നേടിയത്. 36 വയസ്സുകാരനായ സിദ്ധാർഥ് ബാബു 2017 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ്. കൊച്ചി കലൂർ സ്വദേശിയായ അദ്ദേഹം രാജ്യത്തിന്റെ നയതന്ത്ര സേവനരംഗത്ത് പ്രവർത്തിച്ചുവരികയാണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം നാലു വർഷം ചൈനയിൽ…
വീണയ്ക്കും റിയാസിനുമെതിരെ ഇഡി റിപ്പോർട്ട്; ഹവാല ഇടപാടുകൾക്ക് തെളിവുണ്ടെന്ന് അന്വേഷണ സംഘം; വീണയുടെ ഡയറിയിലെ ഒൻപത് പേജുകൾ റിപ്പോർട്ടിൽ; വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ദിർഹത്തിലുള്ള ഇടപാടുകളും പരാമർശം;വാട്സാപ്പ് സന്ദേശങ്ങളും മൊഴികളും നിർണായകമെന്ന് ഇഡി
എറണാകുളം: മാസപ്പടി കേസിൽ ടി. വീണയ്ക്കും ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വീണയുടെ ഡയറിക്കുറിപ്പുകൾ, പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ, മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച മൊഴികൾ എന്നിവയാണ് അന്വേഷണത്തിൽ നിർണായകമായതെന്നാണ് ഇഡിയുടെ നിലപാട്. ഡയറിയിലെ ഒൻപത് പേജുകൾ റിപ്പോർട്ടിൽ വീണയുടെ ഡയറിയിലെ ഒൻപത് പേജുകളുടെ പകർപ്പുകൾ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇഡി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും യുഎഇ ദിർഹത്തിൽ രേഖപ്പെടുത്തിയ സാമ്പത്തിക ഇടപാടുകളും ഇതിൽ പരാമർശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ തുടങ്ങിയ പേരുകളും സാമ്പത്തിക കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക്കിന്…
ഗ്രാൻഡ് മുഫ്തിയുടെ ‘ഉത്തരവാദിത്ത എ ഐ പ്രോജക്ട്’; പിന്തുണ അറിയിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗത്തിനും നിർവഹണത്തിനുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ച ‘റെസ്പോൺസിബിൾ ഐ ഐ പ്രോജക്ട്’ന് പിന്തുണ നൽകി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം. ഇന്നലെ മർകസ് ദീവാനിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിച്ച കൂടിക്കാഴ്ചയിലാണ് ഉത്തരവാദിത്ത എഐക്കായി സമഗ്രമായ ഒരു ആഗോള ഇസ്ലാമിക ചട്ടക്കൂട് വികസിപ്പിക്കുന്ന പദ്ധതി ഗ്രാൻഡ് മുഫ്തി അവതരിപ്പിച്ചത്. പദ്ധതിക്ക് തന്റെ പിന്തുണയും ആശംസയും അറിയിച്ച അൻവർ ഇബ്റാഹീം ആധുനിക സാങ്കേതിക വിദ്യകളിൽ പണ്ഡിതർ ഇടപെടുന്നതും അഭിമുഖീകരിക്കുന്നതും വലിയ മുന്നേറ്റങ്ങൾക്ക് നിദാനമാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചക്ക് ശേഷമുള്ള പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ ഉത്തരവാദിത്ത എഐ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അൻവർ ഇബ്റാഹീം പറഞ്ഞു. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ പലപ്പോഴും കൊളോണിയൽ ഘടനകൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സാങ്കേതികവിദ്യ മാനവികതയുടെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ധാർമികമായ…
പ്രവാസി അവകാശ രേഖ മന്ത്രി കെഎം ഷാജിക്ക് കൈമാറി
വേങ്ങര: പ്രവാസി വെൽഫെയർ ഫോറം ഖത്തർ പുറത്തിറക്കിയ പ്രവാസി അവകാശ രേഖ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന മുതുവല്ലൂർ കൈമാറി. സെക്രട്ടറി എകെ സൈതലവി, ട്രഷറർ മുഹമ്മദലി സി, വേങ്ങര മണ്ഡലം കൺവീനർ റസാഖ് എംപി വലിയോറ, വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.
