കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വർഷത്തെ പിക്‌നിക് വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ജൂൺ 28ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കിറ്റി ഹാളോ പാർക്കിൽവച്ചായിരുന്നു 2026ലെ പിക്‌നിക്ക്. അംഗങ്ങളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടത്. കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം നഗരം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശത്തും താമസിക്കുന്നവരുടെ ഒത്തുചേരലിനും പരിചയം പുതുക്കലിനുമുള്ള അവസരവും വേദിയായി മാറി ഈ വർഷത്തെ പിക്‌നിക്. അതോടൊപ്പം മാനസ്സികോല്ലാസ്സത്തിനുമായി നിരവധി കായിക പരിപാടികളും പിക്‌നിക്കിൽ ഉൾപ്പെടുത്തുകയുണ്ടായി. പ്രസിഡണ്ട് സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പിക്‌നിക്കിൽ വിവിധയിനം കായിക മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരത്തിൽ ആവേശം പകർന്ന വടവലി മത്സരം പിക്‌നിക്കിൽ മറക്കാത്ത അനുഭവവും സമ്മാനിച്ചതിയിരുന്നു. അതോടൊപ്പം നടത്തപ്പെട്ട വിവിധ മത്സരങ്ങളും ഏവരെയും ആവേശവും അതിലേറെ ആഹ്‌ളാദിപ്പിക്കുകയും ചെയ്തു. ബിജു ശിവൻ, അജി കോര, ബിബി പാറയിൽ, ബെന്നി…

അന്തരിച്ച പ്രമുഖ യു.എസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രഹാം പുതിയ യു.എസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്ടൺ: ലിൻഡ്സി ഗ്രഹാമിന്റെ ഒഴിവിലേക്ക് സഹോദരി ഡാർലിൻ ഗ്രഹാം യു.എസ് സെനറ്ററായി നിയമിതയായി കൊളംബിയ: അന്തരിച്ച പ്രമുഖ യു.എസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ വിയോഗത്തെ തുടർന്ന്, സൗത്ത് കരോലിനയിൽ നിന്നുള്ള ഇടക്കാല സെനറ്ററായി അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രഹാം നോർഡോണിനെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഔദ്യോഗികമായി നിയമിച്ചു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ശുപാർശ പ്രകാരമാണ് ഈ നിയമനം. “ലിൻഡ്സിയോടുള്ള ഏറ്റവും മനോഹരമായ ആദരവാണിത്, അദ്ദേഹം തന്റെ അനിയത്തിയെ അത്രമേൽ സ്നേഹിച്ചിരുന്നു,” ട്രംപ് പ്രതികരിച്ചു. ഔദ്യോഗിക പാരമ്പര്യം: ഡാർലിൻ ഒരു സജീവ രാഷ്ട്രീയപ്രവർത്തകയല്ലെങ്കിലും, സൗത്ത് കരോലിന സംസ്ഥാന സർക്കാരിൽ 28 വർഷത്തിലധികം നേതൃത്വപരിചയമുള്ള വ്യക്തിയാണ്. നിലവിൽ ‘സൗത്ത് കരോലിന കമ്മീഷൻ ഫോർ ദി ബ്ലൈൻഡ്’ കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. ലിൻഡ്സി ഗ്രഹാമിന്റെയും ഡാർലിന്റെയും മാതാപിതാക്കൾ 15 മാസത്തെ ഇടവേളയിൽ മരണപ്പെട്ടിരുന്നു. അന്ന് വെറും 13 വയസ്സ് മാത്രമുണ്ടായിരുന്ന…

യുദ്ധത്തിനിടയിൽ റഷ്യയുടെ ‘അന്ത്യദിന’ വിമാനം ഇറാനിലെത്തുന്നു; മിഡിൽ ഈസ്റ്റിൽ ഒരു പുതിയ തലത്തിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

ഇത് ഒരു സാധാരണ സർക്കാർ വിമാനമല്ല. ഇതിനെ റഷ്യയുടെ “ഫ്ലയിംഗ് കമാൻഡ് സെന്റർ” എന്നും “ഡൂംസ്ഡേ എയർക്രാഫ്റ്റ്” എന്നും വിളിക്കുന്നു. ഈ ഒറ്റ വിമാനം വെറുമൊരു സന്ദര്‍ശനത്തിനല്ല ഇറാനിലെത്തുന്നത്. ദോഹ (ഖത്തര്‍): യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ സമയത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടപടിയാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, റഷ്യ അവരുടെ ഉയർന്ന സ്പെഷ്യലൈസ്ഡ് എയർബോൺ കമാൻഡ് വിമാനമായ Tu-214PU ടെഹ്‌റാനിലേക്ക് അയച്ചു. ഇത് സാധാരണ സർക്കാർ വിമാനമല്ല. റഷ്യയുടെ “ഫ്ലയിംഗ് കമാൻഡ് സെന്റർ” എന്നും “ഡൂംസ്ഡേ എയർക്രാഫ്റ്റ്” എന്നും ഇത് അറിയപ്പെടുന്നു. ഈ ഒറ്റ വിമാനം വെറും സന്ദർശനമായി കണക്കാക്കുന്നില്ല. മോസ്കോയും ടെഹ്‌റാനും തമ്മിലുള്ള രഹസ്യവും ഉന്നതതലവുമായ ചർച്ചകളുടെ പ്രധാന സൂചനയായിട്ടാണ് വിദഗ്ദ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. റഷ്യൻ ടുപോളേവ് ടു-214 ന്റെ സൈനിക, സർക്കാർ പതിപ്പാണ് Tu-214PU.…

ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം; ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടു; ഗൾഫിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു

ദുബായ്: ഹോർമുസിൽ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് യുഎഇ വിശേഷിപ്പിച്ചു. ഈ സംഭവത്തെത്തുടർന്ന്, ഹോർമുസിൽ ഇറാനെതിരെ ഉപരോധം വീണ്ടും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ ഒമാൻ ജലാശയത്തിൽ വെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അവരുടെ രണ്ട് എണ്ണ ടാങ്കറുകൾ മിസൈലുകൾക്ക് ഇരയായി. ഇറാൻ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ തെക്കൻ ഷിപ്പിംഗ് റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസ, അൽ ബഹിയ എന്നീ ടാങ്കറുകളിൽ പതിച്ചതായി യുഎഇ പറയുന്നു. ആക്രമണത്തിൽ മൊംബാസ ടാങ്കറിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു‌എ‌ഇ പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരിൽ ആറ് ഇന്ത്യക്കാരും രണ്ട് ഉക്രേനിയൻ പൗരന്മാരും ഉൾപ്പെടുന്നു. യുഎഇ…

2026 ലെ “മലയാളി എഞ്ചിനീയര്‍ ഓഫ്‌ ദ ഇയര്‍” അവാര്‍ഡിനു നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

മലയാളി എഞ്ചിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MEANA) എഞ്ചിനീയര്‍ ഓഫ്‌ ദ ഇയര്‍ 2026 പൂരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായി അറിയിക്കുന്നു. അമേരിക്കയില്‍ താമസിക്കുന്ന മലയാളി വംശജരായ എഞ്ചിനീയര്‍മാരുടെ മികച്ച പ്രൊഫഷണല്‍ നേട്ടങ്ങളും നേതൃഗുണവും നൂതനാശയങ്ങളും സാമൂഹ്യ സേവനവും ആദരിക്കുകയാണ്‌ ഈ പുരസ്കാരത്തിന്റെ ലക്ഷ്യം. തങ്ങളുടെ മേഖലയിലും സമൂഹത്തിലും ഗുണകരമായ സ്വാധീനം ചെലുത്തിയ, എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകളിലുള്ള അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. അര്‍ഹതാ മാനദണ്ഡങ്ങള്‍: അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വംശജരായ എഞ്ചിനീയര്‍മാര്‍ ആയിരിക്കണം. എഞ്ചിനീയറിംഗ്‌, നേതൃത്വം, നൂതനാശയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ മികവ്‌ തെളിയിച്ചവര്‍ ആയിരിക്കണം. സ്വയം നാമനിര്‍ദ്ദേശം ചെയ്യാവുന്നതുമാണ്‌. നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 26, 2026 പുരസ്‌കാര മാനദണ്ഡങ്ങള്‍ വായിക്കാനും ഓണ്‍ലൈനായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനും താഴെ പറയുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക: https://meanausa.org/malayalee-engineer-of-the-year-award/ 2026 നവംബര്‍ 7-ാം…

“ഇത്തവണ ആക്രമണം ഇരട്ടിയാക്കും…”: ഇറാന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇസ്രായേൽ ആക്രമിക്കപ്പെട്ടാൽ, പ്രതികരണം മുമ്പെന്നത്തേക്കാളും ശക്തമായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് കർശന മുന്നറിയിപ്പ് നൽകി. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇസ്രായേലും ഇറാനും തമ്മിലുള്ള വാഗ്വാദം ശക്തമായി. ഇറാൻ ഇസ്രായേലിനെ ആക്രമിച്ചാൽ, പ്രതികരണം മുമ്പത്തേക്കാൾ കഠിനവും ശക്തവുമാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമായി മുന്നറിയിപ്പ് നല്‍കി. അതേസമയം, യുഎസും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷവും ആണവ കരാറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അന്തരീക്ഷം മേഖലയിലുടനീളം സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. നെഗേവ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് നേരിട്ട് സന്ദേശം നൽകിയത്. ഇസ്രായേൽ ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ, പ്രതികരണം മുമ്പത്തെപ്പോലെ തന്നെയായിരിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇത്തവണ ഇസ്രായേലിന്റെ പ്രതികരണം കൂടുതൽ ശക്തവും…

ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പേ ട്രംപിന്റെ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു; ഹോർമുസ് അദ്ദേഹത്തിന് ഒരു മുള്‍ക്കിരീടമായി മാറി

അമേരിക്കയും ഇറാനും തമ്മില്‍ ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ എണ്ണ വിതരണത്തിലും ആഗോള വിപണികളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര വൈദഗ്ധ്യത്തെക്കുറിച്ചും വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ചകൾ വ്യാപകമാണ്. ഇരു രാജ്യങ്ങളും മുമ്പെന്നത്തേക്കാളും കൂടുതൽ ആക്രമണാത്മകമായി കാണപ്പെടുന്നു. അമേരിക്ക ഇറാനിലെ വിവിധ നഗരങ്ങളിൽ ബോംബാക്രമണം നടത്തുമ്പോള്‍, ഇറാൻ യുഎസിനെ നേരിട്ട് ആക്രമിക്കാതെ കനത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയാണ്. ഇറാൻ തങ്ങളുടെ ശക്തിയും അമേരിക്കയുടെ ബലഹീനതയും നന്നായി മനസ്സിലാക്കിയാണ് അവയെ ചൂഷണം ചെയ്യുന്നത്. ആണവ ആക്രമണം നടത്താതെ തന്നെ, ഇറാൻ അമേരിക്കയെ ആകർഷിക്കുക മാത്രമല്ല, ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. ഹോർമുസ് കടലിടുക്കിനെ തങ്ങളുടെ ശക്തിയായി ഉപയോഗപ്പെടുത്തിക്കൊണ്ട്, ഇറാൻ അമേരിക്കയെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരാക്കുകയാണ്. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചപ്പോൾ, തനിക്ക് വേണമെങ്കിൽ ഇറാനെ നശിപ്പിക്കാൻ…

യു.എസ്. ഫെഡറൽ റിസർവ് ടാസ്‌ക് ഫോഴ്‌സുകളിൽ രഘുറാം രാജനും രാജ് ചെട്ടിക്കും ആശാ ശർമ്മയ്ക്കും നിയമനം

വാഷിംഗ്ടൺ: യു.എസ്. ഫെഡറൽ റിസർവിന്റെ ധനനയ രൂപീകരണവും ദീർഘകാല പരിഷ്‌കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിർണായക ടാസ്‌ക് ഫോഴ്‌സുകളുടെ തലപ്പത്തേക്ക് പ്രമുഖ ഇന്ത്യൻ വംശജരെ നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുൻ ഗവർണർ രഘുറാം രാജൻ, പ്രശസ്ത ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് (Xbox) സി.ഇ.ഒ ആശാ ശർമ്മ എന്നിവരെയാണ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് വിവിധ സമിതികളുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്. കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഞ്ച് ടാസ്‌ക് ഫോഴ്‌സുകളുടെ വിവരങ്ങൾ ജൂലൈ 10-നാണ് ചെയർമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെഡറലിന്റെ ബാലൻസ് ഷീറ്റ് ഫ്രെയിംവർക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനുള്ള ‘ബാലൻസ് ഷീറ്റ് പോളിസി’ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാനായാണ് രഘുറാം രാജനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറാണ് അദ്ദേഹം. സാമ്പത്തിക വ്യവസ്ഥയിലെ…

യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ ‘സീറോ ബിസിനസ് കണക്റ്റ്’; ചിക്കാഗോയിൽ തുടക്കം

ചിക്കാഗോ: സീറോ മലബാർ സമൂഹത്തിലെ യുവജനങ്ങൾ, വിദ്യാർഥികൾ, യുവസംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ കരിയർ–മെന്റർഷിപ്പ് അവസരങ്ങൾ ഒരുക്കുന്ന സീറോ ബിസിനസ് കണക്റ്റിന് ചിക്കാഗോയിൽ സമാരംഭം. യുവതലമുറയ്ക്ക് ബിസിനസ്, കരിയർ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാർ കൺവെൻഷനോടനുബന്ധിച്ച് ചിക്കാഗോ മക്കോർമിക് പ്ലേസിൽ നടന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. വെറുമൊരു ബിസിനസ് നെറ്റ്‌വർക്കിങ് ക്ലബ് എന്നതിനപ്പുറം യുവതലമുറയെ ലക്ഷ്യമിട്ട് വിശ്വാസം, ധാർമ്മികത, പരസ്പര സഹായം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന സ്ഥിരം ബിസിനസ് സമൂഹമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സംഘടനയുടെ സ്പിരിച്ച്വൽ ഡയറക്ടറും ചിക്കാഗോ സീറോ മലബാർ രൂപതാ പ്രൊക്യൂറേറ്ററുമായ  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ, നേതൃത്വസംഘാംഗങ്ങളായ റോബിൻ അലക്സ്, ചെറിയാൻ തോമസ്,…

കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് സ്വീകരണം നൽകി

ഡാളസ് : കേരള അസോസിയേഷൻറെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്നേഹസംഗമം’ യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് ഊഷ്മളമായ സ്വീകരണം നൽകി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വർഗീസ് എടത്തുകാരനുമായി യുവ വോളന്റിയർമാർ സംവദിക്കുകയും, അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്ത ‘Meet & Greet’ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയർമാർക്കും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ നിരവധി യുവജനങ്ങൾക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകർന്നു നൽകിയത്. അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം…