യുഎസ്-ഇറാൻ സംഘർഷം അപകടകരമായ വഴിത്തിരിവിലെത്തി; ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമായി

ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിലുണ്ടായ തീപിടുത്തം യുഎസ്-ഇറാൻ സംഘർഷം കൂടുതൽ വഷളാക്കി, തുടർച്ചയായ ഒമ്പതാം രാത്രിയും ഇറാനിൽ യുഎസ് വ്യോമാക്രമണം നടത്തി. ദോഹ (ഖത്തര്‍): അമേരിക്കയും ഇറാനും തമ്മിലുള്ള പുതുക്കിയ സംഘർഷങ്ങൾ ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഹോർമുസ് കടലിടുക്കിൽ ഒരു വാണിജ്യ കപ്പലിന് നേരെ തിങ്കളാഴ്ച നടന്ന ആക്രമണം ആഗോള സമുദ്ര വ്യാപാരത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഹോർമുസ് കടലിടുക്ക് ഒരു സുപ്രധാന കടൽ പാതയാണ്. സാധാരണ സമയങ്ങളിൽ, ലോകത്തിലെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഇതിലൂടെയാണ് കടന്നുപോകുന്നത്. സമീപ ദിവസങ്ങളിൽ, ഒമാൻ തീരം കടക്കുന്നത് ഒഴിവാക്കാൻ യുഎസ് സൈന്യം വാണിജ്യ കപ്പലുകളോട് നിർദ്ദേശിച്ചിട്ടുണ്ട്, അതേസമയം ഇറാൻ ഈ പാതയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, തിങ്കളാഴ്ച പുലർച്ചെ ഇറാനെതിരെ യുഎസ്…

ജനഹൃദയങ്ങളിൽ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു

ലിവർപൂൾ: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു. ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ഓർമ ദിനത്തോടനുബന്ധിച്ചു ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവാർപൂളിലും അനുസ്മരണ ചടങ്ങുകൾ നടന്നത്. ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും…

അഭിഭാഷകരില്ല, അപ്പീലുകളില്ല; അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ നടപടി; ഇന്ത്യൻ കുടിയേറ്റക്കാർ അപകടത്തിൽ

അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘നാടുകടത്തൽ കാമ്പയിൻ’ പ്രകാരം അറസ്റ്റിലായവർക്ക് കോടതിയിൽ അപ്പീൽ നൽകാനോ, കേസ് അവതരിപ്പിക്കാനോ, അഭിഭാഷകനെ നിയമിക്കാനോ അവസരം നിഷേധിക്കപ്പെടുന്നു. ഏകദേശം 18,000 ഇന്ത്യക്കാരെ ഈ നടപടി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർക്കെതിരെ ഇതുവരെ ആരംഭിച്ചതിൽ വെച്ച് ഏറ്റവും വിപുലമായ നാടുകടത്തൽ കാമ്പയിൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചു. ഈ കാമ്പയിനിന്റെ കീഴിൽ, സാധുവായ രേഖകളില്ലാതെ യുഎസിൽ താമസിക്കുന്ന വ്യക്തികളെ വേഗത്തിൽ തിരിച്ചറിഞ്ഞ് തടങ്കലിൽ വയ്ക്കുന്നു. ഏകദേശം 18,000 ഇന്ത്യക്കാരെയും പുതിയ നയം നേരിട്ട് ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയിലെ സംഘങ്ങൾ വിവിധ നഗരങ്ങളിൽ തുടർച്ചയായി റെയ്ഡുകൾ നടത്തിവരികയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും അവരുടെ ജന്മദേശങ്ങളിലേക്ക് നാടുകടത്തൽ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ പ്രഖ്യാപിത…

മെക്സിക്കോയിലെ കാന്‍കൂണ്‍ കടല്‍ തീരത്ത് തിരമാലകളുണര്‍ത്തിയ ഓര്‍മ്മകള്‍: ലാലി ജോസഫ്

കാന്‍കൂണില്‍ ഞാന്‍ കണ്ട കടലിന് രണ്ട് നിറങ്ങളായിരുന്നു. തീരത്തോട് ചേര്‍ന്ന ഭാഗം മരതക പച്ചയില്‍ തിളങ്ങുമ്പോള്‍, ദൂരെ അനന്തമായി പരന്നു കിടന്ന കടല്‍ ആഴമേറിയ നീല നിറത്തില്‍ വിസ്മയം തീര്‍ത്തു. എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ തുടങ്ങുന്നതു തന്നെ കടലിന്‍റെ കറുപ്പ് നിറത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അതുപോലെ അദ്ദേഹത്തിന്‍റെ ‘വാരാണാസി’ എന്ന നോവലിലും കടല്‍ മനോഹരമായ ഒരു പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഒരിക്കല്‍ എലിഫെന്‍റാ ഗുഹയിലേക്ക് പോയി പലേടത്തു നിന്നും ഗീതയുടെ ഫോട്ടോകള്‍ എടുത്തു. പോര്‍ളി സി ഫേസിനടുത്തു വച്ച് കടല്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ഫോട്ടോ വളരെ നന്നായി. അവളത് എന്‍ലാര്‍ജ് ചെയ്യിച്ച് വീട്ടില്‍ വച്ചിരിക്കുന്നു. കാന്‍കൂണിലെ കടല്‍ത്തീരത്തും കടലിനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ പകര്‍ത്തുന്ന അനേകം പേരെ കാണാനായി. ഓരോരുത്തരും ആ അനന്തനീലിമയെ തങ്ങളുടേതായ ഓര്‍മ്മകളുടെ…

പിറവം വാര്‍ഷിക സംഗമം വർണാഭമായി

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്ററില്‍ വെച്ച് ജൂലൈ 18 ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികൾ പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി. സഹജീവിയെ സ്നേഹിക്കുക, അയൽപക്കത്തുള്ളവര്‍ ഏതു നാട്ടുകാരാണെങ്കിലും അവരെ സ്നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമനേ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു. റവ. ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾ നേർന്നു.…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സ്പെല്ലിംഗ് ബീ-പ്രസംഗ മത്സരം നടത്തി

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും (KAD & ICEC) സംയുക്തമായി സ്‌പെല്ലിംഗ് ബീയും പ്രസംഗ മത്സരവും നടത്തി. അസ്സോസിയേഷന്‍ ആസ്ഥാനത്തു വെച്ചാണ് ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായി മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്‌പെല്ലിംഗ് ബീയും പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ പ്രസംഗ മത്സരവും നടത്തിയത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. KAD പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. വിധി കര്‍ത്താക്കളായി ജെയ്മി വർക്കി,…

റവ. ജേക്കബ് ജോർജ്ജ്-അലിയാമ്മ ദമ്പതികളുടെ അൻപതാം വിവാഹ വാർഷികം ആഘോഷിച്ചു

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും(യുസിഎഫ്), സഭാവിശ്വാസികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ റവ.ജേക്കബ് ജോർജ്ജ് – അലിയാമ്മ ദമ്പതികളുടെ സുവർണ്ണ വിവാഹ വാർഷികം ആഘോഷിച്ചു. ജേക്കബ് ജോർജ്ജ് അച്ഛൻറെ പ്രാരംഭ പ്രാർത്ഥനയെ തുടർന്ന് പി ഐ വർഗീസ് സ്വാഗതം ആശംസിച്ചു. മത്തായി കെ മത്തായിയുടെ അധ്യക്ഷതയിൽ കോശി എബ്രഹാം മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡോ.ബെറ്റ്സി മാത്യു വചന ശുശ്രൂഷ നിർവഹിച്ചു. Faith,Impact, Family, Teacher,Yeild(FIFTY) എന്നീ 50 വർഷത്തെ മാതാപിതാക്കളുടെ കുടുംബ ജീവിതത്തെ സാക്ഷ്യപ്പെടുത്തി സംസാരിച്ചു. വിശ്വാസത്തിൽ ഉറക്കുക, സ്നേഹത്തിൽ വസിക്കുക, അനുഗ്രഹിക്കപ്പെട്ട തലമുറകളെ വാർത്തെടുക്കുക,കുടുംബജീവിതത്തെ ചിട്ടപ്പെടുത്തുക, ജീവിതം പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിന് വിധേയമായി പുതിയ തലമുറയെ ക്രമപ്പെടുത്തുക എന്നും ഉദ്ബോധിപ്പിച്ചു. ബാബു കൊച്ചുമ്മന്റെ പ്രാർത്ഥനയെ തുടർന്ന് കൊച്ചുമക്കളായ നെയോമി, ഐസേയ, എലൈഷ, ഗ്രേസ്,ജൂഡ, ഏവ, അലിയ എന്നിവരുടെ ഇംഗ്ലീഷ് ഗാനങ്ങളും,സജി പുല്ലാട് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു…

മേജർ ആർച്ച്‌ബിഷപ്പ് മാർ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം

ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നൽകി. തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് ആനയിച്ച വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ദൈവാലയത്തിൽ പ്രവേശിച്ച പിതാക്കന്മാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയുടെ പ്രവേശന പ്രദക്ഷിണത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, അൾത്താര ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയിൽ 25 വർഷത്തിലേറെയായി മാതൃകാപരമായ…

2026-ലെ ഫിഫ ലോക കപ്പ് നേടിയ സ്പെയിൻ സമ്പന്നമായി; സമ്മാനത്തുകയായി $51 മില്യൺ ലഭിക്കും

2026 ലെ ഫിഫ ലോകകപ്പ് നേടി സ്പെയിൻ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി എഴുതി ചേർത്തു. ആവേശകരമായ ഫൈനലിൽ അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ രണ്ടാം തവണയും ലോക ചാമ്പ്യന്മാരായി. ന്യൂജെഴ്സി: 2026 ലെ ഫിഫ ലോകകപ്പ് നേടിക്കൊണ്ടാണ് സ്പെയിൻ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അദ്ധ്യായം എഴുതിയത്. ആവേശകരമായ ഫൈനലിൽ, അർജന്റീനയെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ രണ്ടാം തവണയും ലോക ചാമ്പ്യന്മാരായി. 90 മിനിറ്റിലുടനീളം ഇരു ടീമുകളും ഗോൾരഹിതരായി തുടർന്നു. എന്നാൽ, അധിക സമയത്തിന്റെ 106-ാം മിനിറ്റിൽ, നിക്കോളാസ് വില്യംസ്-ആർതർ ഒരു മികച്ച നീക്കം നടത്തി, പിന്നീട് ഫെറാൻ ടോറസ് കൃത്യമായ ഒരു ഷോട്ടിലൂടെ അത് ഗോളാക്കി മാറ്റി. മത്സരത്തിലെ നിർണായക ഘടകമായി ഈ ഗോൾ മാറി. തുടർച്ചയായ രണ്ടാം തവണയും ലോക കപ്പ് നേടുക എന്ന ലയണൽ മെസ്സിയുടെ…

യു എസ് സൈനികരുടെ മരണത്തിന് അമേരിക്ക പ്രതികാരം ചെയ്യുന്നു!; ഇറാനെതിരെ സൈനിക നടപടി ശക്തമാക്കി

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി ശക്തമാക്കി. വാഷിംഗ്ടണ്‍: ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഇതിനെത്തുടർന്ന്, യുഎസ് സൈന്യം ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ, ലോകമെമ്പാടുമുള്ള തങ്ങളുടെ പൗരന്മാർക്ക് യുഎസ് സുരക്ഷാ ഉപദേശവും നൽകിയിട്ടുണ്ട്. ജോർദാനിലെ ഒരു സൈനിക താവളത്തിന് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരു സൈനികനെ കാണാതായതായും റിപ്പോർട്ടുണ്ട്. ഈ സംഭവത്തെത്തുടർന്ന്, യുഎസ് സുരക്ഷാ ഏജൻസികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈനികരുടെ മരണത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഗാധമായ…