മുകളിലെ ശീർഷകം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. അത്യന്തം സമാധാന സൗഹാർദ്ദപരമായ ഇലക്ഷൻ പ്രചാരണ അങ്കത്തട്ടിലെ അങ്കം വെട്ട്. ഇവിടെ ആരുടെയും രക്തം പൊടിയുന്നില്ല. ആവേശ തിമിർപ്പിൽ രക്തം തിളക്കുമായിരിക്കും. മലയാളിയല്ലേ, വിപ്ലവ, വീര്യ, അഭിമാന ആവേശ നാട്ടിൽ നിന്ന് വരുന്നവരല്ലേ? ഫൊക്കാന ഇലക്ഷന് വേണ്ടി, രണ്ട് ശക്തിയേറിയ, പാനലുകൾ, അരയും തലയും മുറുക്കി ഇലക്ഷൻ ഗോദായിൽ അതിശക്തിയായി ഏറ്റുമുട്ടുമ്പോൾ പല വിസ്മയങ്ങളും നടന്നേക്കാം എന്ന് മാത്രം. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. മത്സരത്തിനായുള്ള ജേഴ്സി അണിഞ്ഞ് ഇരുപാനലുകാരും പരസ്പരം ഇലക്ഷൻ ഗുസ്തിയിൽ, കയ്യും മെയ്യും മറന്ന് പോരാടി എന്നിരിക്കും. കേരളത്തിൽ നിന്ന് വരുത്തിയ ആയുർവേദ എണ്ണകളും കുഴമ്പുകളും പുരട്ടി നല്ല മെയ് വഴക്കം വരുത്തിയ സുന്ദരി സുന്ദരന്മാരും തരുണീമണികളുമാണ് ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ പോരടിക്കാൻ പോകുന്നത്. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടുകേട്ടറിയാൻ ഇനി…
Category: AMERICA
കാലിഫോർണിയയിലെ ദീപാവലി അവധി കോടതി റദ്ദാക്കി; പ്രവാസി സംഘടനകൾക്ക് അമർഷം
സാക്രമെന്റോ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങൾ കോടതി റദ്ദാക്കി. 2025 ഒക്ടോബറിൽ ഗവർണർ ഗാവിൻ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ജോലി/പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാൽ, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. കോടതിയുടെ ഈ നടപടിയിൽ പ്രവാസി ഹിന്ദു സംഘടനകൾ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിൻ, സിഖ്, ബുദ്ധ സമൂഹങ്ങൾക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നൽകുന്നതിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്ട് (HinduPACT), ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്നീ സംഘടനകൾ വ്യക്തമാക്കി. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാൻ പ്രവർത്തിക്കുമെന്നും സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.
കണ്ണീരിന്റെ തുരുത്തികളിൽ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം
ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിൻ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. മാർത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കൺവെൻഷൻ പ്രാസംഗികനുമായ റവ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി. സങ്കീർത്തനം 119:82-83 വാക്യങ്ങളിലെ ‘പുകയിൽ വെച്ച തുരുത്തി’ എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാർ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിൻ വർഗീസിന്റെ സന്ദേശം. “മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ‘ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല’ എന്ന്…
നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം; ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ) നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നാമം ഭാരവാഹികൾ വിശദീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബ് ന്യുയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം ആമുഖ പ്രസംഗം നടത്തി. നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത് ഏവരെയും സ്വാഗതം ചെയ്തു. വാർത്താസമ്മേളനത്തിൽ സംസാരിച്ച നാമം സ്ഥാപക ചെയർമാൻ മാധവൻ നായർ, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനും പിന്നിൽ…
പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് വിശ്വാസത്തോടും ആത്മീയ നവീകരണത്തോടും കൂടി തുടക്കമായി
ഡബിൾട്രീ ബൈ ഹിൽട്ടൺ (സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്) : യു.എസ്.എയിലെയും കാനഡയിലെയും പന്ത്രണ്ടാമത് സിറോ-മലങ്കര കത്തോലിക്ക ഫാമിലി കൺവെൻഷന് ആവേശത്തോടും ആഴമേറിയ ആത്മീയ ചൈതന്യത്തോടും കൂടി ഡബിൾട്രീ ബൈ ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളും സഭാ പിതാക്കന്മാരും സംഗമത്തിൽ പങ്കെടുത്തു. “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാൻ 4:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ കൺവെൻഷൻ, സഭയുടെ ആരാധനാക്രമ വർഷത്തെയും സിറോ-മലങ്കര കത്തോലിക്ക കുടുംബത്തിന്റെ ഐക്യത്തെയും ആഘോഷമാക്കുന്നതായിരുന്നു. യു.എസ്.എയിലെയും കാനഡയിലെയും സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസനത്തിന്റെ അധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്തായുടെ സ്വാഗതപ്രസംഗത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. വടക്കേ അമേരിക്കയിലെ സഭയുടെ ചരിത്രപരമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട്, 1948-ൽ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി അമേരിക്ക സന്ദർശിച്ചതാണ് ഈ മണ്ണിൽ സഭയുടെ വിത്തുപാകിയതെന്ന്…
ആത്മീയ ഉണർവും സഭാകുടുംബബോധവും സമ്മാനിച്ച് ഫാമിലി & യൂത്ത് കോൺഫറൻസിന് സമാപനം
ലാങ്കസ്റ്റർ, പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 18 ശനിയാഴ്ച ആത്മീയാനുഭവങ്ങളുടെയും സഹോദര്യസംഗമത്തിന്റെയും വിശ്വാസ പഠനത്തിന്റെയും നവീകരണത്തിന്റെയും നാല് ദിനങ്ങൾക്കു ശേഷം സമാപിച്ചു. ജൂലൈ 15 മുതൽ 18 വരെ നടന്ന ഈ കോൺഫറൻസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക ആത്മീയ സംഗമമാണ്. അവസാന ദിവസത്തെ പരിപാടികൾ ലിങ്കൺ തിയേറ്ററിൽ നടന്ന പ്രഭാത പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് കുർബാന അർപ്പിക്കപ്പെട്ടു. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും 30 വൈദികരും സഹകാർമികരായിരുന്നു. കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകരായ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഫാ. ഹിയറോമോങ്ക്…
നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ ഐ ഓ സി (യു കെ)യുടെ അനുസ്മരണ പരിപാടികൾക്ക് സമാപനം
മിഡ്ലാൻഡ്സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു. “നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു. ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു. ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്…
ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് കനത്ത വില നല്കേണ്ടി വന്നു; ഇതുവരെ 37.5 ബില്യണ് ഡോളറിലധികം ചിലവഴിച്ചു; സൈനികരുടെ മരണം രാഷ്ട്രീയ കോളിളക്കത്തിന് തുടക്കമിടുന്നു
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചു. അതേസമയം, 17 അമേരിക്കൻ സൈനികരുടെ മരണവും 100 ലധികം പേർക്ക് പരിക്കേറ്റതും സർക്കാരിനുമേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചു. വാഷിംഗ്ടണ്: ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് കൂടുതൽ ചെലവേറിയതായി തെളിഞ്ഞുവരികയാണ്. വർദ്ധിച്ചു വരുന്ന സൈനിക ചെലവുകളും നാശനഷ്ടങ്ങളും ട്രംപ് ഭരണകൂടത്തിനു മേല് സമ്മർദ്ദം വർദ്ധിപ്പിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനായി ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ഹിയറിംഗിൽ പറഞ്ഞു. യുദ്ധച്ചെലവും സർക്കാരിന്റെ തന്ത്രവും സംബന്ധിച്ച ഒരു പുതിയ ചർച്ചയ്ക്ക് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടു. യുദ്ധം വിഭവങ്ങൾ ആവശ്യപ്പെടുന്നത് തുടരുകയാണെന്നും സൈന്യത്തിന് പ്രവർത്തനങ്ങൾ തുടരാൻ അധിക ഫണ്ട് ആവശ്യമാണെന്നും വാദം കേൾക്കുന്നതിനിടെ പീറ്റ് ഹെഗ്സെത്ത് പ്രസ്താവിച്ചു. നിലവിലെ ചെലവുകൾ മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ കൂടുതലാണെന്നും ഇത് ഇനിയും വർദ്ധിച്ചേക്കാമെന്നും അദ്ദേഹം…
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് 200% തീരുവ ചുമത്താനൊരുങ്ങി ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായുള്ള താരിഫ് പ്രഖ്യാപിച്ചു, തീരുവ 100% ആയും 2028 ന് ശേഷം 200% ആയും വർദ്ധിപ്പിച്ചു. അമേരിക്കയില് മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാന് ഈ നയം ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്, ഇത് ഇന്ത്യ പോലുള്ള പ്രധാന ജനറിക് മരുന്ന് കയറ്റുമതി രാജ്യങ്ങളെ ബാധിച്ചേക്കാം. വാഷിംഗ്ടണ്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായി കനത്ത തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ പുതിയ നയം പ്രകാരം, ജനറിക് മരുന്നുകൾ ആദ്യ രണ്ട് വർഷത്തേക്ക് താരിഫ് രഹിതമായിരിക്കും. എന്നാൽ, അതിനുശേഷം കുത്തനെ വർദ്ധനവിന് വിധേയമാകും. യുഎസിൽ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഔഷധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് ട്രംപ് പറയുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ, ഈ പദ്ധതി 2026…
അരിസോണ പ്രൈമറി: ഡെമോക്രാറ്റിക് പാർട്ടി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചു അമിഷ് ഷായ്ക്ക് വിജയം
ഫിനിക്സ് (അരിസോണ): യു.എസ് കോൺഗ്രസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അരിസോണയിലെ ഒന്നാം ഡിസ്ട്രിക്റ്റിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മുൻ സ്റ്റേറ്റ് പ്രതിനിധിയായ അമിഷ് ഷായ്ക്ക് തകർപ്പൻ വിജയം. പാർട്ടി ഔദ്യോഗികമായി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് അമിഷ് ഷാ വിജയം കൊയ്തത്. ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പെയ്ൻ കമ്മിറ്റി പിന്തുണച്ച മുൻ മാധ്യമപ്രവർത്തക മാർലിൻ ഗാലൻ-വുഡ്സിനെയാണ് വോട്ടർമാർ തള്ളിക്കളഞ്ഞത്. വാഷിംഗ്ടൺ നേതൃത്വത്തോടുള്ള പാർട്ടി പ്രവർത്തകരുടെ അമർഷമാണ് ഈ ഫലമെന്ന് വിലയിരുത്തപ്പെടുന്നു. 2024-ന് ശേഷം തുടർച്ചയായി രണ്ടാം തവണയാണ് അമിഷ് ഷാ ഈ മണ്ഡലത്തിലെ പ്രൈമറി ജയിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ എൻ.എഫ്.എൽ താരവുമായ ജേ ഫീലിക്കെതിരെയായിരിക്കും പൊതുതിരഞ്ഞെടുപ്പിൽ അമിഷ് ഷായുടെ മത്സരം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ജേ ഫീലിക്കുണ്ട്. ഡെമോക്രാറ്റുകൾക്ക് നിർണ്ണായകമായ ഈ അതിഥി മണ്ഡലത്തിൽ (Battleground District) എട്ടുതവണ ജനപ്രതിനിധിയായ റിപ്പബ്ലിക്കൻ നേതാവ്…
