യുഎസ് പ്രസിഡന്റ് ട്രംപിനെ വഹിച്ചുകൊണ്ടിരുന്ന ഔദ്യോഗിക ഹെലികോപ്റ്ററായ മറൈൻ വൺ, വാഷിംഗ്ടണിന് സമീപം ഒരു യാത്രാ വിമാനത്തിന് വളരെ അടുത്ത് പറന്നു. വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ചിരുന്ന ഔദ്യോഗിക ഹെലികോപ്റ്റർ മറൈൻ വൺ ചൊവ്വാഴ്ച വാഷിംഗ്ടണിന് മുകളിലൂടെ ഒരു യാത്രാ വിമാനത്തിന് വളരെ അടുത്തായി പറന്നു. റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് സംഭവം. ഈ സംഭവം യുഎസ് എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷയെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിന് സമീപമുള്ള എലിപ്സിൽ നിന്ന് ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് ട്രംപിന്റെ ഹെലികോപ്റ്റർ പുറപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ഏകദേശം ഒരു മിനിറ്റിനുശേഷം, റീഗൻ നാഷണൽ എയർപോർട്ടിൽ നിന്ന് ഒരു എൻവോയ് എയർ പാസഞ്ചർ വിമാനം പറന്നുയർന്നു. താമസിയാതെ, മറൈൻ വൺ വിമാനത്താവളത്തിലേക്ക് നീങ്ങി. ഈ സമയത്ത്, രണ്ട് വിമാനങ്ങളും നിശ്ചിത സുരക്ഷാ ദൂരത്തേക്കാൾ…
Category: AMERICA
ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ ആഗസ്റ്റ് മാസം 7,8,9 (വെള്ളി,ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ.മാർ സെറാഫിം മെത്രാപ്പോലിത്താ ഡാലസിൽ എത്തിച്ചേർന്നത്. കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ഡാലസിലെ ഇർവിംഗ് സെന്റ്.ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) വെച്ച് ആഗസ്റ്റ് 7 മുതൽ 9 വരെ (വെള്ളി, ശനി, ഞായര്‍…
അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എച്ച്-1ബി വിസ നിയമങ്ങളിലെ മാറ്റങ്ങൾ ചെലവ് വർദ്ധിപ്പിക്കും
യുഎസിലെ ട്രംപ് ഭരണകൂടം എച്ച്-1ബി, എൽ-1 വിസ കാലാവധി നീട്ടുന്നതിന് അധിക ഫീസ് ചുമത്താൻ ഒരുങ്ങുകയാണ്. നിലവിൽ, ഈ ഫീസ് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, എന്നാൽ നടപ്പിലാക്കിയാൽ, വിസ പുതുക്കലുകളും കൂടുതൽ ചെലവേറിയതായിത്തീരും. വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശങ്കാജനകമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എച്ച്-1ബി, എൽ-1 വിസകളുടെ പുതുക്കലിന് അധിക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. നിലവിൽ, ഈ അധിക ഫീസ് പുതിയ വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ. എന്നാൽ, ഈ നിർദ്ദേശം നടപ്പിലാക്കിയാൽ, വിസ കാലാവധി നീട്ടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും അധിക ചിലവുകൾ ഉണ്ടായേക്കാം. ധാരാളം വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന കമ്പനികളെ ഈ നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. എച്ച്-1ബി വിസ കാലാവധി നീട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരായതിനാൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകളും ടെക് കമ്പനികളുമാണ്…
ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി
ഹൂസ്റ്റൺ : ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവെൻഷന്റെ ഭാഗമായി j സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫിലഡൽഫിയ ടീമിന്റെ ക്യാപ്റ്റൻ സാബു സ്കറിയായും സംഘവും ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി. ചാമ്പ്യൻ ടീമിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായിരുന്നു. തുടക്കം മുതൽ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവർ ഫൈനലിൽ മികവ് തെളിയിച്ചാണ് കിരീടം നേടിയത്. ഒന്നാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യൻമാർക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി. രണ്ടാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിലെ…
റവ. ബിജു പി. സൈമൺ ,ഷെലിന് അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ മാർത്തോമാ സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റവ . ബിജു പി. സൈമൺ (വികാരി, സെന്റ് ജോൺസ് മാർത്തോമാ ഇടവക ന്യൂയോർക് ),ഷെലിന് അന്നാ ജോൺ വർഗീസ് (മണ്ഡലം മെമ്പർ, ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച്),ഈപ്പൻ ഡാനിയൽ (ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമാ ചർച്ച്)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ന് വൈകിട്ടാണ് വോട്ടെടുപ്പു പൂർത്തിയായതും ഫലപ്രഖ്യാപനവും നടന്നത്. നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് രണ്ടു സ്ഥാനാർത്ഥികൾ വിജയം കൈവരിച്ചത്. വിജയിച്ച സ്ഥാനാർത്ഥികളെ ഭദ്രാസന എപ്പിസ്കോപ്പ ഡോ. എബ്രഹാം മാർ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ…
‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു
ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് റവ.ഫാ. കുറിയാക്കോസ് പുതുപ്പാടി രചിച്ച ‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് ആദ്യകോപ്പി നല്കിക്കൊണ്ടായിരുന്നു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെയും ആത്മീയ സത്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ എന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രകാശനസന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്റെയും ക്രൈസ്തവ ആദ്ധ്യാത്മികതയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ…
ഡാളസ് കേരള അസോസിയേഷൻ മേയർ വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി
ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം നൽകി. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 5:30-ന് ഗാർലാന്റിലുള്ള കേരള അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച ഈ സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും പ്രമുഖ ഡോ:എം വി പിള്ളൈ ,സണ്ണിവെയ്ൽ മേയർ സജി ജോർജ് ,കൗൺസിലർ മനു ഡാനി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനിൽ ആറന്മുള (ഹൂസ്റ്റൺ )ഉൾപ്പെടെ നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു. ചടങ്ങിൽ ഇരു വിശിഷ്ടാതിഥികളെയും ഡോ:എം വി പിള്ളൈ സദസ്സിനു പരിചയപ്പെടുത്തി തുടർന്ന്…
മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത
ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികൾക്കും ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന ഗംഭീരമായ പൊതുസമ്മേളനത്തിനും മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു. പൊതുസമ്മേളനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ-ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ചു . അസ്സി -വികാരി റവ. ജെസ്വിൻ ജോണിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യൻ സ്വാഗതം ആശംസിച്ചു. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ സന്ദേശത്തിലൂടെ ഇടവകയുടെ 50 വർഷത്തെ വിശ്വാസയാത്രയിൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കായി നന്ദി അർപ്പിച്ചു. യോശുവ 4:6 ഉദ്ധരിച്ച്, ഈ ജൂബിലി ആഘോഷം സ്വന്തം നേട്ടങ്ങളെയല്ല, മറിച്ച് ദൈവം സഭയിലൂടെ ചെയ്ത…
മിഷിഗണിൽ മിലന്റെ 27-ാം വാർഷികത്തിൽ ടി.ഡി രാമകൃഷ്ണൻ പങ്കെടുക്കുന്നു
മലയാള നോവൽ ചരിത്രത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ മില( Michigan literary association of North America) ൻറെ 27)o വാർഷികദിനത്തിൽ സംബന്ധിക്കുമെന്ന് മിലൻ പ്രസിഡണ്ട് ആന്റണി മണലേൽ പറഞ്ഞു. ചരിത്രം, മിത്ത്, സയൻസ്, ഇവയെ ആസ്പദമാക്കി രചിച്ച നോവലാണ് ‘ഫ്രാൻസിസ് ഇട്ടിക്കോരയും’, കോരപ്പാപ്പന് സ്തുതിയായിരിക്കാട്ടെ’ യും. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചതാണ്. ഇതിന് കേരള സാഹിത്യ അക്കാഡമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്. ‘ഫ്രാൻസിസ് ഇട്ടിക്കോര’, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ‘ആൽഫ’, ‘മാമ ആഫ്രിക്ക’ എന്നീ കൃതികൾ ഇoഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ടി .ഡി ചലച്ചിത്രരംഗത്തും സ്വന്തം വ്യക്തിമുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. ‘ഭ്രമയുഗo’, ‘ബൾട്ടി’ എന്നീ ചിത്രങ്ങൾക്ക് സംഭാഷണവും ‘ഓള് ‘ എന്ന ചലച്ചിത്രത്തിന് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്. വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത് കാര്യപരിപാടികൾ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 – മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 വെള്ളി മുതൽ 6 ഞായർ വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ.പി.സി ചർച്ചിൽ (6180 NW 11th Street, Sunrise) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രാസംഗികരും ഉണർവ് പ്രഭാഷകരുമായ റവ. ഡോ. വിൽസൻ വർക്കി, റവ.ഡോ. തോംസൺ കെ.മാത്യൂ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസമായ സെപ്റ്റംബർ 6 ന് ഞായറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടത്തപ്പെടും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതൽ 12.30 വരെയും കൗൺസിൽ യോഗം 2 മുതൽ 4 വരെയും ഉണ്ടായിരിക്കുന്നതാണ്. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ…
