ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7:30-ന് ആരംഭിച്ച തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇന്ത്യയിൽ മിയാവു രൂപതയുടെ മെത്രാൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിലും തിരുസഭയുടെ വളർച്ചയിലും പരിശുദ്ധ ദൈവമാതാവിനുള്ള പ്രത്യേക പങ്കിനെക്കുറിച്ച് ബിഷപ്പ് അനുസ്മരിച്ചു. മാതാവിന്റെ മാതൃകയും മധ്യസ്ഥതയും ദൈനംദിന ജീവിതത്തിൽ വലിയ വഴികാട്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ദേവാലയത്തിന് പിൻവശത്തായി നിർമ്മിക്കുന്ന പുതിയ സൺഡേ സ്കൂൾ മന്ദിരമായ ‘ഹൊറൈസൺ സെന്ററി’ന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ബിഷപ്പ് മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ അതിഥിയായി നിർവ്വഹിച്ചു. വിശുദ്ധ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ…
Category: AMERICA
മതപരമായ ജീവകാരുണ്യ സംഘടനകൾക്ക് 200 കോടി ഡോളറിന്റെ ചരിത്രപരമായ ഫണ്ടുമായി ട്രംപ് ഭരണകൂടം
വാഷിംഗ്‌ടൺ ഡി സി :വിദേശ സഹായ രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ആഗോള ആരോഗ്യ-മാനുഷിക സേവനങ്ങൾക്കായി വിശ്വാസാധിഷ്ഠിത സംഘടനകൾക്ക് ഏകദേശം 200 കോടി ഡോളറിന്റെ പങ്കാളിത്ത ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്തരം സംഘടനകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള ആരോഗ്യ വിദേശ സഹായമാണിത്. വേൾഡ് വിഷൻ (World Vision), കംപാഷൻ ഇന്റർനാഷണൽ (Compassion International), സമരിറ്റൻസ് പഴ്സ് (Samaritan’s Purse) തുടങ്ങിയ പ്രമുഖ ആഗോള സംഘടനകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ‘അമേരിക്ക ഫസ്റ്റ് ആഗോള ആരോഗ്യ തന്ത്രത്തിന്റെ’ (AFGHS) ഭാഗമായി, 20-ലധികം രാജ്യങ്ങളിലെ വിശ്വാസാധിഷ്ഠിത ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആരോഗ്യ സേവനങ്ങൾക്കുമായി 140 കോടി ഡോളർ വകയിരുത്തിയിരിക്കുന്നു. ഇതിലൂടെ 30,000-ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും പിന്തുണയും ലഭിക്കും. ദുരന്തമുഖങ്ങളിൽ പെട്ട 7 ദശലക്ഷത്തോളം ആളുകളിലേക്ക് സഹായം എത്തിക്കുന്നതിനായി സമരിറ്റൻസ് പഴ്സിനും മറ്റ് കൺസോർഷ്യങ്ങൾക്കുമായി…
ഫൊക്കാന-ഫോമാ: കണ്‍വന്‍ഷനുകള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്ര)
ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ എന്തിനു വേണ്ടി? ഇവരുടെ നാഷണല്‍ കണ്‍വന്‍ഷനുകള്‍ കൊണ്ട് സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു പ്രയോജനം? ഈ ചോദ്യം പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഫൊക്കാന ഉണ്ടായ കാലം മുതല്‍ ഇതു കേള്‍ക്കുന്നു. ഫോമാ വന്നപ്പോഴും ഇത് ആവര്‍ത്തിക്കുന്നു. ഇനി മറിച്ചൊരു ചോദ്യം: ‘ഈ സംഘടനകള്‍ കൊണ്ട് നിങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ? സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത് ഒരു പരിപാടിയിലും പങ്കെടുക്കാതെ, ഓസില്‍ വായിക്കുവാന്‍ കിട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കാന്‍ പെണ്ണുംപിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശപൂണ്ടവരാണ്. ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകള്‍ ചെറിയ കേരള സമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശു മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമുള്ള…
കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും കാര്യം മനസ്സിലായോ?: ജെയിംസ് കൂടൽ
ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പല തലങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ്. പഴയ മഹത്വത്തിന്റെ ഓർമ്മ മാത്രം കൊണ്ട് പുതിയ ഇന്ത്യയിൽ രാഷ്ട്രീയ വിജയം നേടാനാവില്ല. പുതിയ തലമുറയെ ആകർഷിക്കാനും പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനർനിർമിക്കാനും യുവ നേതൃത്വത്തെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ഒരു ചടങ്ങിലെ ആശയക്കുഴപ്പമായി മാത്രം കണ്ടാൽ കോൺഗ്രസിന് വീണ്ടും തെറ്റും. പൂർണ്ണഗാനം ആലപിച്ചതിനെ സോണിയ ഗാന്ധി എതിർത്തുവെന്നാണ് ബിജെപിയുടെ ആരോപണം; മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതിനാൽ പ്രചരിക്കുന്ന വീഡിയോയെ അടിസ്ഥാനമാക്കി ഉദ്ദേശ്യം തീർപ്പുകൽപ്പിക്കുന്നത് ശരിയല്ല. പക്ഷേ വിവാദം ഉയർത്തുന്ന വലിയ ചോദ്യം മറ്റൊന്നാണ്: കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം എത്രത്തോളം വ്യക്തമാണ്? സേവാദൾ മുതൽ ദേശീയ നേതൃത്വം വരെ ഓരോ ഘടകത്തിനും…
അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം): ജയൻ വർഗീസ്
മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ നിഗമനങ്ങൾ നിലനിൽക്കുമ്പോളും മനുഷ്യൻ എന്ന മനോഹര ജീവിയോടുള്ള പരമമായ സ്നേഹത്തിന്റെ പരിലാളനങ്ങളുമായി ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ചിന്താ സാന്നിധ്യംഅംഗീകരിക്കുന്നവരായി വളരെപ്പേർ ഇന്നും ലോകത്തുണ്ട്. മനുഷ്യ പുരോഗതിയുടെ മഹത്തായ നാഴികക്കല്ലുകൾ താണ്ടി ഇന്നുകളുടെ ഇടനാഴികളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസുകളുടെ തോളത്തു കയ്യിട്ടു നിൽക്കുന്ന മാനവിക ശാസ്ത്രം തനിക്കു പിന്നിൽ മറ്റൊന്ന് ഉണ്ടെന്നുസമ്മതിക്കുന്നേയില്ല. മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ ചരിത്രാതീതമായ പിൻ നടപ്പിൽ കേവലമായ മുപ്പത്തഞ്ചുലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് അവന്റെ പൂർവികർ രണ്ട് കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഇതാകട്ടെ പ്രപഞ്ചാരംഭത്തിനു കാരണമായി എന്ന് അവൻ കണ്ടെത്തിയ ബിഗ്ബാങ് മുതലുള്ളകാലപ്പഴക്കത്തിന്റെ കേവലമായ 0 .25 ശതമാശനം മാത്രവും.…
എഡ്മൻ്റണിൽ മഞ്ചാടി മലയാളം സ്കൂൾ പുതിയ അഡ്മിഷൻ ഓഗസ്റ്റ് 20 വരെ
എഡ്മൻ്റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടന ആയ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026-2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കേരള സർക്കാരിൻ്റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു. എല്ലാ വ്യാഴാഴ്ചകളിലും വൈകീട്ട് ഓൺലൈൻ ആയി ആണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷൻ്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്റ്റർ ചെയ്യാൻ assetalberta@gmail.com ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക. Ph.587-983-3941.
പി. സി. എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ വെച്ച് നിര്യാതനായി. ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കേരളത്തിൽ കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. ഭൗതിക സംസ്‌കാരം പിന്നീട്.
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 10): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ദർശനവും അയ്യൻകാളിയുടെ സമരജ്വാലയും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും വേർതിരിച്ച് മാത്രം മനസ്സിലാക്കുന്നത് ചരിത്രത്തിന്റെ ഒരു വലിയ ഭാഗം അടർത്തി മാറ്റുന്നതിനു തുല്യമാണ്. ഇരുവരും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത പ്രവർത്തനരീതികളിലൂടെ സാമൂഹിക പരിഷ്കർത്താക്കളായി ഉയർന്നുവന്നവരായിരുന്നു. ഗുരുവിന്റെ ദർശങ്ങളിൽ ആത്മീയത, മനുഷ്യസമത്വം, അറിവ്, സംഘടന, വിദ്യാഭ്യാസം,തൊഴിൽ ,ആത്മാഭിമാനം എന്നിവ ഉണ്ടായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ അവകാശസമരം, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ അവകാശം, സാമൂഹിക മാന്യത, രാഷ്ട്രീയ ഇടപെടൽ എന്നിവ കൂടുതൽ നേരിട്ടുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ഇവരുടെ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഴത്തിലുള്ള ആശയധാര ഉണ്ടായിരുന്നു. മനുഷ്യനെ അവന്റെ ജന്മത്തിന്റെ പേരിൽ തരം താഴ്ത്തിക്കാണിക്കുന്ന സാമൂഹിക വ്യവസ്ഥയെ നിരസിക്കുക, മനുഷ്യന്റെ അന്തസ്സിനെ ഉയർത്തുക, വിദ്യാഭ്യാസത്തിലൂടെ അടിച്ചമർത്തപ്പെട്ടവരെ ശക്തരാക്കുക, സംഘടനയിലൂടെ അവകാശങ്ങൾ നേടിയെടുക്കുക എന്നീ ആശയങ്ങൾ കേരളത്തിന്റെ നവോത്ഥാന…
നിധിന്‍ മോഹന്‍ (50) ലോംഗ് ഐലന്റില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലന്റ് ഫാർമസി ഉടമ നിധിൻ മോഹൻ (50) ഓഗസ്റ്റ് 15-ാം തീയതി തീയതി ശനിയാഴ്ച നിര്യാതനായി. പത്നി ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലന്റിൽ താമസിച്ചുവരികയായിരുന്നു. പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും, രാധാമണി നായരുടെയും, ഹൂസ്‌റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്. പൊതുദര്‍ശനം: ഓഗസ്റ്റ് 19 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ ക്ലൗഡ് ആര്‍ ബോയ്ഡ്-സ്പെന്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702) സംസ്കാരം: ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9:00 മണിമുതല്‍ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ (Mt. Pleasant Cemetery, 41 Main Street,…
ഇന്ത്യയെ കൊള്ളയടിച്ചതാര് ? : ജെയിംസ് കുരീക്കാട്ടില്‍
(ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അമേരിക്കയിലെങ്ങും പൊടിപൊടിക്കുകയാണ്. ആഘോഷിക്കുന്നത് വെള്ളക്കാരൊന്നുമല്ല കേട്ടോ. ഇന്ത്യയെകാൾ ജീവിക്കാൻ കൊള്ളുന്ന നാട് അമേരിക്ക ആയത് കൊണ്ട് ഇന്ത്യ ഉപേക്ഷിച്ച് പോന്ന ഇന്ത്യക്കാർ തന്നെയാണ്. മുമ്പൊരിക്കൽ ഇത് പോലൊരു സ്വാതന്ത്ര്യ ദിനത്തിൽ, ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ളയെ കുറിച്ച് പരിചയക്കാരിൽ ഒരാൾ ഒരു ഗ്രൂപ്പിൽ എഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിയ ഒരു കുറിപ്പാണിത്. അന്ന് fb യിൽ പോസ്റ്റ് ചെയ്യാൻ തോന്നിയില്ല. ഇപ്പോൾ ഒരു തോന്നൽ. ഒന്നിനുമല്ല. വെറുതെയിരിക്കുമ്പോൾ തെറി കേൾക്കാൻ ഒരുരസത്തിന് ……..) ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത്…
