ചിക്കാഗോയിൽ ബസിനുള്ളിൽ വയോധികനെ മർദിച്ച മൂന്ന് കൗമാരക്കാർക്കായി തിരച്ചിൽ

ചിക്കാഗോ: ഡിസംബർ 16-ന് ചിക്കാഗോയിലെ സി.ടി.എ (CTA) ബസിനുള്ളിൽ 62 വയസ്സുകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച മൂന്ന് കൗമാരക്കാർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സൗത്ത് സിസറോ അവന്യൂവിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലായിരുന്നു ആക്രമണം നടന്നത്. നീല ജാക്കറ്റ് ധരിച്ച കൗമാരക്കാരൻ, ഫർ ഹൂഡുള്ള ചുവന്ന ജാക്കറ്റ് ധരിച്ചവൻ, വെള്ള ഹൂഡുള്ള ഗ്രേ ജാക്കറ്റ് ധരിച്ചവൻ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഡിസംബർ 16 വൈകുന്നേരം 5:40-ഓടെയാണ് സംഭവം. അക്രമത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏരിയ 4 ഡിറ്റക്ടീവുകളെയോ (312-746-8251) അല്ലെങ്കിൽ CPDTIP.com വഴിയോ വിവരമറിയിക്കണമെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു. : ഈ വാർത്തയുടെ വിശദാംശങ്ങൾ ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റാണ് നൽകിയത്.

പാത്രിയാർക്കൽ സഭ: ചാക്കോ കളരിക്കൽ

സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്താൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയായിൽ കറങ്ങുന്നുണ്ട്. ആ വാർത്ത ശരിയോ തെറ്റോയെന്ന് എനിക്കറിയില്ല. എങ്കിലും, പാത്രിയാർക്കൽ സഭകളുടെ ഉത്ഭവചരിത്രത്തെ സംബന്ധിച്ചും കത്തോലിക്ക സഭയിലെ അതിന്റെ സ്ഥാനത്തെ സംബന്ധിച്ചും സീറോ മലബാർ സഭ ഒരു പാത്രിയാർക്കൽ സഭയാകാൻ ചരിത്രപരമായും സഭാപാരമ്പര്യപരമായും യോഗ്യതയുണ്ടോ എന്നും സീറോ മലബാർ സഭയെ പാത്രിയാർക്കൽ സഭയായി ഉയർത്തിയാൽ സഭയ്ക്ക് മൊത്തത്തിലും പ്രത്യേകിച്ച് വിശ്വാസികൾക്കും അതുകൊണ്ട് ആദ്ധ്യാത്മികമായും ഭരണപരമായും മറ്റുരീതിയിലും എന്തു പ്രയോജനമാണ് എന്നതു സംബന്ധിച്ചുമുള്ള എൻറെ അഭിപ്രായമാണ് നിങ്ങളുടെ അറിവിലേക്കായി ഞാനിവിടെ പങ്കുവയ്ക്കുന്നത്. പുരുഷാധിപത്യത്തിന്റെ ചരിത്രമാണ് പാത്രിയാർക്കിയുടെ ചരിത്രം. പഴയനിയമകാലം മുതൽ എന്നുവെച്ചാൽ ഹീബ്രു ബൈബിളിന്റെ കാലഘട്ടം മുതൽ ഇസ്രായേൽ ഗോത്രത്തലവന്മാർ അബ്രഹാം, ഐസക്, ജോസഫ് എല്ലാം പാത്രിയാർകാമാരായിരുന്നു. പുരുഷന്മാർ നയിക്കു ന്നു; സ്ത്രീകൾ പിന്തുണയ്ക്കുന്നു. ദൈവത്തെപ്പോലും പുരുഷ ശിരഃസ്ഥാനിയായി കാണുന്നു. അപ്പോൾ ചരിത്രപരമായ…

സന്തുലിതാവസ്ഥ നിലനിർത്തുന്നത് സെൻസർഷിപ്പായി മാറുമ്പോൾ (എഡിറ്റോറിയല്‍)

ഇന്ന് ഇന്റർനെറ്റിൽ സംസാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആരുടെ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടണമെന്നും ആരുടെ ശബ്ദങ്ങൾ കേൾക്കപ്പെടണമെന്നും സ്വകാര്യ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ നിർണ്ണയിക്കുന്നു. ഈ പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദുവാകട്ടേ ഇന്ത്യയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വേദി എന്നാണ് ഇന്റർനെറ്റ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. എല്ലാവർക്കും ഭയമില്ലാതെ സംസാരിക്കാൻ കഴിയുമായിരുന്ന വേദി. എന്നാല്‍, ഇപ്പോൾ ആ സ്വപ്നം തകർന്നു. ആര് സംസാരിക്കും എന്നതല്ല, ആരെ കേൾക്കും എന്നതാണ് ഇപ്പോൾ ചോദ്യം. കോടതികളോ പാർലമെന്റോ അല്ല, മറിച്ച് ഒരുപിടി സാങ്കേതിക കമ്പനികളുടെ അടച്ചിട്ട മുറികളിൽ പ്രവർത്തിക്കുന്ന നിയമസംഹിതയാണ് ഈ തീരുമാനം എടുക്കുന്നത്. ഏറ്റവും വലിയ ഡിജിറ്റൽ സമൂഹമായ ഇന്ത്യയിൽ, ഈ പോരാട്ടം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സംസാര സ്വാതന്ത്ര്യം എന്നാൽ ഇനി ഒരു പോസ്റ്റ് പോസ്റ്റ് ചെയ്യുക എന്നല്ല അർത്ഥമാക്കുന്നത്. പോസ്റ്റ് അങ്ങനെ തന്നെ തുടരുന്നു. പക്ഷേ, ആരും…

കുപ്രസിദ്ധമായ എപ്സ്റ്റീന്‍ ഫയയലുകളില്‍ നിന്ന് ട്രം‌പ് ഉള്‍പ്പെട്ട 16 ഫയലുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി!

ട്രംപിന്റെ ഫോട്ടോ ഉൾപ്പടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട 16 ഫയലുകൾ യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റ് പെട്ടെന്ന് നീക്കം ചെയ്തത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഈ നീക്കം സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ സംബന്ധിച്ച് അമേരിക്കയില്‍ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറഞ്ഞത് 16 നിർണായക ഫയലുകൾ യുഎസ് നീതിന്യായ വകുപ്പിന്റെ പൊതു വെബ്‌സൈറ്റിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോകള്‍ ഉള്‍പ്പെട്ട ഫയലുകളാണ് അപ്രത്യക്ഷമായതെന്ന് പറയുന്നു. ഈ ഫയലുകൾ വെള്ളിയാഴ്ച വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തെങ്കിലും ശനിയാഴ്ചയോടെ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്‌തു. നഗ്നരായ സ്ത്രീകളെയും കലാസൃഷ്ടികളെയും ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകളും ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, എപ്‌സ്റ്റൈൻ, ഗിസ്ലെയ്ൻ മാക്സ്‌വെൽ എന്നിവരെ ഒരുമിച്ച് കാണിക്കുന്ന ഫോട്ടോകളും കാണാതായവയില്‍ ഉൾപ്പെടുന്നു. ഫർണിച്ചറുകളിലും ഡ്രോയറുകളിലും സൂക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം ഫോട്ടോഗ്രാഫുകളുടെ…

ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ : കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആർജ്ജവത്തായ അനുഭവ സമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ നൽകിയ നാട്ടിൽ ഇപ്പോൾ അമർഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡൽ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകൾ, പാട്ടുകൾ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടൻ പാട്ടുകളുടെ പദസംവിധാനത്തിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം, വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയിൽ എത്തിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുൻകാല എഴുത്തുകാരെപോലെ അക്ഷരങ്ങൾ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അർഥസംവേദനക്ഷമതയുള്ളതായിരുന്നു. കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ? കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ?…

ക്രിസ്മസ് മുഖമുദ്രകൾ (കവിത): എ.സി. ജോര്‍ജ്

ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ കൊല്ലും കൊലയും…

എപ്സ്റ്റീൻ ഫയൽസ്: മൈക്കൽ ജാക്‌സൺ, മിക്ക് ജാഗർ, ബിൽ ക്ലിന്റൺ തുടങ്ങിയവർ ജെഫ്രി എപ്സ്റ്റീനോടൊപ്പമുള്ള ഫോട്ടോകളില്‍

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വീണ്ടും ചര്‍ച്ചാ വിഷയമായി. പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, റോക്ക് ഇതിഹാസം മിക്ക് ജാഗർ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള എപ്‌സ്റ്റീന്റെ ആയിരക്കണക്കിന് രേഖകളും നൂറുകണക്കിന് ഫോട്ടോഗ്രാഫുകളും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഫോട്ടോകൾ ലോകമെമ്പാടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതുതായി പരസ്യപ്പെടുത്തിയ രേഖകൾ വീണ്ടും ആഗോള ശ്രദ്ധ ആകർഷിച്ചു. ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട, പിന്നീട് ജയിലില്‍ ആത്മഹത്യ ചെയ്ത, ജെഫ്രി എപ്സ്റ്റീന്റെ മുമ്പ് വെളിപ്പെടുത്താത്ത നിരവധി ഫോട്ടോകൾ ഈ രേഖകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്, അവയിൽ നിരവധി ആഗോള സെലിബ്രിറ്റികൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ഇതിഹാസ പോപ്പ് ഗായകൻ മൈക്കൽ ജാക്‌സൺ, പ്രശസ്ത സംഗീതജ്ഞൻ മിക്ക് ജാഗർ, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയ പേരുകൾ ഇതിൽ ഉൾപ്പെടുന്നു. ദീർഘകാലമായി കാത്തിരുന്ന സർക്കാർ വെളിപ്പെടുത്തലിന്റെ ഭാഗമായി…

സിറിയയില്‍ യു എസ് സൈനികരുടെ മരണത്തിന് പ്രതികാരം ചെയ്തു; ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി

രണ്ട് അമേരിക്കൻ സൈനികരുടെ മരണത്തിന് പ്രതികാരമായി സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്കുകൾ നിരവധി ഭീകര ഒളിത്താവളങ്ങൾ നശിപ്പിക്കുകയും തുടർ നടപടികളുടെ സാധ്യതയെക്കുറിച്ചുള്ള സൂചന നൽകുകയും ചെയ്തു. മധ്യ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച അമേരിക്ക വൻ വ്യോമാക്രമണം നടത്തി. അടുത്തിടെ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിനു മറുപടിയായാണ് ഈ ആക്രമണങ്ങൾ. ഐഎസ് ശൃംഖലയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. “ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്” എന്ന പേരിലാണ് സൈനിക നടപടി നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഐഎസ് ഭീകരരേയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആയുധ ഡിപ്പോകളെയും ലക്ഷ്യമിട്ടായിരുന്നു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ഹെഗ്‌സെത്ത് സൂചന നൽകി. ഈ…

“അച്ചോ, അച്ചനിതു വാങ്ങേണ്ട!” (ഉമ്മൻ കാപ്പിൽ)

വിളവെടുപ്പിനപ്പുറം: സസ്യങ്ങളെയും വൃക്ഷങ്ങളെയും അതിയായി സ്നേഹിച്ചിരുന്ന ഒരു വൈദികൻ ഒരു ദിവസം രാവിലെ അയൽപക്കത്തെ ഒരു ചെറിയ നഴ്സറിയിലേക്ക് നടന്നു. തൈകളുടെ നിരകൾക്കിടയിൽ അലഞ്ഞു നടന്ന അദ്ദേഹം ഒരു ചെറിയ ഫലവൃക്ഷ തൈ കണ്ട് അടുത്ത് ചെന്നു. അതിന്റെ ഇളം ശാഖകളും പുതിയ ഇലകളും അദ്ദേഹത്തെ ഒന്ന് ഉണർത്തി. ഒരുപക്ഷേ പ്രതീക്ഷ, ഒരുപക്ഷേ ശീലം! അങ്ങനെ അദ്ദേഹം അത് കരുതലോടെ ഉയർത്തി പണം കൊടുക്കാനായി കൗണ്ടറിലേക്ക് കൊണ്ടുപോയി. വില അന്വേഷിച്ചപ്പോൾ കടയുടമ അദ്ദേഹത്തെയും ആ ഫല വൃക്ഷത്തൈയും ഒന്ന് നോക്കി. മുന്നിൽ നിൽക്കുന്ന ആൾ സുപരിചിതനും ആദരണീയനുമായ ഒരു പുരോഹിതൻ. പ്രായം എൺപതിനു മുകളിൽ. ഈ ചെടി വിറ്റാൽ അല്പം പണം ലഭിക്കും. എങ്കിലും അല്പം മടിയോടെ അയാൾ പറഞ്ഞു: “അച്ചോ, അച്ചനിതു വാങ്ങേണ്ടാ!” വൈദികൻ അല്പം അമ്പരന്നു. ആദ്യമായിട്ടാണ് ഒരു കടക്കാരൻ വാങ്ങരുത് എന്ന് പറയുന്നത്.…

ക്രിസ്മസ് ആശംസകൾ (ലേഖനം): ജയൻ വർഗീസ്

രണ്ടായിരം സംവത്സരങ്ങളുടെ സുദീർഘമായ കാലഘട്ടം ഓരോ ഡിസംബറിലും ആവർത്തിക്കപ്പെടുന്ന പ്രതീക്ഷകളുടെ ഒരു ജന്മോത്സവം.. ഡിസംബർ പിറക്കുന്നതോടെ പടിഞ്ഞാറൻ നാടുകൾ ഈ പ്രതീക്ഷയുടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഇന്നിപ്പോൾ പടിഞ്ഞാറിന്റെ ഈ ഉത്സവം ലോകംഏറ്റെടുക്കുകയും ലോകമാസകലം ആഘോഷിക്കപ്പെടുന്ന ഒരുത്സവമായി മാറുകയും ചെയ്തു. ജനജീവിതത്തിൽപുത്തൻ പ്രതീക്ഷയുടെ നിറ ദീപങ്ങൾ തെളിയിക്കുന്ന ഈ ഉത്സവം പുതു വർഷത്തിലേക്കുള്ള ചവിട്ടുപടിയായി വർത്തിച്ചുകൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിനു താങ്ങും തണലുമായി നിൽക്കുന്നു.. സമൂഹമായി ജീവിക്കുന്നതിനുള്ള പരിശീലനം ജന്മ വാസനയായി നേടിയെടുത്ത മനുഷ്യ വർഗ്ഗം അടുത്ത ഒരു വർഷത്തേക്കുള്ള മാനസികമായ പ്രവർത്തണോർജ്ജം നേടിയെടുക്കുന്നത്‌ ഡിസംബർ മാസത്തിലെ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ നിന്നാണെന്നു പറഞ്ഞാൽ അത്അംഗീകരിക്കുന്നവരായിരിക്കും ലോക ജനതയിലെ മഹാ ഭൂരിപക്ഷവും എന്നതാണ് സത്യം. ക്രിസ്തു ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലെന്ന് വാദിക്കുന്ന ഭൗതിക വാദികൾക്ക് പോലും പ്രത്യക്ഷമായൊ പരോക്ഷമായോ ഈ പ്രതീക്ഷയുടെ…