അറ്റ്ലാന്റ: വിവാഹരാത്രിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നവവരൻ ഡേവ് ഫിജി മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ ഭാര്യ ജെസ്‌നി സാം കേസ് ഫയൽ ചെയ്തു. 2026 മേയ് 29-ന് ജോർജിയയിലെ ഡോസൺവില്ലിലുള്ള ‘ദി റിവിയർ’ വിവാഹവേദിയിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ഡേവ് ഫിജിയും ജെസ്‌നിയും ഹെലികോപ്റ്ററിൽ യാത്രതിരിച്ചത്. വിവാഹ പാക്കേജിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക യാത്രയായിരുന്നു ഇതെന്നാണ് കുടുംബം അറിയിച്ചത്. പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്സ് പ്രവർത്തിപ്പിച്ചിരുന്ന റോബിൻസൺ R66 ഹെലികോപ്റ്റർ പറന്നുയർന്ന് ഏകദേശം അഞ്ചു മിനിറ്റിനകം വനപ്രദേശത്ത് തകർന്നുവീണു. അപകടത്തിൽ ഡേവ് ഫിജിയും പൈലറ്റ് നിഖിൽ നർഗുണ്ട്കറും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജെസ്‌നി ഏകദേശം ആറുമണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നശേഷമാണ് രക്ഷപ്പെടുത്തപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും യാത്ര റദ്ദാക്കാതെ ഹെലികോപ്റ്റർ പറത്തിയത് അശ്രദ്ധയും നിരുത്തരവാദപരവുമായ നടപടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാലാവസ്ഥ പരിശോധിക്കുന്നതിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും…
Category: AMERICA
വിശ്വാസപരിശീലന ഞായര്‍ രൂപതാതല ഉത്ഘാടനം: “വിശ്വാസം സ്വീകരിക്കുക, ജീവിക്കുക, പങ്കുവക്കുക”- മാര്‍ ജോയ് ആലപ്പാട്ട്
ചിക്കാഗോ/ഫിലഡല്‍ഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്കു നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകര്‍ എന്നരീതിയില്‍ അവര്‍ നിര്‍വഹിക്കുന്ന മഹത്തായ സേവനങ്ങള്‍ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയില്‍പെട്ട കുട്ടികളില്‍ വിശ്വാസവിത്തുകള്‍ വിതക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിനുംവേണ്ടി യു. എസിലെ കത്തോലിക്കാ മെത്രാന്‍സമിതിയും (USCCB), ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതയും സംയുക്തമായി ആഹ്വാനംചെയ്യുന്ന വിശ്വാസപരിശീലന ഞായറാഴ്ച്ചയുടെ (Catechetical Sunday) രൂപതാതല ഉത്ഘാടനം അഭിവന്ദ്യ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാദേവാലയത്തില്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച്ച ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനായും, രൂപതാ മതബോധന ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്‍റ് പാസ്റ്റര്‍ റവ. ഫാ. മാത്യു പള്ളിവാതുക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം വിശ്വാസപരിശീലന അദ്ധ്യാപകരെയും, കുട്ടികളെയും, വിശ്വാസിസമൂഹത്തെയും സാക്ഷിയാക്കി മാര്‍ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് രൂപതാതല ഉത്ഘാടനം…
ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ
ഡാളസ് : ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ ആഭിമുഖ്യത്തിൽ റൗലറ്റ് ചർച്ച് ഓഫ് ഗോഡിൽ സെപ്റ്റംബർ 25 മുതൽ 27 വരെ ബ്രേക്ക് എവരി ചെയിൻ ( Break Every Chain ) എന്ന നാമഥേയത്തിൽ ഉണർവ്വ് യോഗങ്ങൾ. പാസ്റ്റർ അനീഷ് ഏലപ്പാറയാണ് ഈ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 9 മണിക്ക് അവസാനിക്കും. ഞാറാഴ്ച നടകുന്ന വിശുദ്ധ സഭായോഗം രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചക്ക് 12.30 ന് അവസാനിക്കും. ഡോ. തോമസ് ഇടിക്കുളയാണ് ഈ സഭയുടെ സീനിയർ ശുശ്രൂഷകനായ് സേവനമനുഷ്ടിക്കുന്നത്. ആത്മീക നവീകരണമാണ് ഈ കൺവൻഷൻ ലക്ഷ്യമാക്കുന്നത്. സഭാവ്യത്യാസം ഇല്ലാതെ ഏവരെയും ഈ കൺവൻഷനിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് സഭാ ഭാരവാഹികൾ. Church Address: Crose view Church of God, 8501 Liberty Grove Road,…
ഹ്യൂസ്റ്റൺ, വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിയേറ്റു വിദ്യാർത്ഥി മരിച്ചു
ഹ്യൂസ്റ്റൺ, ടെക്സസ്: ടെക്സസിലെ വെസ്റ്റ്ഫീൽഡ് ഹൈസ്കൂളിന് സമീപം വെടിയേറ്റു 15 കാരനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ഈ ദാരുണ സംഭവം നടന്നത്. ഹൈസ്കൂളിന് സമീപമുള്ള എല്ല ബൊളിവാർഡിന് സമീപത്തുവെച്ചാണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. സ്പ്രിംഗ് ഐ.എസ്.ഡി അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനും ഹൈസ്കൂളിനും ഇടയിലുള്ള നടപ്പാതയിലാണ് സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് 2:30-ന് സ്കൂൾ വിട്ടതിന് ശേഷം, ഏകദേശം 3 മണിക്ക് തൊട്ടുമുമ്പാണ് ഡെപ്യൂട്ടിമാരും സ്പ്രിംഗ് ഐ.എസ്.ഡി പോലീസും സ്ഥലത്തെത്തിയത്. സ്കൂൾ സമയം കഴിഞ്ഞിരുന്നതിനാൽ ആ സമയത്ത് കാമ്പസിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നുവെന്ന് ഷെരീഫ് ഗൊൺസാലസ് അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥിയും മറ്റ്15 വയസ്സുകാരനായ മറ്റൊരു ആൺകുട്ടിയും തമ്മിൽ വാക്കേറ്റമോ സംഘർഷമോ ഉണ്ടാവുകയും, തുടർന്ന് വിദ്യാർത്ഥിക്ക് വെടിയേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സംഭവസ്ഥലത്തുനിന്നും കാൽനടയായി ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. ഡ്രോണുകളുടെ സഹായത്തോടെയാണ് പോലീസിന്റെ…
അഡ്വ. ജോബ് മൈക്കിളിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ചങ്ങനാശേരി മുൻ എം.എൽ.എയും കേരള കോൺഗ്രസ് സെൻട്രൽ കമ്മിറ്റി അംഗവുമായ അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിലെ ഇന്ത്യൻ-യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിൽ ഊഷ്മളമായ സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്, പ്രവാസി കേരള കോൺഗ്രസ്, ഫോമാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ചു. ബ്രൂസ് കൊളമ്പേൽ എംസിയായി ചടങ്ങ് നിയന്ത്രിച്ചു. ഫിനാൻസ് ഡയറക്ടർ സണ്ണി കരിക്കൽ മുഖ്യാതിഥിയായ അഡ്വ. ജോബ് മൈക്കിളിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. ചങ്ങനാശേരിയുടെ വികസനത്തിനായി അഡ്വ. ജോബ് മൈക്കിൾ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. ജോമോൻ ഇടയാടി പറഞ്ഞു. ചങ്ങനാശേരിയിലെ ജനങ്ങൾ ഇന്നും അഡ്വ.ജോബ് മൈക്കിളിനെ തങ്ങളുടെ നേതാവായി സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. ജോബ് മൈക്കിൾ മുമ്പും സൗത്ത്…
ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർ സമരത്തിന് അനുമതി നൽകി
ചിക്കാഗോ: ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൗൺടൗൺ ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർ സമരത്തിന് അനുമതി നൽകി. യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിൽ 85 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചു. ഹയാത്ത്, മാരിയറ്റ്, ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ 7,000-ത്തിലധികം ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 31-ന് കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂൺ മുതൽ യൂണിയൻ മാനേജ്‌മെന്റുമായി ചർച്ച നടത്തിവരികയായിരുന്നു. ഉയർന്ന ജീവിതച്ചെലവും ജോലിയിലെ ഭാരക്കൂടുതലുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നത്. ചിക്കാഗോയിൽ ഇതിനുമുമ്പ് 2018-ൽ നടന്ന ഹോട്ടൽ തൊഴിലാളി സമരം ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു.
കുഞ്ഞിനെ കട്ടിലിന് പകരം അവനിൽ (Oven) വെച്ച് കൊലപ്പെടുത്തിയ അമ്മയ്ക്ക് 13 വർഷം തടവ്
മിസോറി: മിസോറിയിൽ നവജാത ശിശുവിനെ തൊട്ടിലിന് പകരം അടുപ്പിൽ (Oven) വെച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. മരിയ തോമസ് (28) എന്ന യുവതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്. ഒരു കുട്ടിയുടെ ക്ഷേമത്തിന് ഗുരുതരമായ കുറ്റം ചെയ്തതിൽ മരണത്തിന് കാരണമായി- ചൊവാഴ്ച കോടതിയിൽ മാരിയാ തോമസ് കുറ്റം സമ്മതിച്ചു. 2024 ഫെബ്രുവരിയിലാണ് ഒരു മാസം പ്രായമുള്ള സാറിയ തോമസ് എന്ന കുഞ്ഞ് ഗുരുതരമായ പൊള്ളലേറ്റ് മരിച്ചത്.കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ മാറിപ്പോയി ഒവനിൽ വെച്ചുപോയതാണെന്നായിരുന്നു മരിയ തോമസിന്റെ വാദം. കൊലപാതക കുറ്റം ഒഴിവാക്കിക്കൊണ്ട്, കുട്ടിയുടെ ജീവന് അപായം വരുത്തിയെന്ന കുറ്റം (Endangering the welfare of a child) അംഗീകരിച്ചാണ് ജാക്സൺ കൗണ്ടി കോടതി 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
വിസിറ്റർ വിസ ദുരുപയോഗം തടയണം: യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് അറ്റോർണി ലാൽ വർഗീസിന്റെ കത്ത്
ഡാലസ്: B-1/B-2 വിസിറ്റർ വിസയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക അറിയിച്ചുകൊണ്ടും, ഇത്തരം പ്രവണതകൾ തടയുന്നതിനായി കൂടുതൽ ശക്തമായ പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡാലസിലെ ഇമിഗ്രേഷൻ അറ്റോർണി ലാൽ വർഗീസ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന് കത്ത് നൽകി. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസ്. ഇമിഗ്രേഷൻ നിയമരംഗത്ത് പ്രവർത്തിക്കുന്ന അറ്റോർണി ലാൽ വർഗീസ്, തന്റെ പ്രൊഫഷണൽ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉന്നയിച്ചതെന്ന് കത്തിൽ വ്യക്തമാക്കി. ടൂറിസം, ബന്ധുക്കളെ സന്ദർശിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി B-1/B-2 വിസയിൽ അമേരിക്കയിലെത്തുന്ന ചിലർ പിന്നീട് അനധികൃതമായി ജോലി ചെയ്യുകയും പണമായി പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോട്ടലുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും, തുടങ്ങിയ മറ്റൂ ജോലികളിൽ ഏർപ്പെടുന്നതും ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം പറയുന്നു. പ്രത്യേകിച്ച്, ഓരോ വർഷവും അമേരിക്കയിലെത്തി അഞ്ച്–ആറ് മാസം…
യുഎസ്–ഇറാൻ മഞ്ഞുരുകുന്നോ? യുഎന്നിൽ നിർണായക കൂടിക്കാഴ്ച; ചർച്ച ‘വളരെ മികച്ചത്’, വീണ്ടും കാണുമെന്ന് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും സാധ്യത തെളിയിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രതിനിധി സംഘവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ച “വളരെ മികച്ചതും ഫലപ്രദവുമായിരുന്നു” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തതായി ട്രംപ് പറഞ്ഞു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ട്രംപ് മാധ്യമങ്ങളോട് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. “അവർ വളരെ നല്ല കൂടിക്കാഴ്ച നടത്തി. അത് വളരെ ഫലപ്രദമായിരുന്നു,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതിനു പിന്നാലെ സമീപഭാവിയിൽ മറ്റൊരു കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത…
ഇറാനുമായി കരാറോ, കടുത്ത സൈനിക നടപടിയോ? യുഎന്നിൽ ട്രംപിന്റെ മുന്നറിയിപ്പ്; ലോകനേതാക്കൾക്കിടയിൽ ഭിന്നതയുടെ സ്വരം
ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷത്തിൽ നിർണായക തീരുമാനം മുന്നിലുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ധാരണയിലെത്തണോ അതോ കൂടുതൽ കടുത്ത സൈനിക നടപടി സ്വീകരിക്കണോ എന്നതാണ് തീരുമാനിക്കേണ്ടതെന്ന് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ഇറാനെതിരെ “annihilate” എന്ന വാക്കുപയോഗിച്ചുള്ള ട്രംപിന്റെ പരാമർശം യുഎൻ വേദിയിൽ വലിയ ശ്രദ്ധ നേടി. ലോകസമാധാനവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പ്രധാന ചർച്ചാവിഷയങ്ങളാകാറുള്ള യുഎൻ പൊതുസഭയിലാണ് ഇറാനെതിരെ ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി ഒരു കരാറിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന സൂചന നൽകിയ അദ്ദേഹം, അതേസമയം ധാരണ പരാജയപ്പെട്ടാൽ അമേരിക്ക കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാമെന്നും വ്യക്തമാക്കി. “എനിക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ട്” എന്ന് പറഞ്ഞ ട്രംപ്, ഇറാനുമായി കരാർ ഉണ്ടാക്കി രാജ്യത്തിന് പുനർനിർമാണത്തിനുള്ള അവസരം നൽകുന്നതും മറുവശത്ത് ഇറാനെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതുമാണ് മുന്നിലുള്ള വഴികളെന്ന് വിശദീകരിച്ചു.…
