പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകി; ടെക്സാസിൽ ദമ്പതികൾ അറസ്റ്റിൽ

ടെക്സസ്: ഹൈസ്കൂൾ പ്രോം ഡാൻസ് പാർട്ടിക്ക് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ടെക്സാസിലെ മക്അലൻ  സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ജോൺ മൈക്കൽ (60), ടീന മേരി മക്കിന്റൈർ (55) എന്നിവരെയാണ് മക്അലൻ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യപിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിവന്ന ഒരു ആൺകുട്ടിയിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നിരുന്നു. തുടർന്ന് പോലീസ് അകത്തു കയറിയപ്പോൾ, “പോലീസ് വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കരുത്”, “മദ്യം ഒളിപ്പിച്ചു വെക്കൂ” എന്ന് കൗമാരക്കാരായ കുട്ടികൾ പരസ്പരം രഹസ്യം പറയുന്നത് കേട്ടതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ വീടിന്റെ പിൻഭാഗത്തുനിന്നും നിരവധി മദ്യക്കുപ്പികളും കാനുകളും കണ്ടെത്തുകയും, 16-ഉം 17-ഉം വയസ്സുള്ള 22 കുട്ടികളെ ഇവിടെ ഒത്തുകൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. കുട്ടികൾക്ക് മദ്യം…

റവ. ഇ. ജെ. ജോസഫ്: അജപാലന ശുശ്രൂഷയിലെ ധന്യമായ 44 വർഷങ്ങൾ

മെസ്കീറ്റ് (ഡാളസ്): മാർത്തോമ്മാ സഭയുടെ സീനിയർ വൈദികൻ റവ. ഇ. ജെ. ജോസഫിന്റെ 44-ാമത് (മേയ് 15) പൗരോഹിത്യ ശുശ്രൂഷാ വാർഷികം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. മേയ് 17 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന മധ്യേ ഇടവക ജനങ്ങളുടെയും സഭാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. ഇടവക വികാരി റവ. റെജിൻ രാജു സഭാംഗങ്ങൾക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകൾ നേർന്നു. ഇ. ജെ. ജോസഫ് അച്ചന്റെ ദീർഘനാളത്തെ മാതൃകാപരവും അത്ഭുതങ്ങൾ നിറഞ്ഞതുമായ സേവനങ്ങളെ റെജിൻ അച്ചൻ യോഗത്തിൽ അനുസ്മരിച്ചു. വിശുദ്ധ ബൈബിളിലെ പഴയനിയമ പ്രവാചകനായ ശമുവേൽ ജനങ്ങളോട് പറഞ്ഞതുപോലെ, “ഞാൻ ഇതാ നിൽക്കുന്നു; യഹോവയുടെ മുൻപാകെയും അവന്റെ അഭിഷിക്തന്റെ മുൻപാകെയും എന്നെക്കുറിച്ച് സാക്ഷ്യം പറയുവിൻ” (1 ശമുവേൽ 12:3). കഴിഞ്ഞ 44 വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇ.…

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ

ഡാളസ്: മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വച്ച് ഹൃദയസ്‌തംഭനത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിൻ്റെ വിയോഗത്തോടെ അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഡാളസിൽ വെച്ച് നടക്കും. മെയ് 19 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് അലൻ പട്ടണത്തിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ച് (1015 Sam Rayburn Tollway, Allen, TX 75013) ആരാധനാലയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കൻ, പാശ്ചാത്യ സംഗീത ശൈലികളുടെ സംയോജനത്തിന് ഒരു പ്രത്യേക തിളക്കം നൽകിക്കൊണ്ട് സംഗീത ലോകത്ത് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രസ്തുത യോഗത്തിലുടെ സമൂഹത്തിലെ വിവിധ വ്യക്തികൾ സ്മരിക്കും. സംഗീതാഭുരിചിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർത്തപ്പെട്ട കലാകാരൻ അമേരിക്കൻ സംഗീതത്തിന്റെയും ലോക സംഗീതത്തിന്റെയും പല വിഭാഗങ്ങളും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായി കണ്ടെത്തി. സൂപ്പർ വൈറൽ ഹിറ്റ് ആയ “ആയിരം കണ്ണുമായി” എന്ന ഒറ്റ ഗാനത്തിലൂടെയും മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്നു.…

അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ പ്രവാസി മലയാളി; ദി ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പിട്ട ആദ്യ മലയാളി സണ്ണി വർക്കി: എബി മക്കപ്പുഴ, ഡാളസ്

ഡാളസ്: ബിസിനസ്സ് എന്നാൽ നിർമ്മാണവും എണ്ണയുമാണെന്ന് കരുതിയിരുന്ന കാലത്ത് അറിവ് എന്ന സേവനത്തെ ഒരു ആഗോള ബിസിനസ്സ് മോഡലായി മാറ്റിയ ഒരു ചരിത്ര പരുഷനെ പരിചയപെടുത്തട്ടെ. ഗൾഫുകാർ എന്നെന്നും മനസ്സുകളിൽ സൂക്ഷിക്കുന്ന ഒരു പേര് സണ്ണി വർക്കി.അറിവിന്റെ വഴികാട്ടികളയി ദുബായിൽ എത്തിയ പ്രവാസി മലയാളി കുടുംബം. ഇന്ന് ലോക ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം ഉറപ്പിച്ചു.ലോകരുടെ ഇടയിൽ റാന്നിക്കാർക്കു അഭിമാനമായി മാറി സണ്ണി വർക്കി. കേരളത്തിലെ പത്തനംതിട്ട റാന്നിയിൽ 1957 ഏപ്രിൽ 9-നാണ് സണ്ണി വർക്കി ജനിച്ചത്.കെ.എസ്. വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും മകനായി കാച്ചണത്തു വീട്ടിലായിരുന്നു ജനനം. 1959 ല്‍ കുടുംബം ദുബായിലേയ്ക്ക് പറന്നു. തുടര്‍ന്ന് 1968 ല്‍ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു. യുകെയില്‍ എ-ലെവല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ദുബായിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ബോയ്സ് സ്‌കൂളിലും, സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിലും പഠിച്ചു.…

‘ഞങ്ങള്‍ ഇതിനകം ഒരു സ്വതന്ത്ര രാജ്യമാണ്’; ട്രംപിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി നൽകി തായ്‌വാൻ

തായ്‌വാനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പരാമർശങ്ങൾക്ക് ശേഷം, തായ്‌വാൻ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ചൈനയുടെ അവകാശവാദം തായ്‌പേയ് നിരസിച്ചു, തങ്ങൾ ഇതിനകം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവന വീണ്ടും തായ്‌വാൻ പ്രശ്‌നത്തെ ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തായ്‌വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു, ഇത് തായ്‌പേയിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി. തായ്‌വാൻ ഇതിനകം തന്നെ ഒരു സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമാണെന്നും അത് ചൈനയ്ക്ക് വിധേയമാകുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. ബീജിംഗിലെ ഉച്ചകോടിക്ക് ശേഷം, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തായ്‌വാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാട് ട്രംപ് വിശദീകരിച്ചത്. തായ്‌വാൻ കടലിടുക്കിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക…

യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഓ സി (യു കെ) – ചെസ്റ്റർ, ബ്ലാക്‌പൂൾ യൂണിറ്റുകൾ

ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 – ആം മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി…

കെ.കെ. കുര്യൻ (ബേബി 76) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം കുഞ്ഞത്തൻപറമ്പിൽ കെ. കെ. കുര്യൻ (ബേബി – 76) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ, 2002-ലാണ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ് മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ) കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ. സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും: മെയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത്…

ഡാളസ് ഫോർണിയിലുണ്ടായ വിമാനാപകടം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഡാളസ് :ഡാളസിലെ ഫോർണിയിലുണ്ടായ ചെറിയ വിമാനാപകടത്തിൽ മൂന്ന് ഡാളസ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ല. ഡ്യൂട്ടിയിലില്ലാതിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സിംഗിൾ എഞ്ചിൻ വിമാനം ഫോർണിയിലെ ഒരു പാടശേഖരത്ത് അടിയന്തിരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമന് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ടെക്സസ് ഡിപിഎസും ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

യുഎസിൽ ഗ്രീൻ കാർഡ് ലഭിച്ചവരുടെ പഴയ ഫയലുകൾ പരിശോധിക്കാൻ ഭരണകൂടം ഉത്തരവിറക്കി; കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നാടു കടത്തും

വാഷിംഗ്ടൺ: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരുടെ ഫയലുകള്‍ പുനഃപ്പരിശോധിക്കാന്‍ ട്രം‌പ് ഭരണകൂടം ഒരുങ്ങുന്നു. കുറ്റകൃത്യങ്ങൾ മറച്ചു വെച്ച് ഗ്രീൻ കാർഡ് സമ്പാദിച്ചിട്ടുള്ളവരുടെ ഗ്രീൻ കാർഡ് അസാധുവാക്കി നാടു കടത്താനാണ് തീരുമാനം. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിനുള്ളിലെ പ്രത്യേക സംഘമാണ് ഈ പരിശോധനകൾ നടത്തുന്നത്. ടാക്റ്റിക്കൽ ഓപ്പറേഷൻസ് ഡിവിഷൻ എന്നാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസിലെ പുതിയ ടീമിന്റെ പേര്. പരിശോധനകൾ ആരംഭിച്ചതിനു ശേഷം നിരവധി പേര്‍ നാടുകടത്തൽ നോട്ടീസ് കൈപറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ. താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പുതിയ നിയമം ബാധകമാകുന്നത്: ലൈംഗിക അതിക്രമങ്ങൾ ഗാർഹിക പീഡനങ്ങൾ മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടാക്കൽ മയക്കുമരുന്ന് കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ ഈ ടീമിനുള്ളിൽ തന്നെ മൂന്ന് പ്രത്യേക വിഭാഗം ഉണ്ട്. ഗ്രീൻ കാർഡ്…

ചൈന വിടുന്നതിനു മുമ്പ് ട്രംപിന്റെ സംഘം ഫോണുകളും സമ്മാനങ്ങളും ചവറ്റുകുട്ടയിൽ എറിഞ്ഞു

ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശന വേളയിൽ, എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് ചൈനീസ് ഉദ്യോഗസ്ഥർ നൽകിയ സമ്മാനങ്ങൾ, ബാഡ്ജുകൾ, പിന്നുകൾ, ബർണർ ഫോണുകൾ എന്നിവ യുഎസ് പ്രതിനിധി സംഘം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സാങ്കേതിക യുദ്ധം ഇപ്പോൾ ലോകത്തിന് മുന്നിൽ പരസ്യമായി ദൃശ്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല ചൈന സന്ദർശന വേളയിൽ നടന്ന സംഭവങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് യുഎസ് പ്രതിനിധി സംഘം ചൈനയിൽ നിന്ന് ലഭിച്ച എല്ലാ വസ്തുക്കളും വലിച്ചെറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. സൈബർ ചാരവൃത്തിയും ഇലക്ട്രോണിക് നിരീക്ഷണവും ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളും പോസ്റ്റുകളും പുറത്തുവന്നതോടെ ഈ വിഷയം പെട്ടെന്ന് ശ്രദ്ധ നേടി. യുഎസും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസത്തിന്റെ സൂചനയായി…