അമേരിക്ക 250 ബുക്ക്മാർക്ക് മത്സരം: വിജയികളെ ആദരിച്ച് സെക്കൻഡ് ലേഡി ഉഷാ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘ബുക്ക്മാർക്ക് ഡിസൈൻ’ മത്സരത്തിലെ വിജയികളെ സെക്കൻഡ് ലേഡി ഉഷാ വാൻസ് പ്രഖ്യാപിച്ചു. നാഷണൽ എൻഡോവ്‌മെന്റ് ഫോർ ദി ആർട്‌സുമായി (NEA) സഹകരിച്ച് പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. “അമേരിക്ക തങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാർത്ഥികൾ ബുക്ക്മാർക്കുകൾ രൂപകൽപ്പന ചെയ്തത്. വിവിധ പ്രായപരിധിയിലുള്ള വിഭാഗങ്ങളിൽ നിന്നായി ഐറിസ് ഷാങ് (കാലിഫോർണിയ), മാർഗരറ്റ് മക്കോൾ (ഫ്ലോറിഡ), ഈഡൻ പെഥൽ (ജോർജിയ) എന്നീ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഡിസൈനർമാരായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രം, പാരമ്പര്യം, ഐക്യം, ജനാധിപത്യം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചായിരുന്നു കുട്ടികൾ ബുക്ക്മാർക്കുകൾ വരച്ചത്. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉഷാ വാൻസ് വ്യക്തമാക്കി. ജൂൺ 25 മുതൽ ജൂലൈ 10 വരെ നടക്കുന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ്…

ആത്മീയ ചൈതന്യം പകർന്ന് ‘സ്വർഗ്ഗീയ നാദം വാല്യം 45’ സമാപിച്ചു

അറ്റ്ലാന്റാ :  പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂർത്തിയാക്കി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. തുടർന്ന് പ്രോഗ്രാമിലേക്ക് എത്തിയ ഏവർക്കും സണ്ണി പറവാനേത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ സ്വദേശിയായ അദ്ദേഹം, തന്റെ ആത്മീയവും ആർദ്രവുമായ ശബ്ദം കൊണ്ട് ക്രൈസ്തവ കൈരളിക്ക് നിരവധി പ്രിയപ്പെട്ട ആരാധനാ ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയാണ്. ‘ക്രിസ്തുവിൽ മാത്രം’, ‘എന്റെ പാട്ടുകൾ’, ‘നീ മാത്രം യേശുവേ’ തുടങ്ങിയ ജനപ്രിയ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ഏറെ അനുഗ്രഹമായെന്നു  ‘സ്വർഗ്ഗീയ നാദം സംഘാടകനായ സണ്ണി പറവാനേത്ത് ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’  സെഷൻ പ്രശസ്ത…

ഒരേ സമൂഹം, ഒരേ ദർശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. ‘തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയർത്തുക’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ, ഫൊക്കാനയെ വാർഷിക കൺവെൻഷനുകളിൽ ഒതുങ്ങുന്ന സംഘടനയിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. സുതാര്യത, ഉൾക്കൊള്ളൽ, പരിവർത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന തലമുറയുടെ നേതൃത്വത്തിൽ മാത്രം ഒതുങ്ങാതെ, യുവജനങ്ങളെയും രണ്ടാം തലമുറയെയും നേതൃത്വത്തിന്റെ ഭാഗമാക്കുന്ന ‘തലമുറാന്തര നേതൃത്വം’ എന്ന ആശയത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ‘ഫൊക്കാന 100 ലീഡേഴ്സ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്’, അംഗസംഘടനകളെ ഒരു…

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി 67)ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ് മക്കൾ: തബീഥ, ജെർമി സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്

കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘർഷണങ്ങൾ തൂവിയ ദ്രവ്യ, സമയ, യൂർജ്ജങ്ങളിൽ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകൾ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേർപെട്ട കേവല തുള്ളി നിൻ വർത്തമാനം. നാളെ മടങ്ങാൻ വിളി വരുമ്പോൾ പിന്നെ നീയില്ല നീയും മഹാസമുദ്രം ! സാരമില്ലൊന്നും നശിക്കുന്നതില്ലയീ രൂപ മാറ്റത്തിന്റെ നാളെകളിൽ കേവല തുള്ളി – യലിഞ്ഞ സമുദ്രമായ് നാമും പ്രപഞ്ചത്തിൽ എന്നുമെന്നും !

ലെബനനിലും ഗാസയിലും ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ

ലെബനനെതിരെയുള്ള ഇസ്രായേലി ആക്രമണങ്ങൾ തുടരുകയാണ്. മുമ്പ്, വെടിനിർത്തൽ വ്യവസ്ഥകളിൽ ലെബനനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അവ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. തൽഫലമായി, ഇറാനിയൻ ചർച്ചാ സംഘം മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ നിർത്തി വെച്ചു. ദോഹ (ഖത്തര്‍): ഇറാനും അമേരിക്കയും തമ്മിൽ നടന്നുവരുന്ന നയതന്ത്ര ചർച്ചകൾ വീണ്ടും സ്തംഭിച്ചു. ലെബനനിലും ഗാസയിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുവരെ വാഷിംഗ്ടണുമായി ഒരു ചർച്ചയുമില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. ഇടനിലക്കാർ വഴിയുള്ള സന്ദേശ കൈമാറ്റവും ഇറാൻ താൽക്കാലികമായി നിർത്തിവച്ചു. ഇറാന്റെ തസ്നിം വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ലെബനനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. മുമ്പ്, വെടിനിർത്തൽ വ്യവസ്ഥകളിൽ ലെബനനും ഉൾപ്പെട്ടിരുന്നു എങ്കിലും, ഇപ്പോൾ അവ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. തൽഫലമായി, ഇറാനിയൻ ചർച്ചാ സംഘം മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ നിർത്തി വെയ്ക്കുകയാണെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുന്നതിന് റെസിസ്റ്റൻസ് ഫ്രണ്ടും ഇറാനും…

അറ്റ്‌ലാന്റയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മലയാളി വരന്‍ മരിച്ച സംഭവം: ടേക്ക് ഓഫിന് മുമ്പ് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് ജെസ്‌നി

അറ്റ്‌ലാന്റ (ജോര്‍ജിയ): വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വരനും പൈലറ്റും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് അറ്റ്ലാന്റയിലെ മലയാളികൾ ഇതുവരെ മുക്തരായിട്ടില്ല. വെള്ളിയാഴ്ച രാത്രി 10.30 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോശം കാലാവസ്ഥയെ തുടർന്ന് ദമ്പതികൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. മൂവാറ്റുപുഴ കടുവാക്കുഴി സ്വദേശി ജോർജ് ഫിജിയുടെയും ഫെബയുടെയും മകൻ ഡേവ് ഫിജിയാണ് അപകടത്തില്‍ മരിച്ചത്. തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകളായ വധു ജെസ്‌നി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെൽറ്റ എയർലൈൻസിൽ പൈലറ്റായിരുന്ന ഡേവും നഴ്‌സായ ജെസ്‌നിയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹിതരായത്. വിവാഹ പാർട്ടിക്ക് തിരഞ്ഞെടുത്ത വാഹനം റോബിൻസൺ R66 അഞ്ച് സീറ്റർ ടർബൈൻ ലൈറ്റ്‌വെയ്റ്റ് ഹെലികോപ്റ്ററായിരുന്നു. ജോർജിയയിലെ ചാംബ്ലിയിലുള്ള ഡെകാൽബ് പീച്ച്‌ട്രീ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ വിവാഹ വേദിയായ ഡോസൺ വില്ലയ്ക്ക് സമീപമാണ് തകർന്നു വീണത്.…

റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) അന്തരിച്ചു

ഹ്യൂസ്റ്റൻ: റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) ഹ്യൂസ്റ്റനിൽ അന്തരിച്ചു. പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് ജോൺ എബ്രഹാം അർത്ഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാം അർത്ഥശേരിൽ. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം. കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ. 1983 മുതൽ ചിക്കാഗോയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനു ശേഷം 2019ൽ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽ റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെൻഡ്‌ ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്. പൊതുദർശനവും പ്രാർത്ഥനയും: June 4, 2026,Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic Forane Church 211 Present Street, Missouri City TX 77581 Funeral Service: June 6, 2026, Saturday…

വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അറ്റ്ലാന്റയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു

എടത്വ: വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അറ്റ്ലാന്റയില്‍ ഹെലികോപ്റ്റര്‍ ദുരന്തം. തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആഘോഷിച്ചു തീരും മുന്‍പേ, ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകളായ വധു ജെസ്‌നി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറ്റ്ലാന്റയിൽ സ്ഥിര താമസക്കാരും മൂവാറ്റുപുഴ സ്വദേശികളുമായ ഫിജി – ഫേബ ദമ്പതികളുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി. ആഘോഷങ്ങള്‍ക്ക് ശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവെയാണ് വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. പ്രൊഫഷണല്‍ പൈലറ്റായ ഡേവ് ഫിജി തന്നെയാണ്…

വെള്ളിത്തിരയിലെ മായാലോകം: സിനിമ വെറുമൊരു കാഴ്ചയല്ല, അതൊരു അനുഭൂതിയാണ്!

നിർമ്മാണ കമ്പനി, കഥ, സംവിധാനം, അഭിനേതാക്കൾ, കഥാതന്തു… എല്ലാം കാലേകൂട്ടി പറഞ്ഞിട്ട്, ക്ലൈമാക്സ് മാത്രം പറയാതെ പറഞ്ഞ് നമ്മളെ വെള്ളിത്തിരയിലേക്ക് ആകർഷിക്കുന്ന ഒരു മാന്ത്രികവിദ്യയുണ്ട് സിനിമയ്ക്ക്. സാധാരണക്കാരന്റെ ഏറ്റവും വലിയ വിനോദമായ ഈ മായാലോകം കാലഘട്ടത്തിന് മുൻപേ സഞ്ചരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി. സിനിമ തിയേറ്റർ കഴിഞ്ഞാൽ ജീവിതത്തിൽ നമ്മൾ കേൾക്കുന്ന വേറൊരു തീയറ്റർ, ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഓപ്പറേഷൻ തിയേറ്റർ മാത്രമാണ്. കൗതുകകരമായ കാര്യം എന്തെന്നാൽ, ഇവ രണ്ടിന്റെയും പ്രവർത്തനരീതിയിൽ നല്ല സാമ്യമുണ്ട്! മിക്കവാറും കാര്യങ്ങൾ കാലേകൂട്ടി പ്രവചിച്ച്, ഫോൺ ഓഫ് ചെയ്ത്, ചുറ്റിനും ഇരിക്കുന്നത് ആരെന്നറിയാതെയാണ് രണ്ടു സ്ഥലത്തും ആളുകൾ ഇരിക്കുന്നത്. വലിയ ആരാധനാലയങ്ങളിൽ പോലും ഉണ്ടാകില്ല സിനിമ തിയേറ്ററിലെ അത്രയധികം നിശബ്ദതയും ശ്രദ്ധയും! ഇവിടെ സിനിമയെ വെറുമൊരു കലാരൂപമായി മാത്രമല്ല, സ്വന്തം ജീവിതം തൽക്കാലത്തേക്ക് മറന്ന് ആസ്വദിക്കാനുള്ള ഒരു അത്ഭുത മാധ്യമമായിട്ടാണ് ആളുകൾ കാണുന്നത്. സിനിമ…