ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര സംഗീതലോകത്ത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സംഗീത സംവിധായകനും പിന്നണിഗായകനുമായ ദേവ (75) അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമെന്നാണ് വിവരം. മൃതദേഹം ചെന്നൈയിലെ ടി നഗറിലുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കുമെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമാ സംഗീതത്തിന് തനതായ ശൈലിയും ജനകീയമായ ഈണങ്ങളും സമ്മാനിച്ച സംഗീതജ്ഞനാണ് ദേവ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നാനൂറിലധികം സിനിമകൾക്ക് സംഗീതം നൽകിയ ദേവ, പതിറ്റാണ്ടുകളോളം സിനിമാ സംഗീതരംഗത്ത് സജീവസാന്നിധ്യമായിരുന്നു. പ്രണയഗാനങ്ങളും നാടൻപാട്ടുകളും അടിച്ചുപൊളി ഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ ജനപ്രിയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാധാരണക്കാരുടെ സംഗീതാഭിരുചികളോട് ചേർന്നുനിൽക്കുന്ന ഈണങ്ങളായിരുന്നു ദേവയുടെ സംഗീതത്തിന്റെ പ്രധാന സവിശേഷത. 1950ൽ ചെന്നൈയിലെ മൈലാപ്പൂരിലാണ് ദേവ ജനിച്ചത്. സംഗീതത്തോടുള്ള താൽപര്യം ചെറുപ്പംമുതൽ പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് സംഗീതരംഗത്ത് സ്വന്തമായൊരു ഇടം…
Read More