അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ; 2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും: സണ്ണി മാളിയേക്കൽ

​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ ആദ്യവാരം നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് വെറുമൊരു ഭരണവിരുദ്ധ തരംഗം എന്നതിലുപരി, അമേരിക്കൻ ജനസംഖ്യാ ശാസ്‌ത്രത്തിലും വോട്ട് ബാങ്കിലും സംഭവിച്ച വലിയൊരു സാമൂഹിക മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായി കരുതിയിരുന്ന പരമ്പരാഗത ‘റെഡ് സ്റ്റേറ്റുകളിൽ’ (Red States) പോലും ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ​അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലും (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും സെനറ്റും) കേവലഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. ഇത് വെറുമൊരു വ്യക്തിഗത വിജയമോ അല്ലെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിപരമായ വീഴ്ചയോ മാത്രം കൊണ്ടല്ല; മറിച്ച് അതിന് പിന്നിൽ അടിയൊഴുക്കുകളായി പ്രവർത്തിച്ച നയപരമായ വൈരുദ്ധ്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ്. ​1. പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ​എ) താരിഫ് നയങ്ങളും പണപ്പെരുപ്പവും…

Read More

മെക്സിക്കോയിലെ “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ്: സണ്ണി മാളിയേക്കല്‍

മെക്സിക്കോയിൽ ഇന്ന് “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ് (Day of the Dead) വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. നമ്മുടെ നാടുകളിൽ മരണത്തെയും വേർപാടിനെയും ഓർത്ത് കണ്ണീരൊഴുക്കുമ്പോൾ, മെക്സിക്കോക്കാർ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകളെ ഒരു ഉത്സവമാക്കി, പുഞ്ചിരിയോടെയും സ്നേഹത്തോടെയും വരവേൽക്കുകയാണ് ചെയ്യുന്നത്. മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ജീവിതത്തിന്റെ ഒരു തുടർച്ചയായി കാണുന്ന ആ നാടിന്റെ സംസ്കാരത്തിൽ നിന്ന് പിറവിയെടുത്തതാണ് ഈ മനോഹരമായ ആചാരം. ​ഇതിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ, ഇതിന് അയ്യായിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. സ്പാനിഷ് അക്രമികൾ മെക്സിക്കോ കീഴടക്കുന്നതിന് മുൻപ് അവിടെ നിലനിന്നിരുന്ന ആസ്ടെക് (Aztec) സംസ്കാരത്തിലാണ് ഇതിന്റെ വേരുകൾ കിടക്കുന്നത്. അന്നത്തെ ജനങ്ങൾ മരണത്തെ ജീവിതത്തിന്റെ അവസാനമായി കണ്ടിരുന്നില്ല. മറിച്ച്, ആത്മാക്കൾ മറ്റൊരു ലോകത്തേക്ക് നടത്തുന്ന യാത്രയായിട്ടാണ് അവർ വിശ്വസിച്ചിരുന്നത്. ആസ്ടെക് കലണ്ടറിലെ ഒൻപതാം മാസത്തിൽ അവർ മരിച്ചവർക്കായി…

Read More

‘അവിടെ കാശ് കൊടുക്കുന്നു, ഇവിടെ ദോശ ചുടുന്നു’; വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ഇന്ത്യയിലെയും അമേരിക്കയിലേയും രാഷ്ട്രീയ നേതാക്കളുടെ വ്യത്യസ്ഥ സമീപനം

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. പരമ്പരാഗത തിരഞ്ഞെടുപ്പ് റാലികൾക്കും പ്രസംഗങ്ങൾക്കും പുറമെ ഇന്ത്യൻ സംസ്കാരത്തോടും ഭക്ഷണരീതികളോടും മതവിശ്വാസങ്ങളോടും അടുത്തു നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ മനസ്സിൽ ഇടംനേടാൻ ശ്രമിക്കുന്നത്. ചിലർ ഇന്ത്യൻ റസ്റ്റോറന്റുകളിൽ നേരിട്ടെത്തി ദോശ ചുട്ട് വിളമ്പുമ്പോൾ മറ്റു ചിലരാകട്ടേ ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ വർധിച്ചുവരുന്ന സ്വാധീനമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം. അതേസമയം, ഇന്ത്യയിലാകട്ടേ വോട്ടർമാരെ സ്വാധീനിക്കാന്‍ വിവിധ രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിന് രൂപയാണ് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം അനുദിനമാണ് വര്‍ധിച്ചു വരുന്നത്. വോട്ടർമാരെ സ്വാധീനിക്കാനും അധികാരം നിലനിർത്താനും എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം.…

Read More

കേരളപ്പിറവി – വൈവിധ്യങ്ങളുടെ സൗന്ദര്യത്തിൽ ഒന്നായ കേരളം: വി രാജേഷ് മോഹൻ റാവു

നവംബർ ഒന്ന് മലയാളികൾക്ക് അഭിമാനത്തിന്റെയും ആത്മബന്ധത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണ്. ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മലയാളം സംസാരിക്കുന്ന ജനത ഒരു സംസ്ഥാനമായി ഒന്നിച്ചുനിന്നതിന്റെ സ്മരണയാണ് കേരളപ്പിറവി. 1956 നവംബർ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളും മലബാർ ജില്ലയും ദക്ഷിണ കാനറയിലെ കാസർകോട് താലൂക്കും ചേർന്നാണ് ഇന്നത്തെ കേരളസംസ്ഥാനം നിലവിൽ വന്നത്. അതിന് മുമ്പ് വ്യത്യസ്ത ഭരണ സംവിധാനങ്ങൾക്കും ചരിത്രാനുഭവങ്ങൾക്കും കീഴിലായിരുന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ച ഈ രൂപീകരണം കേവലം ഭൂപടത്തിലെ അതിർത്തിമാറ്റമായിരുന്നില്ല. ഒരു ഭാഷയുടെ സാംസ്കാരിക സ്വത്വവും ജനങ്ങളുടെ ഐക്യബോധവും പുതിയൊരു ജനാധിപത്യ യാത്രയിലേക്ക് കടന്നുവന്ന ചരിത്രനിമിഷമായിരുന്നു അത്. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ പ്രകൃതി ഒരുക്കിയ മനോഹരമായ ഭൂമിയാണ് കേരളം. നീണ്ട കടൽത്തീരങ്ങൾ, കായലുകൾ, പുഴകൾ, മലനിരകൾ, പച്ചപ്പാർന്ന വയലുകൾ, തെങ്ങിൻതോപ്പുകൾ, മഴക്കാടുകൾ, തേയിലത്തോട്ടങ്ങൾ, ഗ്രാമീണ വഴികൾ എന്നിവ കേരളത്തിന്റെ…

Read More

ഇന്ദിരാഗാന്ധി – ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകം: വി രാജേഷ് മോഹൻ റാവു

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ധീരതയുടെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായി എന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇന്ദിരാഗാന്ധി. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന അവർ രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് സ്വന്തമാക്കിയത്. 1917 നവംബർ 19-ന് അലഹബാദിൽ ജനിച്ച ഇന്ദിരാഗാന്ധി, സ്വാതന്ത്ര്യസമരത്തിന്റെ അന്തരീക്ഷത്തിലാണ് വളർന്നത്. ജവഹർലാൽ നെഹ്റുവിന്റെ മകൾ എന്നതിലുപരി സ്വന്തം കഴിവും ആത്മവിശ്വാസവും ദൃഢനിശ്ചയവുംകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അവർ. 1966 ജനുവരി 24-ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ദിരാഗാന്ധി നിരവധി വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ പുരോഗതിക്കായി ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടു. 1969 ജൂലൈ 19-ന് 14 പ്രമുഖ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചത് അവരുടെ ഭരണകാലത്തെ നിർണായക തീരുമാനങ്ങളിലൊന്നായിരുന്നു. കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനും ഹരിതവിപ്ലവത്തിന് അവർ പിന്തുണ നൽകി. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ അവരുടെ നേതൃത്വം ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന…

Read More

കേരളത്തിലെ എസ്‌എഫ്‌ഐ പഠിക്കുന്നത് രാഷ്ട്രീയമോ ഗുണ്ടായിസമോ?

കേരളത്തിലെ എസ്‌എഫ്‌ഐ എന്നു കേൾക്കുമ്പോൾ ഇന്ന് പലരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഈ സംഘടനയിലെ വിദ്യാർത്ഥികൾ പഠിക്കുന്നത് രാഷ്ട്രീയമാണോ, അതോ ഗുണ്ടായിസമാണോ? അവർ പഠിക്കുന്ന കോളേജുകൾ അറിവിനും സംസ്കാരത്തിനുമുള്ള ബിരുദങ്ങളാണോ, അതോ എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തിനുള്ള സർട്ടിഫിക്കറ്റുകളാണോ നൽകുന്നത്? ഈ ചോദ്യങ്ങൾ ഉയരുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള വിരോധം കൊണ്ടല്ല. മറിച്ച്, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ അച്ചടക്കവും മര്യാദയും ജനാധിപത്യ സംസ്കാരവും നഷ്ടപ്പെടുന്നുവെന്ന ആശങ്ക കൊണ്ടാണ്. എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനു നേരെ ചോദ്യങ്ങളുമായി ഒരു വിദ്യാർത്ഥിനി വേദിയിലെത്തിയത് ലോകം വീക്ഷിച്ചു കഴിഞ്ഞു. ഈ സംഭവം വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണിപ്പോള്‍. പ്രതിഷേധിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. എന്നാൽ, ആ അവകാശം വിനിയോഗിക്കുന്നതിന് സമയവും സന്ദർഭവും രീതിയും പ്രധാനമാണ്. ഒരു ബിരുദദാനച്ചടങ്ങ് കേവലം ഔപചാരികമായ പരിപാടിയല്ല. വർഷങ്ങളോളം കഷ്ടപ്പെട്ട്…

Read More

പണിതീരാത്ത വീട്: ക്രിസ്തുദാസൻ ജോസ്, ഓക്സ്ഫോർഡ്

ഒരു പ്രവാസിയുടെ സ്വപ്നങ്ങളും ഒരു കുടുംബത്തിന്റെ കാത്തിരിപ്പും ഒരു വീടുപണിയാൻ എത്ര ഇഷ്ടിക വേണം? എത്ര ചാക്ക് സിമന്റ് വേണം? എത്ര പണവും എത്ര വർഷത്തെ അധ്വാനവും വേണ്ടിവരും? ഇതിനൊക്കെ കണക്കുണ്ടാകാം. എന്നാൽ ഒരു വീടിനുള്ളിൽ എത്ര സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളും ഒളിഞ്ഞിരിക്കുന്നു എന്നതിന് കണക്കുണ്ടാകുമോ? എന്നെ സംബന്ധിച്ചിടത്തോളം വീട് വെറുമൊരു കെട്ടിടമായിരുന്നില്ല. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒരുനാൾ കുടുംബത്തോടൊപ്പം കഴിയാനായി മനസ്സിൽ പണിതുയർത്തിയ സ്വപ്നമായിരുന്നു. പുറമേ നോക്കിയാൽ വീടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ അതിനുള്ളിൽ ഞാൻ സ്വപ്നം കണ്ട കുടുംബജീവിതം ഇന്നും തുടങ്ങിയിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സിൽ അതൊരു പണിതീരാത്ത വീടായി തുടരുന്നത്. വർഷങ്ങൾ നീണ്ട സ്വപ്നം കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തണം, മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം, സ്വന്തമായി ഒരു വീട് പണിയണം. ഈ ആഗ്രഹങ്ങളുമായാണ് നാടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലെത്തിയത്. അധ്വാനിച്ച ഓരോ ദിവസവും ഒരുനാൾ…

Read More

കുറ്റം തെളിയിക്കേണ്ടത് തെളിവുകളിലൂടെ, മർദനത്തിലൂടെയല്ല! (അഭിപ്രായം): വർഗീസ് പ്ലാമൂട്ടിൽ

കേരളത്തിലെ പോലീസ് പരിഷ്കരണത്തിന് ഒരു പ്രവാസിയുടെ അഭ്യർഥന — ന്യൂയോർക്കിലെ ജയിൽ സംവിധാനത്തിൽ 25 വർഷം പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ. വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് റഹാന് പോലീസ് മർദനമേറ്റെന്ന വാർത്തയും കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും ഏറെ വേദനയോടെയാണ് ഞാൻ വായിച്ചത്. പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആരോപണവിധേയനായ എസ്.ഐ. ആഷിൽ രവിയെ സ്ഥലംമാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതി നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കും നിയമപരമായ നീതി ലഭിക്കണം. എന്നാൽ ഈ സംഭവം ഉയർത്തുന്ന അടിസ്ഥാനപരമായ ഒരു ചോദ്യം അവഗണിക്കാനാവില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ ശാരീരികമായി പീഡിപ്പിക്കാൻ പോലീസിന് എന്ത് അവകാശമാണുള്ളത്? ഈ ചോദ്യം ഉന്നയിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് കേവലം ഒരു വാർത്തയല്ല. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ജയിൽ സംവിധാനത്തിൽ…

Read More

വയോജന ക്ഷേമത്തിന് കേരള സർക്കാരിന്റെ കരുതലാർന്ന ചുവടു വെപ്പ്: വി രാജേഷ് മോഹൻ റാവു

ഒരു സമൂഹത്തിന്റെ യഥാർഥ പുരോഗതി അളക്കേണ്ടത് അവിടത്തെ റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനംകൊണ്ടു മാത്രമല്ല, പ്രായമായവരോടും ദുരിതമനുഭവിക്കുന്നവരോടും ആ സമൂഹം കാണിക്കുന്ന കരുതലിലൂടെയുമാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച വയോജനങ്ങൾക്ക് അവരുടെ ജീവിതസായാഹ്നത്തിൽ സുരക്ഷയും സ്നേഹവും മാന്യമായ പരിഗണനയും ലഭിക്കണം. ഈ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് വയോജനക്ഷേമത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന കേരള സർക്കാരിന്റെ സമീപനം അഭിനന്ദനാർഹമാണ്. വയോജനങ്ങളെ സംബന്ധിച്ച വിഷയങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം കാലോചിതവും ദീർഘവീക്ഷണമുള്ളതുമാണ്. കേരള നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ബിൽ പാസാക്കിയത് വയോജനക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടിയായി കാണാം. പ്രായമായവരുടെ പ്രശ്നങ്ങൾ പൊതുഭരണത്തിന്റെ പ്രധാന പരിഗണനകളിൽ ഉൾപ്പെടുത്താനും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത്തരമൊരു സംവിധാനം സഹായകമാകും. വയോജനങ്ങളെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയായി കാണാതെ ആദരിക്കപ്പെടേണ്ട വ്യക്തികളായി പരിഗണിക്കുന്ന…

Read More

ഹാലോവീൻ: വേഷവിധാനങ്ങൾക്കും മിഠായികൾക്കും അപ്പുറം അയൽക്കാരെ ഒന്നിപ്പിക്കുന്ന ഒരു രാത്രി

ഇലകൾ നിറം മാറുകയും സായാഹ്നങ്ങൾ കൂടുതൽ തണുത്തതാകുകയും ചെയ്യുന്ന എല്ലാ ഒക്ടോബർ 31 നു അമേരിക്കൻ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പ്രത്യേക ആവേശം അനുഭവപ്പെടാറുണ്ട്. പൂമുഖങ്ങളിൽ പമ്പ്കിന്സ് പ്രത്യക്ഷപ്പെടുന്നു, കുട്ടികൾ വർണ്ണാഭമായ വേഷങ്ങൾ ധരിക്കുന്നു, കുടുംബങ്ങൾ മിഠായിക്കൂട്ടങ്ങൾ തയ്യാറാക്കുന്നു. സന്ധ്യയാകുമ്പോൾ കോളിങ് ബെല്ലുകൾ മുഴങ്ങാൻ തുടങ്ങുകയും, സന്തോഷം തുളുമ്പുന്ന കുട്ടികളുടെ സ്വരങ്ങൾ “ട്രിക്ക് ഓർ ട്രീറ്റ്!” (Trick or treat!) എന്ന് വിളിച്ചുപറയുകയും ചെയ്യുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഹാലോവീൻ എന്നത് വേഷവിധാനങ്ങളുടെയും മിഠായികളുടെയും ചിരിയുടെയും ഭാവനയുടെയും രാത്രിയാണ്. എന്നാൽ പല കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഇതതിനേക്കാളേറെയാണ്.അയൽക്കാരെ പരസ്പരം ഒന്നിപ്പിക്കുന്ന ലളിതമായ ഒരു അവസരമാണിത്. ഹാലോവീന് വലിയൊരു ചരിത്രമുണ്ട്. അതിൻ്റെ ആദ്യകാല വേരുകൾ പുരാതന കെൽറ്റിക് വിളവെടുപ്പാ ചാരങ്ങളിലേക്കാണ്, പ്രത്യേകിച്ചും ‘സാംഹെയ്ൻ’ (Samhain) ഉത്സവത്തിലേക്ക് ചെന്നെത്തുന്നത്. നൂറ്റാണ്ടുകളിലൂടെ ഈ ആചാരങ്ങൾ ‘ഓൾ സെയ്ന്റ്സ് ഡേ’യുമായി (All Saints’ Day) ബന്ധപ്പെട്ട…

Read More