കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണിത്: വാണിദാസ് എളയാവൂർ

കണ്ണൂർ: കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണെന്ന് പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍. ദേശീയ സുരക്ഷക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡന്റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് വാണിദാസ് എളയാവൂരിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജാഥാ ലീഡർ അഡ്വ. മാർട്ടിൻ ജോർജിന് വാണിദാസ് എളയാവൂർ ദേശീയ പതാക കൈമാറി. ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ് നാം കാണുന്നതെന്നും വാണിദാസ് എളയാവൂർ പറഞ്ഞു. കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു. നിശ്ശബ്ദതയില്‍ മൂടിക്കെട്ടിയ കോൺഗ്രസിന് ഒരു…

വിമർശനങ്ങള്‍ സ്വാഭാവികമാണ്; അത് ക്രിയാത്മകമായി എടുത്താല്‍ പ്രശ്നമില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും റോഡുകളിലെ കുഴികൾ സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ‘വ്യക്തിക്കോ സംഘടനകള്‍ക്കോ സിനിമയ്‌ക്കോ വിമര്‍ശിക്കാം. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്.’ മന്ത്രി പറഞ്ഞു. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. “തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടെങ്കിലും വരണേ” എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രസവിച്ചയുടൻ അമ്മ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു

തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ പ്രസവിച്ച ഉടൻ ബക്കറ്റിൽ മുക്കി കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നിതെന്ന് പരിശോധനയില്‍ ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. കുളിമുറിയിലെ ബക്കറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി ഗർഭിണിയാണെന്ന കാര്യം എല്ലാവരിൽ നിന്നും മറച്ചുവെച്ചതായി റിപ്പോർട്ട്. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നറിയാൻ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

നിരീക്ഷണത്തിലുള്ള യുവതിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന്

കണ്ണൂർ: കുരങ്ങുപനി സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കുരങ്ങുപനി ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. പരിശോധനയിൽ പെൺകുട്ടിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ വീട്ടിൽ ചികിത്സ തുടർന്നാൽ മതിയായിരുന്നു എന്ന് ഡോക്ടർമാർ. പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താത്ത സര്‍ക്കാര്‍ ഉത്തരവുകള്‍ തിരിച്ചടിയാകും: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താതെ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഏതൊരു സര്‍ക്കാര്‍ ഉത്തരവും ക്രമേണ കര്‍ഷകഭൂമി വനഭൂമിയായി മാറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ജനവാസമേഖല ഒഴിവാക്കിയെന്ന മുടന്തന്‍ ന്യായം മുഖവിലയ്‌ക്കെടുക്കാനാവില്ല. യാതൊരു നഷ്ടപരിഹാരവുമില്ലാതെ കര്‍ഷകഭൂമി കൈയേറുന്ന തന്ത്രമാണ് വനംവകുപ്പിനെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഫര്‍സോണിലേയ്ക്ക് വന്യമൃഗങ്ങള്‍ നിയന്ത്രണമില്ലാതെയിറങ്ങുമ്പോള്‍ കര്‍ഷകര്‍ ഭൂമിയുപേക്ഷിച്ച് പാലായനം ചെയ്യും. സ്വാഭാവികമായും ഈ പ്രദേശങ്ങള്‍ വനമായി മാറും. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമായി മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ഓഗസ്റ്റ് 10 ന് ഇറക്കിയ ഉത്തരവിനെ കാണാനാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ബഫര്‍സോണ്‍ ഒരു കിലോമീറ്ററായി നിജപ്പെടുത്തി വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിച്ച് അന്തിമവിജ്ഞാപനമിറക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അന്തിമവിജ്ഞാപനത്തിനായി കേന്ദ്രസര്‍ക്കാരില്‍ മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ദുരൂഹത നിറഞ്ഞതാണ്. നിലവിലുള്ള നിയമമാനദണ്ഡങ്ങള്‍…

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പറ്റിച്ച 700 രൂപയ്ക്ക് പകരം 2000 രൂപ തിരികെ നല്‍കി കള്ളന്റെ പശ്ചാത്താപം

വയനാട്: പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നു. കത്ത് അയച്ചയാളുടെ പേരോ മേല്‍‌വിലാസമോ കവറിനു പുറത്ത് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നി. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാർഡുകളല്ലാതെ മറ്റൊന്നും മെയിലിൽ വരാറില്ല. എന്നാല്‍, കവര്‍ തുറന്നപ്പോള്‍ വീട്ടമ്മ ശരിക്കും ഞെട്ടി. അതില്‍ കത്ത് മാത്രമല്ല രണ്ടായിരം രൂപയുമുണ്ടായിരുന്നു! കത്തിലെ ഉള്ളടക്കം ഇങ്ങനെ: “പ്രിയ മേരി ചേടത്തീ, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്‍റെ വില ഏതാണ്ട് 2,000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി…” നല്ലവനായ കള്ളനോട് മാപ്പ് പറഞ്ഞെന്ന് നേരിട്ട് പറയാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടമ്മ പറഞ്ഞു. കത്തിന് താഴെ പേരില്ലെങ്കിലും ഒപ്പുണ്ട്. പത്തു…

അട്ടപ്പാടി മധു വധക്കേസ്: പ്രതികള്‍ സാക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്. സാക്ഷികളെ കാണാനോ വിളിക്കാനോ പാടില്ലെന്ന ഉപാധിയോടെയാണ് 2018ൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ 11 പ്രതികൾ 13 സാക്ഷികളെ പലതവണ വിളിച്ചു. കുറ്റാരോപിതരായ മരയ്ക്കാർ, ഷംസുദീൻ, നജീബ്, സജീവ് തുടങ്ങിയവരാണ് സാക്ഷികളുമായി കൂടുതൽ ബന്ധപ്പെട്ടവര്‍. പ്രതികളുമായി അടുപ്പമുണ്ടായിരുന്ന എട്ട് പേർ ഇതുവരെ കൂറുമാറി. പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ ഫോൺ രേഖകൾ കോടതിയിൽ സമർപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ജാമ്യം റദ്ദാക്കാവുന്ന കുറ്റമാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് കോടതി പരിഗണിക്കും. പ്രതികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമായി പ്രതികള്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ സുഹൃത്ത് ഷിഫാനെ പോലീസ് അറസ്റ്റ് ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കണക്കില്‍…

സ്വപ്‌നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്. തനിക്കെതിരായ പരാമർശങ്ങൾ അതിലുണ്ടെന്ന് സരിത അവകാശപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ സരിത എസ് നായര്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾ എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിൽ നൽകാനൊരുങ്ങുകയാണ് ഇഡി. കോടതി അനുവദിച്ചാൽ രഹസ്യമൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാമെന്ന് ഇഡി കോടതിയെ രേഖാമൂലം അറിയിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും സമർപ്പിച്ചു. അതേസമയം, രഹസ്യമൊഴി പൊതുരേഖയാണോ…

തീരദേശ ജനതയുടെ ജീവിത പോരാട്ടങ്ങളെ പൊതുസമൂഹം പിന്തുണയ്ക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

തിരുവനന്തപുരം: തീരദേശജനതയുടെ ജീവിത പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹമൊന്നാകെ പിന്തുണയ്ക്കണമെന്നും നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം നിലനില്പിനായി സംഘടിച്ച് കൈകോര്‍ക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇത് ഏതെങ്കിലുമൊരു സമുദായത്തിന്റെ വിഷയമല്ല. മറിച്ച് തീരദേശ സമൂഹമൊന്നാകെ നേരിടുന്ന ദുരന്തമാണ്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്‌നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി ഓച്ഛാനിച്ചു നില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്. തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് ക്വാറി മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും,…

വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താന്‍: പോലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താനാണെന്ന് പോലീസിന്റെ നിഗമനം. വയോധിക മനോരമ ആറ് പവനോളം വരുന്ന ആഭരണങ്ങള്‍ ധരിച്ചിരുന്നതായും അത് കാണാതായതായിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു. പശ്ചിമ ബംഗാളിലെ കച്ച് ബിഹാർ സ്വദേശിയായ ആദം അലി (21) ഒന്നര മാസം മുൻപാണ് സുഹൃത്തിന്റെ സഹായത്തോടെ നിർമാണ ജോലികൾക്കായി കേശവദാസപുരത്തെത്തിയത്. കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ വെള്ളം കുടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. പരിചയമുള്ള ആളായതിനാൽ ഇയ്യാള്‍ക്ക് വീട്ടിൽ കയറാൻ സാധിച്ചു. മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ തമ്പാനൂര്‍ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായും ചെന്നൈ എക്‌സ്പ്രസിൽ കയറിയതായും വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമായി എന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ…