ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: തെളിവെടുപ്പിനായി അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് പുറത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പേരെ നാളെ വൈകുന്നേരം 4 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രന്റെ മേൽനോട്ടത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ബേക്കറി ജംഗ്ഷൻ വസതിക്ക് സമീപമുള്ള സ്ഥലത്തേക്ക് തെളിവെടുപ്പിനായി അക്രമികളെ കൊണ്ടുപോയി. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയോ ബാഹ്യ പ്രേരണയോ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിധിൻ രാജ്, എം. മനോജ്, ജെ. ജീവൻ, എ. ഷാഹിൻ, ആർ. ശ്രീജിത്ത് എന്നീ അഞ്ച് പേരെ ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീണ്ടെടുക്കേണ്ടതിന്റെയും ശേഷിക്കുന്ന കൂട്ടാളികളെ തിരിച്ചറിയേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് പ്രോസിക്യൂഷൻ കസ്റ്റഡിക്ക് വേണ്ടി വാദിച്ചത്. ഇരകൾ…

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി; ഇഡിയ്ക്ക് കേസന്വേഷണം തുടരാമെന്നും കോടതി

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ-എക്സലോജികിനെതിരെയുള്ള ഇഡി അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. വിഷയം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് വാദിച്ച് സിഎംആർഎൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. എസ്എഫ്ഐഒ റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രം ഇഡിയ്ക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് കോടതി പറഞ്ഞു. അപ്പീൽ ഫയൽ ചെയ്യുന്നതിനായി അന്വേഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ അപേക്ഷയും കോടതി നിരസിച്ചു. സിവിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു, ക്രിമിനൽ നടപടികൾക്ക് വിലക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും…

യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ശക്തമായ നടപടി; സംസ്ഥാനത്തെ എല്ലാ സർക്കാർ ഒഴിവുകളും ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും: മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങൾ സർക്കാർ തൊഴിൽ അവസരങ്ങൾക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമഗ്ര നടപടികൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഗണ്യമായ എണ്ണം സ്ഥിരം തസ്തികകൾ ഒഴിവായി കിടക്കുന്നുണ്ട്. ഇത്തരം ഒഴിവുകൾ സമയബന്ധിതമായി നികത്താത്തത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെയും ഭരണ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം സർക്കാർ ജോലിക്കായി വർഷങ്ങളായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളെയും നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ തൊഴിൽസൗഹൃദ സമീപനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകൾ, അടുത്തിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ, നിയമപരമായ തടസ്സങ്ങളില്ലാത്ത തസ്തികകൾ എന്നിവയുടെ കൃത്യമായ വിവരശേഖരണം നടത്തി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യും. ഇതിന്റെ…

2050 ആകുമ്പോഴേക്കും കേരളം കാർബൺ ന്യൂട്രൽ ആകും: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകൃതിയെ തകർക്കുന്ന ഒരു വികസന പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ദേശീയതലത്തിൽ 2070 ലക്ഷ്യമിട്ടിരിക്കുമ്പോൾ കേരളം 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുന്നതിനാണ് ശ്രമിക്കുന്നത്. 2040-ഓടെ തന്നെ ഇതിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകും. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാകുന്നുണ്ട്. അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും ഏത്…

മഴമിത്രത്തിന്റെ സ്മരണക്കായി മഴ നനഞ്ഞ് വീയപൂരം നഗര വാടികയിൽ ‘ആന്റപ്പന്‍ അമ്പിയായം ഓർമ്മ മരം’ നട്ടു

എടത്വ: മഴമിത്രത്തിന്റെ സ്മരണക്കായി മഴ നനഞ്ഞ് വീയപൂരം നഗര വാടികയിൽ ‘ആന്റപ്പന്‍ അമ്പിയായം ഓർമ്മ മരം’ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) സ്മരണയ്ക്കായാണ് പരിസ്ഥിതി ദിനത്തിൽ ‘ഓർമ്മ മരം’ നട്ടത്. റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആർ ജയൻ ‘ഓർമ്മ മരം’ നടുന്നതിന് നേതൃത്വം നല്‍കി. വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടുന്നതിനുള്ള ആദ്യ വൃക്ഷതൈ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന് ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള കൈമാറിയ ചടങ്ങിൽ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, ജി. ജയചന്ദ്രന്‍ എന്നിവർ…

ജലോത്സവ രംഗത്ത്‌ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട്; സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന്

എടത്വ : ജലോത്സവ രംഗത്ത്‌ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട് .എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന് 3 മണിക്ക് എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കുമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു. മാനേജർ റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഷോട്ട് കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജലോത്സവ പ്രേമികളായ എല്ലാവർക്കും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു. വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി…

പ്രിസ്ക്കില്ല എൽസ ജോണിന് ഒന്നാം റാങ്ക്

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി. കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകളാണ്. കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. ആദ്യത്തെ 9 റാങ്കുകളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകള്‍ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.

വനത്തിനുള്ളിൽ ആന്റപ്പൻ അമ്പിയായം അനുസ്മരണം നടത്തി

എടത്വ:പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടി.കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായം അനുസ്മരണം വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കി. മഴമിത്രത്തില്‍ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറി.ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള,…

ദാമ്പത്യ പ്രശ്നം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിന്റെ മൃതദേഹം തമിഴ്നാട്ടിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാല് കുട്ടികളുടെ മുന്നിൽ വെച്ചാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ രക്ഷപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. പിന്നീട് ഇന്ന് രാവിലെയാണ് ചിദംബരത്ത് മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് കരുതുന്നു. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) യാണ് ഇന്നലെ കൊല്ലപ്പെട്ടത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നാല് മാസം മുമ്പ് ദമ്പതികൾ നാലാഞ്ചിറയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ഒരു ഘട്ടത്തിൽ…

സംസ്ഥാനത്ത് ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് അമേരിക്കയിലെ സ്റ്റാന്‍‌ഫോഡ് സര്‍‌വ്വകലാശാല പൂര്‍‌വ്വ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ‘പ്രവാഹു’മായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണമുള്ള ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് നിർമിത ബുദ്ധി (എഐ) സംവിധാനവുമായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണം ഗ്രിഡ് സ്ഥിരത നഷ്ടമാകുകയും ഇൻവെർട്ടർറുകളും ട്രാൻസ്ഫോമറുകളും തകരാറിലാകുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല പൂർവ വിദ്യാർഥികൾ സ്ഥാപിച്ച ക്ലീൻ എനർജി അനലിറ്റിക്സ് സ്റ്റാർട്ടപ്പായ ‘പ്രവാഹു’മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അപകടകരമായ വോൾട്ടേജ് വർധന ഏതൊക്കെ സ്ട്രീറ്റ് ലവൽ ഫീഡർ ലൈനുകളിലും ട്രാൻസ്ഫോമറുകളിലും എപ്പോൾ ഉണ്ടാകുന്നുവെന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും സുരക്ഷിതമായി എത്ര സോളർ പാനലുകൾ കൂടി ഉൾക്കൊള്ളാനാകുമെന്നും ഇതുവഴി കണ്ടെത്തും. ഗ്രിഡിനു യഥാർഥത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങൾ മാത്രം കണ്ടെത്തി നിയന്ത്രണം ഏർപ്പെടുത്താൻ ഇതു കെഎസ്ഇബിയെ സഹായിക്കുമെന്നാണ് കരുതുന്നത്.3…