ആകാശം നോക്കുന്ന ഭൂമിക: (ഷാഹുല്‍ പണിക്കവീട്ടില്‍)

വായനയുടെ ഇടനാഴിയിൽ അക്ഷരങ്ങൾ കൂട്ടിയിണക്കിയതാണ് ഞങ്ങളുടെ സൗഹൃദം ഇടയ്ക്കുള്ള സല്ലാപ സന്ദേശങ്ങളിലൂടെ അപരിചിതരുടെ ഇടത്താവളത്തിൽ നിന്നും ഞങ്ങൾ ഒരിക്കൽ പുറത്ത് കടന്നു കൂടുവിട്ട് സ്വതന്ത്രരായവരുടെ കൂട്ടത്തിൽ ഞങ്ങളും ചേർന്നു ഒരുമിച്ചുള്ള യാത്രയിൽ മരുഭൂമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ അകലം കൂടുകയും ഒറ്റപെടുകയും ചെയ്തു നോക്കൂ..നമ്മുടെ അരികിലൂടെ ഒഴുകുന്ന ഈ പുഴ എത്രയോ കൂർത്തുമൂർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളും ഉടൽ നോവുമായ് ദുരിതദൂരം പിന്നിട്ടാണ് വരുന്നത് പ്രക്ഷുബ്ധതയുടെ കടൽമുഴക്കങ്ങളിൽ വീണൊടങ്ങുവാനാണു വിധിയെന്നറിഞ്ഞിട്ടും എത്ര സൗമ്യവും പ്രശാന്തവുമായിട്ടാണ് ആ പ്രയാണം … അത്ര സുഗമമല്ലാത്ത ജീവിത വീഥിയിൽ നാം തളരുമ്പോൾ ചുറ്റുമൊന്നു നോക്കൂ വേനൽ നുള്ളി വേദനിപ്പിച്ചാലും വസന്തം തൊട്ടുരുമ്മി ചിരിപ്പിച്ചാലും വർഷം വന്ന് തല്ലി തൊഴിച്ചാലും പച്ച ചിരിയുമായ് ആകാശം നോക്കി ആശ്ചര്യംകൊള്ളുന്ന ഭൂമിക നമ്മെ വിസ്മയിപ്പിക്കുന്നില്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് മാത്രം സജീവമാകില്ല നമ്മൾ സ്വപ്നം കാണും ജീവിതം ഓരോ…

ശേഷിപ്പുകൾ (കവിത): ജയശങ്കര്‍ പിള്ള

കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ, മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു. പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത, ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു. നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു. തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു. വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ. നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി. ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം. സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം. കാലത്തിന്റെ ശേഷിപ്പുകൾ …

സെപ്റ്റംബറിലെ ഓര്‍മ്മപ്പൂക്കള്‍ (കവിത): എ.സി. ജോര്‍ജ്

അറ്റ്ലാന്റിക്കിന്‍ തീരങ്ങളില്‍ അലയടിക്കും മുദ്രാവാക്യം, ചിക്കാഗോയിന്‍ തെരുവുകളില്‍ ചിന്തിയ ചോരത്തുള്ളികള്‍. എട്ടു മണിക്കൂര്‍ ജോലിതന്‍ അവകാശം വീണ്ടെടുക്കാന്‍, പോരാടിയ തൊഴിലാളി വീരരുടെ സ്മരണയായ്‌ ഈ തിങ്കള്‍. സെപ്റ്റംബറിന്‍ ആദ്യദിനത്തിലെ പുലരിതന്‍ വസന്തത്തില്‍, കൈക്കരുത്തും മനക്കരുത്തും ചേര്‍ത്തുവെച്ച കൈകള്‍ക്കായി, വന്‍കരയിലൊരുമയോടെ ഉയരുന്നു അഭിവാദ്യങ്ങള്‍ വന്ദനങ്ങള്‍. കെട്ടിടങ്ങള്‍ വാനോളം ഉയര്‍ത്തിയ നിശബ്ദനായകര്‍, പാതകളും പാലങ്ങളും പണിതുയര്‍ത്തിയ ശില്പികള്‍, തലപുകഞ്ഞും ചോര നീരാക്കിയും പണിയെടുക്കും തൊഴിലാളികളെ പണിതിട്ടും പണിതിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരെ ചുട്ടുപൊള്ളും വെയിലില്‍ ഒട്ടിയ വയറുമായി വയലേലകളില്‍ കൃഷിതടങ്ങളില്‍ തുച്ച കൂലിയില്‍ വിയര്‍പ്പു ചിന്തും കരിങ്കല്ലുകള്‍ പൊട്ടിക്കും ഇഷ്ടികകള്‍ തലയില്‍ചുമക്കും അര്‍ദ്ധപട്ടിണിക്കാരാം തൊഴിലാളികളെ അഭിവാദ്യങ്ങള്‍ ഏതെന്ത്‌ തൊഴിലിലും മഹത്വം ദര്‍ശിക്കും നിങ്ങള്‍ക്ക്‌ വന്ദനം. നാടിന്‍ നട്ടെല്ലായ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ ആശംസകള്‍ അധ്വാനത്തിന്‍ മാഹാത്മ്യം വിളിച്ചോതും ഈ വേളയില്‍, സമത്വത്തിന്‍ നാളുകള്‍ക്കായി കൈകോര്‍ക്കാം ഒന്നായി!

ഓണപ്പുലരി (കവിത): എ.സി. ജോര്‍ജ്

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ, മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും. കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി, ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം. നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ, പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ. കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ, തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ. മനുഷ്യരെല്ലാരും ഒന്നായി വാണൊരു, പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ, സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ, വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ! തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും, മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം. പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്, വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി. നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ, പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ, വീണ്ടുമുണരുന്നു മാവേലി മന്നനും. കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ, മധുരം നുകർന്നു നാം മുന്നോട്ടു പോകവേ, സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്, കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

പൊന്നോണം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

പൊന്നോണക്കാലം വന്നെത്തുമ്പോൾ വാടികൾ പൊന്നിൻ തളികകൾ പേറിനിൽപ്പു! എന്തൊരാഹ്ളാദമാണെല്ലാവരും സുഖ- സന്തോഷം കാംക്ഷിച്ചു കാത്തിരിപ്പൂ! കാലങ്ങൾ എത്രയായ്‌! എങ്കിലും ഓണത്തിൻ കാലം നവോത്സാഹ ദായിയിന്നും! ആലസ്യം പാടേ മറന്നു സകലരും ആബാലവൃദ്ധം കൊണ്ടാടുന്നോണം! മാവേലിമന്നനെ ചെമ്മേ വരവേൽക്കാൻ മാലോകരെമ്പാടും കാത്തിരിപ്പൂ! അത്തം തുടങ്ങിയാൽ പിന്നെ സകലർക്കും പത്തു ദിനങ്ങൾ തിരക്കു തന്നെ! മാലോകരെല്ലാരും ഒന്നായിരുന്നോരാ കാലം നാം ഇന്നും സ്മരിപ്പതില്ലേ? കാലമിന്നെത്രയോ മാറിപ്പോയെമ്പാടും കലഹമാണാർക്കാർക്കുമൈക്യമില്ല! നേരും നെറിയും പ്രശോഭിച്ച കാലം പോയ് നേരെ മറിച്ചായി കാര്യമെല്ലാം! നൊമ്പരം തോന്നും മനസ്സിനിന്നാരെയും നമ്പുവാൻ കൊള്ളാത്ത കാലമായി! കണ്മഷ മില്ലാത്ത കാലം പോയ്, വർദ്ധിപ്പൂ തൻ കാര്യ മാത്ര പ്രസക്തരെങ്ങും! ആരെത്ര എന്തെല്ലാം ചെയ്താലും സത്യത്തിൻ മാറ്റു കുറയ്ക്കുവാനാവുകില്ലാ! വീണ്ടും വരട്ടെ പൊന്നോണക്കാലം നാട്ടിൽ വീണ്ടും വരട്ടെ പതിവു പോലെ! മുറ്റങ്ങൾ സുന്ദര മാക്കാം, നാമേവർക്കു- മുറ്റവൻ മാവേലി ത്തമ്പുരാനായ്…

ഇനി ഇവിടെ എന്ത് (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തവന്റെ ഉടയതമ്പുരാൻ ആരാണ്? ഉറങ്ങാൻ ഇടമില്ലാത്തവന്റെ, ഉടുക്കാൻ ഇല്ലാത്തവന്റെ, ഉണ്ണാൻ വകയില്ലാത്തവന്റെ ഉടമയും യജമാനനും ആരാണ്? ​മടുപ്പിന്റെ ഇടനാഴിയിൽ മുഷിഞ്ഞു നാറുന്ന ഇന്നലെകൾ, ജീവിതമെഴുതി ചുരുട്ടി കൂട്ടിയെറിഞ്ഞ മൂലയിൽ ചോര നുണയുന്ന ചോളനുറുമ്പുകൾ. അഴിഞ്ഞാട്ടങ്ങളുടെ അലുക്കുകളും അട്ടഹാസങ്ങളുടെ ചില്ലുകളും ചിതറികിടക്കുന്ന പോർമുഖം. ​ലഹരി നുരഞ്ഞ ഓർമ്മയിൽ വീണു കിടക്കുന്ന ചഷകങ്ങൾ, ആർത്തി കൊത്തിയുണക്കിയ എച്ചിൽ പാത്രങ്ങൾ. ആളൊഴിഞ്ഞ കസേരയിലെ ആൾമാറാട്ടങ്ങൾ… പൊട്ടിച്ചിരിയുടെ ചിതറിയ ചില്ലുകൾ, ആരവങ്ങളടങ്ങിയ രാത്രിയുടെ ഊർധ്വശ്വാസം! ​ഒറ്റപ്പെടലിന്റെ ദുർഗന്ധം മണക്കുന്നു, അയാൾ ചുറ്റും നോക്കി… അനാഥത്വവും അവഗണനയും ആഘോഷമാക്കി കടന്നു പോകുന്നവനെ കാത്തു കിടക്കുന്ന സമയരഥം… ​ശരിയുടെ അഗാധഗർത്തം അയാളെ ആകർഷിച്ചു!

ആദമേ നീയെവിടെ? (കവിത) ജയൻ വർഗീസ്

“ ആദമേ, ആദമേ നീയെവിടെ ? “ ദൈവം വേദനയോടെ തിരക്കി ഘന മേഘ ഗർജ്ജന – യിടിവെട്ടു പോലെയ തെവിടെയും പൊട്ടിത്തെറിച്ചു…..! “ അറിയുന്നു ഞാൻ നീന ക്കരുതെന്നു കൽപ്പിച്ച പറുദീസാ തേൻ പഴം തിന്നോ ? “ “ അടിയനിതാ നിന്റെ തിരുമുമ്പിലെത്തുവാൻ വിറയലാ “ ണൊ – ളിവിലാണിപ്പോൾ. ഒരു നിമിഷത്തിന്റെ ലഹരി യിലവിടുത്തെ – യരുതെന്ന യാജ്ഞ മറന്നു ! തൂങ്ങി കിടക്കുന്നോ രവയവം നീ തന്നിരുന്നു? ജനുവിൻ സ്പെയർ പാർട്ടു പോലെയൊന്നവളുടെ അരയിലുമുണ്ടായിരുന്നു ! ഒരു കരി നാഗ ഡെമോൺ – സ്‌ട്രേഷനിൽ ഞങ്ങ – ളിണ ചേർന്നു നാണമറിഞ്ഞു ! അത്തി പത്രങ്ങളാൽ വസ്ത്രങ്ങൾ തുന്നിയാ പ്രത്യേക ഭാഗം മറച്ചു. മനസ്സറിഞ്ഞവിടുന്നീ – യടിയങ്ങൾക്കേകിയോ – രവയവ ദാന മഹത്വം രഹസ്യമായ്‌ വച്ചത് ശരിയല്ലാ തേൻ പഴം അരുതെന്ന…

സംസാരവും സംസ്കാരവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ സംസ്കാരം എന്തെന്നതു നിശ്ചയമസംശയം! സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ! പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും! പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ! ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും! വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ! രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ! കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു- മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം! സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല! ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ ഉരിയാടുവാനുള്ള ചാതുരി വിരളം താൻ! ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം! എങ്കിലും ചിലരുടെ ചാതുരിയസാമാന്യം ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം! ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ് സുഗ്രീവനോടു ചൊന്നാൻ “സംസ്കാര സമ്പന്നഹ”!…

കണ്ണുനീർത്തുള്ളികൾ (കവിത): ജയൻ വർഗീസ്

(മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ മുത്തുകൾക്ക് ഈ കണ്ണീർക്കവിത) കരുണയില്ലാത്തൊരീ പുഴയുടെ കരയലായ് മൃദുമേനി തീരത്തടിഞ്ഞു ! പ്രിയ കുരുന്നേ, നിന്റെ ചെറുകിളി ക്കൂടിന്റെ ചിറകൊടി ഞ്ഞൊരുമിച്ച യാത്ര ! കരുതിയില്ലിതുപോലെ പിരിയുമെ ന്നച്ഛന്റെ വിരൽ തൂങ്ങി യാത്ര പോകുമ്പോൾ ഒരുമിച്ചു ചാളയിൽ തറയിലുറങ്ങിയ നിമിഷ സ്വർഗ്ഗങ്ങളിൽ പൊലും ! ചുടുനീരു തടയിട്ടോ – രമ്മ തൻ മിഴികളിൽ ഒരു സ്വപ്നമുണ്ടായിരുന്നു : വിരിയുന്ന മുകുളമായ് മക്കളീ മണ്ണിതിൽ പുളകങ്ങൾ ചാർത്തും വസന്തം ! എവിടെയെന്നറിയില്ല തകരുമാക്കൂടിന്റെ നിലവിളി കേട്ടതില്ലാരും ? പരിഭവമില്ലാതെ പടിയിറങ്ങീ നമു – ക്കൊരു ഭാരമാവാതിരിക്കാൻ ! വികസനക്കുതിരകൾ ചീറുന്നു തിരുമേനി കുറുവാന ചൊല്ലിത്തരുന്നു ! അറിയുന്നില്ലാരുമീ ഗതികെടും മനുഷ്യന്റെ ദയനീയ ജീവിത സത്യം ?

ഞാറ്റുവേലകൾ (കവിത): ജയൻ വർഗീസ്

ഘന ശ്യാമ മേഘമേ കനവുണ്ടുവോ, ഹൃദയത്തിൽ വിടരുന്ന നിനവുണ്ടുവോ ? മഴ പെയ്താൽ ചോരുന്ന കുടിലിന്നകം മനസ്സിന്റെ മാളിക ത്തറവാടുകൾ ! അകലത്ത് മഴമുകിൽ കണി കൊന്നയിൽ പൊഴിയുന്നു പ്രണയത്തിൻ മഴത്തുള്ളികൾ തിരിയിട്ടു തെളിയുന്ന നിറ വാനമേ, എന്റെ ഹൃദയത്തിൽ ഒരു തണൽ വിരിയിക്കുമോ ? ശ്രുതി ചേർന്ന് പെയ്യുമീ ഋതു ശോഭയിൽ തിരുവാതിരക്കിളി ഞാറ്റു വേലകൾ, അണ പൊട്ടിയൊഴുകുന്ന മദ മാരിയിൽ ഇണ കുരുവികൾ കുടയുന്നു കുറു ചിറകുകൾ ! പ്രണയമായ് പ്രകൃതി തൻ നിറമാറിലെ അമൃതുണ്ട് ചെടികൾ വേ – രുയിർ തേടവേ, നിറയുന്ന ഹരിതാഭ കുളിർ പോലെയെൻ വിരഹവും വീണപ്പാട്ടും അലയുന്നിതേ !