അയാൾ രാവിലെ ഉണർന്ന ഉടനെ കൈ, കാൽ, മുഖം, കണ്ണ്, മൂക്ക് എല്ലാം തപ്പി നോക്കി. എല്ലാം യഥാസ്ഥാനത്ത് തന്നെയുണ്ട്. ഇന്നലെ ഇവയെല്ലാം എവിടെയായിരുന്നു? അപ്പോഴാണ് അയാൾ ഓർത്തത് കഴിഞ്ഞ രാത്രി കുഷ്ഠരോഗാശുപത്രി സ്വപ്നo കണ്ടതും താൻ അവിടുത്തെ ഒരംഗവിഹീനനായ അന്തേവാസിയായിരുന്നതും…! അയാൾ ധൃതിയിൽ താഴെയിറങ്ങി ഫോൺ ചെയ്യാൻ. ഫോൺ ഒരു നിമിഷം കൈയിൽ പിടിച്ചുകൊണ്ട് എന്തോ ഓർത്തു. തൽക്ഷണം ഫോൺ താഴെ വച്ചു… അടുക്കളയിലേക്ക് നടന്നു. ഭാര്യ പ്രാതൽ തയ്യാറാക്കുകയായിരുന്നു. അവളോട് സ്വപ്നത്തെപ്പറ്റി പറഞ്ഞാലോ? വേണ്ട. അവളൊരിക്കലും അത് അംഗീകരിക്കയില്ല! ഇതിനേക്കാൾ ചെറിയ കാര്യങ്ങൾക്കു പോലും വാശി പിടിച്ചിട്ടുള്ള ആളാണ്! എങ്കിലും അല്പം ശങ്കിച്ച ശേഷം, ആ സ്വപ്നസാരം അവളെ ധരിപ്പിച്ചു. അവളുടെ മറുപടി വൈകുന്നുവെന്ന് തോന്നിയപ്പോൾ അയാൾ സോഫയിലിരുന്നു. അവൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം കൊടുത്തിട്ട്, ഗൗരവത്തോടെ സോഫയുടെ അറ്റത്ത് വന്നിരുന്നു. അവരുടെയിടയിൽ മൗനം വളർന്നു……
Read MoreCategory: STORIES
മകള്‍ (കഥ): മൊയ്തീന് പുത്തന്‍ചിറ
“എന്തു പറ്റിയെടി ലിയാ, എന്താ സംഭവിച്ചത്?” ദുഃഖം നിഴലിക്കുന്ന മുഖവുമായി, മൗനയായി ഇരിക്കുന്ന ലിയയെ കണ്ട് സെയ്ന ചോദിച്ചു. “ഒന്നുമില്ലെടീ..” പെട്ടെന്ന് ലിയ മറുപടി പറഞ്ഞു. ജെന്‍സിയുടെ ജന്മദിനം ആഘോഷിക്കാനാണ് ലിയയും സെയ്നയും അവരുടെ സുഹൃത്തുക്കളും മന്‍ഹാട്ടനിലെ ആ ഹോട്ടലില്‍ ഒത്തുചേര്‍ന്നത്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ജെന്‍സിയും ലിയയും സെയ്നയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ജെന്‍സിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി അടിച്ചു പൊളിക്കാന്‍ ഫിഫ്ത്ത് അവന്യൂവിലുള്ള ഈ ഹോട്ടല്‍ തിരഞ്ഞെടുത്തത് മനഃപ്പൂര്‍വ്വമാണ്. കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുപൊളി നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു പാര്‍ട്ടി അറേഞ്ച് ചെയ്തത്. പാര്‍ട്ടിയില്‍ ത്രില്ലടിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലിയയുടെ മുഖം വാടുന്നതും മൗനമായി ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും സെയ്നയുടെ ശ്രദ്ധയില്‍ പെട്ടത്. ഇനി വല്ല തലവേദനയോ മറ്റോ ആണോ! സെയ്ന സംശയിച്ചു. കൂടുതല്‍ വിശദീകരിക്കാതെ ലിയ പെട്ടെന്ന് പറഞ്ഞു.. “എടീ എനിക്കൊരു…
Read Moreമിടായികുന്നിലെ തണൽമരങ്ങൾ (ഭാഗം -8): ജയശങ്കര്‍ പിള്ള
സമയം നാലുമണിയോടക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല. ഒരു നല്ല അവധിദിനം ആഘോഷിച്ച സന്തോഷത്തിലാണ് വക്കച്ചൻ. ആൺമക്കൾ ഇല്ലാത്ത അമ്മയുടെ സ്നേഹവും, പരിചരണവുമാണ് അവനു കൂടുതൽ ഇഷ്ടമായത് എന്ന് തോന്നി. തൊടിയിൽ പണിക്കാരെ നിറുത്തിയിട്ടാണ് ദേവൻ പോന്നത്. അവിടെ എന്തായിക്കാണും എന്ന് ഒരു എത്തും പിടിയുമില്ല. അരയങ്കാവ് ബാങ്ക് കവലയ്ക്കു മുൻപുള്ള ചെറിയ കയറ്റത്തു നല്ലൊരു കള്ളുഷാപ്പുണ്ട്, അവിടെ എത്തിയപ്പോൾ ദേവൻ പതിയെ സൈക്കിൾ നിറുത്തി. “രണ്ടെണ്ണം അടിച്ചാലോ, വീടുവരെ ചവിട്ടി പോകേണ്ടതല്ലേ, നിനക്കിവിടെ നിന്ന് തലപ്പാറയ്ക്കു ബസ്സും കിട്ടും…” “അതുവേണോ ദേവാ, ഇന്ന് രാവിലെ തുടങ്ങിയതല്ലേ” വക്കച്ചന് ഒരു മടി പോലെ “എന്തായാലും നീ വാ.. നീ കഴിയ്ക്കേണ്ട നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ” ദേവനിതു എന്ത് പറ്റി. ഇടയ്ക്കൊക്കെ കഴിയ്ക്കാറുണ്ടെങ്കിലും ഇത് പിടിവിട്ടതുപോലെയാണല്ലോ? വക്കച്ചന് അവനോടു ചോദിയ്ക്കണമെന്നുണ്ട്. പക്ഷെ അവനത് ഇഷ്ടപ്പെടണമെന്നില്ല. ചോദിച്ചാൽ പറയും അവധിയല്ലേ,…
Read More